Bible Quiz from Genesis in Malayalam

 Malayalam Bible Quiz Questions and Answers from Genesis

Book of Genesis Quiz in Malayalam, Malayalam Genesis Bible Quiz, Malayalam Genesis Quiz, Malayalam Genesis Trivia, Malayalam Bible Quiz,
Malayalam Bible Quiz on Genesis

Q ➤ 1 . ആദ്യം ദൈവം സൃഷ്ടിച്ചെതെന്ത് ?


Q ➤ 2. നല്ലത് എന്ന് ദൈവം കണ്ട ആദ്യ സൃഷ്ടി ?


Q ➤ 3. ദൈവം വെളിച്ചത്തിന് നല്‍കിയ പേര് ?


Q ➤ 4. ഇരുളിന് ദൈവം നല്‍കിയ പേര് ?


Q ➤ 5. ജലമധ്യത്തില്‍ ഉണ്ടാക്കിയ വിതാനത്തിന് നല്‍കിയ പേര് ?


Q ➤ 6 . കരയ്ക്ക്‌ ദൈവം നല്‍കിയ പേര് ?


Q ➤ 7 . ഒരുമിച്ചു കൂടിയ വെള്ളത്തിനു ദൈവം നല്‍കിയ പേര് ?


Q ➤ 8 . പകലും രാവും തമ്മില്‍ വേര്‍പിരിക്കുവാന്‍ ദൈവം സൃഷ്ടിച്ചതെന്ത് ?


Q ➤ 9 അടയാളങ്ങളായും , ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും എന്നിവ തിരിച്ചറിവാനായും ദൈവം സൃഷ്ടിച്ചതെന്ത്?


Q ➤ 10 ദൈവം സ്വന്തം ഛായയില്‍ സൃഷ്ടിച്ച സൃഷ്ടി ?


Q ➤ 11 മനുഷ്യന് ദൈവം ഭക്ഷണമായി നല്‍കിയത് എന്ത്?


Q ➤ 12 ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും ജീവശ്വാസമുള്ള സകലതിനും ആഹാരമായി ദൈവം നല്കിയതെന്ത്?


Q ➤ 13. മനുഷ്യനെ ദൈവം നിര്‍മ്മിച്ചതെന്തുകൊണ്ട് ?


Q ➤ 14. കര്‍ത്താവായ ദൈവം കിഴക്ക് ഉണ്ടാക്കിയ തോട്ടം?


Q ➤ 15. ഏദനിലെ തോട്ടത്തിന്റെ നടുവില്‍ ദൈവം വളര്‍ത്തിയ വൃക്ഷങ്ങള്‍?


Q ➤ 16. ഏദനിലെ തോട്ടത്തിലെ നദിയുടെ നാല് കൈവഴികള്‍ ?


Q ➤ 17. സ്വര്‍ണത്തിന്റെ നാടായ ഹവിലാ ചുറ്റി ഒഴുകുന്ന നദി ?


Q ➤ 18. കുഷ് എന്ന നാടിനെ ചുറ്റി ഒഴുകുന്ന നദി ?


Q ➤ 19. അസീരിയായുടെ കിഴക്ക് ഭാഗത്ത്‌ കൂടി ഒഴുകുന്ന നദി?


Q ➤ 20. ഏദന്‍തോട്ടത്തില്‍ കൃഷി ചെയ്യാനും അതിനെ സംരക്ഷിക്കാനും ദൈവം ആക്കിയതാരെ?


Q ➤ 21. സകല കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും പേരിട്ടതാര് ?


Q ➤ 22. സ്ത്രീയെ ഉണ്ടാക്കാനായി ദൈവം ഉപയോഗിച്ചതെന്ത്?


Q ➤ 23. സ്ത്രീയ്ക് നാരി എന്ന് പേരിട്ടതാര് ?


Q ➤ 24. ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ച് വിശുദ്ധമാക്കിയത് എന്തുകൊണ്ട് ?


Q ➤ 25. മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ?


Q ➤ 26. മനുഷ്യനെ ഏദനിലെ തോട്ടത്തിലാക്കികൊണ്ട് ദൈവം കല്പിച്ചതെന്ത് ?


Q ➤ 27. സ്ത്രിയെ സൃഷ്ടിച്ചതെങ്ങനെ ?


Q ➤ 28. കര്‍ത്താവായ ദൈവം ഉണ്ടാക്കിയ എല്ലാ വന്യ ജീവികളിലും വെച്ചു കൌശലമേറിയ ജീവി?


Q ➤ 29. സര്‍പ്പത്തിന്റെ ആദ്യത്തെ ചോദ്യം ?


Q ➤ 30. നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം സ്ത്രീ പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തതെന്തു കൊണ്ട് ?


Q ➤ 31. സ്ത്രീയും പുരുഷനും തങ്ങളുടെ നഗ്നത മറയ്ക്കാന്‍ അരക്കച്ച ഉണ്ടാക്കിയതെന്തുകൊണ്ട് ?


Q ➤ 32. ആരു നിമിത്തമാണ് മണ്ണ് ശപിക്കപെട്ടിരിക്കുന്നത്?


Q ➤ 33. മനുഷ്യന്‍ തന്റെ ഭാര്യയ്ക്ക് നല്‍കിയ പേരെന്ത് ?


Q ➤ 34. ദൈവം ആദാമിനും ഹവ്വയ്ക്കും ഉണ്ടാക്കി നല്‍കിയ ഉടയാട എന്തുകൊണ്ട് ഉള്ളതായിരുന്നു?


Q ➤ 35. ദൈവം തിന്നരുത് എന്ന് പറഞ്ഞ ഏത് വൃക്ഷത്തിന്റെ ഫലമാണ് മനുഷ്യനും സ്ത്രിയും തിന്നത് ?


Q ➤ 36. എത് വൃക്ഷത്തിന്റെ ഫലം തിന്നാലാണ് അമര്ത്യനാകാന്‍ ഇടയാകുന്നത് ?


Q ➤ 37. ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാക്കാന്‍ ദൈവം ചെയ്ത്‌തെന്ത്?


Q ➤ 38. ആദ്യം ജനിച്ചവന്‍ ?


Q ➤ 39. കായേന്റെ തൊഴില്‍?


Q ➤ 40. ആബേലിന്റെ തൊഴില്‍?


Q ➤ 41. ദൈവം ആദ്യമായി പ്രസാദിച്ചത് ആരുടെ വഴിപാടില്‍ ?


Q ➤ 42 ആബേലിന്റെ വഴിപാട് ?


Q ➤ 43. ആദ്യത്തെ കൊലപാതകം ?


Q ➤ 44. എവിടെ വെച്ചാണ് കായേന്‍ ആബേലിനെ കൊന്നത് ?


Q ➤ 45. നിന്റെ സഹോദരന്‍ ആബേല്‍ എവിടെയെന്ന കര്‍ത്താവിന്റെ ചോദ്യത്തിന് കായേന്‍ നല്‍കിയ മറുപടി?


Q ➤ 46. ഭൂമിയില്‍ ദൈവത്തോട് നിലവിളിച്ച ആദ്യത്തെ ശബ്‌ദ്ദം?


Q ➤ 47. ആദ്യത്തെ അടയാളം?


Q ➤ 48. കര്‍ത്താവിന്റെ സന്നിധി വിട്ടു കായേന്‍ പോയി വാസമുറപ്പിച്ച ദേശം?


Q ➤ 49. ആദ്യം നഗരം പണിതവന്‍ ?


Q ➤ 50. ആദ്യത്തെ നഗരത്തിന്റെ പേര് ?


Q ➤ 51. കായേന്റെ മകന്‍ ?


Q ➤ 52. ആദ്യത്തെ ബഹുഭാര്യാത്വം ?


Q ➤ 53. ലാമെകിന്റെ ഭാര്യമാര്‍ ?


Q ➤ 54. കൂടാരവാസികളുടേയും അജപാലകരുടെയും പിതാവായി തീര്‍ന്നവന്‍ ?


Q ➤ 55. കിന്നരവും വേണുവും ഉപയോഗിക്കുന്നവര്‍ക്കെല്ലാം പിതാവായി തീര്‍ന്നവന്‍ ?


Q ➤ 56 ചെമ്പു പണിക്കാരുടെയും ഇരുമ്പു പണിക്കാരുടെയും പിതാവായി തീര്‍ന്നവന്‍ ?


Q ➤ 57. ഹവ്വായ്ക്ക് ആബെലിനു പകരം ദൈവം കൊടുത്ത പുത്രന്‍ :


Q ➤ 58. ആദാമിന്റെ മക്കള്‍?


Q ➤ 59. സേത്ത് ജനിക്കുമ്പോള്‍ ആദാമിന്റെ പ്രായം ?


Q ➤ 60. ആദാമിന്റെ ആയുഷ്‌ക്കാലം?


Q ➤ 61. സേത്തിന്റെ മകന്‍ ?


Q ➤ 62. സേത്തിന്റെ ആയുഷ്‌ക്കാലം?


Q ➤ 63. ദൈവത്തിനു പ്രിയപ്പെട്ടവനായി ജീവിച്ചു എന്ന് വൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യ വ്യക്തി?


Q ➤ 64. ഹെനോക്ക് എത്ര സംവത്സരമാണ് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചത് ?


Q ➤ 65. ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതായവന്‍ ?


Q ➤ 66. നോഹയുടെ പിതാവ് ?


Q ➤ 67. നോഹ ജനിക്കുമ്പോള്‍ ലാമെക്കിന്റെ പ്രായം?


Q ➤ 68. നോഹയുടെ മക്കള്‍ ?


Q ➤ 69. മനുഷ്യന്റെ ആയുസ്സ് എത്ര വര്‍ഷമായിട്ടാണ് ദൈവം നിശ്ചയിച്ചത് ?


Q ➤ 70. മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. കാരണം എന്ത് ?


Q ➤ 71. കര്‍ത്താവ് ദുഖിച്ചതെന്തുകൊണ്ട്?


Q ➤ 72. നീതിമാനും തന്റെ തലമുറയില്‍ കറയറ്റവനും ആയിരുന്നവന്‍ ?


Q ➤ 73. നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?


Q ➤ 74. നോഹയുടെ പെട്ടകത്തിന്റെ അളവ് ?


Q ➤ 75 . ആരൊക്കെയാണ് പെട്ടകത്തില്‍ കയറണമെന്ന് കര്‍ത്താവ്‌ നോഹയോടു അരുളിച്ചെയ്തത്?


Q ➤ 76 വംശം നിലനിര്‍ത്താനായി ഏതൊക്കെ മൃഗങ്ങളെയും പക്ഷികളെയും ആണ് പെട്ടകത്തില്‍ കൂടെ കൊണ്ടുപോകാന്‍ കര്‍ത്താവ്‌ കല്പിച്ചത്?


Q ➤ 77. ഭൂമുഖത്ത് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നോഹയ്ക്ക് എത്ര വയസായിരുന്നു.?


Q ➤ 78. പ്രളയകാലത്ത് എത്ര ദിവസമാണ് മഴ പെയ്തത് ?


Q ➤ 79 എന്നാണു അഗാധത്തിലെ ഉറവകള്‍ പൊട്ടിയൊഴുകാന്‍ തുടങ്ങിയത് ?


Q ➤ 80. പെട്ടകത്തിന്റെ വാതില്‍ അടച്ചതാര് ?


Q ➤ 81. പര്‍വ്വതങ്ങള്‍ മുങ്ങുവാന്‍ തക്കവണ്ണം എത്ര ഉയരത്തിലാണ് വെള്ളം പൊങ്ങിയത് ?


Q ➤ 82. വെള്ളപ്പൊക്കം എത്ര ദിവസം നീണ്ടുനിന്നു?


Q ➤ 83. പെട്ടകം ഉറച്ച പര്‍വ്വതം ?


Q ➤ 84. വെള്ളപ്പൊക്കത്തിന്റെ എത്രാം ദിവസമാണ് പെട്ടകം പര്‍വതത്തില്‍ ഉറച്ചത്?


Q ➤ 85. പെട്ടകം ഉറച്ചശേഷം അതില്‍ നിന്ന് പുറത്തുപോയ ആദ്യജീവി ?


Q ➤ 86. നോഹ പെട്ടകത്തില്‍ നിന്ന് രണ്ടാമത് പുറത്ത് വിട്ട ജീവി?


Q ➤ 87. രണ്ടാമത്തെ പ്രാവിശ്യം പ്രാവ് തിരിച്ചു വന്നത് ഏത് വൃക്ഷ ഇലയുമായി ?


Q ➤ 88. എത്ര പ്രാവിശ്യം നോഹ പെട്ടകത്തില്‍ നിന്ന് പ്രാവിനെ പുറത്ത് വിട്ടു?


Q ➤ 89. ആദ്യമായി ബലിപീഠം പണിതവന്‍ ?


Q ➤ 90. ആദ്യമായി ദഹനബലി അര്‍പ്പിച്ചവന്‍ ?


Q ➤ 91. കര്‍ത്താവിന്റെ ഉടമ്പടിയുടെ അടയാളം ?


Q ➤ 92. ഹരിതസസ്യങ്ങള്‍ക്ക് പുറമേ എന്താണ് പുതിയതായി കര്‍ത്താവ്‌ മനുഷ്യര്‍ക്ക്‌ ആഹാരമായി നല്‍കിയത്?


Q ➤ 93. നോഹയോടും സന്തതികലോടും കര്‍ത്താവ്‌ ഉറപ്പിച്ച ഉടമ്പടി എന്താണ്?


Q ➤ 94. കാനാന്റെ പിതാവ് ?


Q ➤ 95. മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയവന്‍ ?


Q ➤ 96. വീഞ്ഞ് കുടിച്ചു മത്തനായി നഗ്നനായി കൂടാരത്തില്‍ കിടന്നതാര്?


Q ➤ 97. പിതാവിന്റെ നഗ്നത കണ്ടവന്‍ ?


Q ➤ 98. പിതാവിന്റെ നഗ്നത മറച്ചവര്‍ ?


Q ➤ 99. വെള്ളപ്പൊക്കത്തിനു ശേഷം നോഹ ജീവിച്ചത് എത്ര വര്ഷം ?


Q ➤ 100. നോഹയുടെ ജീവിതകാലം എത്ര വര്‍ഷമായിരുന്നു?


Q ➤ 101. കടലോരത്തും ദ്വീപുകളിലും ഉള്ള ജനങ്ങള്‍ ആരുടെ സന്തതികള്‍ ആണ്?


Q ➤ 102. ഭൂമിയിലെ ആദ്യത്തെ വീരപുരുഷനും നായാട്ടുവീരനും‍?


Q ➤ 103. എവിടെ നിന്നാണ് ഫിലിസ്ത്യരുടെ ഉദ്ഭവം?


Q ➤ 104. വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത് ആരില്‍ നിന്ന് ?


Q ➤ 105. മനുഷ്യര്‍ പട്ടണം പണിത സ്ഥലം ?


Q ➤ 106. മനുഷ്യരുടെ ഭാഷ ദൈവം ഭിന്നിപ്പിച്ചു അവരെ ചിതറിച്ചു കളഞ്ഞ സ്ഥലം ?


Q ➤ 107. അബ്രാം‌മിന്റെ പിതാവ് ?


Q ➤ 108. തേരഹിന്റെ പുത്രന്മാര്‍ ?


Q ➤ 109. അബ്രാമിന്റെ ഭാര്യ ?


Q ➤ 110. നാഹോരിന്റെ ഭാര്യ ?


Q ➤ 111. അബ്രാമിന്റെ സഹോദര(ഹാരന്‍) പുത്രന്‍ ?


Q ➤ 112. അപ്പനായ തേരഹിനു മുമ്പേ മരിച്ച പുത്രന്‍ ?


Q ➤ 113. ഹാരാനില്‍ നിന്ന് കാനാന്‍ ദേശത്തേക്ക് പുറപ്പെട്ടപ്പോള്‍ അബ്രാമിന്റെ പ്രായം ?


Q ➤ 114. ആരുടെ കല്പനപ്രകാരമാണ് അബ്രാം ഹാരാനില്‍ നിന്ന് പുറപ്പെട്ട്കാനാന്‍ ദേശത്തേക്ക് പോയത് ?


Q ➤ 115. അബ്രാം ആദ്യം ബലിപീഠം ഉണ്ടാക്കിയ സ്ഥലം ?


Q ➤ 116. അബ്രാം രണ്ടാമത് ബലിപീഠം ഉണ്ടാക്കിയ സ്ഥലം ?


Q ➤ 117. അബ്രാമും ലോത്തും തമ്മില്‍ പിരിഞ്ഞ സ്ഥലം?


Q ➤ 118. ലോത്ത് തിരഞ്ഞെടുത്ത സ്ഥലം:


Q ➤ 119. അത്യന്നതനായ ദൈവത്തിന്റെ പുരോഹിതന്‍ ?


Q ➤ 120. മെല്‍ക്കിസെദേക്ക് ഏത് രാജ്യത്തെ രാജാവായിരുന്നു?


Q ➤ 121. അബ്രാം സകലത്തിലും ദശാംശം കൊടുത്തതാര്‍ക്ക് ?


Q ➤ 122 അബ്രാമിനു സന്താനങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് അവന്റെ വീടിന്റെ അവകാശിയായി ആരെയാണ് പറഞ്ഞിരിരുന്നത് ?


Q ➤ 123. അബ്രാമിന് ദൈവം നല്‍കിയ ഉടമ്പടി എന്താണ് ?


Q ➤ 124. സാറായിയുടെ ഈജിപ്തുകാരി ദാസി ?


Q ➤ 125. അബ്രാമിന് ഹാഗാറില്‍ ജനിച്ച മകന്‍?


Q ➤ 126 . ഓടിപ്പോയ ഹാഗാറിനെ കര്‍ത്താവിന്റെ ദൂതന്‍ എവിടെ വച്ചാണ് കണ്ടെത്തിയത്?


Q ➤ 127 . എന്നെ കാണുന്നവനായ ദൈവത്തെ ഞാനും കണ്ടു എന്ന് പറഞ്ഞ് ഹാഗാര്‍ തന്നോട് സംസാരിച്ച കര്‍ത്താവിനെ എന്ത് പേരാണ് വിളിച്ചത്?


Q ➤ 128 . കര്‍ത്താവിന്റെ ദൂതന്‍ ഹാഗാറിനെ കണ്ട കാദേഷിനും ബെരെദിനും ഇടക്കുള്ള നീരുരവയ്ക്ക് എന്ത് പേരാണ് ഉണ്ടായത് ?


Q ➤ 129 . ഹാഗാര്‍ ഇസ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എത്ര വയസായിരുന്നു?


Q ➤ 130. ദൈവം അബ്രാമിനു നല്‍കിയ പേര് ?


Q ➤ 131. അബ്രാമിന് എത്ര വയസായപ്പോഴാണ് അദ്ദേഹത്തിന്റെ പേര് അബ്രാഹാം എന്ന് ദൈവം മാറ്റിയത് ?


Q ➤ 132 . അബ്രഹാമും സന്തതികളും തലമുറ തോറും പാലിക്കേണ്ട ദൈവത്തിന്റെ ഉടമ്പടി എന്താണ്?


Q ➤ 133. എത്ര ദിവസം പ്രായമാകുമ്പോഴാണ് ആണ്‍കുട്ടിക്ക് പരിശ്ചെദനം ചെയ്യേണ്ടത് ?


Q ➤ 134 . അബ്രഹാമിന്റെ ഭാര്യ സാറായിക്ക് ദൈവം നല്‍കിയ പേര് ?


Q ➤ 135 . സാറായുടെ പുത്രനെ എന്ത് പേര് വിളിക്കണം എന്നാണു ദൈവം അരുളിച്ചെയ്തത്?


Q ➤ 136. അബ്രാഹാം പരിശ്ചെദനം ചെയ്യുമ്പോള്‍ എത്ര വയസ്സായിരുന്നു?


Q ➤ 137. എത്രാമത്തെ വയസിലാണ് ഇസ്മായേല്‍ പരിശ്ചെദനം ചെയ്തത് ?


Q ➤ 138 . മാമ്രെയുടെ ഓക്ക്‌ മരത്തോപ്പിനു സമീപം കര്‍ത്താവ്‌ പ്രത്യക്ഷനായപ്പോള്‍ എന്ത് വിളമ്പിയാണ് അബ്രഹാം കര്‍ത്താവിനെ ശുശ്രൂഷിച്ചത്?


Q ➤ 139 . അബ്രഹാമിനെ കര്‍ത്താവ്‌ തിരഞ്ഞെടുത്തത് എന്തിനു വേണ്ടിയാണ് ?


Q ➤ 140 . ഏത് ദേശങ്ങള്ക്കെതിരെയുള്ള മുറവിളി വളരെ വലുതും അവരുടെ പാപം ഗുരുതരവും ആണെന്നാണ്‌ കര്‍ത്താവ്‌ അബ്രഹാമിനോട് പറഞ്ഞത് ?


Q ➤ 141 . ആ നഗരത്തില്‍ എത്ര നീതിമാന്മാരുണ്ടെങ്കില്‍ സോദോമിനെയും ഗോമോറായെയും നശിപ്പിച്ചു കളയില്ല എന്നാണു കര്‍ത്താവ്‌ ആദ്യം അബ്രഹാമിനോട് പറഞ്ഞത് ?


Q ➤ 142 . ആ നഗരത്തില്‍ എത്ര നീതിമാന്മാരുണ്ടെങ്കില്‍ സോദോമിനെയും ഗോമോറായെയും നശിപ്പിച്ചു കളയില്ല എന്നാണു കര്‍ത്താവ്‌ അവസാനം അബ്രഹാമിനോട് പറഞ്ഞത് ?


Q ➤ 143 . സോദോം ഗോമോറായില്‍ കര്‍ത്താവിന്റെ ദൂതന്മാരെ നഗരവാതിലിനടുത്ത് എതിരേറ്റത് ആരാണ് ?


Q ➤ 144. സൊദോം ഗോമോറയില്‍നിന്നു നിന്ന് ഏത് പട്ടണത്തിലേക്കാണ് ലോത്ത് ഓടിപ്പോയത് ?


Q ➤ 145 . ഗന്ധകവും അഗ്നിയും വര്‍ഷിച്ചു കര്‍ത്താവ് നശിപ്പിച്ചു കളഞ്ഞ പട്ടണങ്ങള്‍?


Q ➤ 146 . തിരിഞ്ഞു നോക്കിയത് കൊണ്ട് ഉപ്പുതൂണായി തീര്‍ന്നത് ആരാണ്?


Q ➤ 147 . അപ്പന്റെ സന്താനപരംപര നിലനിര്‍ത്താന്‍ അപ്പനോടൊപ്പം ശയിച്ചവര്‍ ആര്?


Q ➤ 148 . അപ്പനെ വീഞ്ഞ് കുടിപ്പിച്ചു അപ്പനില്‍ നിന്ന് ഗര്‍ഭം ധരിച്ചവര്‍ ആര്?


Q ➤ 149 . മോവാബ്യരുടെ പിതാവ്?


Q ➤ 150 . അമ്മോന്യരുടെ പിതാവ്?


Q ➤ 151. അബ്രാഹാം പരദേശിയായി പാര്‍ത്ത സ്ഥലം ?


Q ➤ 152 . ഗരാറിലെ രാജാവ് ആരായിരുന്നു?


Q ➤ 153 . സ്വന്തം പിതാവിന്റെ മകളെ, സഹോദരിയെ വിവാഹം കഴിച്ചതാര്?


Q ➤ 154 . അബ്രഹാമിന് എത്ര വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്?


Q ➤ 155 . ഹാഗാര്‍ തന്റെ മകനെയും എടുത്തു കൊണ്ട് എവിടെയാണ് അലഞ്ഞു നടന്നത്?


Q ➤ 156 . ഹാഗാറിന്റെ കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ട്, ഹാഗാറിന്റെ കണ്ണ് തുറന്നപ്പോള്‍ എന്താണ് കണ്ടത്?


Q ➤ 157 . ഇസ്മായേല്‍ വളര്‍ന്ന് സമര്‍ത്ഥന്‍ ആയൊരു വില്ലാളിയായി തീര്‍ന്നതിനു ശേഷം പാര്‍ത്തത്‌ എവിടെ?


Q ➤ 158 . ഗരാറിലെ രാജാവായ അബിമെലക്കിന്റെ സൈന്യാധിപന്‍ ?


Q ➤ 159 . ഗരാറിലെ രാജാവായ അബിമെലക്കും അബ്രഹാമും ഉടമ്പടിയുണ്ടാക്കിയ സ്ഥലം?


Q ➤ 160 . അബ്രഹാം ബേര്‍ഷെബയില്‍ നട്ടുപിടിപ്പിച്ച വൃക്ഷം?


Q ➤ 161 . അബ്രഹാം ഇസഹാക്കിനെ ദഹന ബലിയായി അര്‍പ്പിക്കാന്‍ കൊണ്ട് പോയത് എവിടെയായിരുന്നു?


Q ➤ 162 . ഇസഹാക്കിനു പകരം ദഹന ബലിയര്‍പ്പിക്കാന്‍ മുട്ടാടിനെ ദൈവം നല്‍കിയ സ്ഥലത്തിന് അബ്രഹാം എന്ത് പേരാണ് ഇട്ടത്?


Q ➤ 163 . സാറയുടെ ജീവിതകാലം എത്ര വര്‍ഷമായിരുന്നു?


Q ➤ 164 . സാറാ എവിടെ വെച്ചാണ് മരിച്ചത്?


Q ➤ 165 . സാറയെ എവിടെയാണ് സംസ്കരിച്ചത്?


Q ➤ 166 . സാറയെ അടക്കം ചെയ്ത ശ്മശാന ഭൂമി ആരുടെ കയ്യില്‍ നിന്നാണ് അബ്രഹാം വാങ്ങിയത്?


Q ➤ 167 . സാറയുടെ ശ്മശാന ഭൂമിക്കു അബ്രഹാം നല്‍കിയ വില എത്രയായിരുന്നു?


Q ➤ 168 . ഇസഹാക്കിനു ഭാര്യയെ അന്വേഷിച്ചു അബ്രഹാമിന്റെ ദാസന്‍ പോയത് എവിടെയ്കാണ്?


Q ➤ 169 . അബ്രഹാമിന്റെ സഹോദരന്‍ നാഹോറിന് ഭാര്യ മില്‍ക്കായില്‍ ഉണ്ടായ മകനായ ബത്തുവേലിന്റെ മകള്‍?


Q ➤ 170 . വെള്ളത്തിന്‌ പകരം അബ്രഹാമിന്റെ ദാസന്‍ റബേക്കക്ക് നല്‍കിയത് എന്തെല്ലാം?


Q ➤ 171 . റബേക്കയുടെ സഹോദരന്റെ പേര് ?


Q ➤ 172 . അബ്രഹാത്തിന്റെ രണ്ടാമത്തെ ഭാര്യ ?


Q ➤ 173 . അബ്രഹാത്തിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു?


Q ➤ 174 . അബ്രഹാമിനെ അടക്കിയത്‌ എവിടെ?


Q ➤ 175 . ഇസ്മായെലിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു?


Q ➤ 176 . ഇസഹാക്കിനു എത്ര വയസ്സുണ്ടായിരുന്നപോഴാണ് റബേക്കയെ ഭാര്യയായി സ്വീകരിച്ചത്?


Q ➤ 177 . ഇസഹാക്കിന്റെ മക്കളില്‍ മൂത്തവന്‍, /ചെമന്നിരുന്ന, / ദേഹം മുഴുവന്‍ രോമക്കുപ്പായം ഇട്ടതുപോലെയായിരുന്നവന്‍ ?


Q ➤ 178 . ഇസഹാക്കിന്റെ മക്കളില്‍ ഇളയവന്‍/ ജനിച്ചപ്പോള്‍ സഹോദരന്റെ കുതികാലില്‍ പിടിച്ചിരുന്നവന്‍ ?


Q ➤ 179 . ഇസഹാക്കിനു എത്ര വയസ്സുള്ളപ്പോഴാണ് ഏസാവും യാക്കോബും ജനിച്ചത്?


Q ➤ 180 . ഇസഹാക്കിന്റെ മക്കളില്‍ നായാട്ടില്‍ സമര്‍ത്ഥനും കൃഷിക്കാരുമായിരുന്നത് ആര്?


Q ➤ 181 . ഇസഹാക്കിന്റെ മക്കളില്‍ ശാന്തനായിരുന്നവന്‍ ?


Q ➤ 182 . ഇസഹാക്കിന്റെ മക്കളില്‍ ഏദോം എന്ന് പേരുള്ളവന്‍ :


Q ➤ 183 . പായസത്തിനു പകരം യാക്കോബ് ചോദിച്ചത് എന്തായിരുന്നു?


Q ➤ 184 . ആരാണ് കടിഞ്ഞൂലവകാശം നിസാരമായി കരുതിയത്‌?


Q ➤ 185 . ഗരാറിലെ ഇടയന്മാര്‍ ഇസഹാക്കിന്റെ ഇടയന്മാരുമായി തര്‍ക്കമുണ്ടായ കിണറുകള്‍ ?


Q ➤ 186 . ഇസഹാക്കിനു ദൈവം പ്രത്യക്ഷപ്പെട്ടിടത്ത് ഇസഹാക് ഒരു ബലിപീഠം പണിതു. എവിടെയാണത്?


Q ➤ 187 . ഏസാവിന്റെ ഭാര്യമാര്‍?


Q ➤ 188 . പിതാവില്‍ നിന്ന് ജേഷ്ഠനുള്ള വരം തട്ടിയെടുത്തത് ആരാണ് ?


Q ➤ 189 . ഇസ്മായേലിന്റെ മകളും നെബായോതിന്റെ സഹോദരിയും ഏസാവിന്റെ ഭാര്യയും ?


Q ➤ 190. ഏസാവിന്റെ മൂന്നാമത്തെ ഭാര്യ ?


Q ➤ 191 . യാക്കോബ് എവിടെ വച്ചാണ് ദര്‍ശനത്തില്‍ ഭൂമിയില്‍ നിന്ന് ആകാശത്ത് മുട്ടിയിരുന്ന ഗോവണി കണ്ടത്?


Q ➤ 192 . യാക്കോബ് ദര്‍ശനത്തില്‍ ഭൂമിയില്‍ നിന്ന് ആകാശത്ത് മുട്ടിയിരുന്ന ഗോവണിയില്‍ ദൈവത്തെ കണ്ട സ്ഥലത്തിനെ സ്വര്‍ഗത്തിന്റെ കവാടമാണെന്ന് പറഞ്ഞു ?


Q ➤ 193 . ബഥേല്‍ എന്ന പട്ടണത്തില്‍ യാക്കോബ് ദൈവത്തിന്റെ ഭവനമായിട്ടു സ്ഥാപിച്ചത് എന്ത്?


Q ➤ 194 . ബഥേല്‍ എന്ന പട്ടണത്തിന്റെ പഴയ പേര്?


Q ➤ 195 . കര്‍ത്താവ്‌ തരുന്നതിന്റെയെല്ലാം പത്തിലൊന്ന് അവിടുത്തേക്ക്‌ സമര്‍പ്പിക്കുമെന്ന് യാക്കോബ് പ്രതിജ്ഞ ചെയ്തത് എവിടെ വെച്ചായിരുന്നു?


Q ➤ 196 . നാഹോറിന്റെ മകന്‍ ലാബാന്റെ പുത്രിമാര്‍ ?


Q ➤ 197 . ലെയയ്ക് പരിചാരികയായി ലാബാന്‍ കൊടുത്തത് ആരെ?


Q ➤ 198 . ലാബാന്‍ തന്റെ മകളായ റാഹേലിനു പരിചാരികയായി നല്‍കിയത് ആരെയാണ്?


Q ➤ 199 . യാക്കോബിന്റെ ഭാര്യമാര്‍?


Q ➤ 200 . യാക്കോബിന്റെ ആദ്യ പുത്രന്‍ :


Q ➤ 201 . യാക്കോബിന്റെയും ലെയായുടെയും ആദ്യ നാല് പുത്രന്മാര്‍ :


Q ➤ 202 . റാഹേലിനെ ഭാര്യയായി ലഭിക്കാനായി യാക്കോബ് എത്ര വര്‍ഷമാണ്‌ ലാബാന്റെ കീഴില്‍ വേല ചെയ്തത്?


Q ➤ 203 . റാഹേലിന്റെ പരിചാരിക ബില്‍ഹ യാക്കോബിന് ജനിച്ച പുത്രന്മാര്‍?


Q ➤ 204 . ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് ജനിച്ച പുത്രന്മാര്‍ ?


Q ➤ 205 . മകന്റെ ദൂദായി പഴത്തിന്‌ പ്രതിഫലമായി യാക്കോബിന്റെ കൂടെ ശയിച്ചവള്‍ :


Q ➤ 206 . ലെയായുടെ അഞ്ചാമത്തെയും ആറാമത്തെയും പുത്രന്മാര്‍ ?


Q ➤ 207 . ലെയായുടെയും യാക്കോബിന്റെയും പുത്രി?


Q ➤ 208 . റാഹേലിന്റെ അപമാനം നീക്കിക്കളഞ്ഞു ദൈവം നല്‍കിയ പുത്രന്‍ ?


Q ➤ 209 . യാക്കോബിനെ ചതിക്കുകയും പത്തു തവണ കൂലിയില്‍ മാറ്റം വരുത്തുകയും ചെയ്തത് ആര്?


Q ➤ 210 . തന്റെ പിതാവിന്റെ കുലദേവന്മാരുടെ വിഗ്രഹങ്ങളെല്ലാം കട്ടെടുത്തത് ആര്?


Q ➤ 211 . യാക്കോബ് തന്റെ മക്കളെയും ഭാര്യമാരെയും സമ്പാദ്യങ്ങളും ആയി പാദാന്‍ ആരാമില്‍ നിന്ന് കാനാന്‍ ദേശത്തേക്ക് തിരിച്ചു പോയപ്പോള്‍ ലാബാന്‍ എവിടെയായിരുന്നു?


Q ➤ 212 . ലാബാന്‍ യാക്കോബിനെ ഏഴു ദിവസം പിന്തുടര്‍ന്ന് എവിടെ വച്ചാണ് യാക്കോബിന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നത്?


Q ➤ 213 . ലാബാന്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ റാഹേല്‍ എവിടെയാണ് വിഗ്രഹങ്ങള്‍ ഒളിച്ചു വെച്ചത്?


Q ➤ 214 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയതിനെ ലാബാന്‍ എന്ത് പേരാണ് വിളിച്ചത്?


Q ➤ 215 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയതിനെ യാക്കോബ് എന്ത് പേരാണ് വിളിച്ചത്?


Q ➤ 216 . യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടിയുടെ സാക്ഷ്യമായി യാക്കോബ് കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തി കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയിടത്തെ കല്‍ തൂണിനു യാക്കോബ് എന്ത് പേരാണ് ഇട്ടത് ?


Q ➤ 217 . യാക്കോബും ലാബാനും കല്ലെടുത്ത്‌ തൂണായി കുത്തി നിര്‍ത്തിയും കല്ല്‌ കൊണ്ട് കൂമ്പാരം കൂട്ടിയും എന്ത് ഉടമ്പടിയാണ് സ്ഥാപിച്ചത് ?


Q ➤ 218 . ലാബാന്റെയടുത്തു നിന്ന് ഏസാവിന്റെ അടുത്തേക്കുള്ള യാത്രയില്‍ ദൈവത്തിന്റെ സൈന്യത്തെ കണ്ടു മുട്ടിയ സ്ഥലത്തിന് യാക്കോബ് നല്‍കിയ പേര് എന്താണ്?


Q ➤ 219 . ഏസാവ് ഇതു നാട്ടിലാണ് പാര്‍ത്തിരുന്നത്?


Q ➤ 220 . യാക്കോബ് എല്ലാവരെയും കടവ് കടത്തിവിട്ടിട്ട് ഒറ്റയ്ക്ക് ഇക്കരെ നിന്ന പുഴക്കടവിന്റെ പേര്?


Q ➤ 221 . യാബോക്ക് പുഴയുടെ തീരത്ത് നടത്തിയ മല്പിടുത്തതില്‍ യാക്കോബിന് പറ്റിയ പരുക്ക്?


Q ➤ 222 . മല്പിടുത്തത്തിനു ശേഷം ദൈവം യാക്കോബിന് നല്‍കിയ പേര്?


Q ➤ 223 . ദൈവത്തോടും മനുഷ്യരോടും മല്ലിട്ട് ജയിച്ച യാക്കോബിന് ലഭിച്ച പേര്?


Q ➤ 224 . ദൈവത്തെ ഞാന്‍ മുഖത്തോട് മുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നുവല്ലോ എന്ന് പറഞ്ഞു മല്‍പിടുത്തം നടന്ന സ്ഥലത്തിന് യാക്കോബ് നല്‍കിയ പേര്?


Q ➤ 225 . എസാവിനെ കണ്ടതിനു ശേഷം യാത്രാമധ്യേ യാക്കോബ് വീട് പണിയുകയും കന്നുകാലികള്‍ക്കുള്ള കൂട് കെട്ടുകയും ചെയ്ത സ്ഥലം :


Q ➤ 226 . യാക്കോബ് കൂടാരമടിച്ച പറമ്പ് വിലക്ക് വാങ്ങിയത് എവിടെ?


Q ➤ 227 . യാക്കോബ് പറമ്പ് വാങ്ങി ബലിപീഠം പണിത സ്ഥലത്തിന് നല്‍കിയ പേര്?


Q ➤ 228 . യാക്കോബിന് ലെയായില്‍ ഉണ്ടായ മകള്‍ ദീനയെ പിടിച്ചു കൊണ്ട് പോയി അപമാനിച്ചത് ആര്?


Q ➤ 229 . ഷെക്കെമിന് ദീനയെ ഭാര്യയായി നല്‍കാന്‍ യാക്കോബിന്റെ പുത്രന്മാര്‍ വെച്ച വ്യവസ്ഥ എന്തായിരുന്നു?


Q ➤ 230 . ഹാമോറിനെയും ഷേക്കെമിനെയും അവരുടെ നഗരത്തിലെ പുരുഷന്മാരെയെല്ലാം വധിച്ചത് ആരാണ്?


Q ➤ 231 . തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങളും കര്‍ണാഭരണങ്ങളും യാക്കോബ് കുഴിച്ചു മൂടിയത് എവിടെ?


Q ➤ 232 . യാക്കോബ് കാനാന്‍ ദേശത്ത് ബെഥേല്‍ എന്നയിടത് എത്തിച്ചേര്‍ന്നപ്പോള്‍ ബലിപീഠം പണിത സ്ഥലത്തിന് നല്‍കിയ പേര് ?


Q ➤ 233 . റബേക്കയുടെ പരിചാരികയായ ദബോറ മരണമടഞ്ഞപ്പോള്‍ അവളെ അടക്കിയത് എവിടെ?


Q ➤ 234 . ദൈവം തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കല്ല്‌ കൊണ്ട് ഒരു സ്തംഭം ഉയര്‍ത്തി. അതിന്മേല്‍ പാനീയബലിയര്‍പ്പിച്ചു എണ്ണ പകര്‍ന്നു ആ സ്ഥലത്തിന് യാക്കോബ് എന്ത് പേരാണ് നല്‍കിയത്?


Q ➤ 235 . റാഹേല്‍ മരിക്കുന്നതിനു മുന്‍പ് തന്റെ ഇളയ പുത്രനെ എന്ത് പേരാണ് വിളിച്ചത്?


Q ➤ 236 . റാഹേലിന്റെ ഇളയ പുത്രന് യാക്കോബ് എന്ത് പേരാണ് ഇട്ടത്?


Q ➤ 237 . റാഹേലിനെ എവിടെയാണ് അടക്കം ചെയ്തത്?


Q ➤ 238 . ഇസ്രായേല്‍ ഏദേര്‍ ഗോപുരത്തിന് അപ്പുറം കൂടാരമടിച്ചപ്പോള്‍ പിതാവിന്റെ ഉപനാരിയായ ബില്‍ഹായും ഒത്തു ശയിച്ച മകന്‍ ആര് ?


Q ➤ 239 . യാക്കോബിന് എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു?


Q ➤ 240 . റാഹേലിന്റെ പുത്രന്മാര്‍ ആരൊക്കെ?


Q ➤ 241 . ഇസഹാക്ക് അന്ത്യശ്വാസം വലിച്ചത് എവിടെ വെച്ചായിരുന്നു?


Q ➤ 242 . ഇസഹാക്കിന്റെ ആയുഷ്കാലം എത്ര വര്ഷം ആയിരുന്നു?


Q ➤ 243 . ഏസാവിന്റെ മറ്റൊരു പേര് ?


Q ➤ 244 . ഇസ്രായെല്‍ക്കാരുടെയിടയില്‍ രാജഭരണം ആരംഭിക്കുന്നതിനു മുന്‍പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍?


Q ➤ 245 : ഏദോം കാരുടെ പിതാവ് ആരാണ് ?


Q ➤ 246 . ഇസഹാക്ക് പരദേശിയായി പാര്‍ത്തിരുന്നത് എവിടെ?


Q ➤ 247 . ഇസ്രായേല്‍ മറ്റെല്ലാ മക്കളെക്കാള്‍ അധികമായി സ്നേഹിച്ചിരുന്ന മകന്‍ ?


Q ➤ 248 . ജോസെഫിന്റെ സഹോദരന്മാര്‍ ജോസെഫിനെ അത്യധികം ദ്വേഷിച്ചത് എന്ത് കൊണ്ട്?


Q ➤ 249 . ഷേക്കെമില്‍ ആട് മേയ്കാന്‍ പോയ ജോസെഫിന്റെ ശരിക്ക് എങ്ങോട്ടേക്ക് ആണ് പോയത്?


Q ➤ 250 . ജോസെഫിനെ കൊന്നു കുഴിയില്‍ എറിഞ്ഞിട്ടു കാട്ടുമൃഗം പിടിച്ചു തിന്നെന്നു പറയാനുള്ള സഹോദരന്മാരുടെ പദ്ധതിയില്‍ നിന്ന് ജോസെഫിനെ രക്ഷിച്ചത് ആര് ?


Q ➤ 251 . ജോസെഫിനെ ഇസ്മാല്യര്‍ക്കു വില്കാം എന്ന് പറഞ്ഞ സഹോദരന്‍ ?


Q ➤ 252 . ജോസെഫിന്റെ സഹോദരന്മാര്‍ ജോസെഫിനെ ഇസ്മാല്യര്‍ക്കു വിറ്റത് എന്ത് വിലയ്ക്ക് ആണ്?


Q ➤ 253 . ജോസെഫിനെ കാട്ടുമൃഗം പിടിച്ചു തിന്നു എന്ന വാര്‍ത്ത അറിഞ്ഞ യാക്കോബ് എന്ത് ചെയ്തു?


Q ➤ 254 . മിദിയാന്കാര്‍ / ഇസ്മായെല്യര്‍ ജോസെഫിനെ ആര്‍ക്കു വിറ്റു?


Q ➤ 255 . യൂദാ ആരെയാണ് ഭാര്യയായി സ്വീകരിച്ചത്?


Q ➤ 256 . യൂദായുടെ കടിഞ്ഞൂല്‍ പുത്രനായ ഏറിന്റെ ഭാര്യയുടെ പേരെന്ത്?


Q ➤ 257 . തന്റെ മരുമകള്‍ ആണെന്ന് അറിയാതെ താമാറിനെ പ്രാപിക്കാന്‍ യൂദാ പ്രതിഫലത്തിനു ഉറപ്പായി നല്‍കിയതു എന്ത്?


Q ➤ 258 . യൂദായുടെ ഭാര്യ താമാരിന്റെ മക്കള്‍?


Q ➤ 259 . ആര് മൂലമാണ് ജോസഫ്‌ ആദ്യം കാരാഗൃഹത്തില്‍ ആയത്?


Q ➤ 260 . തടവറയില്‍ ജോസെഫിന്റെ കൂടെ അടയ്ക്കപ്പെട്ട രണ്ടു ഉദ്യോഗസ്ഥര്‍ ആരൊക്കെ?


Q ➤ 261 . ഈജിപ്തില്‍ തടവറയില്‍ കഴിഞ്ഞിരുന്ന മറ്റു തടവുകാരുടെ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിച്ചു നല്‍കിയിരുന്നത് ആര്?


Q ➤ 261 . ഈജിപ്തിലെ രാജാവിന്റെ പാനപാത്ര വാഹകന്‍ കണ്ട സ്വപ്നം എന്തായിരുന്നു?


Q ➤ 262 . ഈജിപ്തിലെ രാജാവിന്റെ പാചക൯ കണ്ട സ്വപ്നം എന്തായിരുന്നു?


Q ➤ 263 . ഫറവോയുടെ പിറന്നാളില്‍ പാനപാത്ര വാഹകന് ലഭിച്ച വിധി എന്തായിരുന്നു?


Q ➤ 264 . ഫറവോയുടെ പിറന്നാളില്‍ പാചകന് ലഭിച്ച വിധി എന്തായിരുന്നു?


Q ➤ 265 . ഫറവോ കണ്ട ആദ്യത്തെ സ്വപ്നം?


Q ➤ 266 . ഫറവോ കണ്ട രണ്ടാമത്തെ സ്വപ്നം ?


Q ➤ 267 . ഫറവോ ജോസെഫിനെ ഈജിത് ദേശത്തിന്റെ ആരായിട്ടാണ് നിയമിച്ചത്?


Q ➤ 268 . ഫറവോ ജോസെഫിനു ഇട്ട പേര് എന്താണ്?


Q ➤ 269 . ജോസെഫിന്റെ ഭാര്യ?


Q ➤ 270 . എത്ര വയസ്സായപ്പോഴാണ് ജോസഫ്‌ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചത്?


Q ➤ 271 . ജോസെഫിനെ മക്കള്‍?


Q ➤ 272 . ജോസെഫിന്റെ സഹോദരന്മാര്‍ ധാന്യം വാങ്ങാനായി ഈജിപ്തിലേക്ക് പോയപ്പോള്‍ യാക്കോബ് വിടാതിരുന്നത് ആരെ?


Q ➤ 273 . ഈജിപ്തില്‍ ധാന്യം വാങ്ങാന്‍ വന്ന തന്റെ സഹോദരന്മാരില്‍ ആരെയാണ് ജോസഫ്‌ ബന്ധിച്ചത്?


Q ➤ 274 . വീണ്ടും ധാന്യതിനായി ഈജിപ്തിലേക്ക് പോയപ്പോള്‍ ഇസ്രായേല്‍ ജോസെഫിനു സമ്മാനമായി കൊടുത്തയച്ചത് എന്തെല്ലാമാണ്?


Q ➤ 275 . ബെഞ്ചമിനെ കണ്ടു ഹൃദയം തേങ്ങിയപ്പോള്‍ കരയാന്‍ ഇടം അന്വേഷിച്ചു എവിടെ പോയാണ് ജോസഫ്‌ കരഞ്ഞത്?


Q ➤ 276 . ഇളയവന്റെ ചാക്കിന്റെ മുകളില്‍ എന്ത് വെയ്കാനാണ് ജോസഫ്‌ വീട്ടു കാര്യസ്ഥനു നിര്‍ദേശം നല്‍കിയത്?


Q ➤ 277 . ജോസഫ്‌ വെള്ളിക്കപ്പു എന്തിനൊക്കെയാണ് ഉപയോഗിച്ചിരുന്നത്?


Q ➤ 278 . ആര് മാത്രം തെന്റെ അടിമയായിരുന്നാല്‍ മതിയെന്നാണ് ജോസഫ്‌ സഹോദരന്മാരോട് പറഞ്ഞത്?


Q ➤ 279 . ബെഞ്ചമിന് പകരം ജോസെഫിന്റെ അടിമയായി നില്‍കാന്‍ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചത് ആരാണ്?


Q ➤ 280 . ജോസഫ്‌ ആരെ വിളിച്ചാണ് ചാക്കുകളുടെ മുകളില്‍ പണം വെയ്കാന്‍ നിര്‍ദേശിച്ചത്?


Q ➤ 281 . ജോസെഫിന്റെ സഹോദരന്മാരുടെ ചാക്കുകളില്‍ എന്ത് മാത്രം ധാന്യം നിറയ്ക്കാനാണ് ജോസഫ്‌ കല്പിച്ചത്?


Q ➤ 282 . ജോസഫ്‌ ഈജിപ്തില്‍ നിന്ന് തന്റെ സഹോദരന്മാരെ എങ്ങനെയാണ് യാത്രയാക്കിയത്?


Q ➤ 283 . കാര്യസ്ഥനോട് തന്റെ സഹോദരന്മാരുടെ പുറകെ പോയി എന്ത് പറയാനാണ് ജോസഫ്‌ ആവശ്യപ്പെട്ടത്?


Q ➤ 284 . "നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയി" ആര് ആരോട് പറഞ്ഞു?


Q ➤ 285 . വെള്ളിക്കപ്പു കണ്ടെടുക്കുന്ന പക്ഷം എന്ത് ചെയ്യണമെന്നാണ് ജോസെഫിന്റെ സഹോദരന്മാര്‍ കാര്യസ്ഥനോട് പറഞ്ഞത്?


Q ➤ 286 . വെള്ളിക്കപ്പു കണ്ടു പിടിച്ചാല്‍ എന്ത് ശിക്ഷയാണ് ലഭിക്കുകയെന്നാണ് ജോസെഫിന്റെ കാര്യസ്ഥന്‍ പറഞ്ഞത്?


Q ➤ 287 . ആരുടെ ചാക്കില്‍ നിന്നാണ് കാര്യസ്ഥന്‍ കപ്പു കണ്ടെടുത്ത്?


Q ➤ 288 . വെള്ളിക്കപ്പു ബെഞ്ചമിന്റെ ചാക്കില്‍ കണ്ടെടുത്തപ്പോള്‍ ജോസെഫിന്റെ സഹോദരന്മാര്‍ എന്ത് ചെയ്തു?


Q ➤ 289 . അങ്ങ് ഫറവോക്ക് സമനാനെന്നു യൂദാ ആരോടാണ് പറഞ്ഞത്?


Q ➤ 290 . ബെഞ്ചമിനെ വൃദ്ധനായ പിതാവിന്റെ പക്കല്‍ തിരിചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്ഷം കുറ്റക്കാരനായിരിക്കും എന്ന് പറഞ്ഞു ബാലനെ കുറിച്ച് പിതാവിന്റെ മുന്‍പില്‍ ഉത്തരവാദിത്വം ഏറ്റെടുത്തത് ആരാണ്?


Q ➤ 291 . ജോസഫ്‌ തന്നെത്തന്നെ തന്റെ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയത് ഉത്പത്തിയുടെ ഏത് അദ്ധ്യായത്തില്‍ ആണ് ?


Q ➤ 292 . ജോസഫ്‌ തന്നെതന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരൊക്കെ അടുത്തുണ്ടായിരുന്നു?


Q ➤ 293 . ജോസഫ്‌ തന്നെ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയപ്പോള്‍ എന്ത് ചെയ്തു?


Q ➤ 294 . ജോസഫ്‌ ഉറക്കെ കരഞ്ഞത് ആരൊക്കെ കേട്ടു?


Q ➤ 295 . ജോസഫ്‌ തന്നെ തന്നെ വെളിപ്പെടുത്തിയപ്പോള്‍ സഹോദരന്മാരോട് ആദ്യം ചോദിച്ചത് എന്താണ്?


Q ➤ 296 . ജോസഫ്‌ സ്വയം വെളിപ്പെടുത്തിയപ്പോള്‍ സഹോദരന്മാര്‍ എന്ത് ചെയ്തു?


Q ➤ 297 . നാട്ടില്‍ ക്ഷാമം തുടങ്ങിയിട്ട് എത്ര കൊല്ലം കഴിഞ്ഞപ്പോഴാണ് ജോസഫ്‌ സഹോദരന്മാര്‍ക്ക് വെളിപ്പെടുത്തിയത് ?


Q ➤ 298 . എന്തിനു വേണ്ടിയാണ് ഈജിപ്തിലേക്ക് തന്നെ അയച്ചതെന്ന് ജോസഫ്‌ പറഞ്ഞത്?


Q ➤ 299 . ക്ഷാമം എത്ര കൊല്ലം കൂടെ നീണ്ടു നില്കുമെന്നാണ് ജോസഫ്‌ സഹോദരന്മാരോട് പറഞ്ഞത്?


Q ➤ 300 . ക്ഷാമകാലത്ത് എന്തോക്കെയില്ലായെന്നാണ് ജോസഫ്‌ പറഞ്ഞത്?


Q ➤ 301 . ദൈവം ജോസെഫിനെ ഈജിപ്തില്‍ എന്തൊക്കെ ആക്കിയിരിക്കുന്നുവേന്നാണ് ജോസഫ്‌ പറഞ്ഞത്?


Q ➤ 302 . തന്റെ പിതാവിന്റെയടുത്തു ചെന്ന് എന്ത് പറയണമെന്നാണ് ജോസഫ്‌ പറഞ്ഞത് ?


Q ➤ 303 . തന്റെ പിതാവിന് എവിടെ പാര്ക്കാമെന്നാനു ജോസഫ്‌ പറയുന്നത്?


Q ➤ 304 . സ്വയം വെളിപ്പെടുത്തിയതിനു ശേഷം ഏത് സഹോദരനെയാണ് ജോസഫ്‌ ആദ്യം കെട്ടിപ്പിടിച്ചു കരഞ്ഞത്?


Q ➤ 305 . ജോസെഫിനെ തോളില്‍ തല ചായ്ച്ചു കരഞ്ഞ സഹോദരന്‍ ആര്?


Q ➤ 306 . ജോസഫ്‌ എങ്ങനെയാണ് സഹോദരന്മാരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്?


Q ➤ 307 . ഫറവോയുടെ കല്പനയനുസരിച്ചു ജോസഫ്‌ സഹോദരന്മാര്‍ക്ക് കൊടുത്തത് എന്തൊക്കെ?


Q ➤ 308 . ജോസഫ്‌ ബെഞ്ചമിന് നല്‍കിയത് എന്തൊക്കെ?


Q ➤ 309 . ജോസഫ്‌ പിതാവിന് കൊടുത്തയച്ചത്‌ എന്തൊക്കെയാണ്?


Q ➤ 310 . തന്റെ സഹോദരന്മാര്‍ പുറപ്പെട്ടപ്പോള്‍ ജോസഫ്‌ പറഞ്ഞത് എന്താണ് ?


Q ➤ 311 . ജോസഫ്‌ ജീവിച്ചിരിക്കുന്നുവെന്ന് കേട്ടപ്പോള്‍ യാക്കോബിന്റെ പ്രതികരണം എന്തായിരുന്നു?


Q ➤ 312 . ഈജിപ്തിലേക്കുള്ള യാത്രാമധ്യേ എവിടെ വെച്ചാണ് ഇസ്രായേല്‍ തന്റെ പിതാവായ ഇസഹാക്കിന്റെ ദൈവത്തിനു ബലികള്‍ അര്‍പ്പിച്ചത് ?


Q ➤ 313 . ബേര്‍ഷെബായില്‍ രാതിയിലുണ്ടായ ദര്‍ശനങ്ങളില്‍ ദൈവം ഇസ്രായേലിനെ വിളിച്ചത് എങ്ങനെ?


Q ➤ 314 . മരണസമയത്ത് ആര് തന്നെ ശുശ്രൂഷിക്കും എന്നാണു ദൈവം യാക്കോബിനോടു പറഞ്ഞത്?


Q ➤ 315 . പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ യാക്കോബിന്റെ കൂടെ ഈജിപ്തിലേക്ക് വന്ന അവന്റെ സന്താനങ്ങള്‍ എത്ര പേരാണ്?


Q ➤ 316 . ഈജിപ്തിലേക്ക് വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എത്ര പേരാണ്?


Q ➤ 317 . കാനാന്‍ ദേശത്ത് വെച്ച് മരിച്ച യാക്കോബിന്റെ ചെറുമക്കള്‍?


Q ➤ 318 . യാക്കോബിന് സില്‍ഫായില്‍ എത്ര മക്കളുണ്ടായി?


Q ➤ 319 . ഗോഷേനിലേക്ക് ഉള്ള വഴി കാണിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യാക്കോബ് ജോസെഫിന്റെ അടുത്തേയ്ക്ക് മുന്‍കൂട്ടി അയച്ചത് ആരെയാണ് ?


Q ➤ 320 . ജോസഫ്‌ തന്റെ പിതാവായ ഇസ്രായേലിനെ എതിരേല്‍ക്കാന്‍ രഥം ഒരുക്കി എവിടെയാണ് എത്തിയത്?


Q ➤ 321 : പിതാവിനെ കണ്ടപ്പോള്‍ ജോസഫ്‌ ചെയ്തത് എന്താണ്?


Q ➤ 322 .ജോസെഫിനെ കണ്ടപ്പോള്‍ ഇസ്രയേല്‍ ആദ്യം പറഞ്ഞത് എന്താണ്?


Q ➤ 323 . ഫറവോയുടെ അടുത്ത് തന്റെ സഹോദരന്മാര്‍ക്കും പിത്രുകുടുംബതിനും എന്ത് തൊഴിലാനെന്നാണ് ജോസഫ്‌ പറഞ്ഞത്?


Q ➤ 324 . എന്തിനാണ് ഫറവോ ചോദിക്കുമ്പോള്‍ കാലി മേയ്ക്കുന്നവരാണ് എന്ന് പറയേണ്ടത്?


Q ➤ 325 . ആരോടാണ് ഈജിപ്തുകാര്‍ക്ക് അവജ്ഞ ?


Q ➤ 326 . തന്റെ സഹോദരന്മാരില്‍ എത്ര പേരെ ജോസഫ്‌ ഫറവോയുടെ മുന്‍പില്‍ കൊണ്ടുചെന്നു?


Q ➤ 327 . ജോസെഫിന്റെ സഹോദരന്മാരോട് ഫറവോ ആദ്യം ചോദിച്ചതെന്താണ്?


Q ➤ 328 . ജോസഫ്‌ തന്റെ പിതാവായ യാക്കോബിനെ ഫറവോയുടെ അടുത്ത് കൊണ്ട് ചെന്നപ്പോള്‍ യാക്കോബ് ചെയ്തത് എന്താണ്?


Q ➤ 329 . ഫറവോ യാക്കോബിനോടു എന്ത് ചോദിച്ചു?


Q ➤ 330 . ഫറവോയെ കാണുമ്പോള്‍ യാക്കോബിന് വയസ്സെത്രയായി ?


Q ➤ 331 . യാക്കോബിന്റെ ദേശാന്തര വാസകാലം എങ്ങനെയുള്ളതായിരുന്നു?


Q ➤ 332 . ജോസഫ്‌ തന്റെ പിതാവിനും സഹോദരന്മാര്‍ക്കും ഈജിപ്തിലെ ഏത് ദേശമാണ്‌ അവകാശമായി കൊടുത്തത്?


Q ➤ 333 . ധാന്യത്തിന്റെ വിലയായി എന്താണ് ആദ്യം ജോസഫ്‌ ആദ്യം ശേഖരിച്ചത്?


Q ➤ 334 . പണം തീര്‍ന്നു കഴിഞ്ഞപ്പോള്‍ ആഹാരത്തിനു പകരമായി ജോസഫ്‌ ഈജിപ്തുകാരുടെ കയ്യില്‍ നിന്ന് എന്താണ് വാങ്ങിയത്?


Q ➤ 335 . കന്നുകാലികള്‍ക്ക് പകരമായി ജോസഫ്‌ ഈജിപ്തുകാര്‍ക്ക് എത്ര നാള്‍ ആഹാരം നല്‍കി ?


Q ➤ 336 . തങ്ങളുടെ കന്നുകാലികളും തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ ആഹാരത്തിനു പകരമായി നല്‍കിയത് എന്ത്?


Q ➤ 337 . ആരുടെ നിലം മാത്രമാണ് ജോസഫ്‌ വാങ്ങാതിരുന്നത്?


Q ➤ 338 . എന്ത് കൊണ്ടാണ് പുരോഹിതന്മാരുടെ നിലം ജോസഫ്‌ വാങ്ങാതിരുന്നത്?


Q ➤ 339 . ഈജിപ്തുകാരെയും അവരുടെ നിലത്തെയും ഫരവോയ്ക്ക്‌ വേണ്ടി വാങ്ങിക്കഴിഞ്ഞപ്പോള്‍ ജോസഫ്‌ ജനങ്ങള്‍ക്ക്‌ എന്താണ് നല്‍കിയത്?


Q ➤ 340 . എന്ത് നിബന്ധന പ്രകാരമാണ് ജോസഫ്‌ വിതയ്കാന്‍ വിത്ത്‌ നല്‍കിയത്?


Q ➤ 341 . ഈജിപ്തിലെ നിലത്തെ സംബന്ധിച്ച് എന്ത് നിയമമാണ് ജോസഫ്‌ ഉണ്ടാക്കിയത്?


Q ➤ 342 . യാക്കോബിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു?


Q ➤ 343 . യാക്കോബ് എത്ര വര്ഷം ഈജിപ്തില്‍ ജീവിച്ചു?


Q ➤ 344 . എങ്ങിനെയാണ് ഇസ്രായേല്‍ ജോസെഫിനെ കൊണ്ട് സത്യം ചെയ്യിച്ചത്?


Q ➤ 345 . എന്ത് സത്യമാണ് ഇസ്രായേല്‍ ജോസെഫിനെ കൊണ്ട് ചെയ്യിച്ചത്?


Q ➤ 346 . പിതാവിന് സുഖമില്ലെന്നു കേട്ട് ജോസഫ്‌ ആരെ കൂട്ടിക്കൊണ്ടാണ് പിതാവിന്റെ അടുത്തേയ്ക്ക് പോയത്?


Q ➤ 347 . റാഹേല്‍ എവിടെ വെച്ചാണ് മരിച്ചത്?


Q ➤ 348 . റാഹേലിനെ അടക്കിയത്‌ എവിടെയാണ്?


Q ➤ 349 . ജോസെഫിന്റെ മക്കളെ കണ്ടപ്പോള്‍ ഇസ്രയേല്‍ എങ്ങിനെയാണ് നമസ്കരിച്ചത്?


Q ➤ 350 . ജോസഫ്‌ എങ്ങനെയാണ് തന്റെ മക്കളെ അനുഗ്രഹിക്കാനായി ഇസ്രായേലിന്റെ അടുത്തേക്ക് കൊണ്ട് ചെന്നത്?


Q ➤ 351 . ഇസ്രായേല്‍ എങ്ങനെ കൈകള്‍ വെച്ചാണ് ജോസെഫിന്റെ മക്കളെ അനുഗ്രഹിച്ചത്?


Q ➤ 352 . ഇസ്രായേല്‍ ജോസെഫിന്റെ മക്കളില്‍ ആരെയാണ് മുന്പന്‍ ആക്കിയത്?


Q ➤ 353 . ഇസ്രായേലില്‍ അനുഗ്രഹങ്ങള്‍ എങ്ങനെയായിരിക്കും ആശംസിക്കപ്പെടുക എന്നാണു ഇസ്രായേല്‍ ജോസെഫിന്റെ മക്കളോട് പറഞ്ഞത്?


Q ➤ 354 . യാക്കോബ് ആരെയാണ് വലതു കൈ വെച്ച് അനുഗ്രഹിച്ചത്?


Q ➤ 355 . ഇസ്രായേല്‍ മരിക്കാറായപ്പോള്‍ ജോസെഫിനു നല്‍കിയത് എന്താണ്?


Q ➤ 356 . ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് മക്കളെ ഒന്നിച്ചു കൂട്ടി പറഞ്ഞത് ആരാണ്?


Q ➤ 357 . യാക്കോബിന്റെ കടിഞ്ഞൂല്‍ പുത്രന്‍ ആരാണ്?


Q ➤ 358 . യാക്കോബിന്റെ പുത്രന്മാരില്‍ അഹങ്കാരത്തിലും ശക്തിയിലും മുന്പന്‍ ആരാണ്?


Q ➤ 359 . എന്ത് കൊണ്ടാണ് റൂബന്‍ മുന്‍പനായി വാഴില്ല എന്ന് യാക്കോബ് പറഞ്ഞത്?


Q ➤ 360 . യാക്കോബിന്റെ മക്കളായ ശിമയോന്റെയും ലെവിയുടെയും സവിശേഷത എന്താണ് ?


Q ➤ 361. യാക്കോബ് യൂദായെ ആരോടാണ് ഉപമിക്കുന്നത്?


Q ➤ 362. ആരാണ് കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടുക?


Q ➤ 363 . യൂദാ തന്റെ ഉടുപ്പും മേലങ്കിയും എങ്ങിനെയാണ് കഴുകുക?


Q ➤ 364 . ആരുടെ കയ്യിലായിരിക്കും ചെങ്കോലും അധികാര ദണ്ഡും ?


Q ➤ 365 . യാക്കോബിന്റെ മക്കളില്‍ ആരായിരിക്കും കടല്‍ത്തീരത്ത് വസിക്കുക?


Q ➤ 366 . കപ്പലുകള്‍ക്ക് അഭയകേന്ദ്രം ആരായിരിക്കും?


Q ➤ 367 . സെബുലൂന്റെ അതിര്‍ത്തി ഏതായിരിക്കും?


Q ➤ 368 . ഇസ്സാക്കറിനെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്?


Q ➤ 369 . ഇസ്സാക്കര്‍ ആരായിത്തീരുമെന്നാണ് യാക്കോബ് പറഞ്ഞത്?


Q ➤ 370 . തന്റെ മകനായ ദാന്‍ ആരെ പോലെയാണെന്നാണ് യാക്കോബ് പറഞ്ഞത്?


Q ➤ 371 . ആര് ജനങ്ങള്‍ക്ക്‌ ന്യായം നടത്തി കൊടുക്കുമെന്നാണ് യാക്കോബ് പറയുന്നത്?


Q ➤ 372 . യാക്കോബിന്റെ മക്കളില്‍ ആരെയാണ് കവര്‍ച്ചക്കാര്‍ ആക്രമിക്കുന്നതും അവന്‍ അവരെ തോല്‍പ്പിചോടിക്കുന്നതും ?


Q ➤ 373 . തന്റെ മക്കളില്‍ ആരുടെ ആഹാരം സമ്പന്നമായിരിക്കുമെന്നാണ് യാക്കോബ് പറയുന്നത്?


Q ➤ 374 . തന്റെ മകനായ നഫ്താലിയെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്?


Q ➤ 375 . ജോസെഫിനെ എന്തിനോടാണ്‌ യാക്കോബ് ഉപമിക്കുന്നത്?


Q ➤ 376 . തന്റെ മകനായ ബെഞ്ചമിനെ ആരോടാണ് യാക്കോബ് ഉപമിക്കുന്നത്?


Q ➤ 377 . ആരൊക്കെയാണ് ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍?


Q ➤ 378 . തന്നെ എവിടെ അടക്കണം എന്നാണു യാക്കോബ് പറഞ്ഞത്?


Q ➤ 379 . ആരാണ് ജോസെഫിന്റെ പിതാവിന്റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശിയത്?


Q ➤ 380 . യാക്കോബിന്റെ ശരീരത്തില്‍ പരിമള ദ്രവ്യങ്ങള്‍ പൂശാന്‍ എത്ര ദിവസമെടുത്തു?


Q ➤ 381 . ഈജിപ്തുകാര്‍ എത്ര ദിവസം യാക്കൊബിനെയോര്‍ത്തു വിലപിച്ചു?


Q ➤ 382 . ജോസഫ്‌ കാനാന്‍ ദേശത്ത് തന്റെ പിതാവിനെ സംസ്കരിക്കാന്‍ പോയപ്പോള്‍ ആരൊക്കെ അവനോടൊപ്പം പോയി?


Q ➤ 383 . യാക്കോബിനെ സംസ്കരിക്കാന്‍ പോയ സംഘം എവിടെയെത്തിയപ്പോഴാണ് ഉച്ചത്തില്‍ വിലപിച്ചത്?


Q ➤ 384 . യാക്കോബിനെ സംസ്കരിക്കാന്‍ പോയ സംഘം വഴിയില്‍ വെച്ച് എത്ര ദിവസം വിലപിച്ചു?


Q ➤ 385 . കാനാന്യര്‍ അത്താദിലെ മെതിക്കളത്തില്‍ നടന്ന വിലാപം കേട്ടപ്പോള്‍ എന്ത് പറഞ്ഞു?


Q ➤ 386 . ഈജിപ്തുകാര്‍ക്ക് വളരെ ഗൌരവമുള്ള വിലാപം കേട്ട സ്ഥലത്തിന് എന്ത് പേരാണ് ഉണ്ടായത്?


Q ➤ 387 . ജോസഫ്‌ എത്ര കൊല്ലം ജീവിച്ചു?


Q ➤ 388 . ജോസഫ്‌ എത്ര തലമുറ വരെ കണ്ടു?


Q ➤ 389 . ജോസഫ്‌ മരിക്കാറായപ്പോള്‍ സഹോദരന്മാരെക്കൊണ്ട് ചെയ്യിച്ച പ്രതിജ്ഞ എന്താണ്?


Q ➤ 390 . ജോസഫ്‌ മരിച്ചപ്പോള്‍ ജോസെഫിന്റെ സഹോദരന്മാര്‍ എന്ത് ചെയ്തു?