Malayalam Bible Quiz on Job

 


1/50
അവനുള്ള സകലത്തിന്മേലും ഞാൻ നിനക്ക് അധികാരം നൽകുന്നു ആരാണ് അധികാരം നൽകിയത്?
A) സാത്താൻ
B) ജോബ്
C) പുത്രന്മാർ
D) കർത്താവ്‌
2/50
ആര് ഗാഢനിദ്രയിൽ അമരുന്ന നേരത്തെ കുറിച്ചാണ് പറയുന്നത് ?
A) മൃഗങ്ങൾ
B) ജീവികൾ
C) സസ്യങ്ങൾ
D) മനുഷ്യർ
3/50
ഞാൻ എന്റെ ശരത് കാലദിനങ്ങളിലെ പോലെ ആയിരുന്നെങ്കിൽ അന്ന് ദൈവത്തിന്റെ........ എന്റെ കൂടാരത്തിൽ മേൽ ഉണ്ടായിരുന്നു?
A) സഹായം
B) സ്നേഹം
C) സൗഹൃദം
D) വാത്സല്യം
4/50
വൃക്ഷത്തിന് പ്രത്യാശയുണ്ട് മുറിച്ചാൽ അത് വീണ്ടും എന്താകും ?
A) തളിർക്കും
B) മുളയ്ക്കും
C) കിളിർക്കും
D) ഉണങ്ങും
5/50
എന്റെ വാ തന്നെ എന്നെ കുറ്റം വിധിക്കും ഒമ്പതാം അധ്യായത്തിലെ ആരുടെ വാക്കുകൾ?
A) ദൈവം
B) ജോബ്
C) ബിൽ ദാദ്
D) എലിഫാസ്
6/50
ജോബ് എഴുന്നേറ്റ് എന്താണ് വലിച്ചു കീറിയത്?
A) തലപ്പാവ്
B) അങ്കി
C) കുപ്പായം
D) മേലങ്കി
7/50
തന്റെ എന്ത് നിർമ്മലം ആണ് എന്നാണ് ജോബ് പറയുന്നത്?
A) ഭക്തി
B) പ്രായശ്ചിത്തം
C) കൈകൾ
D) പ്രാർത്ഥന
8/50
കൂടാരത്തിൽ എന്ത് കുടി പാർക്കാതിരിക്കട്ടെ എന്നാണ് സൊഫാറിന്റെ പ്രഭാഷണത്തിൽ പറയുന്നത്?
A) വക്രത
B) ദുഷ്ടത
C) അക്രമം
D) അകൃത്യം
9/50
അവിടുന്നവന്റെ ചെവികൾ തുറന്ന് എന്തുകൊണ്ട് അവനെ ഭയപ്പെടുത്തുന്നു?
A) മുന്നറിയിപ്പുകൾ കൊണ്ട്
B) ഭീതി കൊണ്ട്
C) പേടികൊണ്ട്
D) ദുഃഖം കൊണ്ട്
10/50
ആരുടെ അഗ്നി ജ്വലിക്കുന്നില്ല എന്നാണ് പതിനെട്ടാം അധ്യായത്തിൽ ബിൽദാദ് പറയുന്നത്?
A) പരിഹാസകന്റെ
B) നിഷ്കളങ്കന്റെ
C) നീതിമാന്റെ
D) ദുഷ്ടന്റെ
11/50
എന്നും നിനക്ക് ആരായിരുന്നു കൊള്ളാം എന്ന് അവൻ നിന്നോട് ഉടമ്പടി ചെയ്യുമോ ?
A) അടിമ
B) ദാസൻ
C) വേലക്കാരൻ
D) ഭൃത്യൻ
12/50
ഇന്നെന്റെ ആവലാതി എപ്രകാരം ആണെന്നാണ് ജോബ് പറയുന്നത്?
A) തിക്തമാണ്
B) വേദനാജനഗമാണ്
C) ദുഃഖം ഉള്ളതാണ്
D) വ്യസനം ഉള്ളതാണ്
13/50
അവൻ പിന്തിരിഞ്ഞ് ഓടാത്തത് എന്തിൽനിന്നാണ് ?
A) കുന്തം
B) ശൂലം
C) വാളില്‍
D) അസ്ത്രം
14/50
പത്താം അധ്യായത്തിലെ എത്രാം വാക്യം ആണ് ഏറ്റവും ചെറുത്?
A) ജോബ് 10.21
B) ജോബ് 10.22
C) ജോബ് 10.23
D) ജോബ് 10.24
15/50
ഇപ്പോഴും തന്റെ സാക്ഷി എവിടെയാണ് എന്നാണ് ജോബ് പറയുന്നത്?
A) ഭൂമി
B) പാതാളം
C) സ്വർഗ്ഗത്തില്‍
D) നരകം
16/50
അനർത്ഥങ്ങൾ ഉത്ഭവിക്കുന്നത് എവിടെ നിന്നല്ല എന്നാണ് എലിഫാസ്പറയുന്നത്?
A) മണ്ണിൽ
B) കാറ്റിൽ
C) പൊടിയിൽ
D) തീയിൽ
17/50
എന്റെ വീണനാദം വിലാപമായും എന്റെ കുഴൽ നാദം എന്തായിയും മാറിയിരിക്കുന്നു?
A) മുറവിളി
B) രോദനം
C) ദുഃഖം
D) കരച്ചിൽ
18/50
എന്റെ എന്ത് പോലും തന്നെ വെറുക്കും എന്നാണ് ജോബ് പറയുന്നത്?
A) ബന്ധുക്കൾ
B) സ്വന്തക്കാർ
C) സ്നേഹിതർ
D) വസ്ത്രങ്ങൾ
19/50
ആരുടെ പ്രാണനാണ് സഹായത്തിനു വേണ്ടി കേഴുന്നത്?
A) മുറിവേറ്റവരുടെ
B) ദുഃഖിതരുടെ
C) ദരിദ്രന്റെ
D) പീഡിതന്റെ
20/50
അധർമികളിൽ നിന്ന് എന്ത് ഒഴിയുന്നില്ല ?
A) തിന്മ
B) ആകൃത്യം
C) പാപം
D) കോപം
21/50
........... മേഘങ്ങളെ എണ്ണാൻ ആർക്കുകഴിയും?
A) ജ്ഞാനത്താൽ
B) അറിവിനാൽ
C) വിവേകത്താൽ
D) നീർഘവീക്ഷണത്താൽ
22/50
നിന്റെ കൈകൾ എന്ത് ചെയ്യുന്നതെങ്കിൽ അത് നീക്കി കളയുക എന്നാണ് സോഫർ പറയുന്നത്?
A) നന്മ
B) തിന്മ
C) സൽ കൃത്യം
D) അകൃത്യം
23/50
അതിഭാഷണത്തിനു മറുപടി ലഭിക്കാതെ ഇരിക്കുമോ പതിനൊന്നാം അധ്യായത്തിൽ ആരുടെ വാക്കുകൾ?
A) ജോബ്
B) കർത്താവ്
C) സോഫർ
D) ബിൽ ദാദ്
24/50
എന്തിനെയാണ് വൃക്ഷത്തെ എന്നപോലെ പിഴുത് കളഞ്ഞിരികുന്നത് എന്നതാണ് ബിൽദാദിനോടുള്ള ജോബിന്റെ മറുപടിയിൽ പറയുന്നത്?
A) സ്നേഹം
B) പ്രത്യാശയെ
C) ക്ഷമ
D) കരുണ
25/50
ജോബിന് സംഭവിച്ച അനാർത്ഥങ്ങൾ അറിഞ്ഞു കാണാൻവന്ന 3 സ്നേഹിതർ ആരൊക്കെ?
A) ഷൂഹ്യനായ എലിഫാസ് , നാമാന്യനായ ബിൽദാധു, തേമാന്യനായ സോഫർ
B) തേമാന്യനായ ബിൽധാധു , നാമാന്യനായ ബില്ധാധു , ഷൂഹ്യനായ സോഫർ
C) തേമാന്യനായ എലിഫാസ് , ഷൂഹ്യനായ ബില്ധാഥ്‌ , നാമാന്യനായ സോഫർ
D) തേമാന്യനായ എലിഫസ് , ഷൂഹ്യനായ സോഫർ ,നാമാന്യനായ ബില്ധാധു
26/50
എന്താണ് ഉദരത്തിലേത്തുമ്പോൾ സർപ്പ വിഷമായി പരിണമിക്കുന്നത്?
A) നന്മ
B) പക
C) അനീതി
D) തിന്മ
27/50
എന്നാൽ........... അഹങ്കാരം നിമിത്തം അവിടുന്ന് ഉത്തരം നൽകുന്നില്ല ?
A) പാപിയുടെ
B) ദുഷ്ടരുടെ
C) അസത്യ വാദികളുടെ
D) ദുർമാർഗ്ഗിയുടെ
28/50
നിങ്ങളുടെ ന്യായവാദം എന്തു പോലെ ദുർബലമാണ് എന്നാണ് ജോബ് പറയുന്നത്?
A) മൺകട്ട
B) കളിമൺ കട്ട
C) ചെളി മൺകട്ട
D) പൂഴിമണ്ണ്
29/50
ഞാൻ---------- അവർക്ക് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല?
A) പറയുമ്പോൾ
B) പറഞ്ഞു കഴിയുമ്പോൾ
C) അഭിപ്രായം പറഞ്ഞാൽ
D) സംസാരിച്ചു കഴിഞ്ഞാൽ
30/50
അവിടുന്ന് എത്ര കഷ്ടതകളിൽ നിന്ന് മോചിപ്പിക്കും എന്നാണ് എലിഫസ് പറയുന്നത്?
A) 2
B) 3
C) 4
D) 6
31/50
താൻ എന്തായി പ്രഖ്യാപിക്കപ്പെടും എന്ന് ജോബിന് ഉറപ്പുള്ളത്?
A) ദോഷനെന്നു
B) നിശബ്ദൻ
C) നിർദോഷൻ
D) പരിഭ്രാന്തൻ
32/50
അവിടുന്ന് ഒന്നുപോലെ നശിപ്പിക്കുന്നത് ആരൊക്കെയാണ് എന്നാണ് ജോബ് പറയുന്നത്?
A) നികൃഷ്ടനെയും ദുഷ്ടനെയും
B) ദുഷ്ടനെ യും കളങ്ക നെയും
C) നികൃഷ്ടനെയും പാപിയെയും
D) നിഷ്കളങ്കനെയും ദുഷ്ടനെയും
33/50
എന്റെ കണ്ണുകൾ ഇനി ഒരിക്കലും എന്ത് ദർശിക്കുകയില്ല എന്നാണ് ജോബ് പറയുന്നത്?
A) തിന്മ
B) നല്ലത്
C) മോശമായത്
D) നന്മ
34/50
നീതിമാന് അവിടുത്തോട് വാദിക്കാൻ കഴിയും എന്റെ വിധിയാളൻ എന്നെ ............ ... മോചിപ്പിക്കും ?
A) എപ്പോഴും
B) എന്നും
C) എന്നേക്കുമായി
D) എന്നെന്നും
35/50
നീ അവിടുത്തെ കാണുന്നില്ലെന്നും നിന്റെ പരാതികൾ അവിടുത്തെ മുൻപിൽ ആണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നും പറയുമ്പോൾ ആ പരിഗണന എന്തായിരിക്കും?
A) കൂടുതലായിരിക്കും
B) നല്ലതായിരിക്കും
C) കുറവായിരിക്കും
D) തെറ്റില്ലാത്തതായിരിക്കും
36/50
അവന്റെ സന്താനങ്ങൾ പെരുകുന്നെങ്കിൽ എന്തിനു വേണ്ടിയാണ് ?
A) നശിപ്പിക്കപ്പെടാൻ
B) ഇല്ലാതാക്കാൻ
C) വാളിൻ ഇരയാകാൻ
D) ശിക്ഷിക്കപ്പെടാൻ
37/50
ആരെ ഉപായങ്ങളില്‍ കുടുക്കുന്നു എന്നാണ് എലിഫാസ് പറയുന്നത് ?
A) ബുദ്ധിമാനെ
B) സൂത്രശാലിയെ
C) ജ്ഞാനിയെ
D) ഹീനബുദ്ധിയെ
38/50
ആരൊക്കെയാണ് അവിടേക്ക് അതീനർ എന്ന് ജോബ് പറയുന്നത്?
A) വഞ്ചകനും ദുഷ്ടനും
B) വഞ്ചിതൻ ദുഷ്ടനും
C) വഞ്ചിതനും വഞ്ചകനും
D) വഞ്ചകനും കള്ളന്മാരും
39/50
അങ്ങയുടെ എന്ത് ശമിക്കുന്നത് വരെ എന്നെ ഒളിച്ചു വയ്ക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാണ് ജോബ് പറയുന്നത്?
A) കോപം
B) ദേഷ്യം
C) വിദേശം
D) ക്രോധം
40/50
ഞാൻ ചിന്തിച്ചു പ്രായം സംസാരിക്കുകയും, പ്രായാധിക്യം.......... പകരുകയും ചെയ്യട്ടെ ?
A) അറിവ്
B) വിവേകം
C) ജ്ഞാനം
D) ബുദ്ധി
41/50
എലിഫാസിന്റെ പ്രഭാഷണത്തിൽ എന്ത് സരള ഹൃദയനെ നിഹനിക്കുന്നു?
A) ക്രോധം
B) സ്നേഹം
C) ആർത്തി
D) അസൂയ
42/50
ചീഞ്ഞ അഴിച്ച പദാർത്ഥം പോലെയും ചിതൽ തിന്ന വസ്ത്രം പോലെയും ആര് നശിച്ചുപോകുന്നു എന്നാണ് ജോബ് പറയുന്നത്?
A) മൃഗങ്ങൾ
B) ജീവികൾ
C) സസ്യങ്ങൾ
D) മനുഷ്യൻ
43/50
തന്റെ കൈകൾ എന്ത് പ്രവർത്തിച്ചിട്ടില്ല എന്നാണ് ജോബ് പറയുന്നത്?
A) നീതി
B) അക്രമം
C) അനീതി
D) തിന്മ
44/50
എപ്രകാരമാണ് യഥാർത്ഥ വിജ്ഞാനം പകർന്നു കൊടുക്കുന്നത്?
A) ഔദാര്യത്തോടെ
B) ഉദാരമായി
C) ഉത്സാഹത്തോടെ
D) കാരുണ്യത്തോടെ
45/50
ആരുടെ ഭീകരതകൾ എനിക്കെതിരായി അണി നിരക്കുന്നു എന്നാണ് ജോബ് പറയുന്നത്?
A) പിതാവിന്റെ
B) സർവ്വശക്തന്‍റെ
C) ദൈവത്തിന്റെ
D) മക്കളുടെ
46/50
ഞാൻ പാപം ചെയ്തു. നീതി വിട്ടകന്നു എങ്കിലും എനിക്ക് അതിന് എന്തു ലഭിച്ചില്ല ?
A) ദണ്ഡനം
B) ചമ്മട്ടി അടി
C) കാരാഗ്രഹം
D) ശിക്ഷ
47/50
വന്യമൃഗങ്ങൾ വിഹരിക്കുന്ന മലകൾ അവന് എന്തു നൽകുന്നു?
A) ആഹാരം
B) തീറ്റ
C) പുല്ല്
D) ഭക്ഷണം
48/50
തന്‍റെ സ്നേഹിതന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരിയെക്കൊടുത്തു ആര്‍ക്ക് ?
A) ഏലിഫാസിനു
B) സ്നേഹിതന്
C) ജോബിനു
D) എലിഹക്ക്
49/50
മനുഷ്യൻ കാണുന്നതുപോലെയാ ണോ അങ്ങ് ദർശിക്കുന്നത് പത്താം അധ്യായത്തിൽ ഇത് ആരുടെ ചോദ്യമാണ്?
A) ദൈവത്തിന്റെ
B) സ്നേഹിതരുടെ
C) ജോബിന്റെ സേവകരുടെ
D) ജോബിന്റെ
50/50
എന്റെ ഹൃദയം കഴിഞ്ഞുപോയ ഒരു ദിവസത്തെ പ്രതിപോലും എന്നെ എന്തു ചെയ്തിട്ടില്ല ?
A) വേദനിപ്പിച്ചിട്ടില്ല
B) ദ്രോഹിച്ചിട്ടില്ല
C) കുറ്റപ്പെടുത്തിയിട്ടില്ല
D) വെറുത്തിട്ടില്ല
Result: