Malayalam Bible Test on Acts

1/50
ബർണബാസ് എന്ന അപരനാമത്തിൽ അപ്പസ്തോലന്മാർ വിളിച്ചിരുന്നത് ആരെ ?
A) ജോസഫ്
B) മർക്കോസ്
C) തിമോത്തി
D) കയ്യാപ്പാസ്
2/50
പൗലോസ് പോന്തസുകാരനായ ഒരു യഹൂദനെ കണ്ടുമുട്ടി. അവൻ്റെ പേര് എന്താണ് ?
A) അക്വീല
B) ദമാറിസ്
C) ഡയനീഷ്യസ്
D) ഫിലിപ്പ്
3/50
കപ്പൽയാത്രയിൽ പൗലോസിന് ആരാണ് പ്രത്യക്ഷപ്പെട്ടത് ?
A) ദൈവത്തിൻ്റെ ദൂതൻ
B) ഈശോ
C) പത്രോസ്
D) പൗലോസ്
4/50
കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാ ളങ്ങളും ജനമദ്ധ്യത്തിൽ പ്രവർത്തിച്ചത് ആര് ?
A) സ്തേ ഫാനോസ്
B) പത്രോസ്
C) യോഹന്നാൻ
D) യാക്കോബ്
5/50
വചന പ്രഘോഷണത്തിനു ശേഷം പീലിപ്പോസ് ഷണ്ഡനു നൽകിയത് എന്താണ് ?
A) ജ്ഞാനസ്നാനം
B) സന്തോഷം
C) സ്നേഹം
D) കരുണ
6/50
തന്‍റെ പുനരുദ്ധാനത്തിന് ശേഷം ഈശോ പ്രത്യക്ഷപ്പെട്ട് എന്തിനെക്കുറിച്ചാണ് പഠിപ്പിച്ചത് ?
A) ദൈവസ്നേഹം
B) ദൈവരാജ്യം
C) ദൈവകാരുണ്യം
D) കരുണ
7/50
ഭക്ഷണമേശയിൽ ശുശ്രൂഷ ചെയ്യുന്നതിന്, ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞ എത്ര പേരെ തിരഞ്ഞെടുക്കാനാണ് അപ്പസ്തോലന്മാർ കല്പിച്ചത് ?
A) 7
B) 8
C) 10
D) 11
8/50
ആരുടെ നിഴൽ പതിക്കുമ്പോൾ സൗഖ്യം ലഭിക്കാനാണ്, രോഗികളെ തെരുവീഥികളിൽ കൊണ്ടു നടത്തിയത്?
A) പത്രോസിൻ്റെ
B) യോഹന്നാൻ്റെ
C) പൗലോസിൻ്റെ
D) ശിമയോന്റെ
9/50
ഈ ദ്വീപിലെ ജനങ്ങൾ പൗലോസിനെക്കുറിച്ച് ആദ്യമായി എന്താണ് വിചാരിച്ചത് ?
A) ദേവൻ
B) കൊലപാതകി
C) തടവുകാരൻ
D) സേവകന്‍
10/50
എവിടേക്കുള്ള യാത്രാമധ്യേയാണ് സാവൂളിനു മാനസാന്തരം സംഭവിച്ചത് ?
A) ദമാസ്കസ്
B) ജെറുസലേം
C) സമരിയ
D) ഗ്രീക്ക്
11/50
അപ്പസ്തോലന്മാരുടെ എന്ത് വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു ?
A) കരങ്ങള്‍
B) കൈകള്‍
C) മനസ്സ്
D) പ്രാര്‍ത്ഥന
12/50
സൗഖ്യം പ്രാപിക്കാൻ തക്ക വിശ്വാസം മുടന്തന് ഉണ്ടെന്നറിഞ്ഞ് പൗലോസ് അവനോടു പറഞ്ഞതെന്ത്?
A) നിനക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
B) നിൻറെ പാപങ്ങൾ മോചിച്ചു ഇരിക്കുന്നു
C) എഴുന്നേറ്റ് കാലുറപ്പിച്ചു നിൽക്കുക
D) പ്രാര്ത്ഥി‍ക്കുക
13/50
എന്തിനെ പ്രതിയാണ് താൻ ഈ ചങ്ങലകളാൽ ബന്ധിതനായിരിക്കുന്നത് എന്ന് പൗലോസ് യഹൂദ നേതാക്കന്മാരോട് പറഞ്ഞത് ?
A) ഇസായേലിൻ്റെ പ്രത്യാശ
B) വിശ്വാസം
C) യഹൂദരെ എതിർത്തതിനാൽ
D) കരുണ
14/50
എന്തിനെയാണ് അഗ്നിജ്വാലകൾ പോലുള്ള നാവുകൾ എന്ന് അപ്പസ്തോലന്മാർ സൂചിപ്പിക്കുന്നത് ?
A) പരിശുദ്ധാത്മാവിനെ
B) ഈശോയെ
C) ദൈവത്തെ
D) പിതാവിനെ
15/50
പൗലോസിനെ കല്ലെറിയാൻ ലിസ് ത്രായിലെ ജനങ്ങളെ പ്രേരിപ്പിച്ചത് ആര്?
A) യഹൂദൻമാർ
B) ഫരിസേയർ
C) വിജാതീയർ
D) വിദേശിയര്‍
16/50
അപ്പസ്തോല പ്രവർത്തനങ്ങൾ പത്താം അദ്ധ്യായത്തിൽ പത്രോസിൽ നിന്ന് സ്നാനം സ്വീകരിച്ചത് ഏത് കുടുംബമാണ് ആണ്?
A) പീലാത്തോസ്
B) ഇരണേവൂസ്
C) കൊർണേലിയുസ്
D) ലേവി
17/50
ആരാണ് കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നത് ?
A) സാവൂള്‍
B) ഫരിസേയര്‍
C) ഹേറോദോസ്
D) യോഹന്നാന്‍
18/50
പൗലോസിനെ വധിക്കുന്നതു വരെ തങ്ങൾ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്ന് ശപഥം ചെയ്തത് ആരാണ് ?
A) യഹൂദർ
B) ഫരിസേയർ
C) സദുക്കായർ
D) ഗ്രീക്കുകാര്‍
19/50
ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിൻറെ ദാസർ ആണ് ഇത് പറഞ്ഞതാര് ?
A) അടിമ പെൺകുട്ടി
B) ലീദിയ
C) ത്രോവാസുകാർ
D) യുദിത്
20/50
ആര് രക്ഷപ്പെടാതിരിക്കാനാണ് അവരെ കൊന്നു കളയണമെന്ന് ഭടന്മാർ തീരുമാനിച്ചത് ?
A) തടവുകാർ
B) നാവികര്‍
C) പൗലോസ്
D) സേവകര്‍
21/50
വിജാതിയർക്ക് ദൈവം എന്തു തുറന്നു കൊടുത്തു എന്നാണ് പൗലോസും ബർണബാസും സഭയോട് പറഞ്ഞത് ?
A) വിശ്വാസത്തിൻറെ വാതിൽ
B) സമാധാനത്തിൻ്റെ വാതിൽ
C) സുവിശേഷത്താൻ്റെ വാതിൽ
D) കരുണയുടെ വാതില്‍
22/50
എങ്ങനെയുള്ള മനോഭാവത്തോടെയാണ് ആദ്യ ക്രൈസ്തവ സമൂഹം ഭക്ഷണത്തിൽ പങ്കുചേർന്നത് ?
A) ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടും
B) സമാധാനത്തോടും സന്തോഷത്തോടും
C) എളിമയോടും ഭകതിയോടും
D) സ്നേഹത്തോടും, സന്തോഷത്തോടും
23/50
പൗലോസിൻ്റെ പേരിൽ കുറ്റവുണ്ടെങ്കിൽ പരാതി സമർപ്പിക്കട്ടെ' എന്ന് ഫേസ്തൂസ് ആരോടാണ് പറഞ്ഞത് ?
A) പ്രമാണികൾ
B) യഹൂദർ
C) പുരോഹിതർ
D) സേവകന്‍
24/50
ആരാണ് സ്തേഫാനോസിനെ സംസ്കരിച്ചത് ?
A) വിശ്വാസികൾ
B) അപ്പസ്തോലന്മാർ
C) യഹൂദർ
D) ദാസര്‍
25/50
ഈ യഹൂദൻ്റെ ഭാര്യയുടെ പേര് ?
A) പ്രിഷില്ല
B) ദമാറിസ്
C) ലിദിയ
D) ജറുസലേം
26/50
ശതാധിപൻ, പൗലോസിനെയും മററു തടവുകാരെയും എവിടേയ്ക്കു കൊണ്ടുപോകാൻ ആണ് കപ്പൽ കയറ്റിയത്?
A) ഇറ്റലി
B) ഗ്രീസ്
C) തോവാസ്
D) നാവികര്‍
27/50
സീസറിൻ്റെ അടുത്തേയ്ക്കു അയയ്ക്കുന്നതു വരെ പൗലോസിനെ തടവിൽ വയ്ക്കാൻ ആരാണ് ആജ്ഞാപിച്ചത് ?
A) ഫേസ്തൂസ്
B) അഗ്രിപ്പാ
C) യഹൂദർ
D) പൗലോസ്
28/50
ഏഷ്യയിൽ വചനം പ്രസംഗിക്കുന്നതിൽനിന്ന് ആരാണ് പൗലോസിനെ പിന്തിരിപ്പിച്ചത് ?
A) പരിശുദ്ധാത്മാവ്
B) അപ്പസ്തോലന്മാർ
C) ബർണബാസ്
D) പൗലോസ്
29/50
ഈശോ ആരെന്നാണ് സാവൂള്‍ സിനഗോഗുകളില്‍ പ്രഘോഷിച്ചത് ?
A) ദൈവപുത്രന്‍
B) മനുഷ്യപുത്രന്‍
C) സര്‍വശക്തന്‍
D) ദൂതന്‍
30/50
ബെറോയായിലെ യഹൂദർ എവിടെയുള്ളവരെക്കാൾ മാന്യന്മാരായിരുന്നു ?
A) തെസലോനിക്കായിലെ
B) ത്രോവാസിലെ
C) അപ്പളോണിയായിലെ
D) യൂദയായിലെ
31/50
ആരെ സംബോധന ചെയ്തുകൊണ്ടാണ് അപ്പോസ്തല പ്രവർത്തനം ആരംഭിക്കുന്നത് ?
A) തിമോത്തിയോസ്
B) തെയോഫിലോസ്
C) പീലിപ്പോസ്
D) നിക്കൊദേമൊസ്
32/50
അപ്പസ്തോലന്മാർ ബർണബാസിനെ എങ്ങോട്ടാണ് അയച്ചത് ?
A) അന്തോ ക്യാ
B) ജറുസലേം
C) സമരിയ
D) യൂദാ
33/50
വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റി വച്ചു ബാക്കി ആരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു ?
A) പുരോഹിതന്‍മാരുടെ
B) ശിഷ്യന്‍മാരുടെ
C) നിയമജ്ഞരുടെ
D) അപ്പസ്തോലന്‍മാരുടെ
34/50
ശിഷ്യന്മാർ ഏറെ താമസിയാതെ എന്തിനാൽ സ്നാനം ഏല്‍ക്കുമെന്നാണ് ഈശോ പറഞ്ഞത്?
A) അഗ്നിയാല്‍
B) വെള്ളത്താൽ
C) പരിശുദ്ധാത്മാവിനാൽ
D) പിതാവിനാല്‍
35/50
ദേശാധിപതിക്ക് പൗലോസിനെക്കുറിച്ച് കത്ത് എഴുതിയത് ആര് ?
A) ക്ലാവൂദിയൂസ് ലിസിയാസ്
B) ഗമാലിയേൽ
C) ശതാധിപൻ
D) സേവകന്‍
36/50
പൗലോസും ബാർണബാസും പെർഗായിൽ വചനം പ്രസംഗിച്ചതിനു ശേ‌ഷം എവിടേയ് ക്കാണ് പോയത് ?
A) അന്ത്യോക്യാ
B) അത്താലിയാ
C) സമരിയ
D) യൂദാ
37/50
പൗലോസ് ആരെക്കുറിച്ചാണ് ആഥൻസ് നിവാസികളോടാണ് പ്രസംഗിച്ചത് ?
A) അജ്ഞാത ദേവൻ
B) വിശ്വാസത്തെ
C) പരിശുദ്ധാത്മാവിനെ
D) അനുതാപത്തെ
38/50
പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനെന്ന് നടപടി പുസ്തകം 11:24-ൽ പറഞ്ഞിരിക്കുന്നത് ആരെപ്പറ്റി ?
A) പത്രോസ്
B) സ്‌തേഫാനോസ്
C) ബാർണബാസ്
D) സാവൂള്‍
39/50
ആദ്യകാല ശിഷ്യരിൽ ഒരുവനായ സൈപ്രസുകാരൻ എന്ന് ആരെപ്പറ്റിയാണ് പറയുന്നത് ?
A) മ്നാസ് സോൻ
B) മർക്കോസ്
C) ബർണബാസ്
D) സീലാസ്
40/50
കോറിന്തോസിലെ സിനഗോഗധികാരിയുടെ പേര് എന്ത് ?
A) ക്രിസ്പൂസ്
B) യൂസ്തോസ്
C) തിസിയോസ്
D) യാക്കോബ്
41/50
ഭടന്മാർ കേസറിയായിൽ പൗലോസിനെ കൊണ്ട് എത്തിയപ്പോൾ കത്ത് ആരെയാണ് ഏൽപിച്ചത് ?
A) ദേശാധിപതിയെ
B) സഹസ്രാധിപനെ
C) സീസറിനെ
D) സേവകനെ
42/50
മിലേത്തോസിൽ നിന്നും എവിടേയ്ക്കു ആളയച്ചാണ് പൗലോസ്, സഭയിലെ ശ്രേഷ്ഠൻമാരെ വരുത്തിച്ചത് ?
A) എഫേസോസ്
B) ജറുസലേം
C) മക്കദോനിയ
D) റോമാ
43/50
ഒരിക്കൽ പൗലോസ് ഉറച്ചു വിശ്വസിച്ചിരുന്നത് ആരുടെ നാമത്തിനു വിരുദ്ധമായി പലതും ചെയ്യേണ്ടതുണ്ട് എന്നാണ് ?
A) നസ്രായനായ യേശുവിൻ്റെ
B) അപ്പസ്തോലന്മാരുടെ
C) ഹേറോദേസ്
D) പത്രോസിന്റെ
44/50
ഞാൻ ഒരു വലിയ തുക കൊടുത്താണ് റോമാ പൗരത്വം വാങ്ങിയത്. ഇത് ആരാണ് പറഞ്ഞത് ?
A) സഹസ്രാധിപൻ
B) ശതാധിപൻ
C) അനനിയാസ്
D) സേവകന്‍
45/50
താൻ എന്തു കാര്യത്തിനാണ് വിസ്തരിക്കപ്പെടുന്നതെന്ന് പൗലോസ് പറഞ്ഞത് ?
A) മരിച്ചവരുടെ പുനരുത്ഥാനം
B) യേശു നാമം പ്രഘോഷിച്ചതിന്
C) ക്രിസ്ത്യാനികളെ സംരക്ഷിച്ചതിന്
D) ജനത്തെ പരിപാലിച്ചു
46/50
തന്നെ അനുസരിക്കുന്നവർക്ക് ദൈവം പ്രദാനം ചെയ്യുന്നത് എന്താണ്?
A) സൗഖ്യം
B) പാപമോചനം
C) പരിശുദ്ധാത്മാവ്
D) സ്നേഹം
47/50
ടിറാനോസിൻ്റെ പ്രസംഗശാലയിൽ പൗലോസ് വിവാദത്തിൽ ഏർപ്പെട്ടത് എത്ര വർഷം?
A) രണ്ടുവർഷം
B) അഞ്ചുവർഷം
C) ആറു വർഷം
D) മൂന്ന് മാസം
48/50
പൗലോസ് തീമോത്തിയോസിനെയും സീലാ സിനെയും പ്രതീക്ഷിച്ച് എവിടെയാണ് താമസിച്ചത് ?
A) ആഥൻസിൽ
B) ലീദിയായുടെ ഭവനത്തിൽ
C) ത്രോവാസിൽ
D) സീലാസില്‍
49/50
അവൻ്റെ വാദം നേരിൽ കേൾക്കാൻ എനിക്കു താത്പര്യമുണ്ട്''ആരാണ് ഇത് പറഞ്ഞത് ?
A) അഗ്രിപ്പാ
B) ദേശാധിപതി
C) സീസർ
D) പുരോഹിതന്‍
50/50
ആരുടെ തീരുമാനം ഉണ്ടാകുന്നതുവരെ തനിക്ക് സംരക്ഷണം നല്കണമെന്നാണ് പൗലോസ് അപേക്ഷിച്ചത് ?
A) ചക്രവർത്തി
B) സഹസ്രാധിപൻ
C) ദേശാധിപതി
D) നിയമജ്ഞന്‍
Result: