Malayalam Bible Test on 2nd Corinthians

1/50
ആരില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്‌ടിയാണ്‌ 2കോറിന്തോസ്. 5 ല്‍ നിന്ന് കണ്ടെത്തുക ?
A) ക്രിസ്തുവില്‍
B) യേശുവില്‍
C) പിതാവില്‍
D) മിശിഹായില്‍
2/50
ക്രിസ്തുവിൽ ഞങ്ങളും --------ആണ്. ?
A) ശക്തരാണ്
B) ബലഹീനരാണ്
C) ദുർബലരാണ്
D) സജ്ജീവരാണ്
3/50
എന്തെന്നാല്‍ തന്നെത്തന്നെ പ്രശംസിക്കുന്നവനല്ല കര്‍ത്താവ് പ്രശംസിക്കുന്നവനാണ് ആര് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത് ?
A) സ്വീകാര്യന്‍
B) അമുല്യന്‍
C) സമ്മതന്‍
D) ഇഷ്ടപ്പെട്ടവന്‍
4/50
ക്രിസ്‌തുവില്‍ ഞങ്ങളെ എല്ലായ്‌പോഴും വിജയത്തിലെത്തിക്കുകയും അവനെക്കുറിച്ചുള്ള ---------------- സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുകയും ചെയ്യുന്ന ദൈവത്തിനു സ്‌തുതി പൂരിപ്പിക്കുക ?
A) കരുണയുടെ
B) അറിവിന്റെ
C) വിവേകത്തിന്റെ
D) ജ്ഞാനത്തിന്റെ
5/50
കർത്താവിന്റെ ആത്മാവുള്ളിടത്ത് എന്തുണ്ട് ?
A) സമാധാനം
B) സ്വാതന്ത്ര്യം
C) സന്തോഷം
D) സമൃദ്ധി
6/50
പൗലോസ് ശ്ളീഹായുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്തത് ആരാണ് ?
A) മക്കെദോന്യക്കാർ
B) റോമാക്കാർ
C) കോറിന്തോസുകാർ
D) മക്കെദോനിയായിൽ നിന്ന് വന്ന സഹോദങ്ങൾ
7/50
മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത്‌ മൂടുപടം ധരിച്ച -------------- ഞങ്ങള്‍ പൂരിപ്പിക്കുക ?
A) പിതാവിനെപ്പോലെയല്ല
B) യാക്കോബിനെപ്പോലെയല്ല
C) അബ്രാഹത്തെപ്പോലെയല്ല
D) മോശയെപ്പോലെയല്ല
8/50
----------- സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നതുപോലെ ക്രിസ്‌തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്‌ധമായി പങ്കുചേരുന്നു പൂരിപ്പിക്കുക ?
A) ദൈവത്തിന്റെ
B) ക്രിസ്തുവിന്റെ
C) പിതാവിന്റെ
D) പുത്രന്റെ
9/50
എവിടെ ചെന്നപ്പോഴാണ് എനിക്കായി ഒരു വാതിൽ തുറക്കപ്പെട്ടു എന്ന്‌ പറഞ്ഞിരിക്കുന്നത്?
A) ഗലാത്തിയ
B) കോറിന്തോസ്
C) യൂദാ
D) ത്രോവാസ്
10/50
മങ്ങിക്കൊണ്ടിരിക്കുന്ന തേജസിന്റ തിരോധാനം ദർശിക്കാതിരിക്കാൻ മോശ എന്താണ് ചെയ്തത്?
A) മൂടി വച്ചു
B) മൂടുപടം ധരിച്ചു
C) മുഖം ആവരണം ചെയ്തു
D) മുഖം മൂടി ധരിച്ചു
11/50
അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്‌ഷിച്ചു; തുടര്‍ന്നും രക്‌ഷിക്കും; രക്‌ഷിക്കുമെന്ന്‌ ഞങ്ങള്‍ അവനില്‍ --------------- ചെയ്യുന്നു പൂരിപ്പിക്കുക ?
A) ശരണം വയ്ക്കുകയും
B) പ്രത്യാശിക്കുകയും
C) ആശ്വസിക്കുകയും
D) സമാശ്വസിപ്പിക്കുകയും
12/50
ദൈവത്തിന്റെ സുവിശേഷം എങ്ങനെ പ്രസംഗിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) പ്രതിഫലം കൂടാതെ
B) ലാഭേഛകൂടാതെ
C) തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
D) അംഗികാരം ഇല്ലാതെ
13/50
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു ---------- സമാധാനവും പൂരിപ്പിക്കുക ?
A) ക്യപയും
B) ശാന്തിയും
C) നീതിയും
D) കരുണയും
14/50
എന്റെ സഹോദരനായ ആരെ അവിടെ കാണായ്‌കയാല്‍ എന്റെ മനസ്‌സിന്‌ ഒരു സ്വസ്‌ഥതയുമുണ്ടായിരുന്നില്ല 2കോറിന്തോസ്. 2. ല്‍ പറയുന്നത് ?
A) യോഹന്നാനെ
B) ജോസഫിനെ
C) യാക്കോബിനെ
D) തീത്തോസിനെ
15/50
ഞാൻ നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് എന്തുമായിരിക്കും എന്നാണ് കർത്താവ് അരുളിചെയ്തിരിക്കുന്നത് ?
A) മക്കൾ
B) പുത്രന്മാരും
C) അനുയായികൾ
D) പുത്രന്മാരും പുത്രികളും
16/50
ഏത് നഗരത്തിൽ വച്ചാണ് പൗലോസ് ശ്ളീഹായെ പിടികൂടാൻ ശ്രമിച്ചത് ?
A) യൂദയാ
B) ജെറുസലേം
C) ദമാസ്ക്കസ്
D) കോറിന്തോസ്
17/50
സ്വന്തമായി എന്ത് അവകാശപ്പെടാൻ ഞങ്ങൾ യോഗ്യരല്ല എന്നാണ് പറഞ്ഞിരിക്കുന്നത്?
A) അഭിമാനം
B) സ്വാതന്ത്ര്യം
C) സമ്പത്ത്
D) മേന്മ
18/50
മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്റെ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍ വേണ്ടി മുഖത്ത്‌ മൂടുപടം ധരിച്ച ആരെപ്പോലെയല്ല ഞങ്ങള്‍ 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) അബ്രാഹത്തെ
B) മോശയെ
C) യാക്കോബിനെ
D) ജോസഫിനെ
19/50
ആര് മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട്‌ ക്രിസ്‌തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു ?
A) പിതാവ്
B) പുത്രന്‍
C) അബ്രാഹം
D) ദൈവം
20/50
കോറിന്തോസുകാർ എങ്ങനെ ഉള്ളവരാണ് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
A) സത്യസന്ധതർ
B) ദൈവഭയം ഉള്ളവർ
C) വിശ്വാസ സ്ഥിരതർ
D) പിതാവ്
21/50
ക്രിസ്‌തുവിന്റെ സുവിശേഷം -------------- ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ കര്‍ത്താവില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു പൂരിപ്പിക്കുക ?
A) അറിയിക്കാന്‍
B) പ്രസംഗിക്കാന്‍
C) നല്‍കാന്‍
D) പ്രഘോഷിക്കാന്‍
22/50
ക്രിസ്തുവിന്റ ലിഖിതം എഴുതപ്പെട്ടിരിക്കുന്നതെവിടെയാണ്?
A) കല്പലകകളിൽ
B) ഫലകത്തിൽ
C) ഹൃദയത്തിൽ
D) ഹൃദയഫലകങ്ങളില്‍
23/50
അവിടുന്ന് അച്ചാരമായിട്ട് ആരെയാണ് നമ്മുടെ ഹൃദയങ്ങളിലേക്ക് പകർന്നിരിക്കുന്നത്?
A) ആത്മാവ്
B) ക്രിസ്തു
C) കർത്താവ്
D) പ്രകാശം
24/50
അങ്ങനെ കൂടുതല്‍ കൂടുതല്‍ ആളുകളില്‍ കൃപ സമൃദ്‌ധമാകുന്നതുവഴി ദൈവ മഹത്വത്തിനു കൂടുതല്‍ കൃതജ്‌ഞത ---------------- 2കോറിന്തോസ്. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അര്‍പ്പിക്കപ്പെടുന്നു
B) സമര്‍പ്പിക്കപ്പെടുന്നു
C) നല്‍കപ്പെടുന്നു
D) നല്‍കുന്നു
25/50
കർത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നാണ് പറഞ്ഞിരിക്കുന്നത് ?
A) നിങ്ങളെ വളർത്തിയെടുക്കാൻ
B) പ്രാർത്ഥിക്കാൻ
C) സുവിശേഷം പ്രഘോഷിക്കാൻ
D) ആത്മീയമായി വളർത്താൻ
26/50
--------കൊണ്ട് ഒരു നേട്ടവുമില്ല. ?
A) ആത്മപ്രശംസ
B) വഞ്ചന
C) അഹങ്കാരം
D) സ്വാർത്ഥത
27/50
ആരുമായി കൂട്ടുചേരരുത് എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?
A) നിരീശ്വരവാദികൾ
B) അവിശ്വാസികൾ
C) സ്വാർത്ഥർ
D) അനീതി പ്രവർത്തിക്കുന്നവർ
28/50
നിങ്ങൾ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു. ഞാൻ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കിൽ അത് ക്രിസ്തുവിന്റെ നാമത്തിൽ ----------------------.
A) ഞങ്ങൾക്കുവേണ്ടിയാണ്.
B) നിങ്ങൾക്കുവേണ്ടിയാണ്
C) നമുക്കുവേണ്ടിയാണ്.
D) നമുക്കെല്ലാവർക്കും വേണ്ടിയാണ്
29/50
ഞങ്ങളെ ക്രിസ്‌തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്‌ത ------------- നിന്നാണ്‌ ഇവയെല്ലാം 2കോറിന്തോസ്. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പിതാവില്‍
B) യേശുവില്‍
C) ദൈവത്തില്‍
D) മിശിഹായില്‍
30/50
ക്രിസ്‌തുവിന്റെ സുവിശേഷം പ്രസംഗിക്കാന്‍ ഞാന്‍ ത്രോവാസില്‍ ചെന്നപ്പോള്‍ ആരില്‍ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു 2കോറിന്തോസ്. 2. ല്‍ പറയുന്നത് ?
A) നീതിമാനില്‍
B) ദൈവത്തില്‍
C) പുത്രനില്‍
D) കര്‍ത്താവില്‍
31/50
എന്തിനു വേണ്ടിയാണ് നിങ്ങളുടെ അടുത്ത് വരാൻ നേരത്തെ നിശ്ചയിച്ചതായി പൗലോസ്‌ശ്ലീഹാ പറയുന്നത്?
A) നിങ്ങൾക്ക് വീണ്ടും കൃപ ലഭിക്കേണ്ടതിനു
B) സന്തോഷം
C) സമാധാനം
D) ദൈവവിശ്വാസത്തിൽ വളരുന്നതിന്
32/50
ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍വഴി നിങ്ങള്‍ ഞങ്ങളെ എന്ത് ചെയ്യണം 2കോറിന്തോസ്. 1. ല്‍ നിന്ന് കണ്ടെത്തുക ?
A) രക്ഷിക്കണം
B) സഹായിക്കണം
C) പരിപാലിക്കണം
D) സംരക്ഷിക്കണം
33/50
തീത്തോസ് കോറിന്തോസുകാരുടെ അടുക്കലേക്ക് വന്നത് എപ്രകാരം?
A) സ്നേഹത്തോടെ
B) സന്തോഷത്തോടെ
C) സ്വമനസ്സാലെ ഉത്സാഹത്തോടെ
D) താത്പര്യത്തോടെ
34/50
വലിയ ദുഃഖത്തോടും ഹൃദയവ്യഥയോടും വളരെ കണ്ണുനീരോടുംകൂടി ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതിയത്‌ നിങ്ങളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയല്ല; മറിച്ച്‌, നിങ്ങളോടുള്ള എന്റെ സമൃദ്ധമായ എന്ത് അറിയിക്കാന്‍ വേണ്ടിയാണ്‌ 2കോറിന്തോസ്. 2. ല്‍ പറയുന്നത് ?
A) സ്നേഹം
B) നന്മ
C) നീതി
D) കരുണ
35/50
എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ -------------- ?
A) ശക്തനായിരിക്കുന്നത്
B) കർത്താവിൽ ബലപ്പെടുന്നത്
C) ശക്തിയാർജിക്കുന്നത്
D) കർത്താവിൽ ആശ്രയിക്കുന്നത്
36/50
എന്റെ ----------നിങ്ങളെ ദുഖിപ്പിച്ചുവെങ്കിലും എനിക്കതിൽ സങ്കടമില്ല. ?
A) പ്രവൃത്തി
B) സ്വഭാവം
C) രീതി
D) എഴുത്ത്
37/50
തീത്തോസിന്റെ ഹൃദയത്തിൽ താത്പര്യം ഉദിപ്പിച്ചതാര്?
A) പൗലോസ് ശ്ളീഹാ
B) സഹപ്രവർത്തകർ
C) ദൈവം
D) സഹോദരൻ
38/50
ഞാൻ വിശ്വസിച്ചു. അതിനാൽ ഞാൻ എന്ത് ചെയ്തു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്?
A) ഞാൻ സംസാരിച്ചു
B) ഞാൻ പ്രവർത്തിച്ചു
C) ഞാൻ രക്ഷപ്രാപിച്ചു
D) സുഖം പ്രാപിച്ചു
39/50
എന്തുകൊണ്ടെന്നാല്‍ ശിക്‌ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ എന്തിന്റെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം 2കോറിന്തോസ്. 3. ല്‍ പറയുന്നത് ?
A) നീതിയുടെ
B) കരുണയുടെ
C) നന്മയുടെ
D) സ്നേഹത്തിന്റെ
40/50
നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവും, കരുണയുടെ ----------- സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്‌ത്തപ്പെട്ടവനാകട്ടെ പൂരിപ്പിക്കുക ?
A) പിതാവും
B) പുത്രനും
C) അത്യുന്നതനും
D) നീതിമാനും
41/50
പൗലോസ് ശ്ളീഹാ എത്ര പ്രാവശ്യം യഹൂദരുടെ കൈകളിൽ നിന്ന് അടികൊണ്ടു?
A) 2 പ്രാവശ്യം
B) 3 പ്രാവശ്യം
C) 4 പ്രാവശ്യം
D) None of the above
42/50
എവിടെ വച്ചനുഭവിച്ച ക്ലേശങ്ങളെ കുറിച്ചാണ് പൗലോസ് ശ്ളീഹാ പറഞ്ഞിരിക്കുന്നത്?
A) റോമാ
B) കോറിന്തോസ്
C) ഏഷ്യ
D) ഗലാത്തിയ
43/50
ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്‌. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്‌, --------------- വിശ്വസ്‌തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്‌തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു പൂരിപ്പിക്കുക ?
A) പിതാവിങ്കല്‍
B) ദൈവ സന്നിധിയില്‍
C) കര്‍ത്താവിങ്കല്‍
D) യേശുവിങ്കല്‍
44/50
അവരുടെ സമൃദ്ധിയിൽ നിന്ന് നിങ്ങളുടെ കുറവ് നികത്തപ്പെടുന്നതിന്, നിങ്ങളുടെ ഇപ്പോഴത്തെ സമൃദ്ധിയിൽ നിന്ന് അവരുടെ കുറവ് നികത്തുമ്പോൾ എന്തുണ്ടാകുന്നു?
A) സന്തോഷം
B) സൗഹൃദം
C) സമാധാനം
D) സമത്വം
45/50
നിങ്ങളുടെ എവിടെയാണ് ഞങ്ങൾക്ക് ഇടമുണ്ടായിരിക്കട്ടെ എന്ന്‌ പറഞ്ഞിരിക്കുന്നത് ?
A) മനസ്സിൽ
B) ഭവനത്തിൽ
C) വാസസ്ഥലത്തിൽ
D) ഹൃദയത്തിൽ
46/50
എന്തുള്ളതുകൊണ്ടാണ് പൗലോസ് ശ്ളീഹായും സഹപ്രവർത്തകരും ധൈര്യ മുള്ളവരായത്?
A) വിശ്വാസം
B) സ്നേഹം
C) കൃപ
D) പ്രത്യാശ
47/50
ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ എന്തിനെ അന്‌ധമാക്കിയിരിക്കുന്നു 2കോറിന്തോസ്. 4. ല്‍ പറയുന്നത് ?
A) മനസ്സിനെ
B) ശരീരത്തെ
C) നാവിനെ
D) ആത്മാവിനെ
48/50
സഹോദരരേ, ഏഷ്യയില്‍ ഞങ്ങള്‍ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. മരണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും -------------- ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു പൂരിപ്പിക്കുക ?
A) കഠിനമായും
B) ദുസ്സഹമായും
C) ദുരിതമായും
D) ആര്‍ദ്രതയായും
49/50
"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേ വരോടും കൂടി ഉണ്ടായിരിക്കട്ടെ."വാക്യം?
A) 2കോറിന്തോസ് 13:6
B) 2കോറിന്തോസ് 13:8
C) 2കോറിന്തോസ് 13:11
D) 2കോറിന്തോസ് 13:13
50/50
നിങ്ങൾ ആരാണെന്നു തെളിയിച്ചിരിക്കുന്നു എന്നാണ് പൗലോസ് ശ്ളീഹാ പറയുന്നത്?
A) നിഷ്കളങ്കർ
B) നിർദോഷർ
C) നീതിമാന്മാർ
D) വിവേകികൾ
Result: