Malayalam Bible Test on luke

1/50
ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും എന്ന ശിമയോന്റെ പ്രഘോഷണം പ്രതിപാദിക്കുന്ന പുതിയ നിയമ പുസ്തകം?
A) റോമാ
B) മത്തായി
C) യാക്കോബ്
D) യോഹന്നാന്‍
2/50
വീശുമുറം അവന്റെ കൈയില്‍ ഉണ്ട്‌. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ ശേഖരിക്കുകയും പതിര്‌ കെടാത്ത തീയില്‍ ----------------- ചെയ്യും പൂരിപ്പിക്കുക ?
A) ദഹിപ്പിക്കുകയും
B) ചുട്ടെരിക്കുകയും
C) ഇടുകയും
D) കരിക്കുകയും
3/50
അവരാകട്ടെ, ------------ അവനെക്രൂശിക്കുക എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു പൂരിപ്പിക്കുക ?
A) ദ്രോഹിക്കുക
B) ക്രൂശിക്കുക
C) ദ്വേഷിക്കുക
D) നശിപ്പിക്കുക
4/50
അതിനുശേഷം ------------- പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച്‌ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്‌തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു പൂരിപ്പിക്കുക ?
A) യേശു
B) പിതാവ്
C) പുത്രന്‍
D) സ്നാപകയോഹന്നാന്‍
5/50
ആരെ അനുഗ്രഹിക്കുവിന്‍ അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍ ?
A) വെറുക്കുന്നവരെ
B) ശപിക്കുന്നവരെ
C) ദ്രോഹിക്കുന്നവരെ
D) ആക്ഷേപിക്കുന്നവരെ
6/50
മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാതിരുന്നതു കൊണ്ട് ഉണങ്ങിപ്പോയത് എവിടെ വീണ വിത്താണ് ?
A) പാറമേല്‍
B) നല്ല നിലത്ത്
C) മണ്ണില്‍
D) വഴിയരികില്‍
7/50
അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട്‌ അവന്റെ ------------ മാതാവും അദ്‌ഭുതപ്പെട്ടു പൂരിപ്പിക്കുക ?
A) മാതാവും
B) സ്നേഹിതനും
C) പിതാവും
D) മക്കളും
8/50
അവന്‍ നീതിമാനും ദൈവഭക്‌തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്‌ഷിച്ചിരുന്നവനും ആയിരുന്നു. ആര് അവന്റെ മേല്‍ ഉണ്ടായിരുന്നു. ?
A) പരിശുദ്ധാത്മാവ്
B) നീതിമാന്‍
C) ആത്മാവ്
D) അത്യുന്നതന്‍
9/50
ഒരു സാബത്ത് ദിവസം യേശു ഗോതമ്പ് വയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ എന്ത് പറിച്ച് കൈക്കൊണ്ട് തിരുമ്മി തിന്നു ?
A) ഗോതമ്പ്
B) നെല്‍ ചെടികള്‍
C) കതിരുകള്‍
D) നെല്ലുകള്‍
10/50
എത്രാം മണിക്കൂര്‍ വരെ ഭുമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു ?
A) ഏഴാം
B) ആറാം
C) എട്ടാം
D) അഞ്ചാം
11/50
അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച്‌ സഹായത്തിനു വിളിച്ചു. അവര്‍ വന്ന്‌ രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം --------------പൂരിപ്പിക്കുക ?
A) വച്ചു
B) കവിഞ്ഞു
C) നല്‍കി
D) നിറച്ചു
12/50
നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ എന്ത് ചെയ്തു ?
A) ചിരിച്ചു
B) കുതിച്ചു
C) ആഹ്ലാദിച്ചു
D) കുതിച്ചുച്ചാടി
13/50
ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു-------------- അതിനോടൊപ്പം വളര്‍ന്ന്‌ അതിനെ ഞെരുക്കിക്കളഞ്ഞു പൂരിപ്പിക്കുക ?
A) കായ്കള്‍
B) മുള്‍ച്ചെടികള്‍
C) പൂക്കള്‍
D) ഇലകള്‍
14/50
അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്നാണ് അഗസ്റ്റസ് സീസറില്‍ നിന്ന് എന്താണ് പുറപ്പെട്ടത് ?
A) കല്പന
B) ചട്ടം
C) നിയമം
D) തത്ത്വം
15/50
എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന --------- വ്യാപാരം ചെയ്‌ത്‌ എന്തു സ മ്പാദിച്ചുവെന്ന്‌ അറിയുന്നതിന്‌ അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു പൂരിപ്പിക്കുക ?
A) സേവകന്മാര്‍
B) ഭ്യത്യന്മാര്‍
C) നേതാക്കന്മാര്‍
D) ജനം
16/50
അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ട്‌ അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈനീട്ടുക. അവന്‍----------------. അതു സുഖപ്പെട്ടു പൂരിപ്പിക്കുക ?
A) കരം നീട്ടി
B) കൈ നീട്ടി
C) വിരല്‍ നീട്ടി
D) അധരം നീട്ടി
17/50
''ശിശു വളര്‍ന്നു, ആത്‌മാവില്‍ ശക്‌തിപ്പെട്ടു.'' ലൂക്കാ ഒന്നാം അധ്യായത്തില്‍ ഈ പരാമര്‍ശം ആരേക്കുറിച്ച് ?
A) യേശുവിനെ
B) യോഹന്നാനെ
C) സ്നാപകനെക്കുറിച്ച്
D) മത്തായിയെ
18/50
വി.ലൂക്കായുടെ സുവിശേഷം 13ല്‍ നാലാം ശീര്‍ഷകത്തിന്‍റെ പേര് എന്ത്?
A) ഫലം തരാത്ത വൃക്ഷം,
B) കടുകുമണിയും പുളിമാവും
C) ഇടുങ്ങിയ വാതില്‍
D) പശ്ചാത്താപിക്കുന്നില്ലെങ്കില്‍ നാശം
19/50
യേശു അവളുടെ കൈയ്‌ക്കുപിടിച്ച്‌ അവളെ വിളിച്ചുകൊണ്ടു എന്താണ് പറഞ്ഞത് ?
A) ഭേദമാകട്ടെ
B) ബാലികേ എഴുന്നേല്‍ക്കുക
C) സൗഖ്യം പ്രാപിക്കട്ടെ
D) സുഖം പ്രാപിക്കട്ടെ
20/50
അവന്റെ പാത നേരെയാക്കുവിന്‍. താഴ്‌വരകള്‍ ----------------- കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും പൂരിപ്പിക്കുക ?
A) നികത്തപ്പെടും
B) മറിക്കപ്പെടും
C) നശിപ്പിക്കപ്പെടും
D) തകര്‍ക്കപ്പെടും
21/50
ആര് വന്നുപറഞ്ഞു:യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു ?
A) രണ്ടാമന്‍
B) ഒന്നാമന്‍
C) നാലാമന്‍
D) ആറാമന്‍
22/50
ആര്‍ക്ക് ഇതിനെക്കൊണ്ട്‌ ആവശ്യമുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു ?
A) അത്യുന്നതന്
B) പിതാവിന്
C) നീതിമാന്
D) കര്‍ത്താവിന്
23/50
നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്ക് എന്ത് ലഭിക്കും ?
A) കീര്‍ത്തി
B) യജസ്സ്
C) സ്നേഹം
D) പ്രതിഫലം
24/50
അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന്‌ ദൈവത്തെ സ്‌തുതിക്കുകയും ജറുസലെമില്‍ രക്‌ഷ പ്രതീക്‌ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ആരെക്കുറിച്ചു സംസാരിക്കുകയും ചെയ്‌തു ?
A) കുട്ടിയെ
B) പൈതലിനെ
C) മകനെ
D) ശിശുവിനെ
25/50
അയയ്‌ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന് എന്ത് സംഭവിച്ചതായി കണ്ടു ?
A) സുഖപ്പെട്ടിരിക്കുന്നതായി
B) രോഗം മാറിയതായി
C) വിടുതല്‍ ലഭിച്ചതായി
D) സുഖം പ്രാപിച്ചതായി
26/50
ഈ ചെറിയവരില്‍ ഒരുവന് ദുഷ്പ്രേരണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ല്‌ കെട്ടി എവിടെ ഏറിയപ്പെടുന്നതാണ് ?
A) ആഴിയില്‍
B) ഗര്‍ത്തത്തില്‍
C) കടലില്‍
D) ചുഴിയില്‍
27/50
പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്ത് വിളിച്ചു അവരില്‍ നിന്ന് പന്ത്രണ്ടു പേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് എന്ത് പേര് നല്‍കി ?
A) സഹയാത്രികര്‍
B) സ്നേഹിതന്മാര്‍
C) ദാസന്മാര്‍
D) അപ്പസ്തോലന്മാര്‍
28/50
യജമാനന്റെ എന്ത് അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭ്യത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും ?
A) ഹിതം
B) സ്നേഹം
C) ഇഷ്ടം
D) മനസ്സ്
29/50
അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് ആരില്‍ നിന്നാണ് കല്പന പുറപ്പെട്ടത് ?
A) ഹേറോദോസ്
B) പിലാത്തോസ്
C) രാജാവ്‌
D) അഗസ്റ്റസ് സീസര്‍
30/50
രണ്ടു വള്ളങ്ങള്‍ എവിടെ കിടക്കുന്നത്‌ അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു ?
A) കരയോടടുത്ത്
B) കടലില്‍
C) തീരത്ത്
D) കരയില്‍
31/50
അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ എന്ത് കാണിച്ച്‌ സഹായത്തിനു വിളിച്ചു. അവര്‍ വന്ന്‌ രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.
A) കൈ
B) ആംഗ്യം
C) കണ്ണ്
D) കരം
32/50
ലൂക്കാ സുവിശേഷം ഒന്നാം അധ്യായം അഞ്ചാം വാക്യത്തിലെ അബിയായുടെ ഗണം എന്ന പരാമർശം പഴയനിയമത്തിലെ ഏത് പുസ്തകത്തിലാണ് പ്രതിപാദിക്കുന്നത്?
A) അപ്പസ്തോല പ്രവർത്തനങ്ങൾ
B) 1 & 2 ദിനവൃത്താന്തങ്ങൾ
C) യോനാ
D) സഖറിയാ
33/50
ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ആര് കതിരുകള്‍ പറിച്ച്‌ കൈകൊണ്ടു തിരുമ്മി തിന്നു ?
A) അനുയായികള്‍
B) ശിഷ്യന്‍മാര്‍
C) മക്കള്‍
D) കുട്ടികള്‍
34/50
ആരായ മറ്റു രണ്ടുപേരെക്കൂടെ അവനോടൊപ്പം വധിക്കാന്‍ അവര്‍ കൂട്ടിക്കൊണ്ടുപോയി ?
A) കുറ്റവാളികളായ
B) അക്രമികളായ
C) ദുഷ്ടരായ
D) അധര്‍മികളായ
35/50
അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്‌ഷത്തില്‍നിന്ന്‌ ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു ---------- പാഴാക്കണം പൂരിപ്പിക്കുക ?
A) വയല്‍
B) തോട്ടം
C) കണ്ടം
D) നിലം
36/50
എന്റെ പിതാവ്‌ എനിക്കു എന്ത് കല്‍പിച്ചു തന്നിരിക്കുന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും തരുന്നു ?
A) നഗരം
B) രാജ്യം
C) പട്ടണം
D) ദേശം
37/50
ലേവി തന്റെ -------------------- അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റു ള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നു പൂരിപ്പിക്കുക ?
A) വീട്ടില്‍
B) നാട്ടില്‍
C) ഭവനത്തില്‍
D) ദേശത്തില്‍
38/50
അവര്‍ തുഴഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍ ഉറങ്ങുകയായിരുന്നു. അപ്പോള്‍ എവിടെ കൊടുങ്കാറ്റുണ്ടായി ?
A) അരുവിയില്‍
B) തടാകത്തില്‍
C) കടലില്‍
D) വഞ്ചിയില്‍
39/50
ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു ------------- മുഴുവന്‍ ചെലവഴിച്ചു പൂരിപ്പിക്കുക ?
A) സായാഹനം
B) രാത്രി
C) പകല്‍
D) വൈകുന്നേരം
40/50
നിന്റെ സഹോദരന്‍ തെറ്റ് ചെയ്താല്‍ അവനെ ശാസിക്കുക എന്ത് ചെയ്താല്‍ ആണ് അവനോട് ക്ഷമിക്കുക എന്ന് യേശു പറയുന്നത് ?
A) സങ്കടപ്പെട്ടാല്‍
B) വിഷമിച്ചാല്‍
C) കരഞ്ഞാല്‍
D) പശ്ചാത്തപിച്ചാല്‍
41/50
ഇവന്‍ -------------- പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും പൂരിപ്പിക്കുക ?
A) ഈജിപ്തില്‍
B) യുദായില്‍
C) ജോര്‍ദാനില്‍
D) ഇസ്രായേലില്‍
42/50
അക്കാലത്ത് ലോകമാസകലമുള്ള ജനങ്ങളുടെ എന്ത് എഴുതിച്ചേര്‍ക്കപ്പെടണം എന്നാണ് അഗസ്റ്റസ് സീസറില്‍ നിന്ന് കല്പന പുറപ്പെട്ടത് ?
A) ഗണം
B) പേര്
C) കുലം
D) നാമം
43/50
അവന്‍ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ആരുടെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.
A) സാമുവലിന്റെ
B) ദാവിദിന്റെ
C) നോഹയുടെ
D) സാവൂളിന്റെ
44/50
പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ എന്ത് വന്നുചേര്‍ന്നു ?
A) നാളുകള്‍
B) ദിനം
C) ദിവസം
D) കാലം
45/50
ആരില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്‌ ?
A) യുവതികളില്‍
B) സ്ത്രീകളില്‍
C) അമ്മമാരില്‍
D) കുട്ടികളില്‍
46/50
ഏലിയാപ്രവാചകന്റെ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധവകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷവും എത്ര മാസവും ആകാശം അടയ്‌ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാമം ഉണ്ടാവുകയും ചെയ്‌തു.
A) ആറു
B) അഞ്ചു
C) മൂന്നു
D) നാല്
47/50
കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗൃഹീതന്‍, സ്വര്‍ഗത്തില്‍ ------------- അത്യുന്നതങ്ങളില്‍ മഹത്വം എന്ന്‌ അവര്‍ ആര്‍ത്തുവിളിച്ചു പൂരിപ്പിക്കുക ?
A) വനങ്ങുന്നവന്‍
B) കീര്‍ത്തനം
C) സ്തുതിക്കുന്നവന്‍
D) സമാധാനം
48/50
ആരും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന്‌ മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി ?
A) അന്നാസും
B) ഹേറോദോസും
C) കയ്യാഫാസും
D) യുദാസും
49/50
പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ ലെഹെമിലേക്ക്‌ ഗര്‍ഭിണിയായ ഭാര്യ ആരോട് കൂടെ പോയി ?
A) എലിശ്വായോട്
B) മറിയത്തോട്
C) ഹന്നായോടു
D) ഭാര്യയോട്
50/50
മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ------------ അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്‌തു പൂരിപ്പിക്കുക ?
A) അനീതി
B) ദുരിതം
C) ദുഃഖം
D) പീഡനം
Result: