Malayalam Bible Quiz on Isaiah

 


1/50
എന്‍െറ മഹത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്‍െറ ------------------- വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍. ഏശയ്യാ. 43. 7 പൂരിപ്പിക്കുക ?
A) പേരില്‍
B) നാമത്തില്‍
C) കരുതലില്‍
D) സ്നേഹത്തില്‍
2/50
കര്‍ത്താവ്‌ വീണ്ടും ആഹാസിനോട്‌ അരുളിച്ചെയ്‌തു:
A) ഏശയ്യാ. 7. 9
B) ഏശയ്യാ 7 : 10
C) ഏശയ്യാ. 7. 8
D) ഏശയ്യാ. 7. 11
3/50
അവന്‍ വഹിച്ചിരുന്ന നുകവും അവന്‍െറ ------------------ ദണ്‌ഡും മര്‍ദകന്‍െറ വടിയും മിദിയാന്‍െറ നാളിലെന്നപോലെ അങ്ങ്‌ തകര്‍ത്തുകളഞ്ഞിരിക്കുന്നു. എസെക്കിയേല്‍. 9. 4 പൂരിപ്പിക്കുക ?
A) ചുമലിലെ
B) പിടലിയിലെ
C) തോളിലെ
D) കഴുത്തിലെ
4/50
നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള ------------------------ ആയിരിക്കും. ഏശയ്യാ. 32. 17 ല്‍ പൂരിപ്പിക്കുക ?
A) പ്രത്യാശയും
B) രക്ഷയും
C) നീതിയും
D) കരുണയും
5/50
അവരുടെ എന്ത് വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന്‌ ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും. ഏശയ്യാ. 65. 23 ല്‍ പറയുന്നത് ?
A) പ്രവര്‍ത്തികള്‍
B) കഠിനപ്രയത്നം
C) അദ്ധ്വാനം
D) കഠിന അധ്വാനം
6/50
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍െറ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്‍െറ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു എന്ത് നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ?
A) സ്നേഹം
B) ആശ്വാസം
C) സംരക്ഷണം
D) സമാശ്വാസം
7/50
സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനില്‍ --------------------- എന്‍െറ ജനമേ, ഈജിപ്‌തുകാര്‍ ചെയ്‌തതുപോലെ അസ്‌സീറിയാക്കാര്‍ തങ്ങളുടെ വടി കൊണ്ടു പ്രഹരിക്കുകയും നിങ്ങള്‍ക്കെതിരേ ദണ്‍ഡ്‌ ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ഭയപ്പെടരുത്‌.
A) താമസിക്കുന്ന
B) കഴിയുന്ന
C) വസിക്കുന്ന
D) ജീവിക്കുന്ന
E) None
8/50
നീ നശിച്ചു കഴിയുമ്പോൾ നിന്റെ നാശം സംഭവിക്കും. നിന്റെ വഞ്ചന തീരുമ്പോൾ നീ എന്ത് ചെയ്യപ്പെടും?
A) ദ്രോഹിക്കും
B) വഞ്ചിക്കപ്പെടും
C) പേടിപ്പിക്കും
D) ശപിക്കും
9/50
കര്‍ത്താവ്‌ നിന്‍െറ പുത്രരെ പഠിപ്പിക്കും; അവര്‍ എന്ത് ആര്‍ജിക്കും. ഏശയ്യാ. 54. 13 ല്‍ പറയുന്നത് ?
A) സ്നേഹം
B) ശ്രേയസ്
C) നീതി
D) മഹിമ
10/50
അട്ടഹാസത്തോടെ മുന്നേറുന്ന യോദ്‌ധാവിന്‍െറ ചെരിപ്പും രക്‌തം പുരണ്ട വസ്‌ത്രവും വിറകുപോലെ എന്തില്‍ ദഹിക്കും ഏശയ്യാ. 9. 5 ല്‍ പറയുന്നത് ?
A) ജ്വാലയില്‍
B) അഗ്നിയില്‍
C) വെളിച്ചത്തില്‍
D) തീയില്‍
11/50
സമുദ്രം ജലം കൊണ്ടെന്ന പോലെ ഭുമി കര്‍ത്താവിനെക്കുറിച്ചുള്ള എന്ത് കൊണ്ടു നിറയും ഏശയ്യാ. 11. ല്‍ പറയുന്നത് ?
A) അറിവ്
B) ജ്ഞാനം
C) വിജ്ഞാനം
D) ബുദ്ധി
12/50
നിമിഷനേരത്തേക്കു നിന്നെ ഞാന്‍ -------------------. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. ഏശയ്യാ. 54. 7 പൂരിപ്പിക്കുക ?
A) ഉപേക്ഷിച്ചു
B) തള്ളി
C) തള്ളിക്കളഞ്ഞു
D) കളഞ്ഞു
13/50
അന്യദേവന്‍മാരല്ല, ഞാന്‍ തന്നെയാണു പ്രസ്‌താവിക്കുകയും പ്രഘോഷിക്കുകയും രക്‌ഷിക്കുകയും ചെയ്‌തത്‌. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ ആരാണ് ഏശയ്യാ. 43. 12 ല്‍ പറയുന്നത് ?
A) ദാസരാണ്
B) മക്കളാണ്
C) സാക്ഷികളാണ്
D) സ്നേഹിതരാണ്
14/50
അന്ന്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ -------------------------- മകുടമായിരിക്കും. തന്‍െറ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ സൗന്‌ദര്യത്തിന്‍െറ കിരീടമായിരിക്കും. പൂരിപ്പിക്കുക ?
A) മഹത്വത്തിന്റെ
B) കരുണയുടെ
C) കീര്‍ത്തിയുടെ
D) നന്മയുടെ
15/50
ജനതകളേ, തകരുവിന്‍! പേടിച്ചു വിറയ്‌ക്കുവിന്‍! വിദൂരരാജ്യങ്ങളേ, ശ്രദ്‌ധിക്കുവിന്‍! --------------- മുറുക്കുവിന്‍! സംഭ്രമിക്കുവിന്‍! അതേ, അര മുറുക്കുവിന്‍, സംഭ്രമിക്കുവിന്‍ ഏശയ്യാ. 8. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കൈ
B) മടി
C) കാലുകള്‍
D) അര
16/50
അ സ്‌സീറിയാ രാജാവ്‌ ഈജിപ്‌തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളുമായി,യുവാക്കളെയും വൃദ്‌ധരെയും ഒന്നുപോലെ നഗ്‌നരും നിഷ്‌പാദുകരും പിന്‍ഭാഗം മറയ്‌ക്കാത്തവരുമായി, ഈജിപ്‌തിന്‍െറ എന്തിനു വേണ്ടി പിടിച്ചുകൊണ്ടുപോകും. ഏശയ്യാ. 20. 4 ല്‍ പറയുന്നത് ?
A) അപമാനത്തിനു
B) അനീതിക്ക്
C) ദുഖത്തിന്
D) അധര്‍മത്തിനു
17/50
ബന്‌ധിതരോടു പുറത്തുവരാനും അന്‌ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാന്‍ പറഞ്ഞു.യാത്രയില്‍ അവര്‍ക്കു -------------------- ലഭിക്കും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പുറങ്ങളായിരിക്കും. ഏശയ്യാ. 49. 9 ല്‍ പൂരിപ്പിക്കുക ?
A) ഭക്ഷണം
B) വെള്ളം
C) ആഹാരം
D) ജലം
18/50
അങ്ങു കാണുന്നുണ്ട്‌;കഷ്‌ടപ്പാടുകളും ------------ അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്‌; അങ്ങ്‌ അവ ഏറ്റെടുക്കും പൂരിപ്പിക്കുക ?
A) ക്ലേശങ്ങളും
B) ദുരിതങ്ങളും
C) വിഷമങ്ങളും
D) ദുഖങ്ങളും
19/50
കലാപത്തിന്റെ നഗരം തകർക്കപ്പെട്ടിരിക്കുന്നു. ആർക്കും കടക്കാൻ ആവാത്തവിധം എല്ലാ ഭവനങ്ങളും എന്താക്കപ്പെട്ടിരിക്കുന്നു?
A) അടച്ചു പൂട്ടിയിരിക്കുന്നു
B) പൊളിച്ചു
C) അടച്ചു
D) തകര്‍ത്തു
20/50
മർദ്ദകൻ എങ്ങനെ നശിച്ചുപോയി! അവന്റെ ഔദത്യം എങ്ങനെ നിലച്ചു! എന്ന് ആരെ പരിഹസിക്കാനാണ് കർത്താവ് ഇസ്രായേൽക്കാരോട് പറഞ്ഞത് ?
A) സീയോനെ
B) ദാവിദ് രാജാവിന്റെ
C) ബാബിലോൺ രാജാവിനെ
D) ഈജിപ്ത് രാജാവിന്റെ
21/50
സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ മുന്തിരിത്തോട്ടം ഇസ്രായേല്‍ ഭവനമാണ്‌. യൂദാജനമാണ്‌, അവിടുന്ന്‌ ആനന്‌ദം കൊള്ളുന്ന കൃഷി. നീതിക്കുവേണ്ടി അവിടുന്ന്‌ കാത്തിരുന്നു. ഫലമോ രക്‌തച്ചൊരിച്ചില്‍ മാത്രം! ധര്‍മനിഷ്‌ഠയ്‌ക്കു പകരം നീതി നിഷേധിക്കപ്പെട്ടവരുടെ -----------------ഏശയ്യാ. 5. 7 പൂരിപ്പിക്കുക ?
A) വിലാപം
B) ക്രോധം
C) കരച്ചില്‍
D) നിലവിളി
22/50
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ------------------ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്‌, അതില്‍ ഒരു വരം ഉണ്ട്‌ എന്ന്‌ പറയുന്നതുപോലെ, എന്‍െറ ദാസര്‍ക്കുവേണ്ടി ഞാനും പ്രവര്‍ത്തിക്കും; അവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല. ഏശയ്യാ. 65. 8 പൂരിപ്പിക്കുക ?
A) മുന്തിരിഇലയില്‍
B) മുന്തിരിയില്‍
C) മുന്തിരിതണ്ടില്‍
D) മുന്തിരിക്കുലയില്‍
23/50
രാജാക്കന്‍മാരെ വാഴിച്ചിരുന്ന ടയിറിന്‍െറ മേല്‍, ഭൂമിയിലെങ്ങും ആദരണീയരായ വര്‍ത്തകപ്രഭുക്കന്‍മാര്‍ ഉണ്ടായിരുന്ന ടയിറിന്‍െറ മേല്‍, ആരാണ്‌ ഈ ---------------- വരുത്തിയത്‌ ?
A) അധര്‍മ്മവും
B) അസത്യവും
C) അനര്‍ഥം
D) അനീതിയും
24/50
നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്‍ക്കാരത്തിന്‌ ഇരയായി നീ-------------------- ഇരിക്കും. ഏശയ്യാ. 3. 26 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മണ്ണില്‍
B) ഭുമിയില്‍
C) തറയില്‍
D) ചാരത്തില്‍
25/50
എന്‍െറ --------------------- ദണ്‍ഡും രോഷത്തിന്‍െറ വടിയുമായ അസ്‌സീറിയാ ഏശയ്യാ. 10. 5 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കോപത്തിന്റെ
B) വെറുപ്പിന്റെ
C) ക്രോധത്തിന്റെ
D) നീരസത്തിന്റെ
26/50
നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്‍െറ മേലുള്ള ശിക്‌ഷ നമുക്കു -------------- നല്‍കി; അവന്‍െറ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. പൂരിപ്പിക്കുക ?
A) നന്മ
B) നീതി
C) ന്യായം
D) രക്ഷ
27/50
അതിന്‍െറ കോട്ടകളില്‍ മുള്‍ച്ചെടി വളരും. അതിന്‍െറ ദുര്‍ഗങ്ങളില്‍ തൂവയും ഞെരിഞ്ഞിലും മുളയ്‌ക്കും. അതു കുറുക്കന്‍മാരുടെ ------------------------- ഒട്ടകപ്പക്‌ഷികളുടെ താവളവും ആകും ഏശയ്യാ. 34. 13 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുണയും
B) നീതിയും
C) അഭയവും
D) ന്യായവും
28/50
അന്ന്‌ കര്‍ത്താവ്‌ നദിയുടെ അക്കരെ നിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട്‌ അസ്‌സീറിയാരാജാവിനെക്കൊണ്ടുതന്നെ തലയും കാലിലെ താടിയും ക്‌ഷൗരം ചെയ്യാനും ഏശയ്യാ. 7. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) രോമവും
B) നഖവും
C) മുടിയും
D) വിരലും
29/50
ആരാണ് ഈജിപ്തുകാരെ അടിമകളും എത്യോപ്യാക്കാരെ പ്രവാസികളും യുവാക്കളെയും വൃദ്ധരെയും ഒന്നുപോലെ നഗ്നരും നിഷ്പാദുകാരുമാക്കിയത്?
A) അസ്സീറിയ രാജാവ്
B) യൂദാരാജാവ്‌
C) ജറുസലേം രാജാവ്‌
D) ഇസ്രയേല്‍ രാജാവ്‌
30/50
എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന --------------- വ്യാജം പറയുന്ന മക്കളും കര്‍ത്താവിന്‍െറ ഉപദേശം ശ്രവിക്കാത്ത സന്തതികളും ആണ്‌. ഏശയ്യാ. 30. 9 വിട്ടുപ്പോയ ഭാഗം പൂരിപ്പിക്കുക ?
A) ദാസരും
B) ശ്രേഷ്ടരും
C) ആളുകളും
D) ജനവും
31/50
ബലിഷ്‌ഠനഗരം വിജനമായിരിക്കുന്നു. ജനനിബിഡമായ നഗരം മരുഭൂമിപോലെ വിജനവും ശൂന്യവുമായിരിക്കുന്നു. അവിടെ കാളക്കിടാവു മേഞ്ഞു നടക്കുകയും ------------- ഓരോ പൊടിപ്പും തകര്‍ക്കുകയും ചെയ്യുന്നു.
A) ജീവിക്കുകയും
B) വിശ്രമിക്കുകയും
C) നയിക്കുകയും
D) നിയോഗിക്കുകയും
32/50
അസ്‌സീറിയാരാജാക്കന്‍മാര്‍ എല്ലാ ദേശങ്ങളെയും എപ്രകാരം നിശ്‌ശേഷം നശിപ്പിച്ചു എന്ന്‌ നിങ്ങള്‍ കേട്ടിട്ടുണ്ട്‌. നിങ്ങള്‍ക്കു എന്ത് കിട്ടുമോ ഏശയ്യാ. 37. 11 ല്‍ പറയുന്നത് ?
A) നീതി
B) സത്യം
C) നന്മ
D) രക്ഷ
33/50
പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവ്‌ അവര്‍ക്കു പ്രതിഫലം നല്‍കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട്‌ അവിടുന്ന്‌ എന്ത് ചെയ്യും. ഏശയ്യാ. 59. 18 ല്‍ പറയുന്നത് ?
A) പ്രതികാരം
B) കോപം
C) ദ്രോഹം
D) ദുഷ്ടത
34/50
നിനക്കു -------------------- നിന്‍െറ സ്വന്തം പുത്രന്‍മാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോണ്‍രാജാവിന്‍െറ കൊട്ടാരത്തിലെ ഷണ്‍ഡന്‍മാരായിരിക്കും അവര്‍. ?
A) ജനിച്ച
B) രൂപംകൊണ്ട
C) സ്യഷ്ടിച്ച
D) ജന്മംനല്‍കിയ
35/50
എല്ലാ ജനതകളുടെയും നേരേ കര്‍ത്താവ്‌ കോപിച്ചിരിക്കുന്നു. അവരുടെ സര്‍വ സൈന്യങ്ങളുടെയും നേരേ അവിടുത്തെ ------------------------ ആഞ്ഞടിക്കുന്നു; അവിടുന്ന്‌ അവരെ വിധിച്ചിരിക്കുന്നു; അവരെ കൊലയ്‌ക്കേല്‍പിച്ചിരിക്കുന്നു. ഏശയ്യാ. 34. 2 പൂരിപ്പിക്കുക ?
A) ദുഷ്ടത
B) കോപം
C) ദ്രോഹം
D) വൈരാഗ്യം
36/50
ഒറ്റ ദിവസം കൊണ്ട് ആരാണ് ഇcസായേലിൽ നിന്ന് വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കയ്യും അരിഞ്ഞു കളഞ്ഞത് ?
A) കർത്താവ്
B) മോശ
C) അബ്രാഹം
D) ദാവീദ്
37/50
ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. എന്‍െറ കരങ്ങളാണ്‌ ------------------ വിരിച്ചത്‌. ഞാന്‍ തന്നെയാണ്‌ ആകാശസൈന്യങ്ങളോട്‌ ആജ്‌ഞാപിച്ചതും. പൂരിപ്പിക്കുക ?
A) പാതാളത്തെ
B) ആകാശത്തെ
C) വാനിടത്തെ
D) ഭുമിയെ
38/50
പ്രതികാരത്തിന്‍െറ ദിനം ഞാന്‍ -------------- കരുതിയിരുന്നു. ഞാന്‍ നല്‍കുന്ന മോചനത്തിന്റെ വത്‌സരം ആസന്നമായി. ഏശയ്യാ. 63. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ചിന്തയില്‍
B) ഉള്ളില്‍
C) ആത്മാവില്‍
D) മനസ്സില്‍
39/50
അതിനാല്‍ അവരുടെയുവാക്കന്‍മാരില്‍ കര്‍ത്താവ്‌ പ്രസാദിക്കുന്നില്ല. അവരുടെ അനാഥരുടെയും വിധവകളുടെയും മേല്‍ അവിടുത്തേക്കു കാരുണ്യം ഇല്ല. എല്ലാവരും ദൈവഭയമില്ലാതെ ---------------- പ്രവര്‍ത്തിക്കുന്നു. ഓരോ വായും വ്യാജം സംസാരിക്കുന്നു. അതിനാല്‍ അവിടുത്തെ കോപം ശമിച്ചില്ല. അവിടുത്തെ കരം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.
A) അന്യായം
B) അക്യത്യം
C) അക്രമം
D) അധര്‍മം
40/50
കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. അദ്ധ്യായം, വാക്യം, ഏത് ?
A) ഏശയ്യാ 55 : 6
B) ഏശയ്യാ 55 : 7
C) ഏശയ്യാ 55 : 8
D) ഏശയ്യാ 55 : 9
41/50
അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്‍മാരുടെ എന്ത്‌ തടവില്ലാതെ വ്യക്‌തമായി സംസാരിക്കും. ?
A) കണ്ണ്
B) നാവ്
C) ചുണ്ട്
D) അധരം
42/50
നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍. നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്‍െറ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ എന്ത് അവസാനിപ്പിക്കുവിന്‍. ഏശയ്യാ. 1. 16 ല്‍ പറയുന്നത് ?
A) അക്രമങ്ങള്‍
B) അനീതികള്‍
C) അധര്‍മങ്ങള്‍
D) അക്യത്യങ്ങള്‍
43/50
അവിടുത്തെ ജനത്തിനെതിരായി കര്‍ത്താവിന്‍െറ കോപം ജ്വലിച്ചു. അവിടുന്ന്‌ കരമുയര്‍ത്തി അവരെ പ്രഹരിച്ചു. പര്‍വതങ്ങള്‍ പ്രകമ്പനംകൊണ്ടു. അവരുടെ മൃതശരീരങ്ങള്‍ തെരുവീഥികളില്‍ മാലിന്യംപോലെ കിടന്നു. എന്നിട്ടും അവിടുത്തെ കോപം ശമിച്ചിട്ടില്ല. അവിടുത്തെ എന്ത് ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുന്നു.
A) കൈകള്‍
B) ഹ്യദയം
C) കരം
D) കണ്ണുകള്‍
44/50
അവര്‍ ചുരം കടന്നു ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കുന്നു. റാമാ വിറകൊള്ളുന്നു. സാവൂളിന്‍െറ ഗിബെയാ ഓടി --------------------ഏശയ്യാ. 10. 29 പൂരിപ്പിക്കുക ?
A) തകരുന്നു
B) രക്ഷിക്കുന്നു
C) മറയുന്നു
D) ശപിക്കുന്നു
45/50
അവര്‍ മേശയൊരുക്കുകയും പരവതാനി വിരിക്കുകയും ചെയ്യുന്നു. അവര്‍ തിന്നുകുടിച്ച്‌ സേനാധിപന്‍മാരേ, എഴുന്നേല്‍ക്കുവിന്‍, പരിച മിനുക്കുവിന്‍.ഏശയ്യാ. 21. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സന്തോഷിക്കുന്നു
B) സ്നേഹിക്കുന്നു
C) ആഹ്ലാദിക്കുന്നു
D) ഉല്ലസിക്കുന്നു
46/50
അങ്ങയുടെ മരിച്ചവര്‍ ജീവിക്കും; അവരുടെ ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കും. പൂഴിയില്‍ ശയിക്കുന്നവരേ, ഉണര്‍ന്നു ആലപിക്കുവിന്‍! അങ്ങയുടെ ഹിമകണം പ്രകാശം ചൊരിയുന്നതുഷാരബിന്‌ദുവാണ്‌. നിഴലുകളുടെ താഴ്‌വരയില്‍ അങ്ങ്‌ അതു വര്‍ഷിക്കും. ഏശയ്യാ. 26. 19 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്നേഹകീര്‍ത്തനം
B) സന്തോഷകീര്‍ത്തനം
C) കീര്‍ത്തനം
D) ആഹ്ലാദകീര്‍ത്തനം
47/50
കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ളമുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെപ്പോലെ അവര്‍ അതിന്‍മേല്‍ ----------------- വീഴും. ഏശയ്യാ. 33. 4 പൂരിപ്പിക്കുക ?
A) ചാടി
B) മരിച്ചു
C) അലറി
D) തെന്നി
48/50
ജനമേ, നിങ്ങളെല്ലാവരും --------------------- കയറുന്നതെന്തിന്‌ നിങ്ങളുടെ മരിച്ചവര്‍ വാളിനിരയായവരോ യുദ്‌ധത്തില്‍ കൊല്ലപ്പെട്ടവരോ അല്ല. ഏശയ്യാ. 22. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുരമുകളില്‍
B) വാതില്‍ക്കല്‍നിന്നും
C) പുരപ്പുറത്ത്
D) കൂടാരത്തില്‍
49/50
കോപവേശത്താൽ ജനതകളെ നിരന്തരം പ്രഹരിക്കുകയും മർദ്ദന ഭരണം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന അധികാരികളുടെ എന്ത്‌ അവിടുന്ന് തകർത്ത് ഭൂമിമുഴുവൻ ശാന്തമാക്കി?
A) അധികാരം
B) കിരീടം
C) ചെങ്കോല്
D) പദവി
50/50
സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ്‌ നട്ടുപിടിപ്പി ച്ചനീതിയുടെ ഓക്കുമരങ്ങള്‍ എന്ന്‌ വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്‌പ മാല്യവും വിലാപത്തിനുപകരം ആനന്‌ദത്തിന്‍െറ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്‌തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു. അദ്ധ്യായം, വാക്യം, ഏത് ?
A) ഏശയ്യാ 61 : 3
B) ഏശയ്യാ 61 : 4
C) ഏശയ്യാ 61 : 5
D) ഏശയ്യാ 61 : 6
Result: