Malayalam Bible Quiz on Amos

 


1/50
ആരുടെ ഭവനത്തിനു മേൽ അഗ്നി അയയ്ക്കണമെന്നാണ് കർത്താവ് പറഞ്ഞത് ?
A) ഗിലയാദിന്റെ
B) ബൻ ഹാദിന്റെ
C) ഹസായേലിന്റെ
D) ഉസിയായുടെ
2/50
ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണ് ഞാൻ സ്വന്തമായി ഗണിച്ചത്. ഏത് ജനത?
A) ഇസ്രായേൽ
B) ഈജിപ്ത്
C) യൂദാ
D) കാനാൻ
3/50
ഒരായിരം പേരെ അണിനിരത്തിയ ഇസ്രായേൽ നഗരത്തിൽ എത്രപേർ അവശേഷിക്കും?
A) 300
B) 250
C) 200
D) 100
4/50
നിങ്ങളുടെ ഗാനങ്ങളുടെ ശബ്‌ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ എന്ത് ഞാന്‍ ശ്രദ്‌ധിക്കുകയില്ല. ?
A) വീണനാദം
B) ആലാപനം‌
C) കിന്നരം
D) കീര്‍ത്തനം
5/50
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഓരോരുത്തരും അടുത്തുള്ള മതില്‍പ്പിളര്‍പ്പുകളിലൂടെ പുറത്തുകടക്കും. ഹെര്‍മോണിലേക്കു നിങ്ങള്‍ -----------------------ആമോസ്. 4 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) പുറം ന്തള്ളും
B) ദൂരെയെറിയപ്പെടും
C) തകര്‍ക്കപ്പെടും
D) വലിച്ചെറിയപ്പെടും
6/50
യൂദയായിലെ രാജാവ് ?
A) യോവാഷ്
B) ഉസിയാ
C) ജെറോബോവാ
D) ബെൻ ഹാദ്
7/50
ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശത്ത്‌ ഞാന്‍ ക്‌ഷാമം അയയ്‌ക്കുന്ന നാളുകള്‍ വരുന്നു. ഭക്‌ഷണക്‌ഷാമമോ ദാഹജലത്തിനുള്ള വറുതിയോ അല്ല, കര്‍ത്താവിന്‍െറ എന്ത് ലഭിക്കാത്തതുകൊണ്ടുള്ള ക്‌ഷാമമായിരിക്കും അത്‌. ?
A) വചനം
B) തത്വം
C) വാക്ക്
D) കല്പന
8/50
നിങ്ങള്‍ലോദെബാറില്‍ -------------------- ഞങ്ങളുടെ കഴിവുകളാല്‍ ഞങ്ങള്‍ കര്‍നായിം അധീനമാക്കി എന്നു പറയുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?
A) സന്തോഷിക്കുകയും
B) പുകഴ്ത്തുകയും
C) ആഹ്ലാദിക്കുകയും
D) കീര്‍ത്തിക്കുകയും
9/50
മുന്തിരിത്തോപ്പുകളില്‍ എന്ത് ഉയരും. കാരണം, ഞാന്‍ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ?
A) പക
B) ദുഃഖം
C) കരച്ചില്‍
D) വിലാപം
10/50
ആരെ ആവർത്തി ചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ പിൻവലിക്കുകയില്ലെന്നാണ് 1:6 ൽ പറയുന്നത് ?
A) ഗാസാ
B) ദമാസ്കസ്
C) അസീറിയ
D) ഇസ്രായേൽ
11/50
കാഹളധ്വനി കേട്ടാൽ ജനങ്ങൾ ഭയപ്പെടാതിരിക്കുമോ? എവിടെ?
A) നഗരത്തിൽ
B) ഗ്രാമത്തിൽ
C) തെരുവിൽ
D) പട്ടണത്തിൽ
12/50
പാളയങ്ങളിലെ എന്ത് കൊണ്ടു നിങ്ങളുടെ നാസികകള്‍ ഞാന്‍ നിറച്ചു; എന്നിട്ടും നിങ്ങള്‍ എന്‍െറയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ?
A) ഗന്ധം
B) മാലിന്യം
C) അഴുക്ക്
D) ദുര്‍ഗന്ധം
13/50
ആര്‍പ്പു വിളികളുടെയും അട്ടഹാസങ്ങളുടെയും കാഹളധ്വനിയുടെയും ഇടയില്‍ ആര്‌ നശിച്ചുപോകും. ?
A) മിസ്പാ
B) യൂദാ
C) മോവാബ്
D) ബാബിലോണ്‍
14/50
യോവാഷിന്‍െറ പുത്രന്‍ ആര് ?
A) ദാവീദ്
B) ജറോബോവാം
C) സോളമൻ
D) ഓഗ്
15/50
ദമാസ്‌ക്കസിന്‍െറ ഓടാമ്പല്‍ ഞാന്‍ ------------ പൂരിപ്പിക്കുക ?
A) ഒടിക്കും
B) വിധിക്കും
C) തകര്‍ക്കും
D) പൂട്ടും
16/50
മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്‌ടിക്കുകയും മനുഷ്യനു തന്‍െറ ചിന്തവെളിപ്പെടുത്തുകയും പ്രഭാതത്തെ അന്‌ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്‌. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെ----------------പൂരിപ്പിക്കുക ?
A) രൂപം
B) ഭാവം
C) നാമം
D) സ്നേഹം
17/50
കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‌ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെ നാമം ആര്‌ എന്നാണ്‌. ?
A) അത്യുന്നതന്‍
B) ദൈവം
C) പിതാവ്
D) കര്‍ത്താവ്
18/50
നിങ്ങളെ ഞാൻ പ്രവാസികളായി അയക്കും എന്ന് പറയുന്നത് ഏത് ദേശത്തിന് അപ്പുറത്താണ്?
A) റോമ
B) ഇസ്രായേൽ
C) ഈജിപ്ത്
D) ദമാസ്കസ്
19/50
യൂദായ്‌ക്കുമേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. എന്തിന്റെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങും. ?
A) ഗ്രീക്കിന്റെ
B) സീയോന്റെ
C) കഫര്ണാമിന്‍റെ
D) ജറുസലെമിന്റെ
20/50
കർത്താവ് എന്തിനെ അയച്ചാണ് ശിക്ഷിക്കാൻ ഒരുങ്ങിയത്?
A) വെട്ടുകിളി
B) അഗ്നി
C) സംഹാരദൂതൻ
D) കാറ്റ്
21/50
നിങ്ങള്‍ എന്തിനെ വിഷമാക്കിക്കളഞ്ഞു. നീതിയുടെ ഫലത്തെ കാഞ്ഞിരമാക്കി. ആമോസ്. 6. അദ്ധ്യായത്തില്‍ പറയുന്നത് ?
A) സത്യത്തെ
B) ന്യായത്തെ
C) കരുണയെ
D) നീതിയെ
22/50
ഞാന്‍ ആട്ടിടയനാണ്‌. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്‍െറ എന്ത് ?
A) പണി
B) ഉത്തരവാദിത്വം
C) ജോലി
D) പ്രയത്നം
23/50
നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ --------------- ആമോസ്.3 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) കോപിക്കും
B) നശിപ്പിക്കും
C) ശിക്ഷിക്കും
D) വധിക്കും
24/50
അതിനാല്‍, ഇപ്പോള്‍ കര്‍ത്താവിന്‍െറ കേള്‍ക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്‍െറ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. ആമോസ്. 7 അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നിയമം
B) പ്രമാണം
C) വചനം
D) വാക്ക്
25/50
ദേവദാരുപോലെ ഉയരവും കരുവേലകം പോലെ കരുത്തും ഉണ്ടായിരുന്നതാർക്ക്?
A) മൊവാബ്യർ
B) ഇസ്രായേൽക്കാർ
C) യൂദാ
D) അമോര്യർ
26/50
എത്രാം ദിവസമാണ് ദശാംശങ്ങൾ കൊണ്ടുവരേണ്ടത് ?
A) രണ്ടാം ദിവസം
B) മൂന്നാം ദിവസം
C) നാലാം ദിവസം
D) അഞ്ചാം ദിവസം
27/50
എന്ത് ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും. ആമോസ്. 5 അദ്ധ്യായത്തില്‍ പറയുന്നത് ?
A) പുണ്യം
B) നീതി
C) സ്നേഹം
D) ദയ
28/50
അന്നു ദാവീദിന്‍െറ വീണുപോയ എന്തിനെ ഞാന്‍ ഉയര്‍ത്തും. കേടുപാടുകള്‍ തീര്‍ത്ത്‌ വീണ്ടും അതിനെ പഴയകാലത്തെന്നപോലെ പണിതുയര്‍ത്തും. ?
A) കൂടാരത്തെ
B) ദേവാലയത്തെ
C) ആലയത്തെ
D) ബലിപീ൦ത്തെ
29/50
തിന്‍മയെ വെറുക്കുവിന്‍, ----------------- സ്‌നേഹിക്കുവിന്‍. ആമോസ്. 5 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) നീതിയെ
B) നന്മയെ
C) കരുണയെ
D) സ്നേഹത്തെ
30/50
ഇസ്രായേൽ ആരെയാണ് വെള്ളിക്കു വിൽക്കുന്നത്?
A) മനുഷ്യർ
B) പ്രവാചകർ
C) കുട്ടികൾ
D) നീതിമാന്മാർ
31/50
എല്ലാ ദിവസവും ദശാംശങ്ങൾ കൊണ്ടുവരുവാൻ പറഞ്ഞത് എത്രാം ദിവസം?
A) ഒന്നാം ദിവസം
B) രണ്ടാം ദിവസം
C) മൂന്നാം ദിവസം
D) പന്ത്രണ്ടാം ദിവസം
32/50
ആവെന്‍ താഴ്‌വരയില്‍നിന്ന്‌ അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അധ്യായം വാക്യം ഏത് ?
A) ആമോസ്‌ 1 : 1
B) ആമോസ്‌ 1 : 2
C) ആമോസ്‌ 1 : 5
D) ആമോസ്‌ 1 : 4
33/50
എപ്പോഴാണ് ഭൂമിയെ അന്ധകാരത്തിലാഴ്ത്തുമെന്നു പറയുന്നത്?
A) മദ്ധ്യാന് ഹത്തിൽ
B) നട്ടുച്ചയ്ക്ക്
C) രാവിലെ
D) പ്രഭാതത്തിൽ
34/50
കടൽ ജലത്തെ വിളിച്ച് എവിടെ വർഷിക്കണമെന്നാണ് പറയുന്നത് ?
A) കരയിൽ
B) മുകളിൽ
C) ഭൂമിയിൽ
D) ഭൂതലത്തിൽ
35/50
മൊവാബിന്‍െറ മേല്‍ ഞാന്‍ എന്ത് അയയ്‌ക്കും. കെറിയോത്തിന്‍െറ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങും ?
A) തീ
B) അഗ്നി
C) പ്രകാശം
D) ജ്വാല
36/50
5.16ാം വാക്യം അനുസരിച്ച് എവിടെ നിന്നാണ് വിലാപം ഉയരുന്നത്?
A) നഗരങ്ങളിൽ
B) കൊട്ടാരങ്ങളിൽ
C) തെരുവുകളിൽ
D) സമൂഹമധ്യേ
37/50
ശവദാഹം നടത്താൻ കടപ്പെട്ട ബന്ധുവിനോട് മൃതദേഹം സംസ്കരിക്കാൻ എടുത്തു കൊണ്ടു പോകമ്പോൾ വീടിന്റെ ഉൾ മുറിയിൽ ഇരിക്കുന്നവനോട് എന്താണ് ചോദിക്കുന്നത്?
A) നിന്നോടൊപ്പം വേറെ ആരെയൊക്കെയാണുള്ളത്
B) നിന്നോടൊപ്പം വേറെ എത്ര പേർ ഉണ്ട്
C) നിന്നോടൊപ്പം ആകെ എത്ര പേരാണുള്ളത്
D) നിന്നോടൊപ്പം ഇനി വേറെ ആരെങ്കിലും ഉണ്ടോ
38/50
ഞാന്‍ ഇസഹാക്കിന്‍െറ പൂജാഗിരികള്‍ നിര്‍ജനവും ഇസ്രായേലിലെ എന്ത് ശൂന്യവുമാക്കും. ?
A) ആരാധനസ്ഥലങ്ങള്‍
B) അങ്കണങ്ങള്‍
C) ആരാധനകേന്ദ്രങ്ങള്‍
D) കൂടാരങ്ങള്‍
39/50
ജറോബോവാമിന്‍െറ ഭവനത്തിനെതിരേ ഞാന്‍ എന്തുമായിവരും. ?
A) വില്ല്
B) അമ്പ്‌
C) വാള്
D) കുന്തം
40/50
പാറകളിലൂടെ കുതിര പായുമോ? എവിടെ കാള പൂട്ടുമോ ആമോസ്. 6 അദ്ധ്യായത്തില്‍ പറയുന്നത് ?
A) അരുവിയില്‍
B) കടലില്‍
C) പുഴയില്‍
D) കായലില്‍
41/50
ഏതു ദേശത്തെ ആട്ടിടയന്മാരിലൊരുവനാണ് ആമോസ് ?
A) തെക്കോ വയിലെ
B) പാലസ്തീനായിലെ
C) മെസേപ്പേ ട്ടോമയിലെ
D) ജറുസലേമിലെ
42/50
ഏതു മരം വെട്ടി ഒരുക്കുകയായിരുന്നു ആമോസിന്റെ ജോലി ?
A) സിക്കമൂർ മരം
B) അത്തിമരം
C) കരുവേലു മരം
D) ബദാം മരം
43/50
കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍ പോലും അന്നു നഗ്‌നരായി പലായനം ചെയ്യും - കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
A) ആമോസ്‌ 2 : 15
B) ആമോസ്‌ 2 : 16
C) ആമോസ്‌ 2 : 17
D) ആമോസ്‌ 2 : 18
44/50
കരുത്തനു എന്ത് രക്‌ഷിക്കാനാവില്ല. ആമോസ്. 2 അദ്ധ്യായത്തില്‍ പറയുന്നത് ?
A) ശക്തി
B) യജസ്സ്
C) നാമം
D) കീര്‍ത്തി
45/50
ബഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍ പ്രവേശിക്കുകയോ ബേര്‍ഷെബായിലേക്കു കടക്കുകയോ അരുത്‌. അദ്ധ്യായം, വാക്യം. ഏത് ?
A) ആമോസ്‌ 5 : 1
B) ആമോസ്‌ 5 : 2
C) ആമോസ്‌ 5 : 3
D) ആമോസ്‌ 5 : 5
46/50
എന്തിനെ കീഴ്‌മേല്‍ മറിക്കുകയും ആമോസ്. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) രക്ഷയെ
B) ന്യായത്തെ
C) സ്നേഹത്തെ
D) നീതിയെ
47/50
ഇസ്രായേല്‍ ജനമേ, ഈജിപ്‌തില്‍ നിന്നു കര്‍ത്താവ്‌ മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന്‌ അരുളിച്ചെയ്യുന്ന എന്ത് ശ്രവിക്കുവിന്‍: ?
A) വചനം
B) കല്പന
C) വാക്ക്
D) പ്രമാണം
48/50
ആരുടെ ഭവനത്തെ പൂർണ്ണമായി നശിപ്പിക്കുകയില്ല എന്നാണ് കർത്താവ് പറഞ്ഞത്?
A) ഇസ്രായേൽ
B) യാക്കോബ്
C) ഈജിപ്ത്
D) ബഞ്ചമിൻ
49/50
അവര്‍ പാതാളത്തിലേക്കു തുരന്നിറങ്ങിയാലും ഞാന്‍ അവരെ പിടിക്കും. എവിടേയ്ക്ക്‌ അവര്‍ കയറിപ്പോയാലും അവിടെ നിന്നു ഞാന്‍ അവരെ വലിച്ചുതാഴെയിറക്കും ?
A) വാനിടത്തിലേക്ക്
B) ആകാശത്തിലേക്ക്
C) വിണ്ണിലേക്ക്
D) ഭുമിയിലേക്ക്
50/50
അക്രമവും കവർച്ചയും കൊണ്ട് തങ്ങളുടെ കോട്ടകൾ നിറയ്ക്കുന്നവർക്ക് എന്ത് പ്രവർത്തിക്കാനാണ് അറിയാത്തത്?
A) സത്യം
B) നീതി
C) വിശ്വസ്തത
D) നന്മ
Result: