Malayalam Bible Quiz on Wisdom

 

Malayalam Bible Quiz on Wisdom

1/50
ഓരോ തലമുറയിലുള്ള വിശുദ്ധ ചേതനകളിൽ പ്രവേശിച്ച അവരെ ആരാക്കി മാറ്റുന്നു ?
A) പ്രവാചകരും മിത്രങ്ങളും
B) വിജ്ഞാനികളുംവിവേകികളും
C) വിവേകികളും മിത്രങ്ങളും
D) ദൈവമിത്രങ്ങളും പ്രവാചകരും
2/50
അവൻ എങ്ങനെ യാണു ശിക്ഷകനെ ശാന്തനാക്കിയത്?
A) കായബാലത്താൽ
B) ആയുധശക്തിയാൽ
C) വാഗ്ദാനത്താൽ
D) വചനത്താൽ
3/50
നീതിമാന്മാർക്കുവേണ്ടി പോരാടുമല്ലോ. ആര്?
A) പ്രപഞ്ചം
B) ഭൂമി
C) അഗ്നി
D) ദൈവം
4/50
എത്ര രത്ന നിരകളിലാണ് പിതാക്കന്മാരുടെ മഹിമകൾ ആലേഖനം ചെയ്തിരുന്നത്?
A) 5
B) 4
C) 6
D) 7
5/50
ജ്ഞാനം അവനെ തിരിച്ചറിയുകയും ദൈവ സമക്ഷം നിഷ്കളങ്കനായി കാത്തുസൂക്ഷിക്കുകയും ചെയ്തു. ആരെ?
A) നീതിമാനെ
B) നിഷ്കളങ്കനെ
C) അധർമ്മിയെ
D) പാപിയെ
6/50
ഞങ്ങളെ സ്വന്തം ജനമായി അങ്ങ് മഹത്വപ്പെടുത്തി. എങ്ങനെ?
A) നീതിമാന്മാരെ മോചിപ്പിച്ചതുവഴി
B) ശത്രുക്കളെ നശിപ്പിച്ചതുവഴി
C) ശത്രുക്കളെ ശിക്ഷിച്ചതുവഴി
D) ശത്രുക്കളെ രക്ഷിച്ചതുവഴി
7/50
മരണത്തോടു ചേരാൻ അവർ യോഗ്യരാണ്. ആര്?
A) പാപികൾ
B) അധർമ്മികൾ
C) രോഗികൾ
D) ആകുലർ
8/50
രാജാവും പ്രജയും സഹിച്ചതെന്ത്?
A) ഒരേ ശിക്ഷ
B) ഒരേ മരണം
C) ഒരേ നഷ്ടം
D) ഒരേ ശാപം
9/50
ജീവിതത്തിൽ ഇവയെക്കാൾ പ്രയോജനകരമായി ഒന്നുമില്ല എന്നുപറയുന്നതിൽ ഉൾപ്പെടാത്തത് ഏത്?
A) നീതി
B) ആത്മനിയന്ത്രണം
C) വിവേകം
D) ജ്ഞാനം
10/50
എന്തിലാണ് നാം നശിച്ചത് ജ്ഞാനം. 5. 13 ല്‍ പറയുന്നത് ?
A) നമ്മുടെ പാപത്തിൽ
B) നമ്മുടെ അക്രമത്തില്‍
C) നമ്മുടെ ദുഷ്ടതയിൽ
D) നമ്മുടെ വഞ്ചനയിൽ
11/50
അപ്രതീക്ഷിതമായ രീതിയിൽ സമൃദ്ധമായി ജലം നൽകിയത് നദിക്ക് പകരമാണ്.നദിയുടെ പ്രത്യേകത എന്ത്?
A) രക്തരൂക്ഷിതമായ
B) മലിനമായ
C) കലങ്ങിയൊഴുകുന്ന
D) രക്തരൂക്ഷിതമായി കലങ്ങിമറിഞ്ഞൊഴുകുന്ന
12/50
എന്തും അവരെ ഭയം കൊണ്ട് സ്തബ്ധരാക്കി. എത്ര കാര്യങ്ങൾ?
A) 7 കാര്യങ്ങള്‍
B) 8 കാര്യങ്ങള്‍
C) 9 കാര്യങ്ങള്‍
D) 10 കാര്യങ്ങള്‍
13/50
ആരംഭത്തിലേ അങ്ങ് ഒരുക്കിയത് എന്താണ്?
A) ആലയം
B) ജ്ഞാനം
C) ആകാശം
D) വിശുദ്ധകൂടാരം
14/50
ഒൻപതാം അധ്യായത്തിന് പ്രതിപാദ്യമെന്ത്?
A) ജ്ഞാനത്തിന്റെ മഹത്വം
B) ദൈവത്തിന്റെ കാരുണ്യം
C) ജ്ഞാനം നേടുക
D) ജ്ഞാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന
15/50
ഏകനായി ആദ്യം സൃഷ്ടിക്കപ്പെട്ട ആരെയാണ് ജ്ഞാനം കാത്തു രക്ഷിച്ചത് ?
A) ദൈവപിതാവിനെ
B) ലോകപിതാവിനെ
C) പ്രപഞ്ചസൃഷ്ടാവിനെ
D) ആദ്യപിതാവിനെ
16/50
സ്വജനത്തിന് വിശിഷ്ടഭോജ്യങ്ങൾ നൽകിയത് അൽപ കാലത്തെ എന്തിനു ശേഷമാണ്?
A) വിശ്രമത്തിന്
B) ദാരിദ്ര്യത്തിന്
C) പീഡനത്തിന്
D) പരീക്ഷണത്തിന്
17/50
യാനപാത്രത്തിന്റെ ശില്പി ആര്?
A) ദൈവം
B) രക്ഷ
C) മനുഷ്യൻ
D) ജ്ഞാനം
18/50
ജനതകൾ കണ്ടു പക്ഷേ എന്ത് ചെയ്തില്ല ?
A) മനസ്സിലാക്കിയില്ല
B) പ്രവർത്തിച്ചില്ല
C) ഗ്രഹിച്ചില്ല
D) രക്ഷിച്ചില്ല
19/50
എന്താണ് ദുഷ്കരം ?
A) പ്രയത്നിക്കുക
B) ജ്ഞാനം ആർജിക്കുക
C) അധ്വാനിക്കുക
D) ഭൂമിയിലെ കാര്യങ്ങൾ ഊഹിക്കുക
20/50
മനോഹരം ആകയാൽ അവർ അതിൽ പ്രത്യാശ അർപ്പിക്കുന്നു. എന്ത്?
A) വസ്തുക്കള്‍
B) സൃഷ്ടാവസ്തുക്കൾ
C) സൃഷ്ടാവ്
D) ദൃശ്യവസ്തുക്കൾ
21/50
അവൾ ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ…?
A) നന്മയുടെ പ്രതിരൂപം
B) ശുദ്ധമായ നിസ്സരണം
C) നിർമ്മല ദർപ്പണം
D) നിത്യ തേജസ്സിന്റെ പ്രതിഫലനം
22/50
ആരാണ് അവിടുത്തെ കണ്ടെത്തുന്നത് ?
A) അവിടുത്തെ അവിശ്വസിക്കാത്തവർ
B) അവിടുത്തെ വഞ്ചിക്കാത്തവർ
C) അവിടുത്തെഅന്വേഷിക്കുന്നവർ
D) അവിടുത്തെ പരീക്ഷിക്കാത്തവർ
23/50
അവരുടെ ദീനവിലാപം എന്തിന്റെയായിരുന്നു?
A) സന്താനം നഷ്ടപ്പെട്ട
B) രോദനത്തിന്റെ
C) കോലാഹലത്തിന്റെ
D) ശത്രുക്കളുടെ രോദനത്തിന്റെ
24/50
ദുഷ്കൃത്യങ്ങൾ നിമിത്തം യഥാർഹം പീഡനം ഏറ്റതാര്?
A) ദുഷ്ടന്മാർ
B) ദുഷ്കൃത്യർ
C) പാപികൾ
D) അധർമ്മികൾ
25/50
അവരെ മാത്രം ഗ്രസിച്ച ആ കനത്തരാത്രി എന്തിന്റെ പ്രതീകമായിരുന്നു?
A) ഇരുട്ടിന്റെ
B) ഭീരുത്വത്തിന്റെ
C) അന്ധകാരത്തിന്റ
D) ഇരുളിന്റെ
26/50
ഞങ്ങൾ പാപികൾ എങ്കിലും അങ്ങയുടെ-...ആണ്.
A) ആടുകൾ
B) ജനം
C) മനുഷ്യന്‍
D) ദൈവജനം
27/50
എന്ത് ഓർത്താണ്അവർ ഞരങ്ങിയത്?
A) വേദന
B) തങ്ങൾക്ക് ലഭിച്ച ശിക്ഷ
C) കീഴ്പ്പെടുത്തിയ ദുഃഖം
D) പൂർവ്വകാല സംഭവങ്ങൾ
28/50
എന്നെക്കുറിച്ച് കേട്ട് ഭയചകിതരാകുന്നതാര്?
A) ശ്രേഷ്ഠന്മാർ
B) ഏകാധിപതികൾ
C) ഭീകരരായ ഏകാധിപതികൾ
D) ന്യായാധിപന്മാർ
29/50
നമ്മുടെ മാർഗങ്ങൾ എന്തെന്നപോലെയാണ് അവൻ അവയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്?
A) അസാധാരണം എന്നപോലെ
B) വ്യത്യസ്തം എന്ന പോലെ
C) ദുസ്സഹം എന്നപോലെ
D) അശുദ്ധം എന്നപോലെ
30/50
ഭാഗ്യാഭാഗ്യങ്ങളെ ഒന്നുപോലെസ്വീകരിച്ചതാര്?
A) അങ്ങയുടെ വിശുദ്ധർ
B) സജ്ജനങ്ങളുടെ വിശുദ്ധസന്തതികൾ
C) അങ്ങയുടെ വിശുദ്ധജനം
D) ഞങ്ങളുടെ പിതാക്കന്മാർ
31/50
പ്രബലർക്ക് എന്ത് സംഭവിക്കും ?
A) അശരരണനായി തീരും
B) ദുർബലരായി തീരും
C) കർശന വിചാരണ ഉണ്ടാകും
D) കഠിനമായി പരീക്ഷിക്കപ്പെടും
32/50
ശിക്ഷാവിധി പിന്തുടരുന്ന അവരെ എങ്ങനെ നിഗ്രഹിക്കാമായിരുന്നു ?
A) അങ്ങയുടെ ശ്വാസത്താൽ
B) അങ്ങയുടെ ശക്തിയുടെ ശ്വാസത്താൽ
C) ശ്വാസത്താൽ
D) അങ്ങയുടെ ഒറ്റശ്വാസത്താൽ
33/50
നീതി നിർവഹണത്തിനുതകിയ..... അനുഗ്രഹീതമാണ്.
A) വിഗ്രഹം
B) പേടകം
C) പ്രത്യാശ പാത്രങ്ങൾ
D) വിത്ത്
34/50
തന്റെ വചനത്താൽ അവൻ ശാന്തനാക്കിയത് ആരെയാണ്?
A) ക്രോധത്തെ
B) ശിക്ഷയെ
C) ശിക്ഷകനെ
D) കോപത്തെ
35/50
ഓരോരുത്തർക്കും ആസ്വാദ്യമായവിധം പാകപ്പെടുത്തിയ എന്താണ് സ്വർഗത്തിൽനിന്ന് അവർക്കു അങ്ങ് നൽകിയത്?
A) അപ്പം
B) ആഹാരം
C) ജലം
D) ഭക്ഷണം
36/50
എല്ലാറ്റിനോടും ദയ കാണിക്കാൻ കാരണമാകുന്നത് എന്ത്?
A) അവിടുത്തെ മഹത്വം
B) എല്ലാറ്റിന്റെയും മേൽ അവിടുത്തേക്കുള്ള ശക്തി
C) അവിടുത്തെ ശക്തി
D) എല്ലാറ്റിന്റെയും മേൽ അവിടുത്തേക്കുള്ള പരമാധികാരം
37/50
വിദൂരങ്ങളിലും വ്യാപിച്ചതെന്ത്?
A) കോലാഹലം
B) രോദനം
C) ദീനവിലാപം
D) സഹനം
38/50
അവസാനംവരെ അവരുടെമേൽ ആഞ്ഞടിച്ചിരുന്നതെന്ത്?
A) കോപം
B) നിർദയമായ ക്രോധം
C) ക്രോധം
D) നിർദയമായ കോപം
39/50
ശിക്ഷണം ലഭിക്കാത്തവർക്ക് എന്തു സംഭവിക്കുന്നു?
A) നശിച്ചു പോകുന്നു
B) ധികാരികളാകുന്നു
C) അടിമകളാകുന്നു
D) വഴിതെറ്റിപ്പോകുന്നു
40/50
കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന-------------------- ആണ് അവരെ സുഖപ്പെടുത്തിത്.
A) അങ്ങയുടെ നാമം
B) അങ്ങയുടെ കാരുണ്യം
C) അങ്ങയുടെ വചനം
D) അങ്ങയുടെ ശക്തി
41/50
ആരുടെ മുമ്പിലാണ് അവൾ തുണയായിനിന്ന് അവനെ സമ്പന്നനാക്കിയത് ?
A) മർദ്ദകരുടെ
B) ദുർമോഹികളുടെ ദുഷ്ടരുടെ
C) ദുർമോഹികളായ മർദ്ദകരുടെ
D) അധര്‍മിയുടെ
42/50
നിങ്ങളുടെ അധീശത്വം ആരിൽ നിന്നാണ് ലഭിച്ചത്?
A) കർത്താവിൽ നിന്ന്
B) രാജാക്കന്മാരിൽ നിന്ന്
C) ദൈവത്തിൽനിന്ന്
D) അത്യുന്നതനിൽനിന്ന്
43/50
ആ വെറുക്കപ്പെട്ട രാത്രിയെ പ്രകാശിപ്പിച്ചില്ല. ആര്?
A) നക്ഷത്രങ്ങൾ
B) ദീപ്തരശ്മികൾ
C) നക്ഷത്രരാശികൾ
D) നക്ഷത്രങ്ങളുടെ ദീപ്തരശ്മികൾ
44/50
ആത്മാവിനെ നശിപ്പിക്കുന്നത് എന്ത് ?
A) വ്യഭിചാരം ചെയ്യുന്നവൻ
B) വഞ്ചിക്കുന്ന മനസ്സാക്ഷി
C) പാപം ചെയ്യുന്ന ശരീരം
D) നുണ പറയുന്ന നാവ്
45/50
ഞാൻ ആരാണെന്ന് പറയുന്നിടത്ത് എത്ര കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്?
A) 8
B) 7
C) 6
D) 5
46/50
അമർത്യതയുടെ ആരംഭം എന്താണ്?
A) പാപികൾ ആണെന്ന് അറിയുന്നത്
B) അങ്ങയുടെ ജനം ആണെന്ന് അറിയുന്നത്
C) അങ്ങയെഅറിയുന്നതാണ്
D) അങ്ങയുടെ ശക്തി അറിയുന്നത്
47/50
ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന്‌ ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അധ്യായം, വാക്യം ഏത്?
A) ജ്‌ഞാനം 13 : 5
B) ജ്‌ഞാനം 13 : 1
C) ജ്‌ഞാനം 13 : 2
D) ജ്‌ഞാനം 13 : 3
48/50
നീതിമാന്മാരെ പോറ്റിരക്ഷിക്കാൻ അഗ്നി മറന്നതെന്ത്?
A) സ്വഗുണം
B) സ്വഭാവം
C) സ്വനന്മ
D) സ്വശക്തി
49/50
അവിടുന്ന് എന്തിനെയാണ് പടതൊപ്പി ആക്കുന്നത് ?
A) നീതിയെ
B) നിഷ്പക്ഷമായ നീതിയെ
C) വിശുദ്ധിയെ
D) വചനത്തെ
50/50
ആരാണ് ജനതയുടെ ഭദ്രത ?
A) പ്രമാണി
B) ജ്ഞാനിയായ മനുഷ്യൻ
C) വിവേകിയായ രാജാവ്
D) ഭൂപാലകൻ
Result: