Malayalam Bible Quiz on Psalms

 


1/50
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന്‌ അങ്ങയുടെ എന്ത് എന്നെ പഠിപ്പിക്കണമേ സങ്കീര്‍ത്തനങ്ങള്‍. 86. 11 ല്‍ പറയുന്നത് ?
A) വീതി
B) പാത
C) വഴി
D) സ്നേഹം
2/50
കർത്താവ് എപ്പോഴും എൻ്റെ കൺമുൻപിലുണ്ട് അവിടുന്ന് എൻ്റെ വലത്തുഭാഗത്തുള്ളതു കൊണ്ട് ഞാൻ എന്തു ചെയ്യുകയില്ല എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) നശിക്കുകയില്ല
B) അനങ്ങുകയില്ല
C) ഇളകുകയില്ല
D) കുലുങ്ങുകയില്ല
3/50
അങ്ങ് അവരുടെ സന്തതിയെ ഭൂമിയിൽനിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയിൽ നിന്നും _____ ?
A) കൊല്ലും
B) വെറുക്കും
C) ശപിക്കും
D) നശിപ്പിക്കും
4/50
കര്‍ത്താവ് എന്‍െറ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു: ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ എന്താക്കുവോളം നീ എന്‍െറ വലത്തുഭാഗത്തിരിക്കുക.എന്നു സങ്കീര്‍ത്തനങ്ങള്‍ 110 : 1ല്‍ പറയുന്നത്?
A) നശിപ്പിക്കുവോളം
B) പാദപീഠമാക്കുവോളം
C) ഇല്ലായ്മചെയ്യുവോളം
D) വിട്ടുപോരുവോളം
5/50
എന്തെന്നാല്‍, അവര്‍ ദൈവത്തിന്‍െറ വാക്കുകള്‍ ധിക്കരിച്ചു; ആരുടെ ഉപദേശം നിരസിച്ചു. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 107. 11 ല്‍ പറയുന്നത് ?
A) നീതിമാന്റെ
B) അത്യുന്നതന്റെ
C) കാരുണ്യവാന്റെ
D) ഉന്നതന്റെ
6/50
അവിടുന്നു എന്ത് തുറന്നു;വെള്ളം പൊട്ടിയൊഴുകി; അതു മരുഭൂമിയിലൂടെനദിപോലെ പ്രവഹിച്ചു. സങ്കീര്‍ത്തനങ്ങള്‍.105. 41 പറയുന്നത് ?
A) പാറ
B) പാറക്കല്ല്
C) കല്ല്‌
D) വെട്ടുകല്ല്
7/50
അങ്ങയുടെ സത്യത്തിലേക്ക്‌ എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ ----------- ദൈവം; അങ്ങേക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
A) അനുഗ്രഹിക്കുന്ന
B) പരിപാലിക്കുന്ന
C) കാക്കുന്ന
D) രക്ഷിക്കുന്ന
8/50
എന്റെ കണ്ണീർക്കണങ്ങൾ അങ്ങു എന്തില്‍ ശേഖരിച്ചിട്ടുണ്ട്. എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 56. 8 ല്‍ പറയുന്നത് ?
A) മനസ്സില്‍
B) കൈകളില്‍
C) കുപ്പിയില
D) ഹ്യദയത്തില്‍
9/50
കർത്താവാണ് എൻ്റെ ___ , ____ എൻ്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ് ?
A) സ്വത്തും,ഓഹരിയും
B) ഓഹരിയും, ദാനവും
C) സ്വത്തും,ദാനവും
D) ഓഹരിയും, പാനപാത്രവും
10/50
കര്‍ത്താവ്‌ അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു എന്ന്‌ -------------- പ്രഘോഷിക്കപ്പെട്ടു.സങ്കീര്‍ത്തനങ്ങള്‍. 126. 2 ല്‍ നിന്ന് ഉചിതമായതു ചേര്‍ത്ത് പൂരിപ്പിക്കുക ?
A) ആളുകളുടെയിടയില്‍
B) ജനതകളുടെയിടയില
C) പ്രദേശങ്ങളില്‍
D) മനുഷ്യരുടെയിടയില്‍
11/50
എന്തുകൊണ്ടാണ് അതിരാവിലെ എഴുന്നേല്‍ക്കുന്നതും വളരെ വൈകി കിടക്കാന്‍ പോകുന്നതും കഠിന പ്രയത്‌നംചെയ്‌ത്‌ ഉപജീവിക്കുന്നതുംവ്യര്‍ഥമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 127 : 2ല്‍ എന്നു സങ്കീര്‍ത്തകന്‍ പറയുന്നത്?
A) കര്‍ത്താവ് നഗരം കാക്കുന്നില്ലങ്കില
B) ജനം നഗരം കാക്കുന്നില്ലങ്കില്‍
C) ദൈവം നഗരം കാക്കുന്നില്ലങ്കില്‍
D) ന്യായാധിപന്‍ നഗരം കാക്കുന്നില്ലങ്കില്‍
12/50
ദൈവമേ, വിജാതീയര്‍ അങ്ങയുടെ എന്തില്‍ കടന്നിരിക്കുന്നു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) കര്‍ത്തവ്യത്തില്‍
B) ഉത്തരവാദിത്യത്തില്‍
C) അവകാശത്തില
D) ധാര്‍മികതയില്‍
13/50
ഈ അധർമികൾക്കു ബോധമില്ലേ ? ഇവർ എന്റെ _____ അപ്പം പോലെ തിന്നൊടുക്കുന്നു ?
A) സ്നേഹിതരേ
B) ശത്രുക്കളെ
C) ദാസരെ
D) ജനതയെ
14/50
അങ്ങയുടെ മിന്നലുകള്‍ ലോകത്തെ പ്രകാശിപ്പിച്ചു; എന്ത് നടുങ്ങിവിറച്ചു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) ഭുമി
B) പാതാളം
C) ആകാശം
D) സമുദ്രം
15/50
എന്‍െറ അഭിഷിക്‌തനുവേണ്ടി ഞാനൊരു ------ ഒരുക്കിയിട്ടുണ്ട്‌.സങ്കീര്‍ത്തനങ്ങള്‍ 132. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പ്രകാശം
B) ദീപം
C) ജ്വാല
D) വെളിച്ചം
16/50
അവിടുന്ന് എഴുന്നേറ്റ് ആരോട് കരുണ കാണിക്കും എന്നാണ് സങ്കീർത്തകൻ പറയുന്നത്?
A) ഇസ്രായേലിനോട്
B) സീയോനോട്
C) ജനതകളോട്
D) തലമുറകളോട്
17/50
ഞാന്‍ ദരിദ്രനും അഗതിയുമാണ്‌;എന്‍െറ ------------ നുറുങ്ങിയിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍. 109. 22 നിന്ന് പൂരിപ്പിക്കുക ?
A) മനസ്സ്
B) ശിരസ്സ്
C) ഹ്യദയം
D) അധരം
18/50
ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍ ------------- സങ്കീര്‍ത്തനങ്ങള്‍. 83. 2 നിന്ന് പൂരിപ്പിക്കുക ?
A) കണ്ണ് നട്ടിരിക്കുന്നു
B) ശിരസ്സ് നമിച്ചിരിക്കുന്നു
C) മിഴി നട്ടു
D) തലപൊക്കിയിരിക്കുന്നു
19/50
അവിടുന്ന്‌ എന്‍െറ അഭയസങ്കേതമാണ്‌; അനര്‍ഥങ്ങളില്‍നിന്ന് ‌അവിടുന്നെന്നെ ---------- രക്‌ഷ കൊണ്ട്‌ എന്നെ പൊതിയുന്നു. ?
A) കാക്കുന്നു
B) രക്ഷിക്കുന്നു
C) പരിഗണിക്കുന്നു
D) സംരക്ഷിക്കുന്നു
20/50
കർത്താവ് ഉന്നതനാണ്; നമ്മുടെ ദൈവത്തിന്റെ _____ അത്യന്തം സ്തുത്യർഹനുമാണ് ?
A) ആലയത്തിൽ
B) നഗരത്തിൽ
C) സഭയിൽ
D) വിശുദ്ധഗിരിയിൽ
21/50
നിന്‌ദനം എന്‍െറ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ നൈരാശ്യത്തിലാണ്ടു; സഹതപിക്കുന്നവരുണ്ടോ എന്നു ഞാന്‍ അന്വേഷിച്ചു; ആരെയും കണ്ടില്ല. ------------- എന്നു നോക്കി; ആരുമുണ്ടായിരുന്നില്ല സങ്കീര്‍ത്തനങ്ങള്‍. 69. 20 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വേദനിക്കുന്നവരുണ്ടോ
B) ദുഖിക്കുന്നവരുണ്ടോ
C) സഹതപിക്കുന്നവരുണ്ടോ
D) ദുരിതപ്പെടുന്നവരുണ്ടോ
22/50
കർത്താവ് തന്നെ സിംഹാസനം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
A) ആകാശത്തിൽ
B) ഭൂമിയിൽ
C) സ്വർഗ്ഗത്തിൽ
D) മേഘങ്ങൾക്കിടയിൽ
23/50
ശക്തർ ജനനംമുതലേ നുണ പറഞ്ഞ് എന്തിലൂടെയാണ് സഞ്ചരിക്കുന്നത് ?
A) അപഥത്തിൽ
B) ദുഷ്ടതയിൽ
C) വഞ്ചനയിൽ
D) പാപത്തിൽ
24/50
അങ്ങയുടെ വാഗ്‌ദാനം നോക്കിയിരുന്ന്‌എന്‍െറ എന്ത് കുഴഞ്ഞു; എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) വദനം
B) കണ്ണ്
C) മനസ്സ്
D) മുഖം
25/50
നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേരുകയും അവ നിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേക്കു കാഴ്‌ചകള്‍ കൊണ്ടുവരട്ടെ.സങ്കീര്‍ത്തനങ്ങള്‍. 76. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നേര്ച്ചകള
B) പുകഴ്ചകള്‍
C) സ്തുതികള്‍
D) വഴിപാട്
26/50
അവന്‍ മണ്ണിലേക്കു മടങ്ങുന്നു; അന്ന്‌ അവന്‍െറ എന്ത് മണ്ണടിയുന്നു. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) പദ്ധതികള
B) ചിന്താഗതികള്‍
C) പ്രവ്യത്തികള്‍
D) പെരുമാറ്റങ്ങള്‍
27/50
ഭൂമിയെ വിധിക്കുന്നവനേ, എഴുന്നേല്‍ക്കണമേ! അഹങ്കാരിക്ക്‌ ---------------- ശിക്‌ഷ നല്‍കണമേ സങ്കീര്‍ത്തനങ്ങള്‍. 94. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ന്യായമായ
B) അര്‍ഹമായ
C) തക്കതായ
D) നീതികരമായ
28/50
നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്‌; ---------‌ അവരുടെ അഭയകേന്‌ദ്രം അവിടുന്നാണ്‌, ?
A) ക്ഷീണകാലത്ത്
B) ദുരിതകാലത്ത്
C) ക്ഷേമകാലത്ത്
D) കഷ്ടകാലത്ത്
29/50
നമ്മോടുള്ള അവിടുത്തെ ശക്‌തമാണ്‌; കര്‍ത്താവിന്‍െറ വിശ്വസ്‌തത എന്നേക്കും നിലനില്‍ക്കുന്നു. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍. 117. 2 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?
A) നന്മ
B) കാരുണ്യം
C) സ്നേഹം
D) ദയ
30/50
മനുഷ്യന്‍െറ ക്രോധം പോലും അങ്ങേക്കു പരിണമിക്കും; അതില്‍നിന്നു രക്‌ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും. സങ്കീര്‍ത്തനങ്ങള്‍. 76. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) സ്ത്രോത്രമായി
B) സ്തുതിയായി
C) നീതി യായി
D) പുകഴ്ച്ചയായി
31/50
മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ എന്ത് എന്‍െറ മേലുണ്ട്‌. എന്നാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) ആശ്രയം
B) കാരുണ്യം
C) കരം
D) അഭയം
32/50
അവിടുന്നു പാറയെ ജലാശയമാക്കി, തീക്കല്ലിനെ എന്താക്കി . എന്നാണ് സങ്കീര്‍ത്തനങ്ങള്‍. 114. 8 പറയുന്നത് ?
A) പുഴ
B) നീരുവ
C) കടല്‍
D) അരുവി
33/50
ഞങ്ങളുടെ ആഗ്രഹം സാധിച്ചുവെന്ന്‌അവര്‍ ------------ ഞങ്ങള്‍ അവനെ വിഴുങ്ങിയെന്ന്‌അവര്‍ വീമ്പിളക്കാതിരിക്കട്ടെ. ?
A) സംസാരിക്കാതിരിക്കട്ടെ
B) അഹങ്കരിക്കാതിരിക്കട്ടെ
C) ചൊല്ലാതിരിക്കട്ടെ
D) പറയാതിരിക്കട്ടെ
34/50
ശത്രുഭയത്തില്‍നിന്ന്‌ എന്റെ എന്ത് രക്‌ഷിക്കണമേ.എന്നാണ് 64.1 ല്‍ സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത് ?
A) കണ്ണുകളെ
B) അധരത്തെ
C) ആത്മാവിനെ
D) ജീവനെ
35/50
അത്യുന്നതന്‍െറ ---------------- വസിക്കുന്നവനും, സര്‍വശക്‌തന്‍െറ തണലില്‍ കഴിയുന്നവനും സങ്കീര്‍ത്തനങ്ങള്‍. 91. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സംരക്ഷണത്തില
B) ഹ്യദയത്തില്‍
C) തണലില്‍
D) കീഴില്‍
36/50
കർത്താവിൻ്റെ എന്ത് അയയ്ക്കണമേ എന്നാണ് സങ്കീർത്തകൻ യാചിക്കുന്നത് ?
A) നന്മയും, സന്തോഷവും
B) സ്നേഹവും, കാരുണ്യവും
C) പ്രകാശവും, സത്യവും
D) കാരുണ്യവും, നന്മയും
37/50
ഞാന്‍ അവന്‍െറ വംശത്തെ ശാശ്വതമാക്കും; അവന്‍െറ ------- ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും ?
A) ഭുമി
B) സ്വര്‍ഗം
C) കൂടാരം
D) സിംഹാസനം
38/50
അവിടുന്നു ----------‌ എന്‍െറ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. ?
A) മാത്രമാണ്
B) തന്നെയാണ്
C) കൂടെയാണ്
D) അരികെയാണ്
39/50
മരുഭൂമിയില്‍വച്ച്‌ എന്ത് അവരെകീഴടക്കി; വിജനപ്രദേശത്തുവച്ച്‌ അവര്‍ ദൈവത്തെ പരീക്‌ഷിച്ചു സങ്കീര്‍ത്തനങ്ങള്‍. 106. 14 ല്‍ പറയുന്നത് ?
A) ദ്രവ്യാഗ്രഹം
B) ദ്രവ്യാസക്തി
C) അസൂയ
D) ആസക്തി
40/50
അവിടുന്നു എന്തിനെ സന്‌ദര്‍ശിച്ച് ‌അതിനെ നനയ്‌ക്കുന്നു, അങ്ങ്‌ അതിനെ അത്യധികം ഫലപുഷ്‌ടമാക്കുന്നു ;എന്നാണ് സങ്കീര്‍ത്തക ന്‍ പറയുന്നത് ?
A) സമുദ്രത്തെ
B) ഭുമിയെ
C) ഗര്‍ത്തം
D) ജനത്തെ
41/50
അവിടുത്തെ മഹത്വം ഭൂമിയെയും------------ ക്കാള്‍ ഉന്നതമാണ്‌. ?
A) പാതാളത്തെ
B) ആകാശത്തെ
C) വിണ്ണിനെ
D) ഭുമിയെ
42/50
കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു ---------------------- പറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും. സങ്കീര്‍ത്തനങ്ങള്‍. 108. 3 ല്‍ പറയുന്നത് ?
A) നന്ദി
B) സ്തുതി
C) ക്യതജ്ഞത
D) നന്മ
43/50
കർത്താവിന്റെ എന്താണ് ജീവനെക്കാൾ കാമ്യമായത് ?
A) ദയ
B) കാരുണ്യം
C) രക്ഷ
D) നന്മ
44/50
ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ എത്ര സ്‌നേഹിക്കുന്നെന്നു കണ്ടാലും! അങ്ങയുടെ കാരുണ്യത്തിനൊത്തവിധംഎന്‍െറ എന്ത് കാക്കണമേ സങ്കീര്‍ത്തകന്‍ പറയുന്നത് ?
A) ആത്മാവിനെ
B) ഹ്യദയത്തെ
C) ശരീരത്തെ
D) ജീവനെ
45/50
അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന്‌ അവര്‍ അറിഞ്ഞില്ല. അധ്യായം , വാക്യം ഏത് ?
A) സങ്കീര്‍ത്തനങ്ങള്‍ 107 : 26
B) സങ്കീര്‍ത്തനങ്ങള്‍ 107 : 27
C) സങ്കീര്‍ത്തനങ്ങള്‍ 107 : 28
D) സങ്കീര്‍ത്തനങ്ങള്‍ 107 : 29
46/50
ആരുടെ കൊമ്പുകളാണ് ദൈവം ഉയര്‍ത്തുന്നത് ?
A) നിസ്സഹായരുടെ
B) പീഡിതരുടെ
C) അനുഗ്രഹീതരുടെ
D) നീതിമാന്‍മാരുടെ
47/50
ആര് പുല്ലുപോലെ മുളച്ചു പൊങ്ങുന്നു സങ്കീര്‍ത്തനങ്ങള്‍. 92. 7 ല്‍ പറയുന്നത് ?
A) ദുഷ്ടര
B) ഭോഷന്‍
C) ശത്രു
D) അധര്‍മി
48/50
എന്‍െറ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എന്‍െറ അങ്ങേക്കു നന്നായറിയാം.സങ്കീര്‍ത്തനങ്ങള്‍ 139. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) പാത
B) വീതി
C) മാര്‍ഗങ്ങള
D) വഴി
49/50
വിശ്വസ്‌തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ -------- കൊണ്ടു പാടട്ടെ ?
A) മഹത്വം
B) കീര്‍ത്തനം
C) സന്തോഷം
D) ആനന്ദം
50/50
കർത്താവ് ആരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു ?
A) നീതിമാന്‍മാരെ
B) വിശുദ്ധര്‍
C) ജനത്തെ
D) വിവേകികളെ
Result: