Malayalam Daily Bible Quiz for January 26

 

Embark on a unique spiritual journey on January 26 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January26 Malayalam Daily Bible Quiz for January 26: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January26
Malayalam Daily Bible Trivia Quiz for January 26

Embark on a refreshing day of spiritual discovery with our dynamic Malayalam Daily Bible Quiz for January 26! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 26, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.
A നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്
B നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്
C ചെരുപ്പു ധരിക്കാം; രണ്ട് ഉടുപ്പുകൾ ധരിക്കരുത്
D നിങ്ങളെ ആരെങ്കിലും സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ
2/10
വഴിക്കവലകളിൽ ചെന്ന് ആരെയെല്ലാം വിരുന്നിനു് ക്ഷണിക്കാനാണ് യജമാനൻ ഭൃത്യരെ പറഞ്ഞ് അയച്ചത്?
A കണ്ടെത്തുന്നവരെയെല്ലാം
B ജോലിയില്ലാതെ വഴിയരികിൽ നിൽക്കുന്നവരെ
C വികലാംഗരെ
D വിധവകളെയും അനാഥരെയും
3/10
"നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ . . ." പൂരിപ്പിക്കുക
A മനസ്സും
B ഹൃദയവും
C ആത്മാവും
D ചിന്തകളും
4/10
പൂരിപ്പിക്കുക. "നിങ്ങൾ നിർദ്ദോഷരും നിഷ്കളങ്കരുമായിത്തീർന്ന് വഴിപിഴച്ചതും വക്രതയുളളതുമായ ............... കുറ്റമറ്റ ................"
A എതിരാളികളിൽ, നേതാവാകട്ടെ
B ജനതകളുടെയിടയിൽ, വിശുദ്ധരാവട്ടെ
C തലമുറയുടെയിടയിൽ, ദൈവമക്കളാവട്ടെ
D ശത്രുക്കളുടെയിൽ, ശിഷ്യരാകട്ടെ
5/10
ആരുടെ മേൽനോട്ടത്തിലാണ് ഗർഷോന്യർ ജോലി ചെയ്യേണ്ടത്? (4:28)
A അഹറോന്റെ
B മോശയുടെ
C ഇത്താമറിന്റെ
D ഗർഷോന്റെ
6/10
അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു. ഈ വചനത്തിലൂടെ യേശു പഠിപ്പിച്ച സന്ദേശമെന്ത്?
A അത്തിമരം തളിർക്കുമ്പോൾ പൂക്കാലമായി എന്നു മനസ്സിലാക്കണം
B അത്തിമരം തളിർക്കുമ്പോൾ യുഗാന്ത്യമായി എന്നു കരുതണം.
C യുഗാന്ത്യസംഭവങ്ങൾ കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കണം
D പീഡനങ്ങളും ക്ലേശങ്ങളുമുണ്ടാകുമ്പോൾ വ്യാജപ്രവാചകന്മാരുടെ കാലമായിയെന്നു ധരിക്കണം.
7/10
യേശുവിന്റെ ക്രൂശികരണസമയത്ത് അവിടുത്തെ വസ്ത്രങ്ങൾ നറുക്കിട്ടെടുക്കുന്ന കാര്യം നാലു സുവിശേഷകരും രേഖപ്പെടുത്തുന്നുണ്ട്. അതിൽ യോഹന്നാൻ മാത്രം എഴുതുന്ന സവിശേഷതയേത്?
A ഓരോരുത്തരും എടുക്കേണ്ട വീതത്തിലാണ് നറുക്കിട്ടത്
B ജനം നോക്കിനിന്നു
C നറുക്കിട്ടശേഷമാണ് യേശുവിനെ കുരിശിൽ തറച്ചത്.
D വസ്ത്രങ്ങൾ നാലായി ഭാഗിച്ചു
8/10
യാത്ര ചെയ്ത് ക്ഷീണിച്ച യേശുവിനെ നാം കണ്ടുമുട്ടുന്ന സന്ദർഭമേത്?
A തിരുന്നാളിനായി ജറൂസലേമിൽ എത്തിയപ്പോൾ
B ബഥാനിയായിൽ ലാസറിന്റെ വീട്ടിലെത്തിയപ്പോൾ
C യാക്കോവിന്റെ കിണറ്റിങ്കലെത്തിയപ്പോൾ
D ദേവാലയ ശുദ്ധീകരണത്തെത്തുടർന്ന്.
9/10
"ലോകം അവന്റെ പിന്നാലെ പൊയ്ക്കഴിഞ്ഞു". ആരുടെ വാക്കുകളാണിവ? (12:19)
A പ്രധാന പുരോഹിതന്റെ
B ഫരിസേയരുടെ
C യഹൂദ പ്രമാണികളുടെ
D കയ്യഫാസിന്റെ
10/10
ലൂക്കാ 22:47ൽ യൂദാസിന് നൽകിയിരിക്കുന്ന വിശേഷണം എന്ത്?
A പന്ത്രണ്ടുപേരിൽ ഒരുവൻ
B ഒറ്റുകാരൻ
C അപ്പസ്തോലനായ യൂദാസ്
D യേശുവിന്റെ ശിഷ്യരിൽ ഒരുവൻ
Result: