Malayalam Bible Quiz on Ecclesiastes

 


1/50
തിൻമയ്ക്കുള്ള ശിക്ഷ ഉടൻ നടപ്പാക്കാത്തതിനാൽ ആരുടെ ഹൃദയമാണ് അതിൽ മുഴുകുന്നത്?
A) മനുഷ്യ മക്കളുടെ
B) അയല്‍ക്കാരന്റെ
C) സഹോദരന്റെ
D) മാതാവിന്റെ
2/50
ഗർഭിണിയുടെ ഉദരത്തിൽ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയെന്ന് അറിയാത്തതുപോലെ എന്തു നീ അറിയുകയില്ല?
A) സർവത്തിന്റെയും സൃഷ്ടാവായ ദൈവത്തിന്റെ പ്രവർത്തികളും
B) ദൈവത്തിന്റെ ദാനങ്ങൾ
C) ദൈവിക പുണ്യങ്ങൾ
D) ദൈവത്തിന്റെ നന്മ
3/50
ദൈവത്തിന്റെ പ്രവർത്തികൾ ശാശ്വതമാണ് അത് കൂട്ടാനോ കുറയ്ക്കാനോ സാധ്യമല്ല ഇപ്രകാരം ദൈവം ചെയ്തത് എന്തിനാണ്?
A) മനുഷ്യൻ തന്നെ ഭയപ്പെടുന്നതിനു വേണ്ടി
B) ദൈവത്തിന്റെ കൽപ്പന പാലിക്കാൻ വേണ്ടി
C) വിശ്വാസത്തിൽ വളരാൻ വേണ്ടി
D) ദൈവത്തെ മറക്കാതിരിക്കാൻ വേണ്ടി
4/50
ഭാവിയിൽ എല്ലാവരും വിസ്മൃതരാകും ആരൊക്കെയാണ് ഒന്നുപോലെ മരിക്കുന്നത്?
A) കള്ളനും, വിവേകിയും
B) നീതിമാനും, അനീതി പ്രവർത്തിക്കുന്നവനും
C) സമ്പന്നനും, ദരിദ്രനും
D) ജ്ഞാനിയും,ഭോഷനും
5/50
പ്രകാശം അന്ധകാരത്തെ എന്നപോലെ ജ്ഞാനം എന്തിനെയാണ് അതിശയിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കിയത്?
A) കുടിലതയെ
B) ഭോഷത്തത്തെ
C) സമ്പാദ്യത്തെ
D) ആയുസ്സിനെ
6/50
ദരിദ്രൻ ജ്ഞാനം അപമാനിക്കപ്പെടുകയും അവന്റെ വാക്കുകൾ അവഗണിക്കപ്പെടുകയും ചെയ്താലും എന്താണ് ശക്തിയേക്കാൾ ശ്രേഷ്ഠമെന്നാണ് സഭാപ്രസംഗകൻ പറയുന്നത്?
A) ബുദ്ധിശൂന്യത
B) കപടത
C) അറിവ്
D) ജ്ഞാനം
7/50
ജ്ഞാനത്തിന്റെ വൈശിഷ്ട്യം എന്താണ്?
A) സംരക്ഷിക്കുക
B) ജ്ഞാനിയുടെ ജീവൻ രക്ഷിക്കുക എന്നതിലാണ്
C) സമ്പത്ത്
D) അറിവ്
8/50
ഉറക്കറയിൽ ആരെ ശപിക്കരുത് ?
A) ധനവാനെയും
B) തന്നെ തന്നെ
C) മാതാപിതാക്കളെ
D) സഹോദരങ്ങളെ
9/50
മനുഷ്യഹൃദയം എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു?
A) നന്മ
B) തിന്മ
C) കപടത
D) കളങ്കം
10/50
ജറുസലേമിൽ മുൻപുണ്ടായിരുന്നു എല്ലാം രാജാക്കന്മാരേക്കാളും അധികമായി എന്താണ് സമ്പാദിച്ചത്?
A) ജ്ഞാനം
B) ധനം
C) സമ്പത്ത്
D) സൈന്യം
11/50
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കുന്നതിന് മുൻപ് ഏതു കാലത്ത് സൃഷ്ടാവിനെ സ്മരിക്കുക?
A) വാർദ്ധക്യകാലത്ത്
B) ബാല്യകാലത്ത്
C) യൗവനകാലത്ത്
D) സമൃദ്ധി കാലത്ത്
12/50
മനുഷ്യന്റെ അധ്വാനം മുഴുവൻ എന്തിനാണ്?
A) തൃപ്തിക്ക്
B) ഉന്മേഷത്തിന്
C) മറ്റുള്ളവര്‍ക്കുവേണ്ടി
D) ഉദരപൂരണത്തിന്
13/50
സഭാപ്രസംഗകനെക്കുറിച്ച് എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?
A) ജറുസലേമിൽ രാജാവും ദാവീദിന്റെ പുത്രനും
B) സീയോനിൽ രാജാവും യൂദായുടെ പുത്രനും
C) ഇസ്രായേലിൽ രാജാവും ദാവീദിന്റെ പുത്രനും
D) കാനായിലെ രാജാവും സാമുവലിന്റെ പുത്രനും
14/50
നീചന് നന്മ കൈവരാത്തത് എന്തുകൊണ്ട്?
A) ദൈവനന്മയില്ല
B) ദൈവസ്നേഹമില്ല
C) ദൈവവിചാരമില്ല
D) ദൈവസന്നിധിയിൽ ഭയത്തോടെയല്ല അവൻ വ്യാപരിക്കുന്നത്
15/50
ഇരുകൈകളും നിറയെയുള്ള അധ്വാനത്തെകാളും പാഴ് വേലയെക്കാളും ഉത്തമം എന്താണ് ?
A) ഒരുപിടി സമാധാനം
B) ഒരു പിടി സ്വസ്ഥത
C) മനസ്സമാധാനം
D) നിശബ്ദത
16/50
ധൂളി അതിന്റെ എന്തിലേക്കാണ് മടങ്ങുന്നത്?
A) മണ്ണിലേക്ക്
B) തീയിലേക്ക്
C) സമുദ്രത്തിലേക്ക്
D) മേഘങ്ങളിലേക്ക്
17/50
ശ്രദ്ധിച്ച് കേൾക്കാൻ അടുത്തുചെല്ലുന്നതാണ് ആരുടെ ബലിയർപ്പണ ത്തേക്കാൻ ഉത്തമം?
A) ഭോഷന്റെ
B) വിവേകിയുടെ
C) ദൈവഭക്തൻറെ
D) വിഡ്ഢിയുടെ
18/50
എന്തിന്റെ ശബ്ദം കേട്ടാണ് മനുഷ്യൻ ഉണരുന്നത്?
A) കുയിലിന്റെ നാദം
B) പക്ഷിയുടെ ചിലച്ചിൽ
C) കോഴിയുടെ കൂവൽ
D) പക്ഷിയുടെ ശബ്ദം
19/50
മനുഷ്യൻ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും സമ്പാദിച്ചു കഴിഞ്ഞപ്പോൾ ജെറുസലേമിലെ എന്റെ മുൻഗാമികളെക്കാൾ എന്തായി തീർന്നു എന്നാണ് സഭാപ്രസംഗകൻ പറയുന്നത്?
A) ശക്തനും അധിപനും
B) ഉന്നതനും മഹാനും
C) വിവേകിയും മാർഗ്ഗദർശിയും
D) സമ്പന്നനും സൈന്യാധിപനും
20/50
നിന്റെ ജീവിതത്തിൽ സൂര്യനെ കീഴെ നീ ചെയ്യുന്ന പ്രയത്നത്തിന്റെ ഓഹരി എന്താണ്?
A) പൂര്‍വികര്‍
B) മക്കള്‍
C) സഹോദരന്‍
D) വ്യർഥമായ ജീവിതം നീ സ്നേഹിക്കുന്ന ഭാര്യയോടൊത്ത് ആസ്വദിക്കുക
21/50
എവിടെ പോകുമ്പോൾ സൂക്ഷ്മതയുള്ളവനായിരിക്കുക എന്നാണ് പറയുന്നത്?
A) ദേവാലയത്തിൽ
B) ബലിപീഠത്തിങ്കൽ
C) ഭവനങ്ങളിൽ
D) രാജകൊട്ടാരത്തിൽ
22/50
എങ്ങനെ സംസാരിക്കരുത് എന്നാണ് പറയുന്നത്?
A) അനാവശ്യമായി
B) വിവേകശൂന്യമായി
C) തള്ളിക്കയറി
D) വാചാലതയോടെ
23/50
രണ്ടുപേർ ഒരുമിച്ച് അധ്വാനിച്ചാൽ അവരിൽ ഒരുവൻ വീണാൽ ആർക്ക് താങ്ങാൻ കഴിയും?
A) പങ്കാളിക്ക്
B) സഹായിക്കുക
C) കൂടെ നിൽക്കുന്നവന്
D) അപരന്
24/50
അരയ്ക്കുന്നവൻ വിരമിക്കുന്നത് എന്തുകൊണ്ട്?
A) ആളു കുറവായതിനാൽ
B) പ്രയാസകരമായതിനാൽ
C) കഷ്ടപ്പാട് ഉള്ളതുകൊണ്ട്
D) വേദന ഉള്ളതിനാൽ
25/50
ജീവിച്ചിരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാരാണ് ആര് എന്നാണ് സഭാപ്രസംഗകൻ വിചാരിച്ചത് ?
A) ഇനിയും ജനിച്ചിട്ടില്ലാത്തവർ
B) മരിച്ചു പോയവർ
C) ജീവൻ ഇല്ലാത്തവർ
D) ചാപിള്ളകൾ
26/50
തലമുറകൾ വരുന്നു, പോകുന്നു എന്താണ് നിലനിൽക്കുന്നത്?
A) ആകാശം
B) പാതാളം
C) സമുദ്രം
D) ഭൂമി
27/50
ഭോഷന്റെ ഗാനം കേൾക്കുന്നതിനേക്കാൾ നല്ലത് എന്താണ്?
A) കണ്ണീരിന്റെ ജീവിതം
B) സ്നേഹത്തിന്റെ പ്രവര്‍ത്തി
C) കരുണയുടെ പ്രവര്‍ത്തി
D) ജ്ഞാനിയുടെ ശാസനകൾ കേൾക്കുന്നതാണ്
28/50
ആരാണ് കൈയും കെട്ടിയിരുന്നു ക്ഷയിക്കുന്നത്?
A) മടിയൻ
B) ഭോഷൻ
C) ക്ഷീണിതൻ
D) അവശതൻ
29/50
അപ്പം വെള്ളത്തിലേക്ക് എറിഞ്ഞാൽ എന്നു നീ കണ്ടെത്തും?
A) പല നാളുകൾക്കു ശേഷം
B) ആഴ്ചകൾക്ക് ശേഷം
C) മാസങ്ങൾക്കുശേഷം
D) ദിവസങ്ങൾക്കുശേഷം
30/50
ഏതു രാജ്യമാണ് ഭാഗ്യമുള്ളത്?
A) സമ്പന്നമായ രാജ്യം
B) ഐശ്വര്യം ഉള്ള രാജ്യം
C) ശക്തമായ രാജ്യം
D) ആഭിജാത്യമുള്ള രാജാവിനെ ലഭിച്ചരാജ്യം
31/50
മനുഷ്യനെ സന്തുഷ്ടനാക്കുന്നതെന്തെന്നും, ചുരുങ്ങിയ ആയുസ്സിനുള്ളിൽ അവൻ ചെയ്യേണ്ടതെന്നും അറിയാൻ എന്തിനെയാണ് ആശ്ലേഷിച്ചത്?
A) ജ്ഞാനത്തെ
B) ഭോഷത്വതെ
C) വിവേകത്തെ
D) അനീതിയെ
32/50
വൃഷ്ടി കഴിഞ്ഞു ആരു വീണ്ടും വരും?
A) വേനൽ
B) മറഞ്ഞ മേഘങ്ങൾ
C) തളിരിലകൾ
D) മൂടൽമഞ്ഞ്
33/50
എല്ലാ അധ്വാനവും എല്ലാ വൈദഗ്ധ്യവും മനുഷ്യന്റെ എന്തിന്റെ ഫലമായിട്ടാണ് ഗ്രഹിച്ചത്?
A) പ്രയത്നത്തിന്റെ
B) കഠിനാധ്വാനത്തിന്റെ
C) ബുദ്ധിയുടെ
D) പരസ്പര സ്പർദധയുടെ
34/50
എന്ത് നിന്നെ പാപത്തിലേക്ക് നയിക്കും?
A) അധരങ്ങൾ
B) തിന്മകൾ
C) കപടത
D) വിശ്വാസമില്ലായ്മ
35/50
ദൈവത്തിന് നേർച്ച നേർന്നാൽ നിറവേറ്റാൻ താമസിക്കരുത് ആരിൽ അവിടുത്തേക്ക് പ്രീതി ഇല്ല?
A) നേർച്ച നിറവേറ്റാത്തവനിൽ
B) മൂഢരിൽ
C) വിശ്വാസമില്ലാത്തതില്‍
D) ദേവാലയത്തിൽ
36/50
നീ ചെന്നു ചേരേണ്ട പാതാളത്തിൽ ജോലിക്കോ ചിന്തയ്ക്കോ വിജ്ഞാനത്തിനോ അറിവിനോ സ്ഥാനം ഇല്ല അതുകൊണ്ട് എന്ത് ചെയ്യുക?
A) ഒരുങ്ങുക
B) നന്മ ചെയ്യുക
C) ചെയ്യാനുള്ളതും സർവ്വ ശക്തിയോടും കൂടെ ചെയ്യുക.
D) ദൈവസന്നിധിയിൽ ഭയത്തോടെ വ്യാപരിക്കുക
37/50
ദൈവസന്നിധിയിൽ പ്രതിജ്ഞ എടുക്കാൻ തിടുക്കം കൂട്ടരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?
A) ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും ആയതുകൊണ്ട്
B) ദൈവം സ്വർഗ്ഗത്തിലും നീ പാതാളത്തിലും ആയതുകൊണ്ട്
C) ദൈവം ഉന്നതങ്ങളിൽ നീ താഴത്തും ആയതുകൊണ്ട്
D) നീ താഴത്തും ആയതുകൊണ്ട്
38/50
സൂര്യന് കീഴെ നടക്കുന്നതെല്ലാം പ്രവർത്തികളും സഭാപ്രസംഗകൻ വീക്ഷിച്ചപ്പോൾ എല്ലാം എന്തായിട്ടാണ് തോന്നിയത്?
A) വ്യാജവും അക്രമവും
B) അനീതിയും കള്ളത്തരവും
C) മിഥ്യയും പാഴ് വേലയും
D) തിന്മയും നീതി രഹിതവും ഉം
39/50
ജ്ഞാനം മുഖത്ത് പ്രശോഭിക്കുമ്പോൾഏതു ഭാവമാണ് അകറ്റുന്നത്?
A) ദുഷ്ടാ ഭാവം
B) പരുഷഭാവം
C) കാപട്യ ഭാവം
D) അഹങ്കാരം ഭാവം
40/50
നല്ലതോ ചീത്തയോ ആയ ഏതു നിഗൂഡ പ്രവർത്തികളും ദൈവം എന്തിന്റെ മുൻപിൽ കൊണ്ടുവരും?
A) ബലിപീഠത്തിന്
B) ന്യായസനത്തിന്
C) നീതിപീഠത്തിന്
D) ശുദ്ധീകരണസ്ഥലത്ത്
41/50
സങ്കൽപങ്ങളിൽ അലയുന്നതിനേക്കാൾ നല്ലത് എന്താണ്?
A) ആകുലതയിൽ,
B) രോഗത്തിൽ,
C) വിശ്വാസമില്ലായ്മ
D) കണ്മുൻപിലുള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന താണ്.
42/50
അൽപ ബുദ്ധിയായ മൂഡൻ താൻ ഭോഷ്‌നാണെന്ന് വെളിപ്പെടുത്തുന്നത് എങ്ങനെ?
A) വഴിയിൽ നടന്നാൽ മതി
B) പ്രവർത്തികളിൽ
C) ഇടപെടലുകളിൽ
D) കർമ്മത്തിൽ
43/50
വാക്കുകളുടെ പെരുപ്പ് എന്തിന്റെ പെരുപ്പും തന്നെയാണ്?
A) മിഥ്യയുടെ
B) വ്യർഥമായവ
C) അസ്വസ്ഥമയവ
D) അന്ധകാരത്തിലയവ
44/50
ജ്ഞാനിയുടെ വചനം എങ്ങനെയുള്ളതാണ്?
A) പരിശുദ്ധമാണ്
B) പ്രസാദകരമാണ്
C) ഉപദേശകരമാണ്
D) മാർഗമാണ്
45/50
വിചാരത്തിൽ പോലും ആരെ ശപിക്കരുത്?
A) മുതലാളിയെ
B) രാജാവിനെ
C) സമ്പന്നനെ
D) ദൈവത്തിനെ
46/50
മനുഷ്യൻ തന്റെ എന്ത് ആസ്വദിക്കുന്നതിനെക്കാൾ മെച്ചമായി ഒന്നുമില്ലെന്നും അത് തന്നെയാണ് അവന്റെ ഗതി എന്നാണ് മനസ്സിലാക്കിയത്?
A) നന്മ
B) പ്രവർത്തി
C) മാർഗ്ഗം
D) വിശ്വാസം
47/50
ഒരുവൻ നൂറു മക്കളോട് കൂടെ ദീർഘായുഷ്മാൻ ആയിരുന്നാലും അവന് ജീവിത സുഖങ്ങൾ ആസ്വദിക്കാനോ ഒടുക്കം സംസ്കാരം പോലും ലഭിക്കാനോ ഇടവരുന്നില്ലെങ്കില്‍ അതിനേക്കാൾ ഭേദം എന്തായിരിക്കും എന്നാണ് സഭാപ്രസംഗകൻ പറയുന്നത്?
A) ദരിദ്രന്‍
B) അന്ധനായി
C) ചാപിള്ളയായി പിറക്കുകയായിരുന്നു
D) ഭോഷന്‍
48/50
ജീവിച്ചു പോയവരെയും മരിച്ചുപോയവരെക്കാള്‍ ഭാഗ്യവാന്മാർ ആരായിരിക്കും?
A) സ്വർഗ്ഗത്തിൽ ഉള്ളവർ
B) ശുദ്ധീകരണസ്ഥലത്ത് ഉള്ളവർ
C) ചാപിള്ളകൾ
D) ഇനിയും ജനിച്ചിട്ടില്ലാത്തവരും സൂര്യനു കീഴെ നടക്കുന്ന തിന്മകൾ കണ്ടിട്ടില്ലാത്ത വരും
49/50
മനുഷ്യൻ ആരാണെന്ന് ആരോട് അവന് മല്ലിടാൻ കഴിവില്ലെന്നും വ്യക്തമായി കഴിഞ്ഞു?
A) തന്നെക്കാൾ ശക്തനോട്
B) മറ്റുള്ളവരോട്
C) മൃഗത്തോട്‌
D) അയല്‍ക്കാരനോട്
50/50
എവിടെ പ്രതിജ്ഞ എടുക്കാൻ തിടുക്കം കൂട്ടരുത് എന്നാണ് പറയുന്നത്?
A) ബലിപീഠത്തിങ്കൽ
B) അൾത്താരയിൽ
C) ദേവാലയത്തിൽ
D) ദൈവസന്നിധിയിൽ
Result: