Malayalam Bible Quiz on Habakkuk

 


1/50
അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ എന്ത് ചെയ്യും ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത് ?
A) സന്തോഷിക്കും
B) സംരക്ഷിക്കും
C) ആനന്ദിക്കും
D) സ്നേഹിക്കും
2/50
ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്‍െറ മഹത്വത്തെക്കുറിച്ചുള്ള എന്ത് കൊണ്ടു ഭൂമി നിറയും. ?
A) വിജ്ഞാനം
B) അറിവ്
C) ജ്ഞാനം
D) ബുദ്ധി
3/50
അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ എവിടെ നിന്നു വരുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) സമീപത്ത്
B) ദൂരത്ത്
C) പുറത്ത്
D) വിദൂരത്ത്
4/50
കോട്ടകളെ അവര്‍ നിസ്‌സാരമായി തള്ളുന്നു. മണ്‍തിട്ട --------------------- അവര്‍ അതു പിടച്ചെടുക്കുന്നു. പൂരിപ്പിക്കുക ?
A) പൊക്കി
B) തള്ളി
C) എടുത്ത്
D) ഉയര്‍ത്തി
5/50
അഗതിയെ ഒളിവില്‍ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ എന്നെ ചിതറിക്കാന്‍ ചുഴലിക്കാറ്റുപോലെ വന്ന അവന്‍െറ യോദ്‌ധാക്കളുടെ എന്ത് അങ്ങ്‌ കുന്തംകൊണ്ട്‌ പിളര്‍ന്നു. ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത് ?
A) തല
B) ശരീരം
C) ശിരസ്സ്
D) കണ്ണ്
6/50
ആരുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) പ്രജകളുടെ
B) ജനതകളുടെ
C) നിവാസികളുടെ
D) ദാസരുടെ
7/50
ആരാണ് എന്‍െറ ബലം എന്നാണ് പ്രവാചകൻ പ്രാർത്ഥിക്കുന്നത്?
A) സർവ്വശക്തനായ പിതാവ്
B) കർത്താവ്
C) കര്‍ത്താവായ ദൈവം
D) പിതാവായ ദൈവം
8/50
ഞാന്‍ എന്‍െറ----------------------- നിലയുറപ്പിക്കും. അവിടുന്ന്‌ എന്നോട്‌ എന്തു പറയുമെന്നും, എന്‍െറ ആവലാതിയെക്കുറിച്ച്‌ അവിടുന്ന്‌ എന്തു മറുപടി നല്‍്‌കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു. പൂരിപ്പിക്കുക ?
A) മട്ടുപ്പാവില്‍
B) കാവല്‍പ്പുരയില്‍
C) കാവല്‍ഗോപുരത്തില്‍
D) വീട്ടില്‍
9/50
ദൈവത്തിന്റെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം എന്താണ് ?
A) വിശുദ്‌ധം
B) തിളക്കമേറിയത്
C) പ്രകാശ പൂരിതം
D) പരിശുദ്‌ധം
10/50
കര്‍ത്താവേ, എത്രനാള്‍ ഞാന്‍ എന്തിനായി വിളിച്ചപേക്‌ഷിക്കുകയും അങ്ങ്‌ അത്‌ കേള്‍ക്കാതിരിക്കുകയും ചെയ്യും ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) സഹായത്തിനായി
B) നീതിയ്ക്കായി
C) നന്മയ്ക്കായി
D) കരുണയ്ക്കായി
11/50
എന്താണ് എന്‍െറ കണ്‍മുന്‍പില്‍! എന്നാണ് പ്രവാചകൻ പറയുന്നത് ?
A) തിന്മകളും ദുരിതങ്ങളും
B) നാശവും അക്രമവും
C) തിന്മയും നാശവും
D) ഭയവും ഭീകരതയും
12/50
രക്‌തംകൊണ്ടു -------------- പണിയുകയും അകൃത്യംകൊണ്ടു ------------- സ്‌ഥാപിക്കുകയും ചെയ്യുന്നവന്‌ ഹാ! കഷ്‌ടം.
A) രാജ്യം, നഗരം
B) ഗ്രാമം, പട്ടണം
C) നഗരം, പട്ടണം
D) ഭവനം, പട്ടണം
13/50
ഓടുന്നവനു പോലും വായിക്കത്തക്കവിധം ദർശനം എവിടെ വ്യക്‌തമായി എഴുതുക എന്നാണ് കർത്താവ് അരുളിച്ചെയ്യുന്നത്?
A) കല്പലകകളിൽ
B) ഫലകത്തില്‍
C) ശിലയിൽ
D) നിയമ ഗ്രന്ഥത്തിൽ
14/50
കർത്താവേ,അങ്ങയുടെ ചീറിപ്പായുന്ന അസ്‌ത്രങ്ങളുടെ പ്രകാശത്തിലും, തിളങ്ങുന്ന കുന്തത്തിന്‍െറ മിന്നലിലും എന്താണ് തങ്ങളുടെ സ്‌ഥാനത്തു നിശ്‌ചലമായത്?
A) ആകാശവും നക്ഷത്രങ്ങളും
B) സൂര്യനും ചന്ദ്രനും
C) സൂര്യനും നക്ഷത്രങ്ങളും
D) ആകാശവും ചന്ദ്രനും
15/50
അങ്ങ്‌ ആരുടെ ഭവനം തകര്‍ത്തു; അതിന്‍െറ അടിത്തറവരെ അനാവൃതമാക്കി.ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത് ?
A) ചതിയന്റെ
B) അഹങ്കാരിയുടെ
C) വഞ്ചകന്റെ
D) ദുഷ്ടന്റെ
16/50
ദൈവം തേമാനില്‍ നിന്ന്‌, പരിശുദ്‌ധന്‍ പാരാന്‍പര്‍വതത്തില്‍നിന്ന്‌, വന്നു. അവിടുത്തെ എന്ത് ആകാശങ്ങളെ മൂടി.അവിടുത്തെ സ്‌തുതികളാല്‍ ഭൂമി നിറഞ്ഞു. ഹബക്കുക്ക്. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) കീര്‍ത്തി
B) മഹത്വം
C) കരുണ
D) യജസ്സ്
17/50
സ്വന്തം ശക്‌തിയെ ദൈവമായി കരുതിയിരുന്നവര്‍ എന്താകുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) പരിഭ്രാന്ത്രരാകുന്നു
B) വിലപിക്കുന്നു
C) ഭയചകിതരാകുന്നു
D) ദുഖിക്കുന്നു
18/50
ദുഷ്‌ടന്‍ നീതിമാനെ വളയുന്നു. എന്ത് വികലമാക്കപ്പെടുന്നു ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) നീതി
B) ധര്‍മം
C) ന്യായം
D) സത്യം
19/50
അയല്‍ക്കാരുടെ എന്ത് കാണാന്‍വേണ്ടി അവരെ ക്രോധത്തിന്‍െറ പാനപാത്രം കുടിപ്പിച്ച്‌ ഉന്‍മത്തരാക്കുന്നവര്‍ക്കു ഹാ! കഷ്‌ടം. ഹബക്കുക്ക്. 2. അധ്യായത്തില്‍ പറയുന്നത് ?
A) ദാരിദ്ര്യം
B) ക്ലേശം
C) നഗ്നത
D) ദുരിതം
20/50
കർത്താവിന്റെ ശോഭ എന്തു പോലെ പരക്കുന്നു ?
A) മേഘം
B) പ്രകാശം
C) നക്ഷത്രങ്ങൾ
D) സൂര്യരശ്മി
21/50
അങ്ങയുടെ കണ്ണുകള്‍ എന്ത് ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്‌ധമാണല്ലോ. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) ദുഷ്ടത
B) വഞ്ചന
C) അനീതി
D) തിന്മ
22/50
ആരെ നിരന്തരം നിര്‍ദയമായി വധിച്ചു കൊണ്ട്‌ അവന്‍ വല കുടഞ്ഞ്‌ ശൂന്യമാക്കിക്കൊണ്ടിരിക്കുമോ ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത്
A) നിവാസികളെ
B) ജനതകളെ
C) മനുഷ്യരെ
D) ആളുകളെ
23/50
രക്‌തംകൊണ്ടു നഗരം പണിയുകയും അകൃത്യം കൊണ്ടു ------------- സ്‌ഥാപിക്കുകയും ചെയ്യുന്നവന്‌ ഹാ! കഷ്‌ടം. പൂരിപ്പിക്കുക ?
A) പ്രദേശം
B) രാജ്യം
C) ദേശം
D) നഗരം
24/50
കര്‍ത്താവ്‌ തന്‍െറ വലത്തുകൈയിലെ പാനപാത്രം നിന്‍െറ നേരേ നീട്ടും, ലജ്‌ജ നിന്‍െറ എന്തിനെ മറയ്‌ക്കും. ?
A) കീര്‍ത്തിയെ
B) നീതിയെ
C) നന്മയെ
D) മഹത്വത്തെ
25/50
എന്‍െറ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും എന്തും അമര്‍ത്യനുമാണല്ലോ ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) നിര്‍മ്മലനും
B) പരിശുദ്ധനും
C) വിശുദ്ധനും
D) നീതിമാനും
26/50
കർത്താവിന്റെ മഹത്വം എന്തിനെയാണ് മൂടിയത്?
A) ഭൂമിയെ
B) പർവ്വതങ്ങളെ
C) ആകാശങ്ങളെ
D) സമുദ്രത്തെ
27/50
അവര്‍ ആരെ പരിഹസിക്കുന്നു; പ്രഭുക്കന്‍മാരെ അവഹേളിക്കുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) സേവകരെ
B) പ്രഭുക്കന്മാരുടെ
C) രാജാക്കന്‍മാരെ
D) നിയമജ്ഞരേ
28/50
എത്രനാള്‍, ------------------ എന്നു പറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങ്‌ എന്നെ രക്‌ഷിക്കാതിരിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?
A) ദുഷ്ടത
B) അക്രമം
C) ചതി
D) അനീതി
29/50
അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കു മുന്‍പേ അവരെക്കുറിച്ചുള്ള എന്ത് നീങ്ങുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) ഭീതി
B) പരിഭവവം
C) പരിഭ്രാന്തി
D) ഭയം
30/50
ലബനോനോടു നീ ചെയ്‌ത --------------------- നിന്നെ അടിപ്പെടുത്തും. പൂരിപ്പിക്കുക ?
A) അക്രമം
B) വഞ്ചന
C) അനീതി
D) ചതി
31/50
ഹബക്കുക്ക്‌ പ്രവാചകന്‌ ദര്‍ശനത്തില്‍ ആരുടെ അരുളപ്പാടാണ് ലഭിച്ചത്?
A) കർത്താവിന്റെ
B) ദൈവത്തിന്റെ
C) സൈന്യങ്ങളുടെ കർത്താവിന്റെ
D) ദൈവമായ കർത്താവിന്റെ
32/50
അവരുടെ ആര് മണല്‍ത്തരിപോലെ അസംഖ്യമാണ്‌. ഹബക്കുക്ക്. 1. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ദുഷ്ടര്‍
B) കവര്‍ച്ചക്കാര്‍
C) മോഷ്ടാക്കള്‍
D) തടവുകാര്‍
33/50
വീഞ്ഞു എന്ത് നിറഞ്ഞതാണ്‌. ?
A) വക്രത
B) ദുഷ്ടത
C) വഞ്ചന
D) ചതി
34/50
ഭൂമി മുഴുവന്‍ കർത്താവിന്റെ മുന്‍പില്‍ എന്തു ചെയ്യട്ടെ.?
A) കീർത്തനം ആലപിക്കട്ടെ
B) സ്തുതിക്കട്ടെ
C) മൗനം ഭജിക്കട്ടെ
D) ആരാധിക്കട്ടെ
35/50
എന്ത് നോക്കിനില്‍ക്കാന്‍ ദൈവത്തിനു കഴിയുകയില്ല ?
A) തിന്മ
B) ഭീകരത
C) ദുഷ്ടത
D) അകൃത്യം
36/50
എങ്ങനെയുള്ള വിഗ്രഹങ്ങൾ ഉണ്ടാക്കുമ്പോൾ ശില്‍പി സ്വന്തം കരവിരുതിൽ ആശ്രയിക്കുന്നു?
A) മൂകവിഗ്രഹങ്ങള്‍
B) ദേവന്മാരുടെ വിഗ്രഹങ്ങൾ
C) ശിലാരൂപങ്ങൾ
D) അന്യദേവ വിഗ്രഹങ്ങൾ
37/50
അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന്‌ രശ്‌മികള്‍ വീശുന്നു. അവിടെ തന്‍െറ എന്ത് മറച്ചുവച്ചിരിക്കുന്നു. ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത്
A) കരുത്ത്
B) സ്നേഹം
C) ശക്തി
D) കരുണ
38/50
എന്നാല്‍, കര്‍ത്താവ്‌ തന്‍െറ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌. ഭൂമി മുഴുവന്‍ അവിടുത്തെ മുന്‍പില്‍ എന്ത് ഭജിക്കട്ടെ. ഹബക്കുക്ക്. 2. അധ്യായത്തില്‍ പറയുന്നത് ?
A) സന്നദ്ധത
B) മൗനം
C) ധാര്‍മികത
D) നിശബ്ധത
39/50
അതിനു വെളിപാടു നല്‍കുവാന്‍ കഴിയുമോ? സ്വര്‍ണവും വെള്ളിയുംകൊണ്ടു പൊതിയപ്പെട്ടിരിക്കുന്നുവെങ്കിലും അതിനുള്ളില്‍ എന്ത് ഇല്ല. ഹബക്കുക്ക്. 2. അധ്യായത്തില്‍ പറയുന്നത് ?
A) ജീവശ്വാസം
B) കരുത്ത്
C) ശ്വാസം
D) ബലം
40/50
ഞങ്ങളുടെ ------------------- അതു - അങ്ങയുടെ പ്രവൃത്തി - വെളിപ്പെടുത്തണമേ. പൂരിപ്പിക്കുക ?
A) കാലങ്ങളില്‍
B) ദിവസങ്ങളില്‍
C) ദിനങ്ങളില്‍
D) നാളുകളില്‍
41/50
അവിടുന്ന്‌ എഴുന്നേറ്റു ഭൂമിയെ അളന്നു. അവിടുന്ന്‌ ആരെ നോക്കി വിറപ്പിക്കുന്നു. ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത്
A) പ്രജകളെ
B) ആളുകളെ
C) നിവാസികളെ
D) ജനതകളെ
42/50
തങ്ങളുടേതല്ലാത്ത എന്ത് സ്വന്തമാക്കാന്‍ അവര്‍ ഭൂതലമാകെ മുന്നേറുന്നു. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) ആലയങ്ങള്‍
B) വീടുകള്‍
C) ഭവനങ്ങള്‍
D) വസതികള്‍
43/50
അങ്ങയുടെ ചീറിപ്പായുന്ന അസ്‌ത്രങ്ങളുടെ പ്രകാശത്തിലും അങ്ങയുടെ ------------------- കുന്തത്തിന്‍െറ മിന്ന ലിലും സൂര്യനും ചന്‌ദ്രനും തങ്ങളുടെ സ്‌ഥാനത്തു നിശ്‌ചലമായി. പൂരിപ്പിക്കുക ?
A) പ്രകാശിക്കുന്ന
B) ബലപ്പെടുന്ന
C) തിളങ്ങുന്ന
D) കരുത്തിന്റെ
44/50
ഹൃദയപരമാര്‍ത്‌ഥതയില്ലാത്തവന് എന്തു സംഭവിക്കും?
A) അപമാനിക്കപ്പെടും
B) ശിക്ഷിക്കപ്പെടും
C) പരാജയപ്പെടും
D) വിജയിക്കും
45/50
അങ്ങ്‌ വില്ലു പുറത്തെടുത്ത്‌ ഞാണില്‍ അമ്പു തൊടുത്തു. നദികളാല്‍ അങ്ങ്‌ എന്തിനെ പിളര്‍ക്കുന്നു. ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത്
A) വാനിടത്തെ
B) ഭുമിയെ
C) വിണ്ണിനെ
D) പാതാളത്തെ
46/50
കല മാന്‍െറ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന്‌ എന്‍െറ പാദങ്ങള്‍ക്കു എന്ത് നല്‍കി. ഹബക്കുക്ക്. 3. അദ്ധ്യായത്തില്‍ പറയുന്നത് ?
A) വേഗത
B) ഉറപ്പ്
C) കരുത്ത്
D) ശക്തി
47/50
സ്വന്തം ശക്‌തിയെ എന്തായി കരുതിയിരുന്നവരാണ് പരിഭ്രാന്തരാകുന്നത്?
A) ബലമായി
B) അഭിമാനമായി
C) ദൈവമായി
D) കർത്താവായി
48/50
ക്രുദ്‌ധനാകുമ്പോള്‍ അങ്ങയുടെ എന്തിനെ അനുസ്‌മരിക്കണമേ! ഹബക്കുക്ക്. 3. അധ്യായത്തില്‍ പറയുന്നത് ?
A) കരുണയെ
B) ന്യായത്തെ
C) നീതിയെ
D) ദയ
49/50
അനര്‍ഥങ്ങളെത്തിപ്പിടിക്കാതിരിക്കാന്‍ ഉന്നതത്തില്‍ കൂടുകൂട്ടേണ്ടതിന്‌, തന്‍െറ കുടുംബത്തിനുവേണ്ടി അന്യായമായി എന്ത് നേടുന്നവനു ഹാ! കഷ്‌ടം. ഹബക്കുക്ക്. 2. അധ്യായത്തില്‍ പറയുന്നത് ?
A) സ്വര്‍ണം
B) ധനം
C) സ്വത്ത്
D) സമ്പത്ത്
50/50
എന്ത് നോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. ഹബക്കുക്ക്. 1. അധ്യായത്തില്‍ പറയുന്നത് ?
A) അക്യത്യം
B) ദുഷ്ടത
C) അധര്‍മം
D) വഞ്ചന
Result: