Malayalam Bible Quiz on 2 Chronicles

 


1/50
ദേവാലയത്തിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്ന സ്തംഭത്തിന്റെ പേരെന്ത് ?
A) യാഖീൽ
B) ബോവാസ്
C) ഏലാ
D) ആസാ
2/50
കർത്താവ് നശിപ്പിച്ച ജനതകൾ ചെയ്തതിനേക്കാൾ വലിയ തിന്മ ചെയ്യാൻ ആരെയാണ് മനാസ്സെ പ്രേരിപ്പിച്ചത് ?
A) യൂദായെ .
B) ബെഞ്ചമിന്‍ നിവാസികളെ .
C) യൂദായേയും റൂബന്‍ ദേശവാസികളേയും .
D) യൂദായേയും ജെറുസലേം നിവാസികളെയും
3/50
ആരുടെ നാമത്തിന്‌ ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന്‍ തീരുമാനിച്ചു ?
A) കര്‍ത്താവിന്റെ
B) സര്‍വശക്തന്റെ
C) പിതാവിന്റെ
D) മഹോന്നതന്റെ
4/50
ഇസ്രായേല്യരെ സോളമന്‍ അടിമവേലയ്‌ക്ക്‌ ഏര്‍പ്പെടുത്തിയില്ല, അവരെ പടയാളികളായും --------------- രഥങ്ങളുടെയും കുതിരകളുടെയും അധിപതികളായും നിയമിച്ചു 2ദിനവ്യത്താന്തം. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സേവകന്‍മാരായും
B) നേതാക്കന്‍മാരായും
C) പടത്തലവന്‍മാരായും
D) പ്രമാണിമാരായും
5/50
ടയിര്‍ രാജാവായ ഹീരാമിനു ആര് സന്‌ദേശം കൊടുത്തയച്ചു 2ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?
A) സാവൂള്‍
B) ഹീരാം
C) സോളമന
D) കിഷ്
6/50
ആരാണ് രാജാകുമാരനെ അഭിഷേകം ചെയ്തത് ?
A) യഹോയാദായുടെ പുത്രിമാര്‍
B) യഹോയാദാ.
C) യഹോയാദായും പുത്രന്മാരും
D) പുരോഹിതർ.
7/50
ഇരുപത്തഞ്ചാം വയസ്സില്‍ ആര് രാജ്യഭാരം ഏറ്റു ഇരുപത്തിയൊന്‍പത് വര്‍ഷം ജറുസലേമില്‍ ഭരിച്ചു 2ദിനവ്യത്താന്തം. 29. ല്‍ പറയുന്നത് ?
A) ആഹാബ്
B) ഹെസെക്കിയാ
C) യോവാബ്
D) സാവൂള്‍
8/50
എവിടെ തടികൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി; അവയും തങ്കത്താല്‍ ആവരണംചെയ്‌തു ?
A) കൂടാരത്തില്‍
B) ശ്രീകോവിലില്‍
C) ബലിപീഠത്തില്‍
D) അതിവിശുദ്ധ സ്ഥലത്ത്
9/50
ദേവാലയത്തിന്റെ പണികളെല്ലാം സമാപിച്ചപ്പോള്‍ സോളമന്‍ തന്റെ പിതാവായ ദാവീദ്‌ പ്രതിഷ്‌ഠിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ --------------- ആലയത്തിന്റെ ഭണ്‍ഡാരങ്ങളില്‍ നിക്‌ഷേപിച്ചു പൂരിപ്പിക്കുക ?
A) ഉപകരണങ്ങളും
B) വസ്തുക്കളും
C) പണവും
D) സമ്പത്തും
10/50
യഹോ\ഷാഫാത്ത് രാജാവ് ജറുസലേമിലാണ് വസിച്ചിരുന്നത് ജനങ്ങളെ തങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിങ്കലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു വേണ്ടി അവന്‍ ബോര്‍ഷേബാ മുതല്‍ ----------- മലമ്പ്രദേശം വരെ വീണ്ടും സഞ്ചരിച്ചു പൂരിപ്പിക്കുക ?
A) ലേവി
B) എഫ്രായിം
C) ദാന്‍
D) ഗാദ്
11/50
എപ്പോഴാണ് ഇസ്രായേൽ രാജാവ് മരിച്ചത് ?
A) പ്രഭാതമായപ്പോൾ
B) സന്ധ്യയായപ്പോൾ
C) ഉച്ചയായപ്പോൾ
D) സൂര്യാസ്തമയത്തോടെ
12/50
ഇസ്രായേല്‍ -------------- ദാവിദിന്റെയും പുത്രനായ സോളമന്റെയും നിര്‍ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണം തിരിഞ്ഞ് ഒരുങ്ങുവിന്‍ പൂരിപ്പിക്കുക ?
A) നേതാവായ
B) അംഗരക്ഷകരായ
C) രാജാവായ
D) സേവകരായ
13/50
ആരുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ഒരാലയം പണിയുക എന്നത്‌ എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു ?
A) യുദായുടെ
B) ഇസ്രായേലിന്റെ
C) ജറുസലേമിന്റെ
D) ഈജിപ്തിന്റെ
14/50
ഹെസെക്കിയായുടെ വിശ്വസ്തതാപൂര്‍ണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അസ്സീറിയാ രാജാവ് സെന്നാക്കെരീബ് ------------ ആക്രമിക്കുകയും അതിലെ സുരക്ഷിത നഗരങ്ങള്‍ കീഴടക്കാമെന്ന പ്രതീക്ഷയോടെ അവയ്ക്കെതിരെ പാളയമടിക്കുകയും ചെയ്തു പൂരിപ്പിക്കുക ?
A) ഈജിപ്തിനെ
B) യുദായെ
C) ഇസ്രായേലിനെ
D) ലേവിയെ
15/50
ആരുമായി ചെയ്ത ഉടമ്പടി ഓർത്താണ് യഹോറാമിന്‍റെ ഭവനത്തെ നശിപ്പിക്കാൻ കർത്താവിനു മനസ്സ് വരാഞ്ഞത് ?
A) അവൻറെ പിതാവുമായി.
B) അബ്രാഹവും ഇസഹാക്കും യാക്കോബും ആയി.
C) ദാവീദുമായി
D) യഹോഷാഫാത്തുമായി.
16/50
ആസായുടെ കാലത്ത് പത്തു വര്‍ഷം എവിടെ സമാധാനം നില നിന്നു 2ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?
A) പട്ടണത്തില്‍
B) ദേശത്ത്
C) നഗരത്തില്‍
D) നാട്ടില്‍
17/50
"എൻറെ കൈകളിൽ നിന്ന് തന്റെ ജനത്തെ രക്ഷിക്കാൻ ഒരു ജനതയുടെയും ദേവനു കഴിഞ്ഞിട്ടില്ല " ആരുടെ കൈകളിൽ നിന്ന് ?
A) ഹെസെക്കിയാ
B) അമസിയാ
C) സെന്നാക്കെരിബ്
D) ഉസിയാ
18/50
--------- എന്റെ നാമം എന്നേക്കും വസിക്കുമെന്ന് ഏത് ആലയത്തെക്കുറിച്ച് കർത്താവ് അരുളിച്ചെയ്തിരുന്നുവോ ആ ആലയത്തിൽ അവൻ ബലിപീഠങ്ങൾ നിർമ്മിച്ചു പൂരിപ്പിക്കുക ?
A) യുദായില്‍
B) ഈജിപ്തില്‍
C) ജറുസലേമില
D) ഗലീലിയില്‍
19/50
എത്രാം ദിവസം വീണ്ടും വരുവിന്‍ എന്നു രാജാവ്‌ പറഞ്ഞതനുസരിച്ചു ജറോബോവാമും ജനവും റഹോബോവാമിന്റെ അടുത്തുവന്നു ?
A) അഞ്ചാം
B) മൂന്നാം
C) രണ്ടാം
D) നാലാം
20/50
എന്നാല്‍, നീ ആലയം പണിയുകയില്ല. നിനക്കു ജനിക്കാനിരിക്കുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിന്‌ --------------- പണിയുക പൂരിപ്പിക്കുക ?
A) കൂടാരം
B) അങ്കണം
C) ഭവനം
D) ആലയം
21/50
നെബാത്തിന്റെ മകന്‍ ആര് ദാവീദിന്റെ മകനായ സോളമന്റെ ദാസനായിരിക്കെ തന്റെ യജമാനനെതിരായി മത്‌സരിച്ചു ?
A) ജറോബോവാം
B) ആഹാബ്
C) നോഹ
D) യോവാബ്
22/50
കര്‍ത്താവിന്‌ ആലയവും രാജാവിനു കൊട്ടാരവും പണിയാന്‍ വിവേകവും അറിവും ഉള്ള ജ്‌ഞാനിയായ ഒരു മകനെ ഏത് രാജാവിനു നല്‍കിയ, ആകാശത്തെയും ഭൂമിയെയും സൃഷ്‌ടിച്ച, ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ ?
A) ദാവിദ്
B) കിഷ്
C) സാവൂള്‍
D) ഹീരാം
23/50
ആരുടെ നിയമത്തിനു അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ടിക്കേണ്ടതിനു പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ ജറുസലേം നിവാസികളോട് അവന്‍ കല്പിച്ചു ?
A) കര്‍ത്താവിന്റെ
B) പിതാവിന്റെ
C) നീതിമാന്റെ
D) അത്യുന്നതന്റെ
24/50
ദാവീദിന്റെ മകന്‍ ആര് തന്റെ ആധിപത്യം ഉറപ്പിച്ചു ?
A) സോളമന്‍
B) സാവൂള്‍
C) നോഹ
D) യാക്കോബ്
25/50
അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്‌ഷമിച്ച്‌ അവര്‍ക്കും അവരുടെ ആര്‍ക്കുമായി അവിടുന്നു നല്‍കിയ ദേശത്തേക്ക്‌ അവരെ തിരികെ വരുത്തണമേ 2ദിനവ്യത്താന്തം. 6. ല്‍ പറയുന്നത് ?
A) പിതാക്കന്‍മാര്‍ക്കുമായി
B) പൂര്‍വികര്‍ക്കുമായി
C) കുട്ടികള്‍ക്കുമായി
D) മക്കള്‍ക്കുമായി
26/50
ജറുസലെമില്‍ തന്റെ പിതാവായ ദാവീദിനു കര്‍ത്താവ്‌ പ്രത്യക്‌ഷനായ സ്‌ഥലത്ത്‌ ആലയം പണിയുവാന്‍ ആര് ആരംഭിച്ചു 2ദിനവ്യത്താന്തം. 2. ല്‍ പറയുന്നത് ?
A) സോളമന്‍
B) സാവൂള്‍
C) ഹീരാം
D) യാക്കോബ്
27/50
ആഹാബ് എന്തിനെയൊക്കെ കൊന്നാണ്, യഹോഷാഫാത്തിനേയും കൂടെയുള്ളവരെയും സത്കരിച്ചത് ?
A) ആടുകളെയും കാളകളെയും
B) ആടുകളെയും പശുക്കളെയും
C) കാളകളെയും പന്നികളെയും
D) കോഴികളെയും പന്നികളെയും
28/50
അങ്കണത്തില്‍--------------- നീളവും അഞ്ചുമുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഓടുകൊണ്ട്‌ ഒരുക്കിയിരുന്നു. അതിന്റെ മുകളിലാണ്‌ അവന്‍ നിന്നത്‌. ഇസ്രായേല്‍സമൂഹത്തിന്റെ സാന്നിധ്യത്തില്‍ മുട്ടുകുത്തി സ്വര്‍ഗത്തിലേക്കു കൈകള്‍ ഉയര്‍ത്തി പൂരിപ്പിക്കുക ?
A) മൂന്നു മുഴം
B) രണ്ടു മുഴം
C) അഞ്ചു മുഴം
D) ആറുമുഴം
29/50
ആരാണ് സോളമനെ പരീക്ഷിക്കാൻ ജറുസലേമിലേക്ക് വന്നത് ?
A) ഷേബാ രാജ്ഞി
B) നാഥാൻ
C) റഹോബോവാം
D) അഹി യാ
30/50
എന്റെ ജനമായ ഇസ്രായേലില്‍ അധിപനായി ആരെയും നിയമിച്ചിരിക്കുന്നു ?
A) ജോഷ്വായെയും
B) അഹറോനെയും
C) നോഹയെയും
D) ദാവിദിനെയും
31/50
ആസായുടെ കാലത്ത് എത്ര വര്‍ഷം ദേശത്ത് സമാധാനം നില നിന്നു 2ദിനവ്യത്താന്തം. 14. ല്‍ പറയുന്നത് ?
A) മൂന്നു
B) പത്ത്
C) നാല്
D) അഞ്ച്
32/50
യഹോറാമിന് എവിടെ കഠിന രോഗം ഉണ്ടാകുമെന്ന് ആണ് കർത്താവ് പറഞ്ഞത് ?
A) അസ്ഥിയിൽ.
B) കുടലിൽ
C) തലയിൽ.
D) നെഞ്ചിൽ.
33/50
രഥമൊന്നിന്‌ അറുനൂറു ഷെക്കല്‍ വെള്ളിയും കുതിരയൊന്നിന്‌ നൂറ്റന്‍പതു ഷെക്കല്‍ വെള്ളിയുമാണ്‌ എവിടുത്തെ വില ?
A) ജോര്‍ദാനിലെ
B) ഈജിപ്തിലെ
C) ഗ്രീക്കിലെ
D) ജറുസലേമിലെ
34/50
അവന്‍ പിതാക്കന്‍മാരോട് ചേര്‍ന്നു ദാവിദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു മകന്‍ ആഹാസ് ------------ 2ദിനവ്യത്താന്തം. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നേതാവായി
B) രാജാവായി
C) സംരക്ഷകനായി
D) സേവകനായി
35/50
ആര് യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരെ ഭരിച്ചു 2ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?
A) ആഹാബ്
B) റഹോബോവാം
C) യോവാബ്
D) കിഷ്
36/50
എന്റെ പിതാവായ ദാവീദിനെ അവിടുന്ന്‌ അത്യധികം സ്‌നേഹിച്ചു; എന്നെ അവന്റെ പിന്‍ഗാമിയും --------- നിയമിക്കുകയും ചെയ്‌തു 2ദിനവ്യത്താന്തം. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) രാജാവുമായി
B) നേതാവുമായി
C) സേവകനുമായി
D) നിയമജ്ഞനുമായി
37/50
ആര് ജനത്തിന്റെ അപേക്‌ഷ കേട്ടില്ല 2ദിനവ്യത്താന്തം. 10. ല്‍ പറയുന്നത് ?
A) പ്രമാണി
B) നിയമജ്ഞന്‍
C) മോശ
D) രാജാവ്
38/50
ദൈവമായ കർത്താവിന്റെ ഹസ്തം എങ്ങനെയാണ് എന്നാണ് ഹെസെക്കിയാ പറയുന്നത് ?
A) മൃദുലമാണ്
B) കഠിനമാണ്
C) മലിനമാണ്
D) മാംസളമാണ്
39/50
മുഖമണ്‍ഡപത്തിന്‌ ആലയത്തിന്റെ വീതിക്കൊത്ത്‌ എത്ര മുഴം നീളവുമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപത്‌ മുഴവും. അതിന്റെ അകവശം മുഴുവനും തങ്കം കൊണ്ടു പൊതിഞ്ഞു ?
A) ഇരുപതു
B) അന്‍പതു
C) മുപ്പതു
D) പത്ത്
40/50
അങ്ങേജനമായ ഇസ്രായേല്‍ അങ്ങയോടെതിര്‍ത്തു പാപം ചെയ്യുമ്പോള്‍, അവര്‍ ശത്രുക്കളാല്‍ തോല്‍പിക്കപ്പെടുകയും ആ സമയം അവര്‍ പശ്‌ചാത്തപിച്ച്‌ അങ്ങയുടെ നാമത്തെ ഏറ്റുപറയുകയും ഈ ആല യത്തില്‍വച്ച്‌ അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്‌താല്‍, അവിടുന്നു------------- നിന്നു കേള്‍ക്കണമേ പൂരിപ്പിക്കുക
A) ഉന്നതങ്ങളില്‍
B) വിണ്ണില്‍
C) ഭുവില്‍
D) സ്വര്‍ഗത്തില്‍
41/50
ആസാ രാജാവ് എന്ത് ചെയ്തതിനാലാണ് എത്യോപ്യരേയും ലിബിയരെയും അവൻറെ കയ്യിൽ ഏൽപ്പിച്ചു തന്നത് എന്ന് ഹനാനി ദീർഘദർശി പറഞ്ഞത് ?
A) കർത്താവിൽ ശരണം പ്രാപിച്ചതിനാൽ.
B) കർത്താവിൽ വിശ്വസിച്ചതിനാൽ.
C) കർത്താവിനെ വിളിച്ച്അപേക്ഷിച്ചതിനാൽ.
D) കർത്താവിൽ ആശ്രയിച്ചതിനാൽ
42/50
സോളമന്റെ ആരും യൂദാരാജാവുമായ റഹോബോവാമിനോടും യൂദായിലും ബഞ്ചമിനിലും ഉള്ള എല്ലാ ഇസ്രായേല്യരോടും പറയുക 2ദിനവ്യത്താന്തം. 11. ല്‍ പറയുന്നത് ?
A) ശിശുവും
B) മകനും
C) പൈതലും
D) കുട്ടിയും
43/50
സിറിയ രാജാവ് ആഹാസിനെ തോൽപ്പിച്ച് അനേകം പേരെ തടവുകാരാക്കി എങ്ങോട്ടാണ് കൊണ്ടുപോയത് ?
A) ദമാസ്ക്കസിലേക്ക്
B) സിറിയയിലേക്ക്.
C) അസീറിയായിലേക്ക്.
D) ഇസ്രായേലിലേക്ക്.
44/50
അഹസിയായുടെ പിതാവ് ആരാണ്?
A) ആഹാബ്
B) അത്താലിയാ
C) യോറാം
D) യഹോറാം
45/50
എന്തു ചെയ്യേണ്ടു എന്ന് ഞങ്ങൾക്കറിയില്ല.എങ്കിലും ഞങ്ങൾ അങ്ങയെ ----------- പ്രാപിക്കുന്നു 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അഭയം
B) ശരണം
C) കരുതല്‍
D) സംരക്ഷണം
46/50
ആരാണ് ദൈവപുരുഷൻ ?
A) സോളമൻ
B) മോശ
C) അഹറോൻ
D) ദാവീദ്
47/50
ആരുടെ കല്പനയനുസരിച്ച് ഇവ സൂക്ഷിക്കുന്നതിനായി കര്‍ത്താവിന്റെ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി 2ദിനവ്യത്താന്തം. 31. ല്‍ പറയുന്നത് ?
A) ആഹാബിന്റെ
B) അസറിയായുടെ
C) ഹെസെക്കിയായുടെ
D) യോവാബിന്റെ
48/50
------------- മുതല്‍ വടക്കെ അറ്റം വരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും ജനങ്ങളെ ആയുധസജ്ജരാക്കി കാവല്‍ നിര്‍ത്തി 2ദിനവ്യത്താന്തം. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) തെക്കെഅറ്റം
B) വടക്കെ അറ്റം
C) കിഴക്കേഅറ്റം
D) പടിഞ്ഞാറേഅറ്റം
49/50
ഇസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ കര്‍ത്താവ്‌ പൊരുതി എന്നു കേട്ടപ്പോള്‍ ചുറ്റുമുള്ള ജനതകളെയെല്ലാം ---------------- ഭയം ബാധിച്ചു 2ദിനവ്യത്താന്തം. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദൈവത്തെക്കുറിച്ചുള്ള
B) പിതാവിനെകുറിച്ചുള്ള
C) അത്യുന്നതനെക്കുറിച്ചുള്ള
D) കര്‍ത്താവിനെക്കുറിച്ചുള്ള
50/50
ആരുടെ കാലത്തു വെള്ളിയും പൊന്നും കല്ലുപോലെയും, ദേവ ദാരു, ഷെഫേലാതാഴ്‌വയിലെ അത്തിപോലെയും സുലഭമായിരുന്നു ?
A) സോളമന്റെ
B) നോഹയുടെ
C) സാവൂളിന്റെ
D) യാക്കോബിന്റെ
Result: