Malayalam Bible Quiz on Baruch

 

Malayalam Bible Quiz on Baruch

1/50
നിത്യനായവനില്‍ നിന്ന്‌ അവളുടെമേല്‍ വളരെക്കാലത്തേക്ക്‌ അഗ്‌നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കള്‍ അവളില്‍ എന്ത് ചെയ്യും ?
A) വസിക്കും
B) ആനയിക്കും
C) ആവസിക്കും
D) നയിക്കും
2/50
യാക്കോബേ, മടങ്ങിവന്ന്‌ അവളെ സ്വീകരിക്കുക. അവളുടെ ------------------ പ്രഭയിലേക്കു നടക്കുക. ബാറുക്ക്. 4. 2 പൂരിപ്പിക്കുക ?
A) സ്നേഹത്തിന്റെ
B) പ്രകാശത്തിന്റെ
C) കാരുണ്യത്തിന്റെ
D) വെളിച്ചത്തിന്റെ
3/50
യൂദാനഗരങ്ങളില്‍ നിന്നും ജറുസലെമിന്‍െറ പരിസരങ്ങളില്‍ നിന്നും ആഹ്ലാദത്തിന്‍െറയും ഉല്ലാസത്തിന്‍െറയും ആരവവും മണവാളന്‍െറയും മണവാട്ടിയുടെയും സ്വരവും ഞാന്‍ ഇല്ലാതാക്കും. ആരെയും അവശേഷിപ്പിക്കാതെ ദേശം മുഴുവന്‍ ഞാന്‍ ----------------------. ബാറുക്ക്. 2. 23 പൂരിപ്പിക്കുക ?
A) വാസയോഗ്യമാക്കും
B) നിശബ്ദമാക്കും
C) ശാന്തമാക്കും
D) വിജനമാക്കും
4/50
എന്‍െറ മക്കളേ, ദൈവത്തില്‍ നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്‌ഷമാപൂര്‍വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങള്‍ ഉടന്‍ കാണും. അവരുടെ എന്ത്‌ നിങ്ങള്‍ ചവിട്ടിമെതിക്കും. ?
A) കഴുത്ത്
B) ശിരസ്സില്‍
C) തോളില്‍
D) കൈയില്‍
5/50
ചുറ്റുമുള്ള രാജ്യങ്ങള്‍ക്ക്‌ അവിടുന്നു ഞങ്ങളെ അധീനരാക്കുകയും സമീപവാസികളായ ജനതകളുടെയിടയില്‍ ഞങ്ങളെ ചിതറിക്കുകയും ചെയ്‌തു. ഞങ്ങള്‍ അവരുടെ പരിഹാസത്തിനും ------------------------------ പാത്രമായി. ബാറുക്ക്. 2. 4 പൂരിപ്പിക്കുക ?
A) ചതിയ്ക്ക്
B) അസത്യത്തിനും
C) നിന്ദയ്ക്കും
D) ദയയ്ക്ക്
6/50
നിങ്ങളെ സഹായിക്കാന്‍ എനിക്ക്‌ എങ്ങനെ കഴിയും അദ്ധ്യായം, വാക്യം, ഏത് ?
A) ബാറൂക്ക്‌ 4 : 17
B) ബാറൂക്ക്‌ 4 : 18
C) ബാറൂക്ക്‌ 4 : 12
D) ബാറൂക്ക്‌ 4 : 10
7/50
മരിച്ചവനുവേണ്ടിയുള്ള അടിയന്തിരത്തില്‍ ചിലര്‍ ചെയ്യാറുള്ളതുപോലെ അവയുടെ മുന്‍പില്‍ അവര്‍ ----------------------- മുറവിളികൂട്ടുകയും ചെയ്യുന്നു. ബാറുക്ക്. 6. 32 പൂരിപ്പിക്കുക ?
A) വിലപിക്കുകയും
B) കരയുകയും
C) അലറുകയും
D) അലമുറയിടുകയും
8/50
ദൈവസന്നിധിയില്‍ നിങ്ങള്‍ ചെയ്‌ത ----------------- നിമിത്തം ബാബിലോണ്‍ രാജാവായ പൂരിപ്പിക്കുക ?
A) പാപം
B) അധര്‍മം
C) അനീതി
D) ചതി
9/50
സമുദ്രം കടന്ന്‌ അവളെ കണ്ടുപിടിച്ചത്‌ ആര്‌? തനി ------------------- കൊടുത്ത്‌ ആര്‌ അവളെ വാങ്ങും ബാറുക്ക്. 3. 30 പൂരിപ്പിക്കുക ?
A) വെള്ളി
B) ധനം
C) സ്വര്‍ണം
D) സമ്പത്ത്
10/50
അവിടുത്തെനിയമങ്ങളെ അവര്‍ ആദരിച്ചില്ല. ------------------ മാര്‍ഗത്തില്‍ അവര്‍ ചരിച്ചില്ല. അവിടുത്തെനീതിയുടെ ശിക്‌ഷണത്തിന്‍െറ പാത അവര്‍ പിന്‍ചെന്നില്ല. ബാറുക്ക്. 4. 13 പൂരിപ്പിക്കുക ?
A) ദൈവപ്രമാണങ്ങളുടെ
B) നിയമത്തിന്റെ
C) തത്ത്വങ്ങളുടെ
D) ദൈവകല്പനകളുടെ
11/50
ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഉപേക്‌ഷിച്ച ഞങ്ങളുടെ പിതാക്കന്‍മാരുടെ ----------------- നിമിത്തം ഞങ്ങള്‍ നിന്‌ദയും ശാപവും ശി ക്‌ഷയും ഏറ്റുകൊണ്ട്‌ അങ്ങ്‌ ഞങ്ങളെ ചിതറിച്ചു കളഞ്ഞ ഇടങ്ങളില്‍ ഇതാ, ഞങ്ങള്‍ ഇന്നും പ്രവാസികളായി കഴിയുന്നു. പൂരിപ്പിക്കുക ?
A) അധര്‍മങ്ങള്‍
B) അനീതികള്‍
C) അക്രമങ്ങള്‍
D) അക്യത്യങ്ങള്‍
12/50
ബാബിലോണ്‍ രാജാവിനെ സേവിക്കുക എന്ന അങ്ങയുടെ --------------------- ഞങ്ങള്‍ അനുസരിച്ചില്ല. അതിനാല്‍, ഞങ്ങളുടെ പിതാക്കന്‍മാരുടെയും രാജാക്കന്‍മാരുടെയും അസ്‌ഥികള്‍ അവരുടെ ശവക്കുഴിയില്‍ നിന്നു പുറത്തെടുക്കുമെന്ന്‌ അങ്ങയുടെ ദാസന്‍മാരായ പ്രവാചകന്‍മാര്‍ വഴി അരുളിച്ചെയ്‌തത്‌ അങ്ങ്‌ നിറവേറ്റി.
A) വാക്ക്
B) കല്പന
C) തത്വം
D) പ്രമാണം
13/50
അലങ്കാരത്തിനായി അവ ധരിക്കുന്ന സ്വര്‍ണത്തില്‍ പറ്റിയ അഴുക്ക്‌ തുടച്ചില്ലെങ്കില്‍ അവ ---------------. വാര്‍ത്തെടുക്കുമ്പോള്‍ പോലും അവയ്‌ക്ക്‌ ഒരു വികാരവും ഇല്ലായിരുന്നു. അവയെ എന്തു വിലയ്‌ക്കും വാങ്ങാം. പൂരിപ്പിക്കുകയില്ല ?
A) കത്തുകയില്ല
B) തിളങ്ങുകയില്ല
C) ജ്വലിക്കുകയില്ല
D) ശോഭിക്കുകയില്ല
14/50
അവിടുന്ന്‌ അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെണ്ടത്തി. അവളെ തന്‍െറ ദാസനായ യാക്കോബിന്‌, താന്‍ ഇസ്രായേലിന്‌, കൊടുത്തു. ബാറുക്ക്. 3. 36 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) അംഗികരിച്ച
B) മനസ്സിലാക്കിയ
C) കരുതിയ
D) സ്നേഹിച്ച
15/50
അതിനാല്‍ ആരും അവയെ ദേവന്‍മാരാണെന്നു കരുതുകയോ അപ്രകാരം വിളിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, അവയ്‌ക്കു വിധി പ്രസ്‌താവിക്കാനോ മനുഷ്യര്‍ക്കു ------------------- ചെയ്യാനോ കഴിവില്ല. ബാറുക്ക്. 6. 64 പൂരിപ്പിക്കുക ?
A) ന്യായം
B) നന്മ
C) കീര്‍ത്തി
D) നീതി
16/50
പണ്ടുമുതലേ പ്രശസ്‌തരായ മല്ലന്‍മാരും അതികായന്‍മാരും യുദ്‌ധവിദഗ്‌ധന്‍മാരും അവിടെ ------------ബാറുക്ക്. 3. 26 പൂരിപ്പിക്കുക ?
A) പിറന്നു
B) സ്യഷ്ടിച്ചു
C) ജന്മം എടുത്തു
D) ജനിച്ചു
17/50
മോശയുടെ നിയമത്തില്‍ എഴുതിയിരിക്കുന്നതിന്‌ അനുസൃതമായി ജറുസലേമിനോട്‌ അവിടുന്ന്‌ പ്രവര്‍ത്തിച്ചതുപോലെ കീഴില്‍ മറ്റെങ്ങും സംഭവിച്ചിട്ടില്ല; ബാറുക്ക്. 2. 2 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ആകാശത്തിനു
B) വാനിദത്തിനു
C) ഭുമിക്ക്
D) വിണ്ണിനു
18/50
രാജദ്രാഹത്തിനു വധശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു കിടക്കുന്നവനെ എല്ലാവശത്തുനിന്നും വാതിലടച്ചു സൂക്‌ഷിക്കുന്നതു പോലെ വിഗ്രഹങ്ങള്‍ കള്ളന്‍മാര്‍ അപഹരിക്കാതിരിക്കാന്‍ പുരോഹിതന്‍മാര്‍ --------------------- താഴുകളും ഓടാമ്പലുകളുംകൊണ്ട്‌ ക്‌ഷേത്രം സുരക്‌ഷിതമാക്കുന്നു. പൂരിപ്പിക്കുക ?
A) ഭവനങ്ങളും
B) ഓടാമ്പലുകളും
C) ജനലുകളും
D) വാതിലുകളും
19/50
അവിടുന്നാണ്‌ നമ്മുടെ ദൈവം. അവിടുത്തോടു തുലനം ചെയ്യാന്‍ ഒന്നുമില്ല. അദ്ധ്യായം, വാക്യം, ഏത് ?
A) ബാറൂക്ക്‌ 3 : 35
B) ബാറൂക്ക്‌ 3 : 36
C) ബാറൂക്ക്‌ 3 : 37
D) ബാറൂക്ക്‌ 3 : 38
20/50
ഞാന്‍ ---------------------- ഉപേക്‌ഷിക്കപ്പെട്ടിരിക്കുന്നു. ബാറുക്ക്. 4. 19 പൂരിപ്പിക്കുക ?
A) ഏകാന്തതയില്‍
B) കരുണയില്‍
C) ഏകാഗ്രതയില്‍
D) നീതിയില്‍
21/50
അനന്തരം അവള്‍ ഭൂമിയില്‍ പ്രത്യക്‌ഷപ്പെടുകയും മനുഷ്യരുടെയിടയില്‍ ----------------- ചെയ്‌തു. ബാറുക്ക്. 3. 37 പൂരിപ്പിക്കുക ?
A) ജീവിക്കുകയും
B) നയിക്കുകയും
C) വസിക്കുകയും
D) വാഴുകയും
22/50
എന്‍െറ പിഞ്ചോമനകള്‍ പരുപരുത്ത പാതയിലൂടെ സഞ്ചരിച്ചു; ആട്ടിന്‍കൂട്ടത്തെയെന്നപോലെ ആര് അവരെ അപഹരിച്ചു. ?
A) നീചര്‍
B) ദുഷ്ടര്‍
C) ശത്രുക്കള്‍
D) മിത്രങ്ങള്‍
23/50
ന ക്‌ഷത്രങ്ങള്‍ തങ്ങളുടെയാമങ്ങളില്‍ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തു. അവിടുന്ന്‌ അവയെ വിളിച്ചു. ഇതാ, ഞങ്ങള്‍ എന്ന്‌ അവ പറഞ്ഞു. തങ്ങളെ സൃഷ്‌ടിച്ചവനുവേണ്ടി അവ എപ്രകാരം മിന്നിത്തിളങ്ങി. ?
A) ആഹ്ലാദപൂര്‍വ്വം
B) ആനന്ദപൂര്‍വ്വം
C) ഹ്യദയപൂര്‍വ്വം
D) സന്തോഷപൂര്‍വ്വം
24/50
അവ ധരിച്ചിരിക്കുന്ന ദ്രവി ച്ചധൂമ്രവസ്‌ത്രവും ചണവസ്‌ത്ര വും കൊണ്ടു തന്നെ അവ ദേവന്‍മാരല്ലെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. അവസാനം അവയെല്ലാം നിശ്‌ശേഷം നശിക്കുകയും ദേശത്തിന്‌ എന്തായിയിത്തീരുകയും ചെയ്യും. ?
A) അപമാനം
B) അസത്യം
C) ആക്ഷേപം
D) അനീതി
25/50
നിന്നെ പീഡിപ്പിച്ചവനും നിന്‍െറ വീഴ്‌ചയില്‍ സന്തോഷിച്ചവനും എന്ത് അനുഭവിക്കും ?
A) ദുരിതമനുഭവിക്കും
B) ശാപമനുഭവിക്കും
C) ദുഃഖമനുഭവിക്കും
D) വിഷമിക്കും
26/50
ദൈവത്തിന്‍െറ മാര്‍ഗത്തില്‍ ചരിച്ചിരുന്നെങ്കില്‍ നീ എന്നേക്കും -------------------------- വസിക്കുമായിരുന്നു. ബാറുക്ക്. 3. 13 പൂരിപ്പിക്കുക ?
A) വിവേകത്തില്‍
B) സമാധാനത്തില്‍
C) കരുണയില്‍
D) സ്നേഹത്തില്‍
27/50
എന്തെന്നാല്‍, ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ വച്ച്‌ അങ്ങയുടെ രേഖപ്പെടുത്താന്‍ അങ്ങയുടെ ദാസനായ മോശയോടു കല്‍പിച്ച ദിവസം അവന്‍ വഴി അങ്ങ്‌ ഇപ്രകാരം അരുളിച്ചെയ്‌തു: ബാറുക്ക്.2. 28 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നിയമം
B) തത്വം
C) കല്പനകള്‍
D) ചട്ടങ്ങള്‍
28/50
അവയെ ആരാധിക്കുന്നവര്‍ ലജ്‌ജിതരാകുന്നു. എന്തെന്നാല്‍ അവരാണ്‌ അവയെ ഉറപ്പിച്ചു നിര്‍ത്തുന്നത്‌. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിര്‍ത്തിയാല്‍ അവയ്‌ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്‌ക്ക്‌ നേരേ നില്‍ക്കാനാവില്ല. മരിച്ചവരുടെ മുന്‍പിലെന്ന പോലെയാണ്‌ അവയുടെ മുന്‍പില്‍ -------------- അര്‍പ്പിക്കുന്നത്‌. പൂരിപ്പിക്കുക ?
A) നേര്‍ച്ചകള്‍
B) വസ്തുക്കള്‍
C) വഴിപാടുകള്‍
D) കാഴ്ചകള്‍
29/50
അങ്ങയുടെ നാമത്തില്‍ അറിയപ്പെടുന്ന ആലയം ഇസ്രായേല്‍ ഭവനത്തിന്‍െറയുംയൂദാഭവനത്തിന്‍െറയും ---------------------- അങ്ങ്‌ ഇന്നത്തെനിലയിലാക്കി. ബാറുക്ക്. 2. 26 പൂരിപ്പിക്കുക ?
A) ദുഷ്ടതയാല്‍
B) അസത്യത്തില്‍
C) അനീതിയാല്‍
D) അക്രമത്തില്‍
30/50
കര്‍ത്താവേ, അങ്ങയുടെ വിശുദ്‌ധ വാസസ്‌ഥലത്തു നിന്നു ഞങ്ങളെ കടാക്‌ഷിക്കുകയും ഞങ്ങളോടു കാരുണ്യം കാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, എന്ത് ചായിച്ച്‌ കേള്‍ക്കണമേ. ?
A) കരം
B) ചെവി
C) കൈകള്‍
D) കാത്
31/50
വിധവയോടു കാരുണ്യം കാണിക്കാനോ, അനാഥനു ----------------- ചെയ്യാനോ, അവയ്‌ക്കു കഴിവില്ല. ബാറുക്ക്. 6. 38 പൂരിപ്പിക്കുക ?
A) ചതി
B) നന്മ
C) അസത്യം
D) അനീതി
32/50
തുരുമ്പു പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താന്‍ ------------------- അവയ്‌ക്കൊന്നിനും സാധ്യമല്ല. ബാറുക്ക്. 6. 12 പൂരിപ്പിക്കുക ?
A) അനുഗ്രഹിക്കാന്‍
B) രക്ഷിക്കാന്‍
C) കാക്കാന്‍
D) സംരക്ഷിക്കാന്‍
33/50
കാലുകളില്ലാത്തതിനാല്‍ അവ മനുഷ്യന്‍െറ -------------- വഹിക്കപ്പെടുന്നു. അങ്ങനെ മനുഷ്യവര്‍ഗത്തിന്‌ അവയുടെ നിസ്‌സാരത വ്യക്‌ത മാകുന്നു. പൂരിപ്പിക്കുക ?
A) തോളില്‍
B) കരങ്ങളില്‍
C) കഴുത്തില്‍
D) കൈയില്‍
34/50
അഞ്ചാം വര്‍ഷം, മാസത്തിന്‍െറ ---------------- കല്‍ദായര്‍ ജറുസലെം പിടിച്ചടക്കി അഗ്‌നിക്കിരയാക്കിയപ്പോഴാണ്‌ ഇത്‌ എഴുതിയത്‌. പൂരിപ്പിക്കുക ?
A) ആറാം മാസം
B) അഞ്ചാം മാസം
C) ഒന്നാംമാസം
D) ഏഴാംദിവസം
35/50
ഞങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞങ്ങളുടെ അടുത്തേക്ക്‌ അയ ച്ചപ്രവാചകന്‍മാര്‍ അറിയി ച്ചഅവിടുത്തെ വചനം ഞങ്ങള്‍ ശ്രവിച്ചില്ല. എന്നാല്‍, അന്യദേവന്‍മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ തിന്‍മയായതു പ്രവര്‍ത്തിച്ചും ഞങ്ങള്‍ തന്നിഷ്‌ടംപോലെ നടന്നു. ബാറുക്ക്. 1. 21 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) ദ്യഷ്ടിയില്‍
B) പ്രവര്‍ത്തിയില്‍
C) ചിന്തയില്‍
D) നോട്ടത്തില്‍
36/50
ഇതില്‍നിന്ന്‌ അവ ദേവന്‍മാരല്ലെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. അവയെ ഭയപ്പെടേണ്ടാ. അദ്ധ്യായം, വാക്യം, ഏത് ?
A) ബാറൂക്ക്‌ 6 : 23
B) ബാറൂക്ക്‌ 6 : 24
C) ബാറൂക്ക്‌ 6 : 25
D) ബാറൂക്ക്‌ 6 : 26
37/50
അവിടുന്ന്‌ --------------- അയയ്‌ക്കുന്നു, അതു പോകുന്നു. അവിടുന്ന്‌ വിളിച്ചു; ഭയത്തോടുകൂടെ അത്‌ അനുസരിച്ചു. ബാറുക്ക്. 3. 33 പൂരിപ്പിക്കുക ?
A) ദീപം
B) പ്രകാശം
C) അഗ്നിജ്വാല
D) വെളിച്ചം
38/50
വിധവയുടെ പ്രിയപുത്രന്‍മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച്‌ എന്നെ ഏകാകിനിയാക്കി. അദ്ധ്യായം, വാക്യം, ഏത് ?
A) ബാറൂക്ക്‌ 4 : 16
B) ബാറൂക്ക്‌ 4 : 17
C) ബാറൂക്ക്‌ 4 : 18
D) ബാറൂക്ക്‌ 4 : 19
39/50
കര്‍ത്താവേ, കണ്ണുതുറന്നു കാണണമേ. ശരീരത്തില്‍ നിന്നുപ്രാണന്‍ വേര്‍പെട്ട്‌ മരിച്ചു ------------------ കിടക്കുന്നവര്‍ കര്‍ത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. ബാറുക്ക്. 2. 17 പൂരിപ്പിക്കുക ?
A) പാതാളത്തില്‍
B) ഗര്‍ത്തത്തില്‍
C) വിണ്ണില്‍
D) ആകാശത്തില്‍
40/50
അതുകൊണ്ട്‌ അവ ദേവന്‍മാരല്ലെന്ന്‌ അറിയുവിന്‍. അദ്ധ്യായം, വാക്യം, ഏത് ?
A) ബാറൂക്ക്‌ 6 : 65
B) ബാറൂക്ക്‌ 6 : 66
C) ബാറൂക്ക്‌ 6 : 67
D) ബാറൂക്ക്‌ 6 : 68
41/50
അവയോടു ചെയ്‌താലും തിന്‍മചെയ്‌താലും പ്രതിഫലം നല്‍കാന്‍ അവയ്‌ക്കു കഴിവില്ല. രാജാവിനെ നിയമിക്കാനോ സ്‌ഥാനഭ്രഷ്‌ടനാക്കാനോ' അവയ്‌ക്കു സാധിക്കുകയില്ല. ബാറുക്ക്. 6. 34 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) നന്മ
B) സ്നേഹം
C) നീതി
D) കരുണ
42/50
ദൈവത്തില്‍ നിന്നു നിങ്ങളുടെ മേല്‍ നിപതിച്ച ക്രോധം കണ്ട്‌ അവള്‍ പറഞ്ഞു: സീയോന്‍െറ അയല്‍വാസികളേ, ശ്രവിക്കുവിന്‍. ദൈവം എനിക്കു വലിയ എന്ത് വരുത്തിയിരിക്കുന്നു. ബാറുക്ക്. 4. 9 ല്‍ പറയുന്നത് ?
A) സങ്കടം
B) വിഷമം
C) ദുഃഖം
D) അതിവ ദുഃഖം
43/50
മരണത്തില്‍നിന്നു മോചിപ്പിക്കാനോ ബലവാനില്‍നിന്നു -------------------- രക്ഷിക്കാനോ അവയ്‌ക്കു കഴിയുകയില്ല. ബാറുക്ക്. 6. 36 പൂരിപ്പിക്കുക ?
A) ദുര്‍ബലനെ
B) അക്രമിയെ
C) അശക്തനെ
D) അഹങ്കാരിയെ
44/50
ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന എന്ത് കണ്ടാലും. ബാറുക്ക്. 4. 36 ല്‍ പറയുന്നത് ?
A) ആഹ്ലാദം
B) സന്തോഷം
C) കരുണ
D) ആനന്ദം
45/50
അതുകൊണ്ട്‌ അവ ദേവന്‍മാരല്ലെന്നു വ്യക്‌തമാണ്‌. അവയെ --------------------ബാറുക്ക്. 6. 16 പൂരിപ്പിക്കുക ?
A) കരയേണ്ട
B) പരിഭ്രാന്തരാകേണ്ട
C) പേടിക്കേണ്ട
D) ഭയപ്പെടേണ്ട
46/50
അതു വിസ്‌തൃതവും അതിരറ്റതുമാണ്‌; -------------------- അപരിമേയവുമാണ്‌. ബാറുക്ക്. 3. 25 പൂരിപ്പിക്കുക ?
A) ശക്തവും
B) നീതിയും
C) ഉന്നതവും
D) ജ്ഞാനവും
47/50
ആര് അവയുടെ സ്വര്‍ണവും വെള്ളിയും അവ ധരിച്ചിരിക്കുന്ന വസ്‌ത്രങ്ങളും കൊള്ളവസ്‌തുക്കളാക്കി എടുത്തു കൊണ്ടുപോകുമ്പോള്‍ അവയ്‌ക്കു തങ്ങളെത്തന്നെ രക്‌ഷിക്കാന്‍ കഴിയുകയില്ല. ?
A) ശക്തന്‍മാര്‍
B) എളിയവര്‍
C) വിനീതര്‍
D) കരുത്തന്‍മാര്‍
48/50
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്‌തു; ഞങ്ങള്‍ അധര്‍മം പ്രവര്‍ത്തിച്ചു; അങ്ങയുടെ എന്ത് ലംഘിച്ചു. ബാറുക്ക്. 2. 12 ല്‍ പറയുന്നത് ?
A) ചട്ടങ്ങള്‍
B) തത്വങ്ങള്‍
C) കല്പനകള്‍
D) പ്രമാണങ്ങള്‍
49/50
ആകാശത്തിലെ പക്‌ഷികളെക്കൊണ്ടു വിനോദിക്കുന്നവര്‍ എവിടെ? എത്ര കിട്ടിയാലും മതിവരാത്ത സ്വര്‍ണത്തിലും വെള്ളിയിലും എന്ത് അര്‍പ്പിച്ച്‌ അതു സംഭരിച്ചുവയ്‌ക്കുന്നവരെവിടെ ബാറുക്ക്. 3. 17 ല്‍ പറയുന്നത് ?
A) പ്രത്യാശ
B) വിശ്വാസം
C) ശാന്തി
D) സ്നേഹം
50/50
എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ദുഷ്‌ടഹൃദയത്തിന്‍െറ വിചാരങ്ങളില്‍നിന്നു പിന്‍തിരിഞ്ഞു കര്‍ത്താവിന്‍െറ പ്രീതിക്കായി -----------------------.ബാറുക്ക്. 2. 8 പൂരിപ്പിക്കുക ?
A) കരഞ്ഞില്ല
B) അപേക്ഷിച്ചില്ല
C) വിലപിച്ചില്ല
D) യാചിച്ചില്ല
Result: