Malayalam Bible Quiz on Ezra

 


1/50
ആരിൽ നിന്ന് ഒഴിഞ്ഞുനില്‍ക്കുവിൻ.എന്നാണ് എസ്രാ പറയുന്നത് ?
A) അന്യ സ്ത്രീകളിൽ നിന്ന്
B) ദേശവാസികളിൽ നിന്ന്
C) പരദേശികളിൽ നിന്ന്
D) ദേശവാസികളില്‍ നിന്നും , അന്യസ്‌ത്രീകളില്‍നിന്നും
2/50
മേദിയാ --------------- തലസ്ഥാനമായ ഏക്‌ബത്താനായില്‍ കണ്ടെത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു എസ്രാ. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദേശത്തിന്റെ
B) നാടിന്റെ
C) പട്ടണത്തിന്റെ
D) പ്രദേശത്തിന്റെ
3/50
മടങ്ങിയെത്തിയ പ്രവാസികളുടെ എന്തിനെക്കുറിച്ച് ഇസ്രായേലിന്‍െറ ദൈവം അരുളിച്ചെയ്‌ത വാക്കുകേട്ടു പരിഭ്രാന്തരായാണ് എല്ലാവരും എസ്രായുടെചുറ്റുംകൂടിയത് ?
A) പ്രവൃത്തി
B) അനുഭവങ്ങൾ
C) അവിശ്വസ്തത
D) പ്രാർത്ഥന
4/50
ആരുടെ മുൻപിലാണ് ദൈവം തന്റെ അനശ്വര സ്നേഹം ഞങ്ങളോട് കാണിച്ചത് എന്നാണ് എസ്രാ പറയുന്നത് ?
A) യൂദയാ രാജാക്കന്മാരുടെ
B) പേർഷ്യ രാജാക്കന്മാരുടെ
C) ദാരിയൂസ് രാജാവിന്റെ
D) ദേവന്മാരുടെ
5/50
എന്‍െറ ദൈവമേ, അങ്ങയുടെ നേര്‍ക്ക്‌ മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്‌ജിക്കുന്നു. എന്ന് പറഞ്ഞതാര് ?
A) ലേവി
B) എസ്രാ
C) സാത്തു
D) ഏലാം
6/50
ജറുസലെമില്‍ വന്ന്‌ ദേവാലയത്തിന്‌ അടിസ്‌ഥാനമിട്ടത് ആരാണ് ?
A) ദാരിയൂസ്
B) തത്തേനായി
C) ഷെഷ്‌ബസാര്‍
D) സെറുബാബേൽ
7/50
എപ്പോഴാണ് എസ്രാ ഉപവാസത്തില്‍ നിന്നെഴുന്നേറ്റ്‌ കീറിയ വസ്‌ത്രവും മേലങ്കിയുമായി മുട്ടിന്‍മേല്‍വീണ്‌,ദൈവമായ കര്‍ത്താവിന്‍റ നേര്‍ക്ക്‌ കൈകളുയര്‍ത്തി അപേക്‌ഷിച്ചത് ?
A) ബലിയർപ്പണ സമയത്ത്
B) സായാഹ്‌ന ബലിയുടെ സമയത്ത്‌
C) ദഹനബലിയുടെ സമയത്ത്
D) ഉപവാസത്തിനു ശേഷം
8/50
അവര്‍ വസിച്ചിരുന്ന ദേശത്തെ സ്വാദിഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍ സ്വര്‍ണം ഇതരവസ്തുക്കള്‍ മ്യഗങ്ങള്‍ വിലയേറിയ സാധനങ്ങള്‍ ഇവ നല്‍കി അവരെ സഹായിച്ചു എസ്രാ. 1. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) ദാസര്‍
B) മനുഷ്യര്‍
C) പ്രജകള്‍
D) ആളുകള്‍
9/50
വിശുദ്ധ വംശം ആരുമായി കലർന്ന് അശുദ്ധമായി ?
A) കാനോന്യർ
B) ഇസ്രായേൽക്കാർ
C) തദ്ദേശവാസികൾ
D) രാജാക്കന്മാർ
10/50
ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും മഹാപാപങ്ങളും നിമിത്തം ഞങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്ന എന്ത് ഞങ്ങള്‍ അര്‍ഹിക്കുന്നതിലും കുറവാണ് എന്നാണ് എസ്രാ പറയുന്നത് ?
A) ശാപം
B) ശിക്ഷ
C) നാശം
D) തിന്മ
11/50
മേദിയാ ദേശത്തിന്റെ തലസ്ഥാനമായ എവിടെ കണ്ടെത്തിയ ഒരു ചുരുളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു എസ്രാ. 6. ല്‍ പറയുന്നത് ?
A) ജോര്‍ദാനില്‍
B) എക്ബത്താനായില്‍
C) ആഷേറില്‍
D) ഈജിപ്തില്‍
12/50
ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ---------------- അവിടുന്ന് അവരെ കല്‍ദായനായ ബാബിലോണ്‍ രാജാവ് നബുക്കദ്നേസറിന്റെ കൈകളില്‍ ഏല്പിച്ചു എസ്രാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സ്നേഹിച്ചതിനാല്‍
B) പ്രകോപിപ്പിച്ചതിനാല്‍
C) വേദനിപ്പിച്ചതിനാല്‍
D) ധിക്കരിച്ചതിനാല്‍
13/50
ഞങ്ങളുടെ പാപം എത്രത്തോളം എത്തിയിരിക്കുന്നു എന്നാണ് എസ്രാ പറയുന്നത് ?
A) ആകാശത്തോളം
B) ഭൂമിയോളം
C) പാതാളത്തോളം
D) തലയ്ക്ക് മീതേ
14/50
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അവര്‍ ഏഴു ദിവസം സന്തോഷപൂര്‍വം എന്ത് ചെയ്തു എസ്രാ. 6. ല്‍ പറയുന്നത് ?
A) ആചരിച്ചു
B) കൊണ്ടാടി
C) ആഘോഷിച്ചു
D) ആദരിച്ചു
15/50
ജറുസലേമില്‍ കര്‍ത്താവിന്റെ ആലയത്തില്‍ വന്ന ആര് ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാദിഷ്ടക്കാഴ്ചകള്‍ നല്‍കി എസ്രാ. 2. ല്‍ പറയുന്നത് ?
A) ചില അംഗരക്ഷകന്‍മാര്‍
B) ചില കുടുംബത്തലവന്‍മാര്‍
C) ചില സേവകന്‍മാര്‍
D) ചില നേതാക്കന്‍മാര്‍
16/50
ജറുസലേമില്‍ കര്‍ത്താവിന്റെ ആലയം മനോഹരമായി പണിതുയര്‍ത്തുന്നതിനു രാജാവിനെ പ്രചോദിപ്പിച്ച നമ്മുടെ ----------------- ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ പൂരിപ്പിക്കുക ?
A) പിതാക്കന്‍മാരുടെ
B) പൂര്‍വികരുടെ
C) തലമുറയുടെ
D) മക്കളുടെ
17/50
ഇസ്രയേല്യര്‍ തങ്ങള്‍ക്കും തങ്ങളുടെ ആര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു എസ്രാ. 9.ല്‍ പറയുന്നത് ?
A) മക്കള്‍ക്കും
B) പുത്രന്‍മാര്‍ക്കും
C) സ്നേഹിതര്‍ക്കും
D) കുട്ടികള്‍ക്കും
18/50
പുരോഹിതന്‍മാരും ലേവ്യരും മടങ്ങിയെത്തിയ മറ്റു പ്രവാസികളും ഉള്‍പ്പെട്ട ഇസ്രായേല്‍ജനം അത്യാഹ്ലാദപുര്‍വം ദേവാലയത്തിന്റെ എന്താണ് ആഘോഷിച്ചത് ?
A) നിര്‍മ്മാണം
B) ശിലാസ്ഥാപനം
C) പുനര്‍നിര്‍മ്മാണം
D) പ്രതിഷ്ഠകര്‍മം
19/50
നദിക്കക്കരെയുള്ള ഭൂവിഭാഗം മുഴുവന്‍ ഭരിച്ചിരുന്ന ശക്‌തരായ രാജാക്കന്‍മാര്‍ എന്തൊക്കെ ഈടാക്കിയിരുന്നു. ?
A) കരവും ചുങ്കവും
B) കപ്പവും കരവും
C) കപ്പവും കരവും ചുങ്കവും
D) കപ്പവും വിഹിതവും കരവും
20/50
ദാരിയൂസ് രാജാവിന്റെ കല്പന അനുസരിച്ച് ബാബിലോണില്‍ സൂക്ഷിച്ചിരുന്ന എന്ത് പരിശോധിച്ചു എസ്രാ. 6. ല്‍ പറയുന്നത് ?
A) വാക്കുകള്‍
B) കത്തുകള്‍
C) രേഖകള്‍
D) പ്രമാണങ്ങള്‍
21/50
ബാബിലോണ്‍ രാജാവായ ബാബിലോണിലേക്കു തടവുകാരായി കൊണ്ടു പോയ ജനം പ്രവാസത്തില്‍ നിന്നു തങ്ങളുടെ പട്ടണമായ ജറുസലേമിലും യുദായിലും തിരിച്ചെത്തി എസ്രാ. 2. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) ആഹാബ്
B) നബുക്കദ്നേസര
C) യോവാബ്
D) സാവൂള്‍
22/50
പുരോഹിതന്‍മാരും ലേവ്യരും ചില -------------- ജറുസലേമിലും പരിസരങ്ങളിലും താമസിച്ചു എസ്രാ. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മനുഷ്യരും
B) ദാസരും
C) ജനങ്ങളും
D) ആളുകളും
23/50
ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ പ്രകൊപിച്ചതിനാല്‍ അവിടുന്ന് അവരെ ---------- ബാബിലോണ്‍ രാജാവ് നബുക്കദ്നേസറിന്റെ കൈകളില്‍ ഏല്പിച്ചു എസ്രാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അമോന്യനായ
B) യുദായനായ
C) ഹിവ്യനായ
D) കല്‍ദായനായ
24/50
ജറുസലെമിലെ ദേവാലയത്തിന്‍റെ പണി എന്നുവരെ മുടങ്ങിക്കിടന്നു ?
A) അഹസ്വേരൂസിന്‍െറ ഭരണം ആരംഭിച്ചപ്പോള്‍
B) സെറു ബാബേലിന്റെ കാലം
C) അര്‍ത്താക്‌സെര്‍ക്‌സസ്‌ രാജാവിന്‍െറ കാലം
D) സേനാപതി റഹിന്റെ കാലം
25/50
ദൈവത്തെ അന്വേഷിക്കുന്നവരുടെ മേൽ അവിടുത്തെ എന്ത് ഉണ്ടായിരിക്കും ?
A) സ്നേഹം
B) കാരുണ്യം
C) ആത്മാർത്ഥ സ്നേഹം
D) പരിപാലന
26/50
അഹസ്വേരുസിന്റെ ഭരണം ആരംഭിച്ചപ്പോള്‍ അവര്‍ ജറുസലേമിലെയും യുദായിലെയും നിവാസികള്‍ക്കെതിരെ എന്ത് സമര്‍പ്പിച്ചു എസ്രാ. 3. ല്‍ നിന്ന് കണ്ടെത്തുക ?
A) പ്രമാണം
B) കുറ്റപ്പത്രം
C) നിയമം
D) തത്വം
27/50
ആര് തങ്ങള്‍ക്കും തങ്ങളുടെ പുത്രന്‍മാര്‍ക്കും ഭാര്യമാരായി അവരുടെ പുത്രിമാരെ സ്വീകരിച്ചു എസ്രാ. 9.ല്‍ പറയുന്നത് ?
A) ഇസ്രായേല്യര
B) ഈജിപ്ത്യര്‍
C) ഹിവ്യര്‍
D) അമോന്യര്‍
28/50
ദേശവാസികളെ ഭയന്ന് അവര്‍ ബലിപീഠം. പൂര്‍വസ്ഥാനത്ത് സ്ഥാപിച്ചു അതിന്‍മേല്‍ അവര്‍ ആര്‍ക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ദഹനബലി അര്‍പ്പിച്ചു എസ്രാ. 3. ല്‍ നിന്ന് കണ്ടെത്തുക ?
A) പിതാവിന്
B) നീതിമാന്
C) കര്‍ത്താവിനു
D) അത്യുന്നതന്
29/50
ബര്‍സില്ലാ ഏതു ദേശക്കാരാൻ ആയിരുന്നു ?
A) മഗ്ബീഷ്
B) ജെറീക്കോ
C) ഗിലയാദ്
D) അസ്മാവെത്ത്
30/50
ആരുടെ കരം എസ്രായുടെ മേലുണ്ടായിരുന്നതിനാലാണ് അവന്‍ ആവശ്യപ്പെട്ടതെല്ലാം രാജാവ്‌ അനുവദിച്ചത് ?
A) ദൈവമായകര്‍ത്താവിന്‍റെ
B) കർത്താവിന്റെ
C) ദൈവത്തിന്റെ
D) ആത്‌മാവിന്റെ
31/50
അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാദിഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍ സ്വര്‍ണം ഇതരവസ്തുക്കള്‍ മ്യഗങ്ങള്‍ വിലയേറിയ ഇവ നല്‍കി അവരെ സഹായിച്ചു എസ്രാ. 1. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) സാധനങ്ങള
B) വസ്തുക്കള്‍
C) സ്വര്‍ണങ്ങള്‍
D) ഓഹരികള്‍
32/50
തിരിച്ചെത്തിയ പ്രവാസികള്‍ ഒന്നാം മാസം പതിനാലാം ദിവസം എന്ത് ആചരിച്ചു എസ്രാ. 6. ല്‍ പറയുന്നത് ?
A) പെസഹാ
B) തിരുനാള്‍
C) വഴിപാട്
D) കൂടാരതിരുനാള്‍
33/50
ജറുസലേമില്‍ കര്‍ത്താവിന്റെ എവിടെ വന്ന ചില കുടുംബത്തലവന്‍മാര്‍ ദേവാലയം യഥാസ്ഥാനം പണിയാന്‍ സ്വാദിഷ്ടക്കാഴ്ചകള്‍ നല്‍കി എസ്രാ. 2. ല്‍ പറയുന്നത് ?
A) കൂടാരത്തില്‍
B) ആലയത്തില
C) ബലിപീഠത്തില്‍
D) അങ്കണത്തില്‍
34/50
സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ് ---------------- സകല രാജ്യങ്ങളും എനിക്ക് നല്‍കുകയും യുദായിലെ ജറുസലേമില്‍ അവിടുത്തേയ്ക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു പൂരിപ്പിക്കുക ?
A) ഭുമിയിലെ
B) വിണ്ണിലെ
C) മന്നിലെ
D) ലോകത്തിലെ
35/50
ദൈവ പുരുഷൻ എന്നറിയപ്പെടുന്നത് ആരാണ് ?
A) ജോഷ്വാ
B) മോശ
C) ജെറമിയ
D) ജോയേൽ
36/50
നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ------------- വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ സ്വര്‍ണവും വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു പൂരിപ്പിക്കുക ?
A) അങ്കണത്തില്‍
B) കൂടാരത്തില്‍
C) ഭവനത്തില്‍
D) ആലയത്തില്‍
37/50
അഹാവയിലേക്ക് ഒഴുകുന്ന നദിയുടെ എവിടെ ഞാന്‍ അവരെ ഒരിമിച്ചു കൂട്ടി അവിടെ ഞങ്ങള്‍ മൂന്നു ദിവസം താവളമടിച്ചു എസ്രാ. 8. ല്‍ പറയുന്നത് ?
A) തീരത്ത്
B) മുകളില്‍
C) സമീപത്ത്
D) അറ്റത്ത്
38/50
കർത്താവിന്റെ ആലയം നിർമിക്കുന്നതിന്റെ മേൽനോട്ടം വഹിക്കാൻ ആരെയാണ് നിയോഗിച്ചത് ?
A) ഇരുപതും അതിനു മേലും പ്രായമുള്ള ലേവ്യരെ
B) ഇരുപതും അതിനു മേലും പ്രായമുള്ള യുവാക്കളെ
C) പ്രായമുള്ള ലേവ്യരെ
D) മുപ്പതും അതിനു മേലും പ്രായമുള്ള ലേവ്യരെ
39/50
നാലാം ദിവസം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വച്ച് ഊറിയായുടെ മകനും പുരോഹിതനുമായ മെറെമോത്തിനെ ------------- വെള്ളിയും പാത്രങ്ങളും തൂക്കിയേല്‍പിച്ചു പൂരിപ്പിക്കുക ?
A) സ്വര്‍ണവും
B) വെള്ളിയും
C) പണവും
D) വസ്തുക്കളും
40/50
ഞങ്ങളുടെദൈവമായ കര്‍ത്താവ്‌ ഞങ്ങളോടു എത്ര നേരത്തേക്ക് കരുണ കാണിച്ചിരിക്കുന്നു എന്നാണ് എസ്രാ പറയുന്നത് ?
A) ആയുസ്സ് മുഴുവൻ
B) ക്‌ഷണനേരത്തേക്ക്‌
C) ദിവസം മുഴുവൻ
D) ഒരാഴ്ച നേരത്തേക്ക്
41/50
സേനാപതി റഹും, കാര്യദര്‍ശി ഷിംഷായി എന്നിവര്‍ ആർക്കെതിരെയാണ് രാജാവിനു കത്തയച്ചത് ?
A) യൂദാ ജനത്തിനെതിരെ
B) പേർഷ്യക്കാർക്ക് എതിരെ
C) സമരിയാക്കാർക്ക് എതിരെ
D) ജറുസലെമിനെതിരേ
42/50
അഹസ്വേരുസിന്റെ ഭരണം ആരംഭിച്ചപ്പോള്‍ അവര്‍ ജറുസലേമിലെയും യുദായിലെയും നിവാസികള്‍ക്കെതിരെ കുറ്റപ്പത്രം -------------- എസ്രാ. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കാഴ്ച വച്ചു
B) സമര്‍പ്പിച്ചു
C) നല്‍കി
D) ഏല്പിച്ചു
43/50
എന്റെ ദൈവമായ കര്‍ത്താവിന്റെ കരം എന്റെ മേലുണ്ടായിരുന്നതിനാല്‍ പ്രമുഖന്‍മാരായ ആരെ കൂട്ടിക്കൊണ്ടു പോകുന്നതിനു ഞാന്‍ ധൈര്യപ്പെട്ടു എസ്രാ. 7. ല്‍ പറയുന്നത് ?
A) യുദായരെ
B) ഇസ്രായേല്യരെ
C) ഹിവ്യരെ
D) ലേവ്യരെ
44/50
ഉറീമും തുമ്മീമും മുഖേന ആരായാന്‍ ഒരു പുരോഹിതന്‍ ഉണ്ടാകുന്നതുവരെ അതിവിശുദ്‌ധ ഭോജ്യത്തില്‍ പങ്കുചേരുന്നതില്‍നിന്ന്‌ ബർസില്ലായ് കടുബത്തിനെ വിലക്കിയത് ആരാണ് ?
A) ദേശാധിപതി
B) ഗോത്രത്തലവന്മാർ
C) ഹാഷൂമിന്‍െറ പുത്രന്‍മാര്‍.
D) പുരോഹിത പുത്രന്‍മാര്
45/50
വംശാവലിരേഖയില്‍ അംഗത്വം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാല്‍ അശുദ്‌ധരായി പൗരോഹിത്യത്തില്‍നിന്നു പുറന്തള്ളപ്പെട്ടത് ഏത് കുടുംബക്കാർ ?
A) യഷുവയുടെ കുടുംബം
B) യോറായുടെ പുത്രന്‍മാര്‍
C) ബർസില്ലായ് കടുബം
D) സോളമന്‍െറ ഭൃത്യന്‍മാരുടെ മക്കള്‍
46/50
ഭക്‌ഷണപാനീയങ്ങള്‍ ഒന്നും കഴിക്കാതെ പ്രവാസികളുടെ എന്തിനെക്കുറിച്ച് വിലപിച്ചുകൊണ്ടാണ് എസ്രാ രാത്രി കഴിച്ചത് ?
A) അവിശ്വസ്‌തയെക്കുറിച്ചു
B) പാപത്തെ കുറിച്ച്
C) തെറ്റുകളെ കുറിച്ച്
D) പ്രവൃത്തികളെ കുറിച്ച്
47/50
ജറീക്കോയിലെ ആളുകള്‍ എത്ര ?
A) മുന്നൂറ്റിനാല്‍പത്തിയാറ്
B) മുന്നൂറ്റിനാല്‍പത്
C) മുന്നൂറ്റിനാല്‍പത്തിയഞ്ച്‌
D) മുന്നൂറ്റിനാല്‍പത്തി ഒൻപത്
48/50
ഞങ്ങളുടെ --------------- സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ പ്രകൊപിച്ചതിനാല്‍ അവിടുന്ന് അവരെ കല്‍ദായനായ ബാബിലോണ്‍ രാജാവ് നബുക്കദ്നേസറിന്റെ കൈകളില്‍ ഏല്പിച്ചു എസ്രാ. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പിതാക്കന്മാര
B) സ്നേഹിതര്‍
C) മക്കള്‍
D) സഹോദരന്‍മാര്‍
49/50
പ്രവാസികളെ ബാബിലോണില്‍ നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നത് ആരാണ് ?
A) ഷെഷ്‌ബസാര
B) നബുക്കദ്നേസർ
C) സൈറസ്
D) യഷുവ
50/50
ദൈവത്തിന്‍െറ ദൃഷ്‌ടി ആരുടെ മേൽ ആണ് ഉണ്ടായിരുന്നത് ?
A) സൈറസിന്റെ
B) യൂദാശ്രഷ്‌ഠന്‍മാരുടെ
C) ഷെയാല്‍ത്തിയേലിന്‍െറ
D) യോസാദാക്കിന്‍െറ
Result: