Malayalam Bible Test on Book of 1 John

1/50
നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ എന്ത് ചെയ്യുകയും ചെയ്യും. ?
A) ശുദ്ധികരിക്കുകയും
B) അകറ്റുകയും
C) വിശുദ്ധികരിക്കുകയും
D) രക്ഷിക്കുകയും
2/50
യേശുക്രിസ്തുവിനു സാക്ഷ്യം നല്കുന്നതാരാണ് ?
A) നമ്മൾ ഓരോരുതരും
B) അൽമായെർ
C) വൈദീകർ
D) ആത്മാവ്
3/50
അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തിൽ സഞ്ചരിക്കുന്നെങ്കിൽ നമുക്ക് എന്തുണ്ടാകും?
A) പരസ്പരം കൂട്ടായ്മ
B) യോജിപ്പ്
C) അഭിവൃദ്ധി
D) സമാധാനം
4/50
പിതാവിന്റെ സന്നിധിയിൽ നമുക്കുള്ള മധ്യസ്ഥൻ ആരാണ്?
A) കർത്താവ്
B) യേശുക്രിസ്തു
C) പരിശുദ്ധാത്മാവ്
D) പൗലോസ് ശ്ളീഹാ
5/50
"സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു :അവന് ……. ഉണ്ടാകുന്നില്ല " പൂരിപ്പിക്കുക ?
A) കുറവ്
B) തളര്‍ച്ച
C) പാപം
D) ഇടര്‍ച്ച
6/50
കുഞ്ഞുമക്കളെ എന്തിൽ നിന്ന് അകന്നിരിക്കുവിൻ എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) ദുഷ്ടത
B) ലൗകീകത
C) വിഗ്രഹങ്ങളിൽ
D) പാപത്തിൽ
7/50
അവിടുത്തോടു കൂട്ടായ്‌മയുണ്ടെന്നു പറയുകയും അതേ സമയം അന്‌ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം എന്ത് പറയുന്നവരാകും; സ ത്യം പ്രവര്‍ത്തിക്കുന്നുമില്ല എന്നാണ്. 1 യോഹന്നാന്‍. 1.ല്‍ പറയുന്നത്.
A) ചതി
B) അനീതി
C) കള്ളം
D) വ്യാജം
8/50
അവിടുത്തെ പുത്രനായ യേശുവിന്‍െറ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ എന്ത് ചെയ്യുന്നു. 1 യോഹന്നാന്‍. 1.ല്‍ പറയുന്നത്
A) വിശുദ്ധികരിക്കുന്നു
B) രക്ഷിക്കുന്നു
C) നവീകരിക്കുന്നു
D) ശുദ്ധികരിക്കുന്നു
9/50
ഞങ്ങള്‍ കാണുകയും-------------------- ചെയ്‌തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. പൂരിപ്പിക്കുക ?
A) അനുഭവിക്കുകയും
B) അംഗികരിക്കുകയും
C) കേള്‍ക്കുകയും
D) ആസ്വദിക്കുകയും
10/50
എല്ലാ --------നിങ്ങൾ വിശ്വസിക്കരുത് ?
A) മനുഷ്യരെയും
B) വിശ്വാസികളെയും
C) സുഹൃത്തുക്കളെയും
D) ആത്മാക്കളെയും
11/50
"കുഞ്ഞുമക്കളെ, ----------------------- സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത് :പ്രവൃത്തിയിലും സത്യത്തിലുമാണ്" .പൂരിപ്പിക്കുക ?
A) നന്മയിലും
B) പ്രവര്‍ത്തിയിലും
C) ചിന്തയിലും
D) വാക്കിലും
12/50
ദൈവത്തിൽ നിന്ന് ജനിച്ച ഒരുവനും എന്ത് ചെയ്യുന്നില്ല ?
A) തിന്മ
B) തെറ്റ്
C) അധർമം
D) പാപം
13/50
" നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ ----------------- പൂരിപ്പിക്കുക ?
A) നീതിമാനാണ്
B) ശക്തനാണ്
C) വലിയവനാണ്‌
D) മഹോന്നതനാണ്
14/50
എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നത് എന്താണ് ?
A) കുമ്പസാരം
B) പാപത്തിന്റ ഏറ്റുപറച്ചിൽ
C) മനസ്താപം
D) യേശുവിന്റെ രക്തം
15/50
ഞങ്ങള്‍ ഇതെഴുതുന്നത്‌ ഞങ്ങളുടെ എന്ത് പൂര്‍ണമാകാനാണ്‌. ?
A) സന്തോഷം
B) ന്യായം
C) സ്നേഹം
D) നീതി
16/50
താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍െറ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും എന്തിലാണ് ?‌
A) അന്ധകാരത്തില്‍
B) കൂരുരുട്ടില്‍
C) വെളിച്ചത്തില്‍
D) ഇരുട്ടില്‍
17/50
പിതാവിനെയും --------------- നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു. പൂരിപ്പിക്കുക ?
A) നീതിമാനെയും
B) ദൂതനെയും
C) ആത്മാവിനെയും
D) പുത്രനെയും
18/50
താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍െറ സഹോദരനെ എന്ത് ചെയ്യുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്‌ധകാരത്തിലാണ്‌. ?
A) ദ്രോഹിക്കുകയും
B) ദ്വേഷിക്കുകയും
C) നശിപ്പിക്കുകയും
D) വിദ്വേഷിക്കുകയും
19/50
ദൈവത്തില്‍ അന്‌ധകാരമില്ല. അവിടുത്തോട്‌ എന്ത് ഉണ്ടെന്നു പറയുകയും അതേ സമയം അന്ധകാരത്തില്‍ നടക്കുകയും ചെയ്‌താല്‍ നാം വ്യാജം പറയുന്നവരാകും സത്യം പ്രവര്‍ത്തിക്കുന്നുമില്ല 1 യോഹന്നാന്‍ 1 ല്‍ പറയുന്നത് ?
A) കനിവ്
B) സ്നേഹം
C) കരുണ
D) കൂട്ടായ്മ
20/50
എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നത് എന്താണ് ?
A) കുമ്പസാരം
B) പാപത്തിന്റ ഏറ്റുപറച്ചിൽ
C) മനസ്താപം
D) യേശുവിന്റെ രക്തം
21/50
പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോടു എന്ത് ചെയ്യുന്നു ?
A) പ്രസംഗിക്കുന്നു
B) പ്രഘോഷിക്കുന്നു
C) അരുളുന്നു
D) ഉദ്ഘോഷിക്കുന്നു
22/50
ജലത്താലും രക്തത്താലുമാണ് അവൻ വന്നത് എന്നതിന് സാക്ഷ്യം നല്കുന്നതാരാണ് ?
A) പിതാവ്
B) പുത്രൻ
C) ആത്മാവ്
D) ജനങ്ങൾ
23/50
അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ --------------- നടക്കേണ്ടിയിരിക്കുന്നു. പൂരിപ്പിക്കുക ?
A) വഴിയിലൂടെ
B) അടുത്തൂടെ
C) വീതിയിലൂടെ
D) പാതയിലൂടെ
24/50
നാം എന്ത് ചെയ്‌തിട്ടില്ല എന്നു പറഞ്ഞാല്‍ നാം അവനെ വ്യാജം പറയുന്നവനാക്കുന്നു. അവന്‍െറ വചനം നമ്മില്‍ ഉണ്ടായിരിക്കുകയുമില്ല. ?
A) ദുഷ്ടത
B) അനീതി
C) കുറ്റം
D) പാപം
25/50
പൂർണമായ സ്നേഹം എന്തിനെ ബഹിഷ്‌ക്കരിക്കുന്നു?
A) ദേഷ്യം
B) അസൂയ
C) തിന്മ
D) ഭയത്തെ
26/50
ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ ആരുടെ സ്നേഹം അവനിൽ ഉണ്ടാവുകയില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) പിതാവിന്റെ
B) ക്രിസ്തുവിന്റ
C) ദൈവത്തിന്റെ
D) കർത്താവിന്റെ
27/50
ഞങ്ങളുടെ കൂട്ടായ്‌മയാകട്ടെ, പിതാവിനോടും അവിടുത്തെ ------------------- യേശുക്രിസ്‌തുവിനോടുമാണ് ‌.പൂരിപ്പിക്കുക ?
A) ദൂതനായ
B) പുത്രനായ
C) ആത്മാവായ
D) പിതാവായ
28/50
"കുഞ്ഞുമക്കളെ, വാക്കിലും ----------------- നാം സ്നേഹിക്കേണ്ടത് :പ്രവൃത്തിയിലും സത്യത്തിലുമാണ്" .പൂരിപ്പിക്കുക ?
A) സംസാരത്തിലുമല്ല
B) അനുഷ്ടാനത്തിലും
C) പ്രവര്‍ത്തിയിലും
D) ചിന്തയിലും
29/50
---------സത്യമാണ്?
A) വചനം
B) ആത്മാവ്
C) വിശ്വാസം
D) സ്നേഹം
30/50
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - എന്ത് ?
A) കരുണ
B) നീതി
C) നിത്യരക്ഷ
D) സ്നേഹം
E) നിത്യജീവന്‍
31/50
അവൻ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽ നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. എന്തുകൊണ്ട് ?
A) സർവശക്തനായതിനാൽ
B) പ്രപഞ്ചസൃഷ്ടാവായതിനാൽ
C) വിശ്വസ്തനും നീതിമാനും ആകയാൽ
D) കൃപാലു വായതിനാൽ
32/50
താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍െറ ആരെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്‌ധകാരത്തിലാണ്‌. ?
A) മക്കളെ
B) ബന്ധുവിനെ
C) സഹോദരനെ
D) സുഹ്യത്തിനെ
33/50
നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ -------------------- നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.പൂരിപ്പിക്കുക ?
A) വിജ്ഞാനിയും
B) വിശ്വസ്തനും
C) നീതിനിഷ്ടനും
D) കരുണാമയനും
34/50
ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്‍െറ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ നീതിമാനായ ആര് ?
A) കര്‍ത്താവ്
B) ദൈവം
C) യേശുക്രിസ്തു
D) പുത്രന്‍
35/50
" കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ആരെ സ്നേഹിക്കാൻ സാധിക്കുകയില്ല ".
A) മനുഷ്യരെ
B) ദൈവത്തെ
C) സുഹൃത്തുക്കളെ
D) സാത്താനെ
36/50
യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍െറ പുത്രനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ ആരെയും സ്‌നേഹിക്കുന്നു. ?
A) ആത്മാവിനെയും
B) ദാസരെയും
C) ദൂതരെയും
D) പുത്രനെയും
37/50
അവൻ നമുക്ക് നൽകിയിരിക്കുന്ന എന്ത് മൂലമാണ് അവൻ നമ്മിൽ വസിക്കുന്നെന്നു നാം അറിയുന്നത്?
A) സ്നേഹം
B) ഹൃദയം
C) ആത്മാവ്
D) കൃപ
38/50
ആരാണ് ദൈവത്തെ അറിഞ്ഞിട്ടില്ലാത്തവൻ?
A) സ്നേഹിക്കാത്തവൻ
B) കരുണയില്ലാത്തവൻ
C) അവിശ്വസി
D) നിരീശ്വരവാദി
39/50
നിങ്ങള്‍ ശക്‌തന്‍മാരാണ്‌. ദൈവത്തിന്‍െറ എന്ത് നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്‌ടനെ ജയിക്കുകയും ചെയ്‌തിരിക്കുന്നു. ?
A) പ്രമാണം
B) വചനം
C) വാക്ക്
D) നിയമം
40/50
സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന്‌ എന്ത് ഉണ്ടാകുന്നില്ല. ?
A) നാശം
B) വിള്ളല്‍
C) വിനാശം
D) ഇടര്‍ച്ച
41/50
"നിങ്ങൾ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു "ആരോടാണ് ഇതു പറഞ്ഞിരിക്കുന്നത്?
A) പിതാക്കന്മാരോട്
B) കുഞ്ഞുമക്കളോട്
C) യുവാക്കളോട്
D) വിജാതീയരോട്
42/50
"ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. :എന്നാൽ നാം പരസ്പരം എന്ത് ചെയ്‌താല്‍ ദൈവം നമ്മിൽ വസിക്കും. " ?
A) പരിപാലിച്ചാല്‍
B) രക്ഷിച്ചാല്‍
C) സ്നേഹിച്ചാല്‍
D) അംഗികരിച്ചാല്‍
43/50
പിതാവിനെ സ്നേഹിക്കുന്നവൻ ആരെ സ്നേഹിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) ആത്മാവിനെ
B) പുത്രനെ
C) ജനങ്ങളെ
D) മനുഷ്യരെ
44/50
പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരാണ് ?
A) നിരീശ്വരവാദി
B) അന്തിക്രിസ്തു
C) സാത്താൻ
D) ദുഷ്ടന്‍
45/50
അവിടുത്തെ --------ഭാരമുള്ളവയല്ല ?
A) നുകം
B) വഴികൾ
C) നിയമങ്ങൾ
D) കല്പനകൾ
46/50
ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ, ദൈവത്തിന്റെ മുമ്പിൽ നമുക്ക് ---------ഉണ്ട്. ?
A) ധൈര്യം
B) സ്ഥാനം
C) ആത്മധൈര്യം
D) അഭിമാനം
47/50
യേശുവാണ് ക്രിസ്തു എന്ന് വിശ്വസിക്കുന്ന ഏവനും ആരാണ് ?
A) ദൈവവിശ്വാസി
B) ദൈവത്തിന്റെ പുത്രൻ
C) അവിശ്വാസി
D) ദൈവഭക്തൻ
48/50
ഭയപ്പെടുന്നവൻ എന്തിൽ പൂർണനായിട്ടില്ല എന്നാണ് എഴുതപ്പെട്ടിരിക്കുന്നത് ?
A) അടുപ്പത്തിൽ
B) വിശ്വാസത്തിൽ
C) സ്നേഹത്തിൽ
D) ദൈവത്തിൽ
49/50
ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും അവന്‍െറ എന്ത് പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു; അവനില്‍ സത്യമില്ല. ?
A) തത്വങ്ങള്‍
B) നിയമങ്ങള്‍
C) വചനങ്ങള്‍
D) കല്പനകള്‍
50/50
ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്‍െറ എന്ത് അവനില്‍ ഉണ്ടായിരിക്കുകയില്ല. ?
A) വിശ്വാസം
B) കരുണ
C) ദയ
D) സ്നേഹം
Result: