1/50
അസ്‌സീറിയാരാജാവേ, നിന്‍െറ ഇടയന്‍മാര്‍ ഉറങ്ങുന്നു; നിന്‍െറ പ്രഭുക്കന്‍മാര്‍ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്‍െറ ജനം എവിടെ ചിതറിക്കപ്പെട്ടിരിക്കുന്നു. ?
2/50
നിന്‍െറ ------------------- വിട്ടിലുകളെപ്പോലെയും, നിന്‍െറ സൈന്യാധിപന്‍മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന് ആരും അറിയുന്നില്ല. പൂരിപ്പിക്കുക ?
3/50
നിന്‍െറ ക്‌ഷതത്തിനു ശമനമില്ല. നിന്‍െറ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്‍െറ ഒടുങ്ങാത്ത എന്ത് ഏല്‍ക്കാത്തത് ആര്‍ക്കാണ് ?
4/50
കര്‍ത്താവ് ദീര്‍ഘക്‌ഷമയുള്ളവനും അതിശക്‌തനുമാണ്. ഒരു കാരണവശാലും അവിടുന്ന് കുറ്റക്കാരെ വെറുതെവിടുകയില്ല. ---------------------- കൊടുങ്കാറ്റിലുമാണ് അവിടുത്തെ പാത. മേഘങ്ങള്‍ അവിടുത്തെ പാദങ്ങളിലെ പൊടിയാണ്. പൂരിപ്പിക്കുക ?
5/50
നിനെവേയുടെ സഹായകരായിരുന്നതാര് ?
6/50
എത്യോപ്യാ അവളുടെ ശക്‌തിയായിരുന്നു. ഈജിപ്‌തും അവള്‍ക്ക് അതിരറ്റ ------------------ പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു. പൂരിപ്പിക്കുക ?
7/50
ആരെയാണ് വിവസ്ത്രയാക്കി പിടിച്ചു കൊണ്ട് പോയിരിക്കുന്നത്?
8/50
കര്‍ത്താവ് ആരെ അന്‌ധകാരത്തിലേക്ക് അനുധാവനം ചെയ്യും.?
9/50
കര്‍ത്താവിനെതിരായി നിങ്ങള്‍ എന്തു ഗൂഢാലോചനയാണു നടത്തുന്നത്? അവിടുന്ന് അതു നിശ്‌ശേഷം --------------------. ശത്രുക്കളുടെമേല്‍ രണ്ടാമതൊരു പ്രതികാരം അവിടുന്ന് ചെയ്യുകയില്ല. പൂരിപ്പിക്കുക ?
10/50
നിന്‍െറ സൈന്യം സ്‌ത്രീകളെപ്പോലെയാണ്. നിന്‍െറ ദേശത്തിന്‍െറ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. എന്ത് നിന്‍െറ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു. ?
11/50
ഞാന്‍ നിന്‍െറ മേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു എങ്ങനെ പെരുമാറുകയും നിന്നെ നിന്‌ദാവിഷയമാക്കുകയും ചെയ്യും. ?
12/50
ശൂന്യം! ശൂന്യത! വിനാശം! ഹൃദയം മരവിക്കുന്നു; കാല്‍മുട്ടുകള്‍ വിറയ്‌ക്കുന്നു. അരക്കെട്ടില്‍ അതിയായ വേദന, എല്ലാവരുടെയും എന്ത് വിളറുന്നു. ?
13/50
കർത്താവ് എന്തിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു?
14/50
കര്‍ത്താവ് ആരുടെ പ്രതാപമാണ് പുനഃസ്‌ഥാപിക്കുന്നത്?
15/50
എന്നാല്‍, കവിഞ്ഞൊഴുകുന്ന പ്രവാഹത്താല്‍ അവിടുന്ന് തന്‍െറ ശത്രുക്കളെ നിശ്‌ശേഷം നശിപ്പിക്കും. അവിടുന്ന് അവരെ എവിടേയ്ക്ക് അനുധാവനം ചെയ്യും. ?
16/50
നാഹും 2-ാം അദ്ധ്യായത്തിൽ എന്തിനെപ്പറ്റിയാണ് പറയുന്നത് ?
17/50
ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി എന്ത് ചവിട്ടിക്കുഴച്ച് ഇഷ്‌ടികയുണ്ടാക്കുക. ?
18/50
അവിടുന്ന് കടലിനെ ശാസിക്കുകയും വറ്റിച്ചുകളയുകയും ചെയ്യുന്നു; നദികളെ അവിടുന്ന് വരട്ടുന്നു. ബാഷാനും കാര്‍മലും ഉണങ്ങുകയും ലബനോനിലെ എന്ത് വാടുകയും ചെയ്യുന്നു. ?
19/50
നൈലിനരികേ സ്‌ഥിതി ചെയ്‌തിരുന്നതെന്ത്?
20/50
സേവകരെ വിളിച്ചുകൂട്ടുന്നു; അവര്‍ ചാടിക്കടക്കുന്നു. അവര്‍ മതിലിനടുത്തേക്ക് ഓടിയടുക്കുന്നു. ലോഹമറ സജ്‌ജമാക്കിയിരിക്കുന്നു. അദ്ധ്യായം, വാക്യം, ഏത് ?
21/50
കര്‍ത്താവ് നല്ലവനും എന്തിന്റെ നാളില്‍ അഭയദുര്‍ഗവുമാണ്. തന്നില്‍ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു. ?
22/50
നിനെവേക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം എന്തു ചെയ്യും?
23/50
ആരാണ് തന്‍െറ കുട്ടികള്‍ക്കുവേണ്ടി വേണ്ടുവോളം മാംസം ചീന്തിക്കീറിവച്ചിട്ടുള്ളത്?
24/50
അവന്‍െറ എന്ത് നിന്നില്‍നിന്നു ഞാന്‍ ഒടിച്ചുകളയുകയും നിന്‍െറ ബന്‌ധനങ്ങളെ ഞാന്‍ ഛേദിക്കുകയും ചെയ്യും. ?
25/50
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവരുടെ -------------------- എണ്ണവും എത്ര അധികമായാലും അവര്‍ വിച്‌ഛേദിക്കപ്പെട്ട് ഇല്ലാതാകും. ഞാന്‍ നിന്നെ പീഡിപ്പിച്ചെങ്കിലും മേലില്‍ പീഡിപ്പിക്കുകയില്ല. പൂരിപ്പിക്കുക ?
26/50
രക്‌തപങ്കിലമായ നഗരത്തിന് ഹാ ക ഷ്‌ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് എന്ത് ഒഴിയുകയില്ല. ?
27/50
സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്‍െറ, സമാധാനം പ്രഘോഷിക്കുന്ന വന്‍െറ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്‍െറ ഉത്‌സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും --------------------- നിനക്കെതിരേ വരുകയില്ല; അവന്‍ നിശ്‌ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. പൂരിപ്പിക്കുക ?
28/50
വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; എവിടെ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്‌തിയും സംഭരിക്കുക. ?
29/50
ആകാശത്തിലെ നക്‌ഷത്രങ്ങളെക്കാളധികമായി നീ നിന്‍െറ വ്യാപാരികളെ വര്‍ധിപ്പിച്ചു. വെട്ടുകിളി എന്ത് വിരിച്ചു പറന്നകലുന്നു. ?
30/50
ചമ്മട്ടിയുടെ -------------------- ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം,പൂരിപ്പിക്കുക ?
31/50
എന്താണ് നിനെവേയിൽ തകർന്ന് കിടക്കുന്നത്?
32/50
എന്നിട്ടും അവള്‍ തടവിലാക്കപ്പെട്ട് അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍ വച്ച് അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്‍മാര്‍ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്‍മാരെയെല്ലാം അവര്‍ -------------------- ബന്‌ധിച്ചു. പൂരിപ്പിക്കുക ?
33/50
നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു ---------------------- അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും പൂരിപ്പിക്കുക ?
34/50
രാജ്ഞിയെ വിവസ്‌ത്രയാക്കി പിടിച്ചുകൊണ്ടുപോയിരിക്കുന്നു. അവളുടെ ദാസിമാര്‍ പ്രാവുകളെപ്പോലെ ദുഃഖിച്ചുകൊണ്ട് മാറത്തടിച്ച് എന്ത് ചെയ്യുന്നു ?
35/50
എന്ത് തുറന്നുവിട്ടിരിക്കുന്നു. രാജമന്‌ദിരം തകര്‍ന്നുകിടക്കുന്നു. ?
36/50
എന്ത് ഇരയെ കൊണ്ടുവരുന്ന ഗുഹയും സിംഹക്കുട്ടികള്‍ നിര്‍ബാധം വിഹരിക്കുന്ന മാളങ്ങളും എവിടെ?
37/50
കര്‍ത്താവിനെതിരേ ഗൂഢാലോചന നടത്തുകയും എന്ത് ഉപദേശിക്കുകയും ചെയ്‌ത ഒരുവന്‍ നിന്നില്‍നിന്ന് ഉദ്‌ഭവിച്ചില്ലേ ?
38/50
കര്‍ത്താവ് നിന്നെപ്പറ്റി കല്‍പ്പിച്ചിരിക്കുന്നു. നിന്‍െറ നാമം മേലില്‍ നിലനില്‍ക്കുകയില്ല. നിന്‍െറ ദേവന്‍മാരുടെ എവിടെ നിന്നു കൊത്തുവിഗ്രഹവും വാര്‍പ്പുവിഗ്രഹവും ഞാന്‍ വെട്ടിമാറ്റും. ഞാന്‍ നിനക്കു ശവക്കുഴി ഉണ്ടാക്കും; എന്തെന്നാല്‍, നീ നികൃഷ്‌ടനാണ്. ?
39/50
ജലം വാർന്നൊഴുകുന്ന എന്തു പോലെയാണ് നിനെവേ ?
40/50
ഭൂമിയും ലോകവും അതിലുള്ളതൊക്കെയും കർത്താവിന്റെ മുന്‍പില്‍ എങ്ങനെയായിത്തിരുന്നു ?
41/50
മേഘങ്ങള്‍ ആരുടെ പാദങ്ങളിലെ പൊടിയാണ്?
42/50
എന്താണ് നിനെവേയുടെ തെരുവീഥിയിലൂടെ ചീറിപ്പായുന്നത്?
43/50
നിനെവേയ്ക്ക് അതിരറ്റ ശക്‌തി പകര്‍ന്നിരുന്നത് ആര് ?
44/50
അവന്‍െറ യോദ്‌ധാക്കളുടെ പരിചയ്‌ക്കു ചെന്നിറമാണ്. അവന്‍െറ സൈനികര്‍ രക്‌താംബരം അണിഞ്ഞിരിക്കുന്നു. അണിനിരന്നു നീങ്ങുമ്പോള്‍ അവരുടെ രഥങ്ങള്‍ തീജ്വാലപോലെ മിന്നുന്നു. എന്ത് കുതിച്ചു പായുന്നു. ?
45/50
നിനെവേയുടെ ശക്തി ആരായിരുന്നു?
46/50
അങ്ങനെ നീയും ലഹരിപിടിച്ച് ഉന്‍മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ എന്ത് അന്വേഷിക്കും. ?
47/50
അവിടെ അഗ്‌നി നിന്നെ വിഴുങ്ങും; വാള്‍ നിന്നെ വിച്‌ഛേദിക്കും. വെട്ടുകിളിപോലെ അത് നിന്നെ ---------------------. വെട്ടുകിളിയെപ്പോലെ പെരുകുക; വെട്ടിലിനെപ്പോലെ വര്‍ധിക്കുക . പൂരിപ്പിക്കുക ?
48/50
രഥങ്ങള്‍തെരുവീഥിയിലൂടെ ചീറിപ്പായുന്നു. തുറസ്‌സായ സ്‌ഥലങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. അവ പന്തങ്ങള്‍പോലെ --------------------- മിന്നല്‍ പോലെ പായുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?
49/50
----------------- പോലെ പെരുകുക;_--------------------- പോലെ വര്‍ധിക്കുക.
50/50
നൈലിനരികേ സ്‌ഥിതി ചെയ്‌തിരുന്ന തേബസിനെക്കാള്‍ ശ്രഷ്‌ഠയാണോ നീ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു; എന്ത് അവള്‍ക്കു കോട്ടയും വെള്ളം അവള്‍ക്കു മതിലും ആയിരുന്നു. ?
Result: