Malayalam Daily Bible Quiz for January 28

 

Embark on a unique spiritual journey on January 28 with our Malayalam Daily Bible Quiz. Purposeful questions for an enriching experience. #MalayalamBibleQuiz #January28 Malayalam Daily Bible Quiz for January 28: Engage in unique, purposeful questions to nurture your faith. Enrich your spiritual journey. #MalayalamBibleQuiz #January28
Malayalam Daily Bible Trivia Quiz for January 28

Embark on a refreshing day of spiritual discovery with our dynamic Malayalam Daily Bible Quiz for January 28! As the sun rises, immerse yourself in questions crafted to deepen your connection with the divine teachings of the Bible. Tailored uniquely for January 28, this quiz offers an exclusive opportunity to strengthen your faith and understanding. Join us in this enlightening journey, allowing the scriptures to guide your path in a distinctive way.

1/10
ദൈവം ഒരു വ്യക്തിയെ പരീക്ഷിക്കുന്നതായി ഉത്പത്തി ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന ഏക സംഭവം?
A ആദിമാതാപിതാക്കന്മാർ പഴം ഭക്ഷിക്കരുതെന്ന് വിലക്കിയത്
B അബ്രാഹത്തെ മൂന്ന് അജ്ഞാത അതിഥികൾ സന്ദർശിക്കുന്നത്
C അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കണമെന്നത്
D യാക്കോബ് ഏസാവിനോട് കടുഞ്ഞൂലവകാശം ആവശ്യപ്പെടുന്നത്
2/10
മത്തായി 19ാം അധ്യായത്തിൽ "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു" എന്ന മുഖവുരയോടെ യേശു പറഞ്ഞതെന്ത്?
A ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക
B കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല
C സ്വർഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്
D ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്
3/10
അപ്പസ്തോലന്മാരെ പ്രേഷിതവേലയ്ക്കായി അയയ്ക്കുമ്പോൾ യേശു നല്കുന്ന നിർദ്ദേശങ്ങളിൽ നാലെണ്ണം താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ഒന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇല്ലാത്തതാണ്. കണ്ടെത്തുക.
A നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്
B നിങ്ങളുടെ അരപ്പട്ടയിൽ സ്വർണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്
C ചെരുപ്പു ധരിക്കാം; രണ്ട് ഉടുപ്പുകൾ ധരിക്കരുത്
D നിങ്ങളെ ആരെങ്കിലും സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോരുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ
4/10
"നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്ക് പോകുമ്പോൾ വീഞ്ഞോ ലഹരി സാധനങ്ങളോ കുടിക്കരുത്; കുടിച്ചാൽ നിങ്ങൾ മരിക്കും". ആര് ആരോടു പറഞ്ഞു?
A മോശ അഹറോനോട്
B മോശ എലെയാസറിനോട്
C കർത്താവ് അഹറോനോട്
D അഹറോൻ ഉസിയേലിനോട്
5/10
"നിയമവും പ്രവാചകന്മാരും . . . വരെ ആയിരുന്നു".
A മോശ
B ക്രിസ്തു
C ഏലിയ
D യോഹന്നാൻ
6/10
യേശുവിന്റെ ആഹ്വാനമനുസരിച്ച് പെസഹാ ഒരുക്കാനായി അയക്കപ്പെടുന്ന രണ്ടു ശിഷ്യന്മാർ നഗരത്തിൽ ചെല്ലുമ്പോൾ ചെയ്യേണ്ടതെന്ത്?
A വിരുന്നുശാല എവിടെയെന്ന് ചോദിക്കണം
B സജ്ജീകൃതമായ മാളികയിൽ പെസഹാ ഒരുക്കണം
C കാണിച്ചു തരുന്ന മാളികയിലേക്ക് ചെല്ലണം
D ഒരു കുടം വെളളം ചുമന്നുകൊണ്ടുവരുന്നവനെ അനുഗമിക്കണം
7/10
മത്തായി 6:21 താഴെച്ചേർത്തിരിക്കുന്ന ഉത്തരങ്ങളിൽ നിന്നു കണ്ടെത്തുക.
A നിങ്ങൾ ആദ്യം അവിടത്തെ രാജ്യവും അവിടത്തെ നീതിയും അനേ്വഷിക്കുക
B നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും
C കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെന്നിൽ ശരീരം മുഴുവൻ കുറ്റമറ്റതായിരിക്കും
D മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയുവിൻ.
8/10
യേശു ദൈവദൂഷണം പറയുന്നുവെന്ന് നിയമജ്ഞർ പറഞ്ഞതെപ്പോൾ?
A കുഷ്ഠരോഗിയെ സുഖപ്പെടുത്തിയപ്പോൾ
B തളർവാതരോഗിയോട് "നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന് പറഞ്ഞപ്പോൾ
C അന്ധർക്ക് കാഴ്ചനൽകിയപ്പോൾ
D മനുഷ്യപുത്രൻ സാബത്തിന്റേയും കർത്താവാണെന്നു പറഞ്ഞപ്പോൾ
9/10
"നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക". പുതിയനിയമത്തിൽ ശക്തമായി മുഴങ്ങുന്ന ഈ വാക്യം ലേവ്യരുടെ ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. ലേവ്യഗ്രന്ഥത്തിലെ അധ്യായമേത്? വാക്യമേത്?
A 19:18
B 18:17
C 17:17
D 17:18
10/10
ധൂർത്തപുത്രന്റെ ഉപമയിൽ സുബോധമുണ്ടായി തിരിച്ചുവന്ന ഇളയമകൻ പിതാവിനോട് പറഞ്ഞ വാക്യമേത്?
A നിന്റെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കണമെ.
B ഞാനോ ഇവിടെ വിശന്നു മരിക്കുന്നു.
C എന്റെ പിതാവിന്റെ എത്രയോ ദാസൻമാർ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു
D നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല
Result: