Malayalam Bible Quiz on Lamentations

 


1/50
ഇപ്പോൾ അവരുടെ മുഖം ---------- കറുത്തിരിക്കുന്നു. തെരുവീഥികളിൽ അവരെ തിരിച്ചറിയാൻ കഴിയുന്നില്ല. അവരുടെ തൊലി എല്ലിനോട് ഒട്ടിയിരിക്കുന്നു .അത് ഉണങ്ങിയ വിറകുപോലെ ആയിരക്കുന്നു.
A) കരിക്കട്ടയെക്കാൾ
B) വെളുത്ത് ചുവന്ന്
C) പാലിനേക്കാൾ വെണ്മ
D) രത്‌നത്തേക്കാൾ
2/50
അവരുടെ ദുഷ്കർമങ്ങൾ അങ്ങയുടെ മുമ്പിൽ വരട്ടെ .എന്റെ അതിക്രമങ്ങൾ മൂലം എന്നോട് പ്രവർത്തിച്ചതുപോലെ അവരോടും പ്രവർത്തിക്കണമേ. എന്തെന്നാൽ ഞാൻ അത്യധികം നെടുവർ പ്പെട്ടു കരയുന്നു എന്റെ _ തളരുന്നു.
A) ഹൃദയം
B) മനസ്സ്
C) ശരീരം
D) ആത്മാവ്
3/50
രാത്രിയിൽ യാമങ്ങളുടെ ആരംഭത്തിൽ എഴുനേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ -------- പോലെ നിന്റെ ഹൃദയത്തെ ചൊരിയുക.
A) ജലധാര
B) നീർച്ചാൽ പോലെ
C) അരുവിപോലെ
D) ദാഹജലം പോലെ
4/50
ഞാനെന്റെ പ്രിയന്മാരെ വിളിച്ചു എന്നാൽ അവരെന്നെ വഞ്ചിച്ചു. തളർന്നു പോകാതിരിക്കാൻ ആഹാരമന്വേഷിച്ചു നടക്കുന്നതിനിടയിൽ എന്റെ പുരോഹിതന്മാരും േശ്രഷ്ടന്മാരും ------- മരിച്ചു വീണു?
A) നഗരത്തിൽ
B) പട്ടണത്തിൽ
C) ഗ്രാമത്തിൽ
D) വിജന പ്രദേശത്ത്
5/50
എന്റെ മധ്യത്തിലുള്ള എല്ലാ രക്തന്മാരെയും കർത്താവ് പരിഹസിച്ചു. എന്റെ യുവാക്കളെ തകർക്കാൻ. അവിടുന്ന് ഒരു സംഘത്തെ വിളിച്ചു വരുത്തി. കർത്താവ് യൂദയായുടെ കന്യകയായ പുത്രിയെ --------- എന്ന പോലെ ചവിട്ടി ഞെരിച്ചു.
A) മുന്തിരിച്ചക്കിൽ
B) എണ്ണക്കിൽ
C) ആട്ടുന്ന യന്ത്രം
D) ഗോതമ്പു ചക്കിൽ
6/50
രക്ഷപ്പെടാതിരിക്കാൻ അവിടുന്ന് എനിക്കു ചുറ്റും മതിലു കെട്ടി ഭാരമുള്ള --------- കൊണ്ട് എന്നെ ബന്ധിച്ചു .
A) ചങ്ങലകൾക്കൊണ്ട്
B) പാശം കൊണ്ട്
C) സ്നേഹംക്കൊണ്ട്
D) കയറു കൊണ്ട്
7/50
എന്റെ മാംസവും തൊലിയും ജീർണ്ണിക്കാൻ അവിടുന്ന് ഇടയാക്കി. എന്റെ അസ്ഥികളെ അവിടുന്ന് ----- ?
A) തകർത്തു
B) പുനർ ജീവിപ്പിച്ചു
C) ഊർജ്ജ് സ്വലമാക്കി
D) ജീർണ്ണിച്ചു
8/50
ഞാൻ വിളിച്ചപ്പോൾ അവിടുന്ന് അടുത്തു വന്നു. ------- എന്ന് അവിടുന്ന് പറഞ്ഞു?
A) ഭയപ്പെടേണ്ട
B) പരിഭ്രമിക്കേണ്ട
C) സംഭ്രമിക്കേണ്ട
D) പേടിക്കേണ്ട
9/50
എന്തെന്നാല്‍ സീയോന്‍മല ശൂന്യമായിക്കിടക്കുന്നു അവിടെ കുറുനരികള്‍------------നടക്കുന്നു. പൂരിപ്പിക്കുക ?
A) ഞെരുങ്ങി
B) വിറച്ചു
C) പേടിച്ചു
D) പതുങ്ങി
10/50
അനാഥരും അഗതികളുമായി ഞങ്ങളുടെ അമ്മമാര്‍ ആരെപ്പോലെയായി വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) അഗതിയെ
B) വിധവകളെ
C) അവശരെ
D) കന്യകയെ
11/50
ചെത്തിയെടുത്ത കല്ലു കൊണ്ട് അവിടുന്ന് എന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്നു ---------
A) വളഞ്ഞതാക്ക
B) ഋജു വാക്കി
C) നേരെയാക്കി
D) വീഥിയുള്ളതാക്കി
12/50
കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുകൾ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി എന്തെന്നാൽ എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും എവിടെ മയങ്ങിവീഴുന്നു?
A) നഗരവീഥികളിൽ
B) പട്ടണങ്ങളിൽ
C) ഗ്രാമങ്ങളിൽ
D) ജനവാസമില്ലാത്ത നഗരങ്ങളിൽ
13/50
ഞങ്ങളുടെ പിതാക്കന്മാര്‍ എന്ത് ചെയ്താണ് മരിച്ചത് എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ദ്രോഹം
B) തെറ്റ്
C) അനീതി
D) പാപ
14/50
സീയോന്റെ അമൂല്യരായ മക്കൾ, തങ്ങളുടെ തൂക്കത്തിനൊപ്പം തങ്കത്തിന്റെ വിലയുള്ളവർ കുശവന്റെ കരവേലയായ -------- പോലെ ഗണിക്കപ്പെട്ടതെങ്ങനെ?
A) മൺപാത്രങ്ങൾ
B) ഓട്ടുപാത്രങ്ങൾ
C) പിത്തള പാത്രങ്ങൾ
D) അലുമിനിയം
15/50
ആരാണ് വിറകുചുമടിന്റെ ഭാരം കൊണ്ട് തളര്‍ന്നുവീഴുന്നത് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ശിശുക്കള്‍
B) കുഞ്ഞുങ്ങള്‍
C) കുട്ടികള
D) ബാലന്‍മാര്‍
16/50
മരുഭുമിയിലെ വാള്‍ നിമിത്തം എന്ത് പണയം വച്ചാണ് ഞങ്ങള്‍ അപ്പം നേടുന്നത് വിലാപങ്ങള്‍. 5. അധ്യായത്തില്‍ പറയുന്നത് ?
A) ജീവന്‍
B) സ്നേഹം
C) പ്രാണന്‍
D) നീതി
17/50
ഓരോ പ്രഭാതത്തിലും അത് പുതിയതാണ്. അവിടുത്തെ എന്ത്? ഉന്നതമാണ്.
A) വിശ്വസ്തത
B) വാഗ്ദാനം
C) സ്നേഹം
D) ഉടമ്പടി
18/50
കർത്താവ് സിയോനിൽ നിർദിഷ് ടോത് സവവും സാബത്തും ഇല്ലാതാക്കി. തന്റെ ഉഗ്രമായ രോഷത്തിൽ രാജാവിനെയും പുരോഹിതനെയും വെറുത്തു. നിർദിഷ് ടോ ത്സവങ്ങൾ ആഘോഷിക്കേണ്ട സ്ഥലത്തെ അവിടുന്ന് -------?
A) നാശക്കൂമ്പാമാക്ക
B) ഇല്ലാതാക്കി
C) നശിപ്പിച്ചു
D) ചാമ്പലാക്കി
19/50
സിയോൻ പുത്രിയിൽ നിന്ന് അവളുടെ മഹിമ വിട്ടകന്നു. അവളുടെ പ്രഭുക്കമാർ മേച്ചിൽ സ്ഥലം കണ്ടെത്താത്ത ആരെപ്പോ ലായി?
A) മാനുകളെ
B) ആടുകളെ
C) കഴുതകളെ
D) കുതിരകളെ
20/50
അവർ എവിടെ അന്ധരായി അലഞ്ഞു നടക്കുന്നു. രക്തപങ്കിലമായ അവരുടെ വസ്ത്രം ആരും സ്പർശിക്കുകയില്ല. ?
A) തെരുവീഥികളിലൂടെ
B) വഴികളിലൂടെ
C) വീടുകളിലൂടെ
D) താഴ്‌വരകളിലൂടെ
21/50
ഞങ്ങളെ അനുധാവനം ചെയ്തിരുന്ന വർ ആ കാശത്തിലെ കഴുകന്മാരെക്കാൾ വേഗമുള്ളവരായിരുന്നു. അവർ ഞങ്ങളെ പിൻതുടർന്ന് -------- ഒടിച്ചു. ഞങ്ങളെ പിടിക്കാൻ അവർ മരുഭൂമിയിൽ പതിയിരുന്നു.
A) മലകളിലൂടെ
B) പാറകളിലൂടെ
C) സങ്കേതങ്ങളിലൂടെ
D) താഴ്‌വരകളിലൂടെ
22/50
നിന്ദനത്തിനും ക്രൂരമായ അടിമത്തതിനും അധിനയായി ആരു നാടുകടത്തപ്പെട്ടു?
A) യൂദാ
B) ഇസ്രായേൽ
C) ജറുസലേം
D) ഈജിപ്ത്
23/50
അവളുടെ കവാടങ്ങൾ ധൂളിയിൽ അമർന്നു. അവിടുന്ന് അവളുടെ ഓടാമ്പലുകളെ ഒടിച്ചു തകർത്തു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകളുടെയിടയിലായി എന്ത് ഇല്ലതായി?
A) നിയമം
B) ചട്ടങ്ങൾ
C) കൽപനകൾ
D) പ്രവൃത്തികൾ
24/50
വാളേറ്റു മരിച്ചവർ വിശപ്പു കൊണ്ട് മരിക്കുന്നവരെക്കാൾ -------- ആണ്.
A) ഭാഗ്യവാന്മാർ
B) നിർഭാഗ്യവാന്മാർ
C) സംതൃപ്തിയുള്ളവർ
D) സന്തോഷമുള്ളവർ
25/50
കർത്താവ് തന്നെ അവരെ --------- അവിടുത്തേയ്ക്ക ഇനി അവരെക്കുറിച്ച് കരുതലില്ല.
A) ചിതറിച്ചു
B) ഒരു മിച്ചു
C) ഒന്നിപ്പിച്ചു
D) വേർപ്പെടുത്തി
26/50
അവളുടെ പ്രഭുക്കന്മാർ മഞ്ഞിനെക്കാൾ നിർമ്മലരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരിന്നു. അവരുടെ ശരീരം ------- തുടുത്തും അവരുടെ ആകാര ഭംഗി ഇന്ദ്രനീലത്തിന് തുല്യവുമായിരുന്നു.
A) പവിഴത്തെക്കാൾ
B) വജ്രത്തേക്കാൾ
C) രത്നത്തേക്കാൾ
D) ഗോമേദത്തേക്കാൾ
27/50
ഞങ്ങളുടെ ജീവശ്വാസം കർത്താവിന്റെ അഭിക്ഷിക്തൻ അവരുടെ കുഴിയിൽ പതിച്ചു. അവന്റെ ------- ഞങ്ങൾ ജനതകളുടെ ഇടയിൽ വസിക്കും.
A) തണലിൽ
B) കീഴിൽ
C) അവന്റെ മറവിൽ
D) നാളുകളിൽ
28/50
ആര് തിരികല്ലില്‍ പൊടിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) കുട്ടികള്‍
B) യുവതികള
C) യുവാക്കന്‍മാര്‍
D) ബാലന്‍മാര്‍
29/50
ഇതാ കർത്താവ് തന്റെ കോപത്തിൽ സീയോൻ പുത്രിയെ മേഘം കൊണ്ട് മൂടിയിരിക്കുന്നു. ഇസ്രായേലിന്റെ മഹത്വത്തെ അവിടുന്ന് ആ കാശത്തിൽ നിന്ന് ഭൂമിയിലേയ്ക്ക വലിച്ചെറിഞ്ഞു. തന്റെ കോപത്തിന്റെ ദിനത്തിൽ അവിടുന്ന് തന്റെ ---------- ഓർമ്മിച്ചില്ല.
A) പാദപീഠം
B) ഭൂമിയെ
C) ജനങ്ങളെ
D) തന്റെ മക്കളെ
30/50
ആവശ്യത്തിനു എന്ത് ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഈജിപ്തിന്‍റെയും അസിറിയയായുടെയും നേരെ കൈനീട്ടേണ്ടി വന്നു എന്നാണ് വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) ഭക്ഷണം
B) പാനിയം
C) വെള്ളം
D) ആഹാരം
31/50
അവിടുന്ന് ഒരിക്കലും മന: പൂർവ്വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ --------- ചെയ്യുന്നില്ല
A) ദുഖിപ്പിക്കുകയോ
B) വേദനിപ്പിക്കുകയോ
C) വിഷമിപ്പിക്കുകയോ
D) കരയിപ്പിക്കുകയോ
32/50
സീയോനില്‍ സ്ത്രീകളും യൂദാനഗരങ്ങളില്‍ ആരും അപമാനിതരായി വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) യുവതികളും
B) ശിശുക്കളും
C) ബാലികമാരും
D) കന്യകമാരും
33/50
മുറിവേറ്റവരെപ്പോലെ നഗര വീഥികളിൽ തളർന്നു വീഴുമ്പോൾ മാതാക്കളുടെ മടിയിൽ വച്ച് ജീവൻ വാർന്നു പോകുമ്പോൾ അവർ തങ്ങളുടെ അമ്മമാരോട് കരഞ്ഞു ക്കൊണ്ട് എന്ത് എവിടെ എന്നു ചോദിക്കുന്നു ?
A) അപ്പവും വീഞ്ഞും
B) അപ്പവും റൊട്ടിയും
C) റൊട്ടിയും വെള്ളവും
D) റൊട്ടിക്കഷണം
34/50
നിന്റെ സകല ശത്രുക്കളും നിന്നെ നിന്ദിക്കുന്നു. അവർ ചൂളമടിക്കുകയും പല്ലിറുമുകയും ചെയ്യുന്നു. നമ്മൾ അവളെ തകർത്തു. ഇതാണ് നമ്മൾ ------- ദിവസം.
A) ആശിച്ചിരുന്ന
B) നിശ്ചയിച്ചിരുന്ന
C) കാത്തിരുന്ന
D) നടപ്പിലാക്കിയ
35/50
സിയോനിലേയ്ക്കുള്ള വഴികൾ വിലപിക്കുന്നു. നിശ്ചയിക്കപ്പെട്ടുള്ള ഉത്സവങ്ങൾക്ക് ആരും എത്തുന്നില്ല. അവളുടെ കവാടങ്ങൾ വിജനമായിരിക്കുന്നു. അവളുടെ പുരോഹിതന്മാർ നെടുവീർപ്പെടുന്നു. അവളുടെ ---------- വലിച്ചിഴച്ചുക്കൊണ്ടു പ്പോയി.
A) തോഴിമാരെ
B) സുഹൃത്തുക്കളെ
C) ദാസിമാരെ
D) കൂട്ടുക്കാരെ
36/50
സീയോൻ പുത്രി നിന്റെ പാപത്തിന്റെ ശിക്ഷ പൂർത്തിയായി നിന്റെ പ്രവാസം തുടരാൻ ഇനി അവിടുന്നു അനുവദിക്കുയില്ല. എന്നാൽ ഏദോം പുത്രി നിന്റെ അകൃത്യങ്ങൾക്ക് അവിടുന്ന് നിന്നെ -------- അവിടുന്ന് നിന്റെ പാപങ്ങൾ വെളിപ്പെടുത്തും.
A) ശിക്ഷിക്കും
B) രക്ഷിക്കും
C) നിന്നെ ഓർക്കുകയില്ല
D) നിന്നെ മറക്കും
37/50
തന്റെ ഉഗ്രകോപത്തിൽ ഇസ്രായേലിന്റെ സർവ്വ ശക്തിയും അവിടുന്ന് വെട്ടി വീഴ്ത്തി . ശത്രുക്കളുടെ മുമ്പിൽ വച്ച് അവിടുന്ന് തന്റെ വലത്തുകൈയ് അവരിൽ നിന്ന് പിൻവലിച്ചു സംഹാരാഗ്നി പോലെ അവിടുന്ന് ആർക്കെതിരെ ജ്വലിച്ചു.?
A) യാക്കോബിനെതിരെ
B) ഇസ്രായേലിനെതിരെ
C) ഈജിപ്തിനെതിരെ
D) യൂദായ്ക്കെതിരെ
38/50
തന്നെ കാത്തിരിക്കുന്നവർക്കും തന്നെ തേടുന്നവർക്കും കർത്താവ് -----------
A) നല്ലവനാണ്
B) കാരുണ്യവാനാണ്
C) വിശ്വാസ് തനാണ്
D) സ്നേഹിതനാണ്
39/50
കർത്താവിന്റെ പ്രവൃത്തി നീതിയുക്തമാണ്. ഞാൻ അങ്ങയുടെ വചനത്തെ ധിക്കരിച്ചു. ജനതകളെ കേൾക്കുവിൻ എന്റെ ദുരിതങ്ങൾ കാണുവിൻ എന്റെ തോഴിമാരും എന്റെ യുവാക്കളും ----------?
A) നാടുകടത്തപ്പെട്
B) വിദേശത്തേയ്ക്ക അയക്കപ്പെട്ടു
C) നാട്ടിലേയ്ക്ക അയക്കപ്പെട്ടു
D) കാട്ടിലേയ്ക്ക അയക്കപ്പെട്ടു
40/50
യുവാക്കളും വൃദ്ധരും തെരുവീഥികളിലെ പൊടി മണ്ണിൽ വീണു ക്കിടക്കുന്നു. എന്റെ കന്യകമാരും എന്റെ യുവാക്കളും വാളിനിരയായി വീണു.അങ്ങയുടെ --------- ദിനത്തിൽ അവിടുന്നു അവരെ വിധിച്ചു. കരുണ കൂടാതെ കൊന്നു.
A) കോപത്തിന്റെ
B) സന്തോഷത്തിന്റെ
C) വിലാപത്തിന്റെ
D) ദു:ഖത്തിന്റെ
41/50
അവൾ കവിൾത്തടങ്ങളിലൂടെ കണ്ണുനീരൊഴുക്കുന്നു. അവളെ ആശ്വസിപ്പിക്കാൻ അവളുടെ പ്രിയന്മാരിലാരുമില്ല. അവളുടെ --------- അവളോട് വഞ്ചന കാണിച്ചു.
A) സുഹൃത്തുക്കളെല്ലാവരും
B) ഇഷ്ടപ്പെട്ട വർ
C) കൂട്ടുകാർ
D) ഇഷ്ടമില്ലാത്തവർ
42/50
ക്ഷാമത്തിന്റെ പൊള്ളുന്ന ചൂട് കൊണ്ട് ഞങ്ങളുടെ എന്ത് ചൂളംപോലെ തപിക്കുന്നു വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ പറയുന്നത് ?
A) മാംസം
B) തൊലി
C) ശരീരം
D) കൈകള്‍
43/50
നമ്മുക്ക് നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗ്ഗസ്‌ഥനായ ---------- ഉയർത്താം
A) ദൈവത്തിങ്കലേക്ക്
B) അത്യുന്നതത്തിലേക്ക്
C) കർത്താവിങ്കലേക്ക്
D) പിതാവിങ്കലേക്ക്
44/50
സ്വാദിഷ്ട ഭോജനം ആസ്വദിച്ചിരുന്ന വർ തെരുവുകളിൽ പട്ടിണികൊണ്ട് നശിക്കുന്നു പട്ടുവസ്ത്രം ധരിച്ചു വളർന്നവർ --------- കിടക്കുന്നു
A) ചാരക്കുമ്പാരത്തിന്മേൽ
B) മൺതരികളിൽ
C) നിലത്ത്
D) ഓട്ടു കഷണങ്ങളിൽ
45/50
എന്തെന്നാല്‍, അവിടുന്ന് ഞങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചു. അവിടുന്ന് ഞങ്ങളോട് അത്യധികം -------------വിലാപങ്ങള്‍. 5. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?
A) വെറുത്തിരിക്കുന്നു
B) കോപിച്ചിരിക്കുന്നു
C) ഭയപ്പെട്ടിരിക്കുന്നു
D) ദ്രോഹിച്ചിരിക്കുന്നു
46/50
അവളുടെ ജനം ആഹാരം ലഭിക്കാതെ നെടുവീർപ്പു. തങ്ങളുടെ ശക്തി കെട്ടുപോകാതിരിക്കാൻ മാത്രമുള്ള --------- വേണ്ടി അവർ തങ്ങളുടെ നിധികൾ വിൽക്കന്നു.
A) ആഹാരത്തിനു വേണ്ടി
B) ഭക്ഷണത്തിനു വേണ്ടി
C) വിശപ്പടക്കാൻ വേണ്ടി
D) ഭോജഹത്തിനു വേണ്ടി
47/50
ഒരിക്കൽ ജനനിബഡമായിരുന്ന നഗരം ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു. ജനത കളിൽ ഉന്നതിയായിരുന്ന വൾ ഇന്നിതാ വിധവയെപ്പോലെയായിരുക്കുന്നു. നഗരങ്ങളുടെ -------- ഇന്നു കപ്പം കൊടുത്തു കഴിയുന്നു.
A) റാണിയായിരുന്നവൾ
B) രാജ്ഞിയായിരുന്ന വൾ
C) നേതൃത്വത്തിൽ ആയിരുന്നവൾ
D) നേതൃത്വമില്ലാതിരുന്നവൾ
48/50
അവിടുത്തെ ക്രോധത്തിന്റെ ദൺ ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ പ്രകാശത്തിലേയ്ക്കല്ല ----------- അവിടുന്ന് എന്നെ തള്ളിവിട്ടത്.
A) കൂരിരുട്ടിലേയ്ക്കാണ
B) അന്ധകാരത്തിലേയക്കാണ്
C) വെളിച്ചത്തിലേയ്ക്കാണ്
D) സ്നേഹത്തിലേയ്ക്കാണ്
49/50
കർത്താവിന്റെ സ്നേഹം ഒരിക്കലും --------------------അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ?
A) അസ്തമിക്കുന്നില്ല
B) അവസാനിക്കുന്നില്ല
C) ഇല്ലാതാക്കുന്നില്ല
D) നിലനിൽക്കുന്നതല്ല
50/50
നിന്റെ ഐശ്വര്യം പുന:സ്ഥാപിക്കാൻ വേണ്ടി നിന്റെ അകൃത്യങ്ങൾ അവർ മറനീക്കി കാണിച്ചില്ല. അവരുടെ ദർശനങ്ങൾ മിഥ്യയു ------- ആയിരുന്നു.
A) വഞ്ചനാത്മകവും
B) കപടമായിരുന്നു
C) ദുഷ്ടമായിരുന്നു
D) മായമായിരുന്നു
Result: