Malayalam Bible Quiz August 15 | Daily Bible Questions in Malayalam

Malayalam Bible Quiz Questions and Answers: Malayalam Daily Bible Quiz - August 15

Malayalam Bible Quiz for August 15 with Answers


1➤ ""നിങ്ങൾക്ക് ഉത്കർഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയിടയിൽ അവകാശം തരുന്നതിനും ഇതിനു കഴിയും"" എന്തിനു കഴിയും എന്നാണ് പൗലോസ് സഭാശ്രേഷ്ഠന്മാരോട് പറയുന്നത്?

2➤ യേശു പറഞ്ഞ മുന്തിരിച്ചെടിയുടെ ഉപമയിൽ ആരാണ് കൃഷിക്കാരൻ?

3➤ തന്റെ സഹോദരങ്ങളുടെ മുമ്പിൽ ജോസഫ് രണ്ടാം പ്രാവശ്യം കരഞ്ഞതിന്റെ സന്ദർഭമെന്ത്?

4➤ ഉത്പത്തിപുസ്തകത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ചരിത്രത്തിലെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുന്ന അദ്ധ്യായ വിഭജനമേത്?

5➤ മത്തായിയുടെ ഭവനത്തിൽ യേശുവിന്റെകൂടെ ആരെല്ലാം ഭക്ഷണത്തിനിരുന്നുവെന്നാണ് 9,10ൽ പറയുന്നത്?

6➤ യേശുക്രിസ്തുവിലുളള വിശ്വാസം സ്വീകരിക്കുന്ന വിജാതീയർ യഹൂദമതനിയമമനുസരിച്ചുളള പരിഛേദനം ചെയ്യേണ്ടതില്ല. എന്നാൽ യഹൂദരെ പരിഗണിച്ച് പൗലോസ്ശ്ലീഹാ ഒരാൾക്ക് പരിഛേദനകർമ്മം നടത്തി. അയാൾ ആര്?

7➤ "നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും .............വരുന്നത്?

8➤ എന്തിന്റെ പ്രഥമപാഠങ്ങൾ പഠിച്ചാണ് നാം പക്വതയിലേക്ക് വളരേണ്ടത്

9➤ ഉപസ്ഥാനപതിയെ വിശ്വാസത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ച മാന്ത്രികനായ ഏലിമാസിനെ പൗലോസ് അന്ധനാക്കിയ അത്ഭുതം കണ്ടപ്പോൾ ഉപസ്ഥാനപതി സേർജിയൂസ് പാവുളൂസ് എന്തിനെക്കുറിച്ചാണ് അത്ഭുതപ്പെട്ടത്?

10➤ "ആ സൂതികർമ്മിണികൾ ........ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല".

Your score is