Malayalam Bible Quiz Questions and Answers from Revelation
Malayalam Bible Quiz on Revelation
Malayalam Bible Quiz (മലയാളം ബൈബിൾ ക്വിസ്) : Questions and Answers from Revelation
Q ➤ കുഞ്ഞാട് ഒന്നാം മുദ്ര പൊട്ടിച്ചപ്പോൾ വന്ന ജീവി ?Ans ➤ വെള്ളക്കുതിര (6:1).
Q ➤ വെള്ളക്കുതിരയുടെ പുറത്തിരിക്കുന്നവന്റെ കൈയ്യിൽ ?Ans ➤ ഒരു വില്ലുണ്ട് അവന് ഒരു കിരീടവും ലഭിച്ചു (6:1).
Q ➤ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ ?Ans ➤ ചുവന്ന കുതിര (6:4 ).
Q ➤ ചുവന്ന കുതിരയുടെ പുറത്തിരിക്കുന്നവന്?Ans ➤ ഭൂമിയിൽ നിന്ന് സമാധാനം എടുത്തു കളയേണ്ടതിന് അധികാരം ലഭിച്ചു ഒരു വലിയ വാളും അവന് കിട്ടി (6:4 ).
Q ➤ മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ?Ans ➤ കറുത്ത കുതിര (6:5 ).
Q ➤ കറുത്ത കുതിരയുടെ പുറത്തിരിക്കുന്നവന്റെ കൈയ്യിൽ?Ans ➤ ഒരു തുലാസ് പിടിച്ചിരിക്കുന്നു (6:5 ).
Q ➤ നാലാം മുദ്ര പൊട്ടിച്ചപ്പോൾ?.Ans ➤ മഞ്ഞ കുതിര (6:8 ).
Q ➤ മഞ്ഞ കുതിരയുടെ പുറത്തിരിക്കുന്നവന്?Ans ➤ മരണം എന്ന് പേർ (6:7 ).
Q ➤ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ?.Ans ➤ ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യങ്ങൾ ഹേതുവായും അറക്കപ്പെട്ടവരുടെ ആത്മാക്കളെ യാഗപീടത്തിൻ കീഴിൽ കണ്ടു (6:9 ).
Q ➤ ആറാം മുദ്ര പൊട്ടിച്ചപ്പോൾ?Ans ➤ വലിയോരു ഭൂകമ്പം ഉണ്ടായി ,സൂര്യൻ കരിമ്പടം പോലെ കറുത്തു ,ചന്ദ്രൻ രക്തതുല്യമായി,അക്കഷത്ത്തിലെ നക്ഷത്രങ്ങൾ വീണു,ആകാശം മാറിപ്പോയി,മലയും ദ്വീപും സ്വസ്ഥാനത്തു നിന്ന് ഇളകിപ്പോയി (6:12-14 ).
Q ➤ യിസ്സായേൽ മക്കളുടെ സകല ഗോത്രത്തിൽ നിന്നും മുദ്രയേറ്റപ്പെട്ടവരുടെ സംഖ്യ ?Ans ➤ 144000 7(7:9 )
Q ➤ ഏഴാം മുദ്ര പൊട്ടിച്ചപ്പോൾ?Ans ➤ സ്വർഗ്ഗത്തിൽ ഏകദേശം അരമണിക്കൂർ മൌനത ഉണ്ടായി (8:1 ).
Q ➤ യോഹന്നാൻ തടവിലായിരുന്നത് എവിടെ ആയിരുന്നു?Ans ➤ പത്മോസ് ദ്വീപ് (1:9).
Q ➤ ഏഴ് സഭകൾ ഏതൊക്കെയാണ് ?Ans ➤ എഫസോസ്,സ്മ്രുന്ന,പെർഗ്ഗമൊസ്,തൂയഥൈര,സർദ്ദിസ്,ഫിലദെൽഫിയ,ലാവോദിക്ക്യ (1:11).
Q ➤ എഫസോസിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു ?Ans ➤ ഏഴു നക്ഷത്രം കൈയ്യിൽ പിടിച്ചു ഏഴു പൊൻ നിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ (1 :1 ).
Q ➤ ആദ്യസ്നേഹം വിട്ടു കളഞ്ഞു എന്ന കുറ്റം ഏതു സഭയെക്കുറിച്ചാണ് പറയുന്നത് ?Ans ➤ എഫസോസ് (2:4).
Q ➤ നിക്കൊലാവ്യരുടെ നടപ്പ് പകക്കുന്ന സഭ ?Ans ➤ എഫസോസ് (2:6).
Q ➤ എഫസോസ് സഭക്കാർ കള്ളൻ എന്ന് കണ്ടെത്തിയത് ആരെയാണ് ?Ans ➤ അപ്പോസ്തലന്മാർ അല്ലാതിരിക്കെ തങ്ങൾ അപ്പോസ്തലന്മാർ എന്ന് പറയുന്നവരെ പരീക്ഷിച്ചു കള്ളന്മാർ എന്ന് കണ്ടെത്തി (1 :3 ).
Q ➤ സ്മൃന്നയിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?Ans ➤ മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്തു ആദ്യനും അന്ത്യനുമായവാൻ (:).
Q ➤ പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും എന്ന് ഏതു സഭയോടാണ് അറിയിച്ചത് ?Ans ➤ സ്മൃന്ന (2:10).
Q ➤ മരണപര്യന്തം വിശ്വസ്ഥൻ ആയിരുന്നാൽ എന്ത് നല്‍കാം എന്നാണ് സ്മൃന്നയുടെ സഭയുടെ ദൂതന് എഴുതുന്നത് ?Ans ➤ ജീവകിരീടം (2:11).
Q ➤ ജയിക്കുന്നവന് എന്ത് പ്രതിഫലം നൽകുമെന്നാണ് സ്മൃന്നയുടെ ദൂതന് എഴുതിയത് ?Ans ➤ ജയിക്കുന്നവന് രണ്ടാം മരണത്തിൽ ദോഷം വരികയില്ല (2:11).
Q ➤ പെർഗ്ഗമോസിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?Ans ➤ മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ (2:12).
Q ➤ സാത്താന്റെ സിംഹാസനം ഉള്ള യിടത്തുള്ള സഭ ?Ans ➤ പെർഗ്ഗമോസ് (2:13 ).
Q ➤ പെർഗ്ഗമോസ് സഭയിലെ വിശ്വസ്തനായ സാക്ഷി ?Ans ➤ അന്തിപ്പാസ് (2:13).
Q ➤ ജയിക്കുന്നവന് എന്ത് നല്‍കും എന്നാണ് പെർഗ്ഗമോസ് സഭയോട് പറഞ്ഞിരിക്കുന്നത് ?Ans ➤ മറഞ്ഞിരിക്കുന്ന മന്ന ,വെള്ളക്കല്ലും അതിന്മേല എഴുതിയിരിക്കുന്ന പുതിയ പേരും (2:17 ).
Q ➤ തൂയഥൈര സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?Ans ➤ അഗ്നിജ്വാലക്ക് ഒത്ത കണ്ണും വെള്ളോട്ടിന് സദൃശ്യമായ കാലും ഉള്ള ദൈവപുത്രൻ (2:18 ).
Q ➤ ഈസബേൽ എന്ന സ്ത്രീയെ അനുവദിച്ചിരിക്കുന്ന സഭ ?Ans ➤ തൂയഥൈര(2:20).
Q ➤ ജയിക്കുന്നവന് എന്ത് നല്‍കാം എന്നാണു തൂയഥൈര സഭയോട് പറഞ്ഞിരിക്കുന്നത് ?Ans ➤ ജാതികളുടെ മേൽ അധികാരം കൊടുക്കും അവൻ ഇരുമ്പ് കോല് കൊണ്ട് അവരെ മേയിക്കും, ഉദയനക്ഷത്രവും കൊടുക്കും (2:27 ).
Q ➤ സർദ്ദീസിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?Ans ➤ ദൈവത്തിന്റെ ഏഴാത്മാവും ഏഴ് നക്ഷത്രവും ഉള്ളവൻ (3:1).
Q ➤ ജയിക്കുന്നവന് എന്ത് നല്‍കും എന്നാണു സർദ്ദീസിലെ സഭയോട് പറയുന്നത് ?Ans ➤ ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?
Q ➤ അല്പമേ ശക്തിയുള്ളൂ എങ്കിലും എൻറെ വചനം കാത്തു എന്ന് പറയുന്നത് ഏതു സഭയോട് ആണ് ?Ans ➤ ഫിലദെൽഫിയ (3:8 ).
Q ➤ ജയിക്കുന്നവന് എന്ത് നൽകും എന്നാണ് ഫിലദെൽഫിയ സഭയോട് പറയുന്നത് ?Ans ➤ ദൈവത്തിൻറെ ആലയത്തിൽ ഒരു തൂണാക്കും (3:12).
Q ➤ ലാവോദിക്ക്യ സഭയുടെ ദൂതന് എഴുതുക എന്ന് യോഹന്നനോട് പറഞ്ഞപ്പോൾ കര്‍ത്താവിന്റെ ഭാവം എങ്ങനെ ആയിരുന്നു?Ans ➤ വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ (3:14 ).
Q ➤ ജയിക്കുന്നവന് എന്ത് നല്‍കും ?Ans ➤ ജയിക്കുന്നവന് കത്താവിനോട് കൂടെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നൽകും (3:21 ).