Malayalam Bible Quiz on Zechariah

 


1/50
പ്രധാനപുരോഹിതനായ ജോഷ്വ ആരുടെ മുൻപിൽ നിൽക്കുന്നതായിട്ടാണ് പ്രവാചകന് കർത്താവ് കാണിച്ചു കൊടുത്തത്?
A) ദൈവത്തിന്റെ
B) കർത്താവിന്റെ സിംഹാസത്തിന്റെ
C) ദൈവാലയത്തിന്റെ
D) കര്‍ത്താവിന്‍െറ ദൂതന്‍െറ
2/50
ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച്‌ വേച്ചുവീഴും.അന്ന് ഞാൻ ജറുസലെമിനെ എന്താ ക്കി മാറ്റും എന്നാണ് കർത്താവ് പറയുന്നത്?
A) പാറ
B) ഭാരമേറിയ കല്ല്
C) വടി
D) ഉറച്ച കല്ല്
3/50
ഞാന്‍ ആരെ പ്രതി അസഹിഷ്‌ണുവായിരിക്കുന്നുവെന്നാണ് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത് ?
A) ഇസ്രായേലിനെ
B) സീയോനെ
C) ലെബനോനെ
D) ഹെബ്രോണിനെ
4/50
മോഷ്‌ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും ചുരുളിൽ എഴുതിയിരിക്കുന്നതുപോലെ എന്തു സംഭവിക്കും?
A) നശിക്കും
B) വിച്‌ഛേദിക്കപ്പെടും
C) തകർന്നു പോകും
D) ശിക്ഷിക്കപ്പെടും
5/50
കൃപ എന്ന വടി എടുത്തൊടിച്ചപ്പോൾ എന്തു സംഭവിച്ചു?
A) സകല ജനതകളുമായി ചെയ്‌ത എന്‍െറ ഉടമ്പടി ഞാന്‍ അസാധുവാക്കി.
B) ദൈവമായ കർത്താവുമായി ചെയ്ത ഉടമ്പടി അവസാനിപ്പിച്ചു.
C) ഇസ്രായേലുമായിട്ടുള്ള സാഹോദര്യം അവസാനിപ്പിച്ചു.
D) ഭൂമിയിലെ എല്ലാ ജനതകളുമായിട്ടുള്ള ഉടമ്പടി അസാധുവാക്കി
6/50
ഞാന്‍ എവിടെ നിന്ന് രഥത്തെയും ജറുസലേമില്‍ നിന്ന് പടക്കുതിരയെയും വിച്ഛെദിക്കും ?
A) എഫ്രായിമില്‍
B) ജറുസലെമില്‍
C) യുദായില്‍
D) ഈജിപ്തില്‍
7/50
സഖറിയാ പ്രവാചകനോട് സംസാരി ച്ചദൂതന്‍ വന്ന്‌ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി നീ എന്തു കാണുന്നു എന്ന് ചോദിച്ചപ്പോൾ പ്രവാചകൻ പറഞ്ഞ മറുപടി എന്ത് ?
A) നാല് ലോഹപണിക്കാർ ചുറ്റും നിൽക്കുന്നു.
B) പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്‍െറ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴു ദീപങ്ങളും.
C) പൊന്നുകൊണ്ടുള്ള ഒരു വിളക്കു
D) പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്‍െറ മുകളില്‍ ഒരു കോപ്പയും
8/50
യഹോസദാക്കിന്‍െറ പുത്രൻ ആര്?
A) ജോഷ്വ
B) ഹോസിയാ
C) തോബിത്
D) ജസ്സെ
9/50
കര്‍ത്താവിന്‍െറ പ്രീതിക്കായി പ്രാര്‍ഥിക്കാന്‍ ആരാണ് ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചത്?
A) ജറുസലേം നിവാസികൾ
B) ബഥേല്‍ നിവാസികള്‍
C) ബാബിലോൺ നിവാസികൾ
D) യൂദാ നിവാസികൾ
10/50
ജനതകളുടെ കുതിരകളെ അന്‌ധമാക്കുന്ന അന്ന്‌ കർത്താവ് യൂദാഭവനത്തെ എന്തു ചെയ്യും?
A) കടാക്‌ഷിക്കും
B) രക്ഷിക്കും
C) ശിക്ഷിക്കും
D) കാത്ത് പരിപാലിക്കും
11/50
ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെ തന്നെ ആരാമിന്റെ നഗരങ്ങളും ആരുടെതാണ് ?
A) പിതാവിന്റെതാണ്
B) മോശയുടെതാണ്
C) അബ്രാഹത്തിന്റെതാണ്
D) കര്‍ത്താവിന്റെതാണ്
12/50
നിന്‍െറ മുതുകില്‍ കാണുന്ന ഈ മുറിവുകള്‍ എന്ത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ പ്രവാചകൻ എന്താണ് പറയുന്നത്?
A) വഴിയിൽ വച്ചുണ്ടായ മുറിവുകളാണ്
B) എൻ്റെ വീട്ടില്‍വച്ച്‌ എനിക്ക്‌ ഏറ്റ മുറിവുകളാണ്‌.
C) സുഹൃത്തുകളുടെ വീട്ടില്‍വച്ച്‌ എനിക്ക്‌ ഏറ്റ മുറിവുകളാണ്‌.
D) പട്ടണത്തിൽ വച്ച് എനിക്ക്‌ ഏറ്റ മുറിവുകളാണ്‌.
13/50
ജോഷ്വായിൽ കുറ്റമാരോപിക്കാൻ അവന്റെ വലത്തുഭാഗത്ത് നിൽക്കുന്ന സാത്താനെ കര്‍ത്താവ്‌ എന്തു ചെയ്യുന്നു. ?
A) ശിക്ഷിക്കുന്നു
B) ശാസിക്കുന്നു
C) പാതാളത്തിലെറിയുന്നു
D) ശപിക്കുന്നു
14/50
സഖറിയാ പ്രവാചകൻ ദർശനത്തിൽ കണ്ട പൊന്നുകൊണ്ടുള്ള വിളക്കുതണ്ടിന്‍െറ മുകളിലുള്ള കോപ്പയുടെ വലത്തും ഇടത്തും എന്താണ്?
A) ഓരോ അത്തി വൃക്ഷം
B) ഓരോ ഒലിവ് വൃക്ഷം
C) ഓരോ മുന്തിരിച്ചെടി
D) ഓരോ ഗോതമ്പ് കറ്റ
15/50
നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ എന്താണ് യൂദാഭവനത്തിനു സന്തോഷത്തിന്‍െറയും ആഹ്ലാദത്തിന്‍െറയും അവസരവും ആനന്ദോത്‌സവവും ആയിരിക്കണം എന്ന് സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നത്?
A) ഉപവാസം
B) പരിഹാര ബലികൾ
C) പ്രാർത്ഥന
D) വിളവെടുപ്പ്
16/50
കർത്താവ് യൂദാഭവനത്തെ ബലപ്പെടുത്തുകയും ആരുടെ ഭവനത്തെ രക്‌ഷിക്കുകയും ചെയ്യും ?
A) എഫ്രായിമിന്റെ
B) യൂദായുടെ
C) ഇസ്രായേലിന്റെ
D) ജോസഫിന്‍െറ
17/50
ആകാശത്തിലെ എന്തു പോലെയാണ് കർത്താവ് ജറുസലേമിന് അന്യദേശങ്ങളില്‍ ചിതറിച്ചിരിക്കുന്നത്?
A) നക്ഷത്രങ്ങൾ
B) നാലു കാറ്റുകള്‍
C) കാറ്റുകൾ
D) വലിയ നക്ഷത്രങ്ങൾ
18/50
മനുഷ്യരും മൃഗങ്ങളും പെരുകി കോട്ടയില്ലാതെ ഗ്രാമപ്രദേശങ്ങള്‍പോലെ കിടക്കുന്നത് എന്ത്?
A) ഈജിപ്ത്
B) ജറുസലെം
C) ബാബിലോൺ
D) മൊവാബ്
19/50
ആരാണ് വീര യോദ്‌ധാവിനെപ്പോലെ ആകുന്നത്?
A) സീയോൻ
B) എഫ്രായിം
C) ബഞ്ചമിൻ
D) നഫ്താലി
20/50
ഞാന്‍ എഫ്രായിമില്‍ നിന്ന് രഥത്തെയും ജറുസലേമില്‍ നിന്ന് എന്തിനെയും വിച്ഛെദിക്കും ?
A) ജീവജാലങ്ങളെയും
B) പടക്കുതിരയെയും
C) കുതിരയെയും
D) മനുഷ്യരെയും
21/50
ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്ന്‌, നടുക്ക്‌ എന്തുണ്ടാകും?
A) വലിയ ഒരു മല
B) വലിയ ഒരു അരുവി
C) വലിയ ഒരു താഴ്‌വര
D) വലിയ ഒരു സമതലം
22/50
ഹെല്‍ദായ്‌, തോബിയാ,യദായ, സെഫാനിയായുടെ പുത്രന്‍ ജോസിയാ എന്നിവരെ അനുസ്‌മരിപ്പിക്കാന്‍ എന്താണ് കര്‍ത്താവിന്‍െറ ആലയത്തില്‍ സ്‌ഥിതിചെയ്യുന്നത്?
A) വിളക്ക് തണ്ട്
B) വെള്ളിയും പൊന്നും കൊണ്ടുള്ള കിരീടം
C) പൊന്നു കൊണ്ടുള്ള വിളക്ക്
D) ബലിപീഠം
23/50
ആരെയാണ് കർത്താവ് വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറ ച്ചചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കുന്നത്?
A) ജനതകളെ
B) ലേവിഭവനത്തെ
C) ദാവീദ് ഭവനത്തെ
D) യൂദായുടെ കുലങ്ങളെ
24/50
ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിസ്‌സാരമാക്കിയവര്‍ എന്തു ചെയ്യും?
A) ആഹ്ലാദിക്കും
B) ദു:ഖിക്കും
C) വിലപിക്കും
D) നശിക്കും
25/50
കർത്താവ് ആർക്കെതിരെ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും?
A) ദാവീദ് ഭവനത്തിനെതിരെ
B) ജബൂസ്യർക്കെതിരെ
C) തനിക്കെതിരെ
D) ജറുസലെമിനെതിരേ
26/50
ഏത് കുതിരയുടെ പുറത്ത്‌ സവാരിചെയ്യുന്ന ഒരുവനെ ഞാന്‍ രാത്രി ദര്‍ശനത്തില്‍ കണ്ടു എന്നാണ് സഖറിയാ പ്രവാചകൻ പറയുന്നത്?
A) ചുവന്ന
B) കറുത്ത
C) വെള്ള
D) തവിട്ട്
27/50
എത്രകാലം കർത്താവ് ജറുസലെമിനോടും യൂദാനഗരങ്ങളോടും രോഷം കാട്ടിയില്ലേ എന്നാണ് കർത്താവിന്റെ ദൂതൻ ചോദിക്കുന്നത് ?
A) അറുപത് വർഷം
B) എഴുപതുവര്‍ഷം
C) മുപ്പത് വർഷം
D) നാല്പതു വർഷം
28/50
ജറുസലെമിനു കിഴക്കുള്ള എവിടെയാണ് കർത്താവ് നിലയുറപ്പിക്കുന്നത്?
A) ഒലിവുമലയില്‍
B) ഹൊറേബിൽ
C) സീൻ മരുഭൂമിയിൽ
D) സമരിയായിൽ
29/50
എന്താണ് പറന്നു വരുന്നതായി സഖറിയാ പ്രവാചകൻ കണ്ടത്?
A) രണ്ട് സ്ത്രീകൾ
B) രണ്ട് പ്രാവുകൾ
C) ഒരു സ്ത്രീ
D) രണ്ട് പക്ഷികൾ
30/50
ആരാണ് വീര യോദ്‌ധാവിനെപ്പോലെ ആകുന്നത്?
A) സീയോൻ
B) എഫ്രായിം
C) ബഞ്ചമിൻ
D) നഫ്താലി
31/50
ശാഖ എന്ന നാമം വഹിക്കുന്നവൻ ആര്?
A) മോശ
B) സഖറിയാ
C) അഹറോൻ
D) ജോഷ്വ
32/50
സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ---------------- അവരുടെമേല്‍ പതിച്ചു.
A) ശാപം
B) പ്രീതി
C) ക്രോധം
D) രോഷം
33/50
ബരേക്കിയാ ആരുടെ പുത്രൻ ആയിരുന്നു?
A) ഇദ്ദോ
B) ദാനിയേൽ
C) ആമോസ്
D) കാലെബ്
34/50
ദുര്‍ബലര്‍ക്കെതിരേ ഞാന്‍ എന്ത് ഉയര്‍ത്തും എന്നാണ് സൈന്യങ്ങളുടെ കർത്താവ് അരുളിചെയ്യുന്നത്?
A) വാൾ
B) ശബ്ദം
C) കരം
D) സഹായഹസ്തം
35/50
ഭൂമിയിലെ ഏതെങ്കിലും ഭവനം സൈന്യങ്ങളുടെ കര്‍ത്താവായരാജാവിനെ ആരാധിക്കാന്‍ ജറുസലെമിലേക്കു വന്നില്ലെങ്കില്‍ അവര്‍ക്കു എന്ത് സംഭവിക്കും?
A) മഹാമാരി അയയ്ക്കും
B) മഴ ലഭിക്കുകയില്ല.
C) ദു:ഖത്തോട് വിലപിക്കും
D) ദേശത്ത് നിന്ന് ഉന്മൂലനം ചെയ്യും
36/50
കര്‍ത്താവ്‌ വിശുദ്‌ധദേശത്ത്‌ തന്‍െറ ഓഹരിയായി ആരെയാണ് സ്വന്തമാക്കുന്നത് ?
A) ജറുസലെമിനെ
B) സീയോനെ
C) ഈജിപ്തിനെ
D) യൂദായെ
37/50
"ജീവനോടിരിക്കുമ്പോള്‍തന്നെ അവരുടെ ശരീരം ചീഞ്ഞുപോകും. അവരുടെ കണ്ണ്‌ കണ്‍തടത്തിലും നാവ്‌ വായിലും അഴുകും." ആർക്കെതിരെ യുദ്ധം ചെയ്യുന്ന ജനത കളുടെമേല്‍ കര്‍ത്താവ്‌ അയയ്‌ക്കുന്ന മഹാമാരിയാണിത്?
A) യൂദായോട്
B) ഈജിപ്തിനോട്
C) ജറുസലെമിനോട്
D) ഫിലിസ്ത്യരോട്
38/50
അന്ന് അവരുടെ ദൈവമായ കര്‍ത്താവ് തന്റെ അജഗണമായ ജനത്തെ അവര്‍ കീരീടത്തില്‍ രത്നങ്ങളെന്നപോലെ അവിടുത്തെ ദേശത്ത് ശോഭിക്കും സക്കറിയാ. 9. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?
A) നയിക്കും
B) ദ്രോഹിക്കും
C) ശക്തിപ്പെടുത്തും
D) രക്ഷിക്കും
39/50
സഖറിയാ പ്രവാചകനോട് സംസാരിച്ചത് ആര് ?
A) കർത്താവ്
B) സൈന്യങ്ങളുടെ കർത്താവ്
C) ദൂതൻ
D) ദൈവം
40/50
ഏഫായെ എവിടേക്ക് കൊണ്ടുപോകുന്നു എന്നാണ് ദൂതൻ പറഞ്ഞത് ?
A) കാനാൻ ദേശത്തേക്ക്
B) ഷീനാർദേശത്തേക്ക്
C) സീൻ മരുഭൂമിയിലേക്ക്
D) മഹാപർവ്വതത്തിലേക്ക്
41/50
വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു എത്ര പേർ ഒരു യഹൂദന്‍െറ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്‍െറ കൂടെ വരട്ടെ, ദൈവം നിന്നോടുകൂടെയുണ്ടെന്ന്‌ ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്?
A) എട്ട്
B) ഇരുപത്
C) അഞ്ച്
D) പത്ത്
42/50
ദേശവാസികളിൽ ശേഷിക്കുന്ന മൂന്നിലൊരു ഭാഗത്തെ എന്തുപോലെ അഗ്നിശുദ്ധി വരുത്തും?
A) സ്വർണമെന്നപോലെ
B) വെള്ളിയെന്ന പോലെ
C) ലോഹമെന്ന പോലെ
D) ഇരുമ്പെന്ന പോലെ
43/50
കർത്താവിൻ്റെ ദിനത്തിൽ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നും എന്തുചെയ്യും?
A) ഉന്മൂലനം ചെയ്യും
B) തുടച്ചു നീക്കും
C) വിച്‌ഛേദിക്കും
D) നിർമാർജ്ജനം ചെയ്യും
44/50
ആരുടെയാണ് അഹങ്കാരം ശമിക്കുന്നത് ?
A) യൂദായുടെ
B) സെബലൂണിന്റെ
C) ദാനിന്റെ
D) അസ്‌സീറിയായുടെ
45/50
പ്രവാചകന്‍മാരെയും അശുദ്‌ധാത്‌മാവിനെയും ദേശത്തുനിന്ന്‌ എന്ത് ചെയ്യും?
A) നീക്കം ചെയ്യും
B) വിച്‌ഛേദിക്കും
C) തുടച്ചു നീക്കും
D) ഉന്‍മൂലനം ചെയ്യും.
46/50
നഗരകവാടങ്ങളില്‍ സത്യസന്‌ധമായി എന്തു ചെയ്യുക?
A) ന്യായം വിധിക്കുക
B) ന്യായം പാലിക്കുക
C) നീതി നടപ്പിലാക്കുക
D) വിധി കൽപ്പിക്കുക
47/50
കര്‍ത്താവ്‌ അവളുടെ സമ്പത്ത്‌ അപഹരിക്കും. അവളുടെ ധനം കടലില്‍ എറിയും; അവളെ അഗ്‌നി വിഴുങ്ങും. ആരുടെ ?
A) ടയിർ
B) എഫ്രായിം
C) യൂദാ
D) സീദോൻ
48/50
ഒന്നാമത്തെ വടിയുടെ പേരെന്താണ്?
A) കൃപ
B) ഐക്യം
C) സ്നേഹം
D) അഹന്ത
49/50
ബാബിലോണില്‍നിന്നു വന്ന പ്രവാസികളില്‍ പെട്ടത് ആരൊക്കെയാണ്?
A) ഹെല്‍ദായ്‌, തോബിയാ, എദായ
B) സെഫാനിയാ, ജോസിയാ , ജോഷ്വ
C) ഹഗ്ഗായി , നാഹും, ജോഷ്വ
D) തോബിയാ ,സെഫാനിയ
50/50
ജോഷ്വായിൽ കുറ്റമാരോപിക്കാന്‍ അവന്‍െറ വലത്തുഭാഗത്തു നില്‍ക്കുന്നത് ആരാണ് ?
A) പുരോഹിതന്മാർ
B) സാത്താൻ
C) ശ്രേഷ്ഠന്മാർ
D) ദൂതന്മാർ
Result: