Malayalam Bible Test on Mark

1/50
അവന്റെ വസ്ത്രങ്ങള്‍ ഭുമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വെണ്മയും തിളക്കവുമുള്ളവയായി. ആരുടെ ?
A) ഏലിയായുടെ
B) യോഹന്നാന്റെ
C) യേശുവിന്റെ
D) പത്രോസ്
2/50
നിങ്ങള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും........... കൂടുതലും ലഭിക്കും. .മര്‍ക്കോസ്‌ 4 : 24 ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കിട്ടും;
B) വളരെ
C) അളന്നുകിട്ടും;
D) പകുതിയില്‍
3/50
തന്നെകുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്പിച്ചു ആരോട് ?
A) പുരോഹിതരോട്
B) ശിഷ്യന്‍ മാരോട്
C) അന്ധനോട്‌
D) ജനങ്ങളോട്
4/50
യേശു പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന്‌ എന്റെ -------------- അദ്‌ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല പൂരിപ്പിക്കുക ?
A) നന്മയില്‍
B) ന്യായത്തില്‍
C) കരുണയില്‍
D) നാമത്തില്‍
5/50
അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്‌, എങ്ങനെ യേശുവിന്റെ അടുത്തെത്തി ?
A) ഓടിയെത്തി
B) കുതിച്ചുചാടി
C) ചാടി
D) ചിരിച്ചു
6/50
മാര്‍ക്കോസ് 2.13-17 ല്‍ വിവരിക്കുന്ന ലേവിയെ വിളിക്കുന്ന സംഭവം വി.മത്തായി വിവരിക്കുന്നത് എവിടെയാണ് ?
A) വി.മത്തായി 17 ; 9-13
B) വി.മത്തായി 11; 9-13
C) വി.മത്തായി 12 ; 9-13
D) വി.മത്തായി 9; 9-13
7/50
അവനെ സംസ്‌കരിച്ച സ്‌ഥലം മഗ്‌ദലേനമറിയവും ആരുടെ അമ്മയായ മറിയവും കണ്ടു. മര്‍ക്കോസ്. 15.ല്‍ പറയുന്നത് ?
A) യോസേയുടെ
B) ശിമയോന്റെ
C) അന്ത്രയോസിന്റെ
D) യോഹന്നാന്റെ
8/50
യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്‍മാര്‍ എപ്രകാരം ചോദിച്ചു: എന്തുകൊണ്ടാണ്‌ അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്‌ വി.മര്‍ക്കോസ്. 9. ല്‍ പറയുന്നത് ?
A) സ്വകാര്യമായി
B) രഹസ്യമായി
C) രൂക്ഷമായി
D) പരസ്യമായി
9/50
സാത്താന് എങ്ങിനെയാണ് സാത്താനെ പുറത്താക്കാൻ കഴിയുക? യേശു ഇപ്രകാരം ചോദിച്ചതെപ്പോൾ?
A) പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവൻ പിശാചുക്കളെ പുറത്താക്കുന്നത് എന്ന് പറഞ്ഞപ്പോൾ
B) പിശാച് ബാധിതനെ സുഖപ്പെടുത്തി അവസരത്തിൽ
C) ഞങ്ങളോട് പ്രസംഗിക്കുന്ന അവസരത്തിൽ
D) ജനങ്ങൾക്ക് ഉപദേശങ്ങൾ നൽകുമ്പോൾ
10/50
എവിടെയെങ്കിലും ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ എന്ത് ശ്രവിക്കാതിരിക്കുകയോ ചെയ്‌താല്‍ അവിടെനിന്നു പുറപ്പെടുമ്പോള്‍ അവര്‍ക്കു സാക്‌ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. എന്നാണ് മര്‍ക്കോസ്‌ 6 : 11 പറയുന്നത്?
A) പ്രസംഗം
B) പ്രബോധനം
C) പഠനം
D) വാക്കുകള്‍
11/50
യേശു തനിക്കുവേണ്ടി എന്തെല്ലാം ചെയ്തെന്നു ദേക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി ആര് ?
A) ശിഷ്യന്‍മാര്‍
B) പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍
C) ആളുകള്‍
D) രക്തസ്രാവക്കാരി
12/50
ദരിദ്രയായ ആര് വന്ന്‌ ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു വി. മര്‍ക്കോസ്. 12. ല്‍ പറയുന്നത് ?
A) ഫിനിഷ്യന്‍സ്ത്രീ
B) ഒരു വിധവ
C) യഹൂദസ്ത്രീ
D) ഒരു സ്ത്രീ
13/50
ജനക്കൂട്ടം ചുറ്റും കൂടിയപ്പോള്‍ യേശു എവിടെ നില്‍ക്കൂകയായിരുന്നു ?
A) മലമുകളില്‍
B) വീട്ടില്‍
C) ദേവാലയത്തില്‍
D) കടല്‍തീരത്തു
14/50
യേശു എവിടെ പ്രവേശിച്ചപ്പോഴാണ് കൈശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നത് ?
A) സിനഗോഗില്‍
B) വീട്ടില്‍
C) ദേവാലയത്തില്‍
D) മലമുകളില്‍
15/50
------------- ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌ വി. മര്‍ക്കോസ്. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആശിര്‍വദിക്കുന്ന
B) സംരക്ഷിക്കുന്ന
C) മനസ്സിലാക്കുന്ന
D) വിശ്വസിക്കുന്ന
16/50
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്‍െറയും പുളിപ്പിനെക്കുറിച്ച്‌ കരുതലോടെയിരിക്കുവിന്‍.ആരാണ് ഈ മുന്നറിയിപ്പു നല്‍കിയത് ?
A) സ്നാപകന്‍
B) യേശു
C) യോഹന്നാന്‍
D) പത്രോസ്
17/50
യേശുവിന്റെ അടുക്കൽ നിന്നും സീറോ ഫിനേഷ്യൻ സ്ത്രീ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച എന്ത് ?
A) യേശു മകളിൽ നിന്നും പിശാചിനെ ബഹിഷ്കരിക്കുന്ന കാഴ്ച
B) മക്കളുടെ അപ്പം നായ്ക്കൽ കഴിച്ചുകൊണ്ടിരിക്കുന്നത്
C) പിശാശ് മകളെ വിട്ടു പോകുന്നത്
D) കുട്ടി കട്ടിലിൽ കിടക്കുന്നത് അവള്‍കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു
18/50
അവര്‍ ...........ഇല്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. മര്‍ക്കോസ്‌ 6 : 34 ല്‍ പറയുന്നത് ?
A) കൂട്
B) ആരും
C) തീറ്റ
D) ഇടയന്‍
19/50
അവന്‍ പത്രോസിനെയും ആരെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി, പര്യാകുലനാകാനും അസ്വസ്‌ഥനാകാനും തുടങ്ങി മര്‍ക്കോസ്. 14. ല്‍ പറയുന്നത് ?
A) പത്രോസിനേയും
B) യോഹന്നാനെയും
C) യാക്കോബിനെയും
D) അന്ത്രയോസിനെയും
20/50
എന്നെക്കാള്‍ ശക്‌തനായവന്‍ എന്‍െറ പിന്നാലെ വരുന്നു. കുനിഞ്ഞ്‌ അവന്‍െറ ചെരിപ്പിന്‍െറ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.ആരെക്കുറിച്ചുള്ളതാണ് ഈ പ്രതിപാദ്യം ?
A) സ്നാപകനെ
B) യോഹന്നാനെ
C) പത്രാസിനെ
D) ഈശോയെ
21/50
യേശു ഗലീലി കടൽ തീരത്ത് നിൽക്കുമ്പോൾ അവിടുത്തെ പക്കൽ വന്ന സിനഗോഗധികാരിയുടെ പേര് ?
A) പീലാത്തോസ്
B) കയ്യാപ്പാസ്
C) ജായ് റോസ്
D) ഹേറോദോസ്
22/50
ആര് അവരോടു പറഞ്ഞു: സ്വദേശത്തും ബന്‌ധുജനങ്ങളുടെയിടയിലും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും പ്രവാചകന്‍ അവമതിക്കപ്പെടുന്നില്ല. ?
A) പ്രീശന്‍
B) യേശു
C) ഫരിസേയര്‍
D) ശിഷ്യന്മാര്‍
23/50
തന്നെ വെളിപ്പെടുത്തരുതെന്നു യേശു അവയ്ക്ക് കര്‍ശനമായ താക്കിത് നല്‍കി ആര്‍ക്കു ?
A) രോഗികള്‍ക്ക്
B) അശുദ്ധത്മക്കള്‍ക്ക്
C) ജനങ്ങള്‍ക്ക്‌
D) ശിഷ്യന്‍മാര്‍ക്ക്
24/50
അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്‌ത്രം അഴിച്ചുമാറ്റി. അവന്റെ എന്ത് വീണ്ടും ധരിപ്പിച്ചു. ?
A) വസ്ത്രം
B) അങ്കി
C) ദാവണി
D) ചേല
25/50
അവര്‍ ശിഷ്യന്‍മാര്‍ അടുത്ത് എത്തിയപ്പോള്‍ വലിയ ----------------------- അവരുടെ ചുറ്റും കൂടിയിരിക്കുന്നതും നിയമജ്ഞര്‍ അവരോടു തര്‍ക്കിച്ചുക്കൊണ്ടിരിക്കുന്നതും കണ്ടു പൂരിപ്പിക്കുക ?
A) മനുഷ്യര്‍
B) ജനക്കൂട്ടം
C) പിശാചു ബാധിതര്‍
D) ആളുകള്‍
26/50
അവന്‍ ഉണര്‍ന്ന്‌ ആരെ ശാസിച്ചു കൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. ?
A) കാറ്റിനെ
B) ശിഷ്യരെ
C) തിരമാലാകളെ
D) കടലിനെ
27/50
ഹേറോദിയയുടെ മകൾ വന്ന് നൃത്തം ചെയ്ത് ഹെറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തിയപ്പോൾ രാജാവ് പെൺകുട്ടിയോട് പറഞ്ഞതെന്ത് ?
A) നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചു കൊള്ളുക
B) നിന്റെ ആഗ്രഹം എന്താണ്?
C) ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക
D) നിനക്ക് എന്താണ് വേണ്ടത്?
28/50
യേശു എപ്രകാരം അവനെ കടാക്ഷിച്ചുകൊണ്ട് പറഞ്ഞു നിനക്ക് ഒരു കുറവുണ്ട് പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക ?
A) സ്നേഹപൂര്‍വ്വം
B) നീതിപൂര്‍വം
C) കാരുണ്യപൂര്‍വ്വം
D) ഹ്യദയപൂര്‍വ്വം
29/50
ഇവന്‍ ദൈവദൂഷണം പറയുന്നു. ആരുടെ ചിന്തയാണിത് ?
A) സദുക്കായരുടേത്
B) ഫരിസേയരുടെ
C) ജനങ്ങളുടെ
D) നിയമജ്ഞരുടേത്
30/50
എന്തിന്റെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്‍ത്തന്നെ അവര്‍ ശവകുടീരത്തിങ്കലേക്ക് പോയി വി. മര്‍ക്കോസ്. 16. ല്‍ പറയുന്നത് ?
A) ആഴ്ചയുടെ
B) മാസത്തിന്റെ
C) വര്‍ഷത്തിന്റെ
D) ആണ്ടിന്റെ
31/50
സഹോദരന്‍ സഹോദരനെയും ------------ പുത്രനെയും മരണത്തിനു ഏല്പിച്ചു കൊടുക്കും വി. മര്‍ക്കോസ്. 13 . ല്‍ നിന്ന് കണ്ടെത്തുക ?
A) പിതാവ്
B) സഹോദരന്‍
C) സ്നേഹിതന്‍
D) മകന്‍
32/50
അയക്കപ്പെടുന്ന ശിഷ്യർ യാത്രയ്‌ക്കു കരുതാൻ ആവശ്യപ്പെട്ടത് എന്ത്?
A) വടി
B) അപ്പo
C) സഞ്ചി
D) പണം
33/50
യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ആര്‍ക്ക് അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും വി, മര്‍ക്കോസ് 10. ല്‍ പറയുന്നത് ?
A) പുത്രന്
B) ദൈവത്തിന്
C) നീതിമാന്
D) പിതാവിന്
34/50
നല്ല മണ്ണിൽ വീണ വിത്ത് എത്ര മേനി ഫലമാണ് പുറപ്പെടുവിക്കുന്നത് ?
A) മുപ്പതുമേനിയും അറുപത് മേനിയും നൂറ് മേനിയും
B) മുപ്പത് മേനിയും നാൽപ്പത് മേനിയും നൂറുമേനിയും
C) മുപ്പതു മേനിയും 100 നൂറുമേനിയും നാല്പതു മേനിയും
D) നൂറ് മേനിയും നാല്പത് മേനിയും
35/50
സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും എന്തിന് ഏല്പിച്ചു കൊടുക്കും ?
A) മരണത്തിനു
B) തകര്‍ച്ചയ്ക്ക്
C) നാശത്തിനു
D) ദുരിതത്തിന്
36/50
ഇവർ മൂന്നു ദിവസമായി എന്നോട് കൂടെയാണ് അവർക്ക് ഭക്ഷിക്കാൻ ഒന്നുമില്ല. ആരെ പറ്റിയാണ് ഈശോ പറയുന്നത്?
A) ജനക്കൂട്ടം
B) ജനങ്ങൾ
C) രോഗികൾ
D) ശിഷ്യന്മാർ
37/50
അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും .ആരുടെ വചനമാണിത് ?
A) അന്ധന്‍
B) കുഷ്ടരോഗി
C) മുടന്തന്‍
D) പിശാച്ബാധിതന്‍
38/50
ആര് സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ വി. മര്‍ക്കോസ് 10. ല്‍ പറയുന്നത് ?
A) പുത്രന്‍
B) പിതാവ്
C) അത്യുന്നതന്‍
D) ദൈവം
39/50
അവൻ തനിച്ചായപ്പോൾ പന്ത്രണ്ടു പേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഈശോയോട് ചോദിച്ചത് എന്ത്?
A) ദൈവരാജ്യത്തെ കുറിച്ച്
B) സ്വർഗത്തെ കുറിച്ച്
C) ദൈവത്തെക്കുറിച്ച്
D) ഉപമകളെ കുറിച്ച്
40/50
സ്നാപകയോഹന്നാന്റെ അരപ്പട്ട എന്തായിരുന്നു ?
A) തോല്‍പ്പട്ട
B) കയർ
C) ചണനാര്
D) വസ്ത്രം
41/50
എവിടെ നിന്നു വന്നാണ് ജോര്‍ദാനില്‍വച്ച്‌ യോഹന്നാനില്‍ നിന്നു യേശു സ്‌നാനം സ്വീകരിച്ചത് ?
A) ഗലീലിയിൽ നിന്ന്
B) നസ്രത്തില്‍നിന്നു
C) ബേത്ലഹേമിൽ നിന്ന്
D) യൂദയായിൽ നിന്ന്
42/50
യേശു ബധിരന്റെ ചെവികളില്‍ എന്താണ് ഇട്ടത് ?
A) വിരലുകള്‍
B) ലേപനം
C) കൈകള്‍
D) തൈലം
43/50
പാറപ്പുറത്തു വിതയ്‌ക്കപ്പെട്ട വിത്ത്‌ ഇവരാണ്‌. ഇവര്‍ വചനം കേള്‍ക്കുമ്പോള്‍ അതു സന്തോഷപൂര്‍വം ........................... എന്നു മര്‍ക്കോസ്‌ 4 : 16 ല്‍ പറയുന്നു ?
A) സ്വീകരിക്കുന്നു.
B) നിരാകരിക്കുന്നു
C) കേള്‍ക്കുന്നു
D) ഉള്‍ക്കൊള്ളുന്നു
44/50
അവന്റെ മുമ്പിലും പിമ്പിലും നടന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു ഹോസാന കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ ആര് വി. മര്‍ക്കോസ്. 11. ല്‍ നിന്ന് കണ്ടെത്തുക ?
A) നീതിമാന്‍
B) അനുഗ്രഹിതന്‍
C) വിശ്വസ്തന്‍
D) കാരുണ്യവാന്‍
45/50
നാലു പേര്‍ തളര്‍വാദരോഗിയെ എടുത്തുകൊണ്ടുവന്നപ്പോള്‍ ഈശൊ എന്തുചെയ്യുകയായിരുന്നു ?
A) പ്രാര്‍ത്ഥനയായിരുന്നു
B) വചനം പ്രസംഗിച്ചു കൊണ്ടിരുന്നു
C) വീട്ടില്‍ ആയിരുന്നു
D) കാനയില്‍ആയിരുന്നു
46/50
ധാന്യം വിളയുമ്പോൾ കൊയ്ത്തിനു കാലമാകുന്നതു കൊണ്ട് അവൻ__. ?
A) വിളവെടുക്കുന്നു
B) കൊയ്യുന്നു
C) കൊയ്തെടുക്കുന്നു
D) അരിവാൾ വെക്കുന്നു
47/50
അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്‍െറ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; .............. വിമുക്‌തയായിരിക്കുക. വി.മര്‍കോസ് 5: 34ല്‍ നിന്ന് പൂരിപ്പിക്കുക
A) വ്യാധിയില്‍നിന്നു
B) രോഗത്തില്‍
C) ചികിത്സ
D) വേദനയില്‍
48/50
പറയുടെ കീഴിലോ കട്ടിലിനടിയിലോ വെക്കാൻ ആണോ? എന്തിന്റെ കാര്യമാണ് ഇവിടെ ചോദിക്കുന്നത്?
A) വിളക്ക് കൊണ്ടുവരുന്നത്
B) പണം
C) ദീപം
D) തിരി
49/50
അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹനാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്‍മാരുമൊത്തു പെസഹാ ഭക്‌ഷിക്കുന്നതിന്‌ എന്റെ --------------- എവിടെയാണ്‌ പൂരിപ്പിക്കുക ?
A) ഊട്ടുപുര
B) പാനിയശാല
C) വിരുന്നുശാല
D) ഭക്ഷണശാല
50/50
യേശു ബേത് സയ്ദായിലെത്തിയപ്പോള്‍ കുറെപ്പേര്‍ ആരെയാണ് അവന്‍റെ അടുക്കല്‍ കൊണ്ട് വന്നത് ?
A) മുടന്തന്‍
B) അന്ധന്‍
C) തളര്‍വാതരോഗി
D) കുരുടനെ
Result: