Malayalam Bible Quiz on Proverbs

 


1/50
ജ്ഞാനം തെരുവിൽ നിന്ന് ഉച്ചത്തിൽ------------------പൂരിപ്പിക്കുക ?
A) പറയുന്നു
B) പ്രഖ്യാപിക്കുന്നു
C) പ്രഘോഷിക്കുന്നു
D) വിളിച്ചറിയിക്കുന്നു
2/50
എന്നാല്‍ എന്റെ വാക്ക്‌ ശ്രദ്‌ധിക്കുന്നവന്‍ സുരക്‌ഷിതനായിരിക്കും അവൻ‍ ----------- ഭയപ്പെടാതെ സ്വസ്‌ഥനായിരിക്കും പൂരിപ്പിക്കുക ?
A) തിന്മയെ
B) വഞ്ചനയെ
C) അനീതിയെ
D) നന്മയെ
3/50
ആത്മാവിനെ ആഹ്ലാദിപ്പിക്കുന്നത് എന്താണ് ?
A) സത്യസന്ധത
B) ദൈവഭക്തി
C) ജ്ഞാനം
D) അറിവ്
4/50
ദുഷ്‌ടരാകട്ടെ ദേശത്തു നിന്ന്‌ വിച്‌ഛേദിക്കപ്പെടും വഞ്ചകര്‍ ----------- സുഭാഷിതങ്ങള്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) നശിപ്പിക്കപ്പെടും
B) പിഴുതെറിയപ്പെടും
C) തകര്‍ക്കപ്പെടും
D) ആക്രമിക്കപ്പെടും
5/50
ആരുടെ മേലാണ് അവിടുന്ന് കാരുണ്യം പൊഴിക്കുന്നത്?
A) ശിഷ്ടരുടെ മേൽ
B) പീഡിതരുടെ മേൽ
C) വിളിച്ചുപേക്ഷിക്കുന്നവരുടെ
D) വിനീതരുടെ മേൽ
6/50
ബഹുമതി ആർജിക്കുന്നത് ആര്?
A) ശ്രേഷ്ഠന്മാർ
B) കാരുണ്യം ലഭിച്ചവർ
C) വിനീതർ
D) ജ്ഞാനികൾ
7/50
ഭോഷർ ക്ക് ലഭിക്കുന്നത് എന്ത്?
A) നിന്ദനം
B) ശാപം
C) അവമതി
D) വെറുപ്പ്
8/50
ദുഷ്ടരുടെ പാതയിൽ ----------------
A) പ്രവേശിക്കരുത്
B) ചരിക്കരുത്
C) സഞ്ചാരം ചെയ്യരുത്
D) അനുഗമിക്കരുത്
9/50
നിന്റെ -------------- അവക്രമായിരിക്കട്ടെ .
A) നോട്ടം
B) സംസാരം
C) വിചാരം
D) ദൃഷ്ടി
10/50
ദുശ്ചരിതരുടെ കാലടികൾ എങ്ങോട്ടുള്ള മാർഗത്തിലാണ്?
A) പാതാളത്തിലേക്കുള്ള
B) മരണത്തിലേക്കുള്ള
C) നാശത്തിലേക്കുള്ള
D) കുഴിയിലേക്കുള്ള
11/50
കുടില സംസാരവുമായി ചുറ്റി നടക്കുന്നത് ആര്?
A) അശുദ്ധാത്മാക്കൾ
B) കപടനാട്യക്കാരൻ
C) വഞ്ചകൻ
D) നിർഗുണനായ ദുഷ്ടൻ
12/50
കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്?
A) നിർഗുണനായ ദുഷ്ട
B) പാപി
C) അഹങ്കാരി
D) സംസാരപ്രിയൻ
13/50
കൊള്ളക്കാരനെ പോലെ നിൻറെ മുൻപിൽ എത്തുന്നത്?
A) കഷ്ടപ്പാട്
B) പട്ടിണി
C) അക്രമികൾ
D) ദുർഭിക്ഷം
14/50
കൺമണി പോലെ കാത്തു കൊള്ളേണ്ടത് എന്താണ് ?
A) എന്റെ കൽപനകൾ
B) എന്റെ അജ്ഞകൾ
C) എന്റെ അഭിപ്രായങ്ങൾ
D) എന്റെ ഉപദേശങ്ങൾ
15/50
വെളിയിലേക്കു നോക്കിയപ്പോൾ കണ്ട യുവാക്കളെ വിശേഷിപ്പിക്കുന്നത് എങ്ങനെ?
A) ശുദ്ധഗതികാരായ
B) നിഷ്കളങ്കരായ
C) വിശ്വസ്തതയെ
D) സത്യവാന്മാരായ
16/50
ഈജിപ്തിലെ വർണ്ണ പകിട്ടാർന്ന പട്ടുകൊണ്ട് അലങ്കരിച്ചിരിക്കുന്നത് എന്താണ്?
A) വീട്
B) മുറി
C) മാളിക
D) തൽപം
17/50
മൃദുലഭാഷണം നടത്തുന്ന സ്വൈരിണിയില്‍ നിന്ന്‌, നിന്നെത്തന്നെ സംരക്‌ഷിക്കാന്‍ ----------- നീ എന്റെ സഹോദരിയാണെന്നും പൂരിപ്പിക്കുക ?
A) വിവേകത്തോട്
B) അറിവോട്
C) ബുദ്ധിയോട്
D) ജ്ഞാനത്തോട്
18/50
നീ എന്റെ ഊറ്റ സുഹൃത്താണെന്നു പറയുന്നത് എന്തിനോട് ?
A) ജ്ഞാനത്തോട്
B) ആത്മാവിനോട്
C) വിശ്വാസത്തോട്
D) ഉൾക്കാഴ്ചയോട്
19/50
എന്താണ് എന്റെ പ്രബോധത്തിന് പകരമായിട്ടുള്ളത്?
A) വെള്ളിക്ക്
B) സ്വർണ്ണം
C) രത്നം
D) പൊന്ന്
20/50
വിശിഷ്ടമായ സ്വർണ്ണത്തിന് പകരമായിട്ടുള്ളത് എന്താണ്?
A) നന്മ
B) അറിവ്
C) സാമൂഹ്യ ബോധം
D) ജ്ഞാനം
21/50
ജ്ഞാനത്തിന്റെ വാസം എവിടെയാണ്?
A) വിവേകത്തിൽ
B) അറിവിൽ
C) ഭക്തിയിൽ
D) ഉൾക്കാഴ്ചയിൽ
22/50
നഗരത്തിലെ ഏറ്റവും ഉയര്‍ന്ന ഇടങ്ങളില്‍നിന്ന്‌ ഇങ്ങനെ വിളിച്ചറിയിക്കാന്‍ അവള്‍ ആരെ അയച്ചിരിക്കുന്നു ?
A) വേലക്കാരെ
B) ജോലിക്കാരെ
C) അംഗരക്ഷകരെ
D) പരിചാരകമാരെ
23/50
പരിഹാസകനെ കുറ്റപ്പെടുത്തിയാൽ എന്തു സംഭവിക്കും?
A) അവൻ നിന്നെ ശകാരിക്കും
B) അവൻ നിന്നെ കുറ്റപ്പെടുത്തും
C) അവൻ നിന്നെ പരിഹസിക്കുo
D) അവൻ നിന്നെ വെറുക്കും
24/50
അവള്‍ എന്തിനെ കൊന്ന്‌ വീഞ്ഞു കലര്‍ത്തി, വിരുന്നൊരുക്കിയിരിക്കുന്നു ?
A) ജീവികളെ
B) പക്ഷികളെ
C) മ്യഗങ്ങളെ
D) ജന്തുക്കളെ
25/50
എന്ത് വെടിഞ്ഞു ജീവിക്കുവിന്‍ അറിവിന്റെ പാതയില്‍ സഞ്ചരിക്കുവിന്‍ ?
A) ഭോഷത്തം
B) അനീതി
C) അസത്യം
D) ദുഷ്ടത
26/50
മോഷ്ടിച്ച ജലം മധുരവും രഹസ്യത്തിൽ തിന്ന അപ്പം രുചികരവുവാണ്? ആരോടാണ് വായാടിയായ ഭോഷത്തം ഇതു പറയുന്നത് ?
A) ദുർമാർഗ്ഗിയോട്
B) അല്‌പ ബുദ്ധികളോട്
C) ബുദ്ധിശൂന്യനോട്
D) വഴിയേ നേരെ പോതുന്നവരോട്
27/50
ആരെയാണ് വിശപ്പ് അനുഭവിക്കാൻ കർത്താവ് അനുവദിക്കാത്തത് ?
A) നീതിമാന്‍മാര
B) സത്യസന്ധരെ
C) ജ്ഞാനികളെ
D) നിയമാനുഷ്ഠാനികളെ
28/50
ആരുടെ ശിരസ്സിൽ ആണ് അനുഗ്രഹങ്ങൾ കുടികൊള്ളുന്നത് ?
A) സത്യസന്ധരുടെ
B) നീതിമാന്മാരുടെ
C) ജ്ഞാനിയുടെ
D) വിവേകിയുടെ
29/50
അനേകരെ പോഷിപ്പിക്കുന്നത് എന്ത്?
A) വിജ്ഞാനം
B) കാരുണ്യം
C) സമ്പത്ത്
D) നീതിമാന്റെ വാക്ക്
30/50
എല്ലാ അപരാധങ്ങളും പൊറുക്കുന്നത് എന്താണ് ?
A) സുഹൃത്ത്
B) ക്ഷമ
C) കാരുണ്യം
D) സ്നേഹം
31/50
നീതിമാന്മാരുടെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്നത് എന്താണ്?
A) ജ്ഞാനം
B) സദ് വചസ്സുകൾ
C) നന്മ
D) നീതി
32/50
സമ്പത്ത് പ്രയോജനപ്പെടാത്തത് എപ്പോൾ?
A) ക്രോധത്തിന്റെ ദിനത്തിൽ
B) അമിതമാകുമ്പോൾ
C) ദരിദ്രനെ അവഗണിക്കുമ്പോൾ
D) ദാനം ചെയ്യാത്തപ്പോൾ
33/50
നിശബ്ദത പാലിക്കുവാൻ സാധിക്കുന്നത് ആർക്കാണ്?
A) എതിർത്ത് സംസാരിക്കാത്തവർ
B) അധികം സംസാരിക്കാത്തവർ
C) വിവേകമതി കൾക്ക്
D) ആലോചനാശീലമുള്ള വന്
34/50
ദുഷ്ടന്മാരുടെ ഹൃദയം ------------ നിറഞ്ഞതാണ്
A) ദുഷ്ടത
B) വൻപ്
C) കോപം
D) ക്രൂരത
35/50
വിവേകം ആരുടെ കൂടെയാണ്?
A) വിവേകിയുടെ കൂടെ
B) അറിവുള്ളവരോടു കൂടെ
C) ഉപദേശം സ്വീകരിക്കുന്നവരോടു കൂടെ
D) നന്മ ചെയ്യുന്നവരോടു കൂടെ
36/50
കാപട്യത്തെ വെറുക്കുന്നവൻ ആരാണ് ?
A) സത്യസന്ധർ
B) വിവേകി
C) നീതിമാൻ
D) ദൈവഭക്തർ
37/50
ദൗർഭാഗ്യം പിൻതുടരുന്നത് ആരെ?
A) ദുഷ്ടരെ
B) പാപികളെ
C) നിർഭാഗ്യരെ
D) വക്രതയുള്ളവരെ
38/50
ഹൃദയത്തെ വേദനിപ്പിക്കുന്നത് എന്താണ്?
A) ആകുലതകൾ
B) അന്യരുടെ വെറുപ്പ്
C) ക്രൂരകൃത്യങ്ങൾ
D) സഫലമാകാൻ വൈകുന്ന പ്രതീക്ഷ
39/50
ആത്മാവിന് മാധുര്യമിയറ്റുന്നത് എന്താണ്?
A) സദ്ചിന്തകൾ
B) പാപമില്ലായ്മ
C) ശുദ്ധഗതി
D) നിറവേറിയ അഭിലാഷം
40/50
മരണത്തിന്റെ കെണികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നത് എന്താണ് ?
A) സദ് ചിന്തകൾ
B) ജ്ഞാനിയുടെ ഉപദേശം
C) വിവേകപൂർവ്വമായ പെരുമാറ്റം
D) ബോധപൂർവമായ തിരിച്ചറിവുകൾ
41/50
ബുദ്ധിമാന്റെ വിവേകം എന്തിലാണ്?
A) നന്മയിലാണ്
B) സ്വാതന്ത്രത്തിലാണ്
C) തന്റെ മാർഗം വ്യക്തമായി ഗ്രഹിക്കുന്നതിലാണ്
D) അവന്റെ ജ്ഞാനത്തിൽ
42/50
വിവേകി തിന്മയിൽ നിന്ന് ഒഴിഞ്ഞു മാറുന്നതെങ്ങനെയാണ്?
A) വളരെ വേഗത്തിൽ
B) ധൃതിയിൽ
C) ഭയപ്പെടാതെ
D) ജാഗരൂകതയോടെ
43/50
സത്യസന്ധരുടെ കൂടാരം------------- പ്രാപിക്കും
A) അഭിവൃദ്ധി
B) സമാധാനം
C) സമ്പൽ സമൃദ്ധി
D) പുഷ്ടി
44/50
ബലിഷ്ഠമായ ആശ്രയം എന്താണ്?
A) ദൈവവിചാരം
B) പരസ്നേഹം
C) ദൈവഭക്തി
D) ജ്ഞാനതികവ്
45/50
സദുപദേശമില്ലെങ്കിൽ -------------- പാളിപ്പോകും
A) സ്വന്തം വഴികൾ
B) ഉദ്യമങ്ങൾ
C) സംഘടിതയജ്ഞം
D) പദ്ധതികൾ
46/50
ദുഷ്‌ടരുടെ ബലി ആര്‍ക്ക് വെറുപ്പാണ്‌ സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു ?
A) അത്യുന്നതന്
B) കര്‍ത്താവിനു
C) നീതിമാന്
D) പിതാവിന്
47/50
ദുഷ്‌ടരുടെ ബലി കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ എന്ത് അവിടുത്തെ സന്തോഷിപ്പിക്കുന്നു ?
A) നന്മകള്‍
B) സ്നേഹം
C) പുണ്യ പ്രവര്‍ത്തികള്‍
D) പ്രാര്‍ത്ഥന
48/50
ദുഷ്‌ടരുടെ എന്ത് കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു ?
A) നന്മ
B) സ്നേഹം
C) കരുണ
D) ബലി
49/50
ആരുടെ ബലി കര്‍ത്താവിന്‌ വെറുപ്പാണ്‌ സത്യസന്‌ധരുടെ പ്രാര്‍ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നു. ?
A) പാപിയുടെ
B) അധര്‍മിയുടെ
C) ദുഷ്ടരുടെ
D) അക്രമിയുടെ
50/50
ദുഷ്‌ടരുടെ ആലോചനകള്‍ കര്‍ത്താവിന്‌ വെറുപ്പാണ്‌; നിഷ്‌കളങ്കരുടെ എന്ത് അവിടുത്തേക്കു പ്രീതികരവും സുഭാഷിതങ്ങള്‍. 15. ല്‍ പറയുന്നത് ?
A) വചനങ്ങള്‍
B) ശബ്ദങ്ങള്‍
C) സ്നേഹം
D) വാക്കുകള്‍
Result: