Malayalam Bible Test on 1st Corinthians

1/50
നിങ്ങൾ കർത്താവിൽ എന്റെ അപ്പസ്തോലപ്രവൃത്തിയുടെ മുദ്രയാണ്.ആര്‌ ?
A) റോമാക്കാർ
B) തെസ്സലോനിയക്കാർ
C) കോറിന്തോസുകാർ
D) ഇസ്രായേൽക്കാർ
2/50
എന്ത് പറയുന്നവരോടു ഞങ്ങള്‍ നല്ല വാക്കു പറയുന്നു. എന്നു 1 കോറിന്തോസ്‌ 4 : 13 ല്‍ പറയുന്നു ?
A) അപവാദം
B) പരദൂഷണം
C) കുറ്റം
D) ദൂഷണം
3/50
"ഭാര്യക്ക് ഇഷ്ടമുള്ളവനെ ഭർത്താവായി സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എപ്പോൾ ?
A) ഭർത്താവ് സമ്മതിച്ചാൽ
B) ഭർത്താവ് ഉപേക്ഷിച്ചാൽ
C) ഭർത്താവ് മരിച്ചുപോയാൽ
D) ഭാര്യക്ക് ഇഷ്ടമുള്ളപ്പോൾ
4/50
ആര് കർത്താവിൽ അഭിമാനിക്കുന്നത്?
A) മനുഷ്യര്‍
B) അഭിമാനിക്കുന്നവൻ
C) വിശ്വസിക്കുന്നവന്‍
D) ജീവിക്കുന്നവന്‍
5/50
ഏറ്റവും ഒടുവിൽ ക്രിസ്തു പ്രത്യക്ഷനായതാർക്കാണ് ?
A) യോഹന്നാൻ
B) യാക്കോബ്
C) കേപ്പാ
D) പൗലോസ് ശ്ളീഹാ
6/50
ദൈവത്തിന്‍െറ എന്താണ് മനുഷ്യരെക്കാള്‍ ശക്‌തവുമായത്‌.?
A) ബലഹീനത
B) സ്നേഹം
C) കരുണ
D) പരിഗണന
7/50
പുരുഷന്റെ ------------- ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മനസ്
B) ശിരസ്സ്
C) തല
D) ആത്മാവ്
8/50
അവിടുന്ന് എല്ലാ വിധത്തിലും പ്രത്യേകിച്ചു എന്തിലൊക്കെ നിങ്ങളെ സമ്പന്നരാക്കി എന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത് ?
A) വചനത്തിലും വിജ്ഞാനത്തിലും
B) വിജ്ഞാനത്തിൽ
C) വചനത്തിൽ
D) സ്നേഹത്തിൽ
9/50
എന്റെ വചനവും..................... വിജ്ഞാനവും കൊണ്ട് വശീകരിക്കുന്നതായിരുന്നില്ല പൂരിപ്പിക്കുക ?
A) പ്രസംഗവും
B) പ്രബോധനവും
C) ചിന്തകളും
D) പഠനങ്ങളും
10/50
തന്‍െറ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്‌തുവിന്‍െറ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ആര് വിശ്വസ്‌തനാണ്‌. എന്നു 1 കോറിന്തോസ്‌ 1 : 9 പറയുന്നത്?
A) ആത്മാവ്
B) ദൈവം
C) നാഥന്‍
D) ഗുരു
11/50
ഒരിക്കലും അവസാനിക്കാത്തത് എന്താണ് ?
A) പ്രപഞ്ചം
B) സസ്യലതാദികൾ
C) മാനവകുലം
D) സ്നേഹം
12/50
സഹോദരർക്കെതിരായി പാപം ചെയ്യുമ്പോഴും അവരുടെ ദുർബല മനസാക്ഷിയെ മുറിപ്പെടുത്തുമ്പോഴും ആര് ക്രിസ്തുവിനെതിരായി പാപം ചെയ്യന്നു ?
A) നീ
B) നിങ്ങള്‍
C) ജനം
D) സമൂഹം
13/50
കോറിന്തോസുകാർക്ക് എന്തിന്റെ കുറവില്ലെന്നാണ് പൗലോസ് ശ്ലീഹാ എഴുതുന്നത് ?
A) യാതൊരു ആത്മീയ ഉണർവിന്റെയും
B) യാതൊരു ആത്മീയ ശക്തിയുടെയും
C) യാതൊരു ആത്മീയ ദാനത്തിന്റെയും
D) വചന ശുശ്രുശയുടെയും
14/50
നിങ്ങൾ പുളിപ്പിലാത്ത മാവ് ആകേണ്ടതിന്നു എന്ത് ചെയ്യണം ?
A) പഴയ പുളിപ്പ് നീക്കിക്കളയുവിൻ
B) പുതിയ പുളിപ്പാകുക
C) പുതിയ പുളിമാവാകുക
D) ആത്മാർത്ഥമാകുന്ന പുളിപ്പാകുക
15/50
നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ .................... കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം. പൂരിപ്പിക്കുക ?
A) തകര്‍ച്ചക്ക്
B) ഇടര്‍ച്ചയ്‌ക്കു
C) നാശത്തിനു
D) വളര്‍ച്ചക്ക്
16/50
പുരുഷൻ ദൈവത്തിന്റെ -------------, --------- ആകയാല്‍ അവൻ തല മൂടരുത് ?
A) പ്രതിച്ഛായ ആണ്, അതിനാൽ
B) സൃഷ്ടി., അതിനാൽ
C) രൂപമാണ്, അതിനാൽ
D) പ്രതിഛായയും മഹിമയും
17/50
വിജ്ഞാനികളുടെ വിജ്ഞാനം എന്ത് ചെയ്യും ?
A) നശിപ്പിക്കും
B) തകർക്കും
C) പടുത്തുയർത്തും
D) ഇല്ലാതാക്കും
18/50
കർത്താവുമായി യോജിക്കുന്നവൻ അവിടുത്തോടു എന്തായി തീരുന്നു ?
A) ഏകാത്മമായിത്തീരുന്നു
B) അവനുമായി ഐക്യത്തിലാകുന്നു
C) അവനോടുഗാഢബന്ധത്തിലാകുന്നു
D) ഒന്നായിത്തീരുന്നു
19/50
മനുഷ്യൻ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം എങ്ങനെയുള്ളതാണ് ?
A) ശരീരത്തിന് വെളിയിലാണ്
B) ശരീരത്തിൽ ആണ്
C) മനസ്സിൽ നിന്നുള്ളതാണ്
D) വിചാരം വഴിയാണ്
20/50
ക്ളോയെയുടെ ബന്ധുക്കൾ ഏത് സഭയിലെ ഭിന്നതയെ കുറിച്ച് പൗലോസിനെ അറിയച്ചതാര് ?
A) ഗലാത്തിയാ
B) കോറിന്തോസ്
C) റോമ
D) സഭയിലെ
21/50
------------- ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു 1കോറിന്തോസ്. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) പുരുഷന്റെ
B) മനുഷ്യന്റെ
C) മനുജന്റെ
D) ദാസരുടെ
22/50
തന്‍റെ വചനവും പ്രസംഗവും എന്തിന്റെ വെളിപ്പെടുത്തൽ ആയിരുന്നു എന്നാണ് വി. പൗലോസ്‌ പറയുന്നത്?
A) ആത്മാവിന്റയും ശക്തിയുടെയും
B) ആത്മാവിൽ ശക്തിയുള്ളത്
C) ശക്തിയിൽ ആത്മാവുള്ളത്
D) മാനുഷിക ശക്തിയിൽ ഉള്ളത്
23/50
കോറിന്തോസ് അഞ്ചാം അധ്യായത്തിലെ പരാമർശം എന്ത് ?
A) അസാന്മാർഗ്ഗികതയ്ക്കെതിരെ
B) സന്മാര്ഗികതയ്‌ക്കെതിരെ
C) പക്ഷപാതത്തിനെതിരെ
D) ഉപദേശങ്ങൾ
24/50
കര്‍ത്താവിനെ ......................... തക്കവിധം അവിടുത്തെ മനസ്സ്‌ അറിഞ്ഞവന്‍ ആരുണ്ട്‌? പൂരിപ്പിക്കുക
A) മനസ്സിലാക്കാന്‍
B) വിധിക്കാന്‍
C) പഠിപ്പിക്കാന്‍
D) അനുഗമിക്കാന്‍
25/50
നമുക്കു ആര് അതെല്ലാം ആത്‌മാവു മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. 2 കോറിന്തോസ്‌ 2 : 10ല്‍ എന്ത് പറയുന്നു ?
A) സഭാ
B) സമൂഹം
C) നാഥന്‍
D) ദൈവം
26/50
പ്രായപൂർത്തിയായപ്പോൾ എന്ത് കൈവെടിഞ്ഞു എന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. ?
A) സ്നേഹം
B) ക്ഷമ
C) പ്രത്യാശ
D) ശിശു സഹജമായവ
27/50
അഹന്ത ജനിപ്പിക്കുന്നത് എന്താണ് ?
A) അറിവ്
B) വിവേകം
C) ബുദ്ധി
D) വിജ്ഞാനം
28/50
ദൈവരാജ്യം വാക്കുകളിലല്ലാ------------ആണ് ?
A) വിശ്വാസത്തില്‍
B) വചനത്തില്‍
C) വാക്ക്കളില്‍
D) ശക്തിയില്‍
29/50
യേശുക്രിസ്‌തുവില്‍ നിങ്ങള്‍ക്കു കൈവന്ന................. ഞാന്‍ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്‌ദി പറയുന്നു.പൂരിപ്പിക്കുക?
A) വരങ്ങള്‍ക്ക്
B) ദൈവകൃപയ്‌ക്കു
C) സ്നേഹത്തിന്
D) ദാനം
30/50
വിജാതിയരുടെയിടയില്‍പ്പോലും ഇല്ലാത്ത എന്ത് നിങ്ങളുടെ ഉണ്ടെന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത് ?
A) മന്ത്രവാദം
B) ആഭിചാരം
C) അവിഹിതബന്ധങ്ങള്‍
D) വിഗ്രഹാരാധന
31/50
നിങ്ങള്‍ ക്രിസ്‌തുവില്‍ .....................; എന്നു 1 കോറിന്തോസ്‌ 4 : 10 ല്‍ പറയുന്നു?
A) ബലവാന്‍മാര്‍;
B) അവമാനിതര്‍
C) ഭോഷന്‍മാര്‍
D) ജ്‌ഞാനികള്‍;
32/50
ചന്തയില്‍ -------------- ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചു കൊള്ളുവിന്‍ 1കോറിന്തോസ്. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) വില്‍ക്കപ്പെടുന്ന
B) നല്‍കുന്ന
C) വളര്‍ത്തുന്ന
D) കൊടുക്കുന്ന
33/50
തിമോത്തിയോസ് വരുമ്പോൾ എങ്ങനെ കഴിയാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കണം എന്നാണ് പറഞ്ഞിരിക്കുന്നത് ?
A) സന്തോഷമായി
B) സ്വതന്ത്രനായി
C) സമാധാനത്തോടെ
D) നിർഭയനായി
34/50
നിങ്ങളുടെ വിളി എങ്ങനെയുള്ളതാണ്?
A) ബുദ്ധിമാന്മാർ അധികമില്ല
B) ശക്തരില്ല
C) കുലീനരില്ല
D) ബുദ്ധിമാന്മാർ അധികമില്ല ശക്തരും കുലീനരും അധികമില്ല
35/50
ആരുമായി സംസർഗം പാടില്ലെന്നാണ് ശ്ലീഹ പറയുന്നത് ?
A) അസന്മാർഗ്ഗിയോ, അത്യാഗ്രഹിയോ, വിഗ്രഹാരാധകനോ, പരദൂഷകനോ, മധ്യപാനോ, കള്ളനോ
B) അസന്മാര്ഗിയുമായി
C) അത്യാഗ്രഹിയുമായി
D) പരദൂഷകനുമായി
36/50
അവിവാഹിതയായ സ്ത്രീയും കന്യകയും എന്തിലൊക്കെ വിശുദ്ധി പാലിക്കണമെന്നാണ് പൗലോസ് ശ്ലിഹാ പഠിപ്പിക്കുന്നത് ?
A) ചിന്തയിലും ശരീരത്തിലും
B) മനസ്സിലും ചിന്തയിലും
C) ശരീരത്തിലും മനസ്സിലും
D) ആത്മാവിലും , ശരീരത്തിലും
37/50
ദൈവത്തിന്റെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അത് സ്വീകരിക്കുന്നില്ല ആര് ?
A) ലൗകികമനുഷ്യൻ
B) ആത്മീയമനുഷ്യൻ
C) ആത്മാവിന്റെ ദാനങ്ങൾ പ്രാപിക്കാത്തവർ
D) അധികാരത്തില്‍ ഇരിക്കുന്നവര്‍
38/50
എവിടെ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരുന്നവനും ഹൃദയ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും അവനാണല്ലോ പൂരിപ്പിക്കുക ?
A) ഭൂമിയില്‍
B) അന്ധകാരത്തിൽ
C) ലോകത്തില്‍
D) ഭവനത്തില്‍
39/50
ക്രിസ്തു പൗലോസിനെ അയച്ചത് എന്തിനാണ് ?
A) സ്നാനം നൽകാൻ
B) മാനസാന്തരപ്പെടുത്താൻ
C) സുവിശേഷം പ്രസംഗിക്കുവാൻ
D) സുവിശേഷം നൽകുവാൻ
40/50
ആരു തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു. എന്നു 1 കോറിന്തോസ്‌ 8 : 3 ല്‍ പറയുന്നു?
A) മനുഷ്യന്‍
B) അയല്‍വാസി
C) ദൈവം
D) സഹോദരന്‍
41/50
നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ-------------ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞു കൂടെ ?
A) ദൈവത്തിന്‍റെ
B) പിതാവിന്റെ
C) ആത്മാവിന്റെ
D) പരിശുദധാത്മാവിന്റെ
42/50
നീന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ എന്തു ചെയ്യുന്നു എന്നാണ് പൗലോസ്‌ ശ്ലീഹാ പറയുന്നത് ?
A) അനുഗ്രഹിക്കുന്നു
B) പ്രാത്ഥിക്കുന്നു
C) കൈവയ്ക്കുന്നു
D) സുഖപ്പെടുത്തുന്നു
43/50
നിങ്ങളുടെ മുൻപിൽ ഞാൻ എങ്ങനെയുള്ളവനായിരിക്കുന്നു വി. പൗലോസ്‌1 കോറിന്തോസ് 2:3 ല്‍ പറയുന്നത് ?
A) ദുർബലനും ഭയചകിതനായിരുന്നു
B) ഭയമില്ലാത്തവർ
C) ദുർബലമുള്ളവൻ
D) ശക്തൻ
44/50
നിലവിലുള്ളവയെ നശിപ്പിക്കുവാൻ വേണ്ടി ലോകദൃഷ്ടി എങ്ങനെയുള്ളവരെ തിരഞ്ഞെടുത്തു?
A) നിരസിക്കപ്പെട്ടവരെ
B) അവഗണിക്കപ്പെട്ടവരെ
C) നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയാത്തന്നെയും തിരഞ്ഞെടുത്തു
D) എല്ലാം ഉള്ളവരെ
45/50
ആത്മീയോത്ക്കർഷം വരുത്തുന്നത് എന്ത് ?
A) അറിവ്
B) സ്നേഹം
C) കഴിവ്
D) ബന്ധം
46/50
പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. 1 കോറിന്തോസ്‌ 7 : 5 ആരുടെതാണ് ഈ ഉപദേശം
A) വി. യാക്കോബ്
B) വി. പൗലോസ്‌
C) വി. യോഹന്നാന്‍
D) വി. യൂദാസ്
47/50
ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ എന്ത് ചെയ്തു കൊള്ളുവിന്‍ 1കോറിന്തോസ്. 10. ല്‍ നിന്ന് കണ്ടെത്തുക ?
A) ഭക്ഷിച്ചു
B) പാനം
C) കഴിച്ചു
D) തിന്നു
48/50
സഹോദരന്‍--------------പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു ?
A) സഹോദരിക്കെതിരെ
B) മറ്റൊരാള്‍ക്കെതിരെ
C) സഹോദരനെതിരെ
D) മകള്‍ക്കെതിരെ
49/50
യഹൂദരെ നേടേണ്ടതിന്‌ ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി നിയമത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്‌------------------ വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി പൂരിപ്പിക്കുക ?
A) തത്വത്തിനു
B) ചട്ടത്തിന്
C) പ്രമാണത്തിന്
D) നിയമത്തിനു
50/50
സമചിത്തത പാലിക്കേണ്ടത് എപ്രകാരമാണെന്നാണ് പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് ?
A) ബോധപൂർവം
B) ബുദ്ധിപൂർവം
C) വിവേകപൂർവം
D) നീതിപൂർവം
Result: