Malayalam Bible Quiz on Book of Leviticus



1/50
ഞാന്‍ അവനും അവന്‍െറ കുടുംബത്തിനുമെതിരായി എന്‍െറ മുഖം തിരിക്കുകയും അവനെയും മോളെക്കിനെ അവന്‍െറ പിന്നാലെ പോയവരെയും സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയുകയും ചെയ്യും ലേവ്യര്‍. 20.ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?
A) അര്‍പ്പിക്കുന്നതിനു
B) ആരാധിക്കുന്നതിന്
C) സമര്‍പ്പിക്കുന്നതിനു
D) സ്തുതിക്കുന്നതിന്
2/50
പുരോഹിതന്‍ ദൈവസന്നിധിയില്‍ ആരായിരിക്കണം ലേവ്യര്‍. 21. ല്‍ പറയുന്നത് ?
A) പരിശുദ്ധന്‍
B) ശ്രേഷ്ഠന്‍
C) നീതിമാന്‍
D) വിശുദ്ധനായിരിക്കണം
3/50
പച്ചയോ ചെമപ്പോ ആയ കരിമ്പനുണ്ടെങ്കില്‍ അതു വ്യാപിക്കുന്നതരമാണ്‌ അതു ആരെ കാണിക്കണം ?
A) പ്രവാചകനെ
B) പുരോഹിതനെ
C) നേതാവിനെ
D) സേവകനെ
4/50
എന്തായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്‍െറ തുകല്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്‌ ലേവ്യര്‍. 7. ല്‍ പറയുന്നത് ?
A) ധാന്യബലി
B) ബലി
C) ദഹനബലി
D) സമാധാനബലി
5/50
ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു എന്തിനെയോ കൊണ്ടുവരട്ടെ. ലേവ്യര്‍. 12. ല്‍ പറയുന്നത് ?
A) പ്രാവിന്‍കുഞ്ഞുങ്ങളെയോ
B) കോലാടിനെയോ
C) പരുന്തിനെയോ
D) കുഞ്ഞാടിനെയോ
6/50
പുരോഹിതന്‍ അവയുടെ രക്‌തം സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍മേല്‍ തളിക്കുകയും മേദസ്‌സ്‌ കര്‍ത്താവിനു ----------------- സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം ലേവ്യര്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ഇഷ്ടമുള്ള
B) പ്രീതികരമായ
C) നീതിയുള്ള
D) താല്പര്യമുള്ള
7/50
കര്‍ത്താവിന്‍െറ നാമം എന്ത് ചെയ്യുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം ലേവ്യര്‍. 24. ല്‍ പറയുന്നത് ?
A) ദുഷിക്കുന്നവനെ
B) ദ്വേഷിക്കുന്നവനെ
C) ദ്രോഹിക്കുന്നവനെ
D) നശിപ്പിക്കുന്നവനെ
8/50
നിന്‍െറ പിതാവിന്‍െറ ഭാര്യയുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌. അതു നിന്‍െറ ആരുടെ തന്നെ നഗ്‌നതയാണ്‌ ലേവ്യര്‍. 18. ല്‍ പറയുന്നത് ?
A) പിതാവിന്റെ
B) സഹോദരന്റെ
C) അയല്‍ക്കാരന്റെ
D) ബന്ധുവിന്റെ
9/50
ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീ എപ്പോഴാണ് തന്‍റെ കുഞ്ഞിനു വേണ്ടി ഒരു വയസുള്ള ആട്ടിൻകുട്ടിയെ ദഹനബലിക്കായി കൊണ്ടുവരേണ്ടത് ?
A) വിശുദ്ധികരണത്തിന്റെ ദിനങ്ങൾ പൂർത്തിയാകുമ്പോൾ
B) ശുദ്ധീകരണത്തിന്റെ ദിനങ്ങൾ പൂർത്തിയാകുമ്പോൾ.
C) അശുദ്ധിയിൽ നിന്നു മോചനം ലഭിക്കുമ്പോൾ
D) ശുദ്ധികരണം നേടി കഴിയുമ്പോൾ
10/50
കര്‍ത്താവിനു നിരുപാധികം സമര്‍പ്പിച്ചയാതൊന്നും മനുഷ്യനോ മൃഗമോ അവകാശമായി കിട്ടിയ ------------- ആകട്ടെ, വില്‍ക്കുകയോ വീണ്ടെടുക്കുകയോ അരുത്‌. സമര്‍പ്പിത വസ്‌തുക്കള്‍ കര്‍ത്താവിന്‌ ഏറ്റവും വിശുദ്‌ധമാണ്‌ ലേവ്യര്‍. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കണ്ടമോ
B) തോപ്പോ
C) വയലോ
D) നിലമോ
11/50
ധാന്യബലിക്കുള്ള കാഴ്ചവസ്തു അടുപ്പിൽ ചുട്ടതാണെങ്കിൽ എങ്ങനെയുള്ളതായിരിക്കണം ?
A) എണ്ണ കലര്‍ന്ന പുളിപ്പില്ലാത്ത അട
B) എണ്ണയിൽ ചേർത്ത് പുളിപ്പിക്കാത്ത അപ്പം
C) നെയ്യ് ചേർത്ത് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പം
D) നേരിയ മാവിൽ എണ്ണ ചേർത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പം
12/50
അഹറോന്‍െറ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച്‌ അഗ്‌നിയില്‍ ദഹിപ്പിക്കണം. അത്‌ ദഹന ബലിയും കര്‍ത്താവിനു -------------------- സൗരഭ്യവുമായിരിക്കും ലേവ്യര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) സംപൂജ്യമായ
B) ആരാധ്യമായ
C) പൂജ്യമായ
D) പ്രീതികരമായ
13/50
ഇസ്രായേല്‍ ------------------- ഇസ്രായേലില്‍ വന്നു വസിക്കുന്ന വിദേശികളിലോ നിന്ന്‌ ആരെങ്കിലും തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും മോളെക്കിനു ബലിയര്‍പ്പിക്കുന്നെങ്കില്‍ അവനെ കൊല്ലണം. ദേശത്തിലെ ജനങ്ങള്‍ അവനെ കല്ലെറിയണം ലേവ്യര്‍. 20. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ആളുകളിലോ
B) മക്കളിലോ
C) ജനത്തിലോ
D) ദാസരിലോ
14/50
ഇസ്രായേല്‍ സ്‌ത്രീയുടെ മകന്‍ തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്‌തു. അവര്‍ അവനെ ആരുടെ അടുക്കല്‍ കൊണ്ടുവന്നു ലേവ്യര്‍. 24. ല്‍ പറയുന്നത് ?
A) ലോത്തിന്റെ
B) മോശയുടെ
C) നോഹയുടെ
D) അഹരോന്റെ
15/50
ഒരാള്‍ തനിക്ക്‌ അവകാശമായി ലഭിച്ച വസ്‌തുവില്‍ എത്ര കര്‍ത്താവിനു സമര്‍പ്പിക്കുകയാണെങ്കില്‍ അതിനുവേണ്ട വിത്തിന്‍െറ കണക്കനുസരിച്ചായിരിക്കണം മൂല്യനിര്‍ണയം ലേവ്യര്‍. 27. ല്‍ പറയുന്നത് ? ‌
A) മൂന്നുഭാഗം
B) രണ്ടു ഭാഗം
C) നാലുഭാഗം
D) ഒരുഭാഗം
16/50
അവര്‍ എന്നോടു കാണിച്ച ----------------- ലേവ്യര്‍. 26.ല്‍ നിന്ന് പൂരിപ്പിക്കുക ?
A) കരുണയും
B) അവിവേകവും
C) സ്നേഹവും
D) അവിശ്വസ്തയും
17/50
പ്രായശ്‌ചിത്തബലിയുടെ ചെലവനുസരിച്ച്‌ നീ നിശ്‌ചയിക്കുന്ന വിലയ്‌ക്കുള്ളതും ഊനമറ്റതുമായ ഒരു മുട്ടാടിനെ അവന്‍ ആട്ടിന്‍പറ്റത്തില്‍നിന്നു ------------------- യടുക്കല്‍ കൊണ്ടുവരണം ലേവ്യര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) ദാസന്റെ
B) നിയമജ്ഞന്റെ
C) പുരോഹിതന്റെ
D) പ്രമാണിയുടെ
18/50
ഒരു മാസം മുതല്‍ അഞ്ചു വര്‍ഷം വരെയാണ്‌ പ്രായമെങ്കില്‍ ആര്‍ക്ക് അഞ്ചു ഷെക്കല്‍ വെള്ളിയും പെണ്‍കുട്ടിക്ക്‌ മൂന്നു ഷെക്കല്‍ വെള്ളിയുമായിരിക്കണം ലേവ്യര്‍. 27. ല്‍ പറയുന്നത് ?
A) ആണ്‍കുട്ടിക്ക്
B) കുട്ടിക്ക്
C) മകന്
D) യുവാവിനു
19/50
ദഹന ബലിക്കായി പുരോഹിതൻ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് ?
A) തോൽ കുപ്പായം
B) പട്ടുവസ്ത്രം
C) ചണം കൊണ്ടുള്ള വസ്ത്രവും കാൽ ചട്ടയും
D) പരുപരുത്ത വസ്ത്രം
20/50
കര്‍ത്താവിന്‍െറ സന്നിധിയിലെ ബലിപീഠത്തിന്‍മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി എന്തില്‍ നിറച്ച്‌ തിരശ്‌ശീലയ്‌ക്കകത്തുവരണം ലേവ്യര്‍. 16. ല്‍ പറയുന്നത് ?
A) കൈകളില
B) മനസ്സില്‍
C) വിരലില്‍
D) ആത്മാവില്‍
21/50
ശരീരത്തിന്‍െറ ജീവന്‍ രക്‌തത്തിലാണിരിക്കുന്നത്‌. അത്‌ ബലിപീഠത്തിന്‍മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു എന്താണ് പാപപരിഹാരം ചെയ്യുന്നത്‌. ?
A) കണ്ണ്
B) ശരീരം
C) മാംസം
D) രക്തം
22/50
അവയുടെ പിണം വഹിക്കുന്നവന്‍ തന്‍െറ എന്ത് കഴുകണം. വൈകുന്നേരംവരെ അവന്‍ അശുദ്‌ധനായിരിക്കും. അവനിങ്ങള്‍ക്ക്‌ അശുദ്‌ധമാണ്‌. ലേവ്യര്‍. 11. ല്‍ പറയുന്നത് ?
A) വസ്ത്രം
B) ദാവണി
C) ഉടുപ്പ്
D) ചേല
23/50
നിങ്ങള്‍ എന്‍െറ ----------------- കല്‍പനകളും അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്‌ഷിതരായിരിക്കും ലേവ്യര്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ? ‌ ‌
A) നിയമങ്ങളും
B) ചട്ടങ്ങളും
C) കല്പനകളും
D) തത്വങ്ങളും
24/50
പരിശോധനയില്‍ -------------------------- ഉണങ്ങി, തൊലി വെളുത്തനിറം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അവനെ ശുദ്‌ധനെന്നു പ്രഖ്യാപിക്കണം; അവന്‍ ശുദ്‌ധിയുള്ളവനാണ്‌ പൂരിപ്പിക്കുക ?
A) വ്രണം
B) പാണ്ട്
C) മുറിവ്
D) പരു
25/50
നിങ്ങള്‍ക്കുശേഷം നിങ്ങളുടെ ----------------- നിത്യമായി അവകാശമാക്കാന്‍ അവരില്‍നിന്നു നിങ്ങള്‍ക്ക്‌ അടിമകളെ സ്വീകരിക്കാം ലേവ്യര്‍. 25. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) മക്കള്‍ക്ക്
B) കുഞ്ഞുങ്ങള്‍ക്ക്
C) കുട്ടികള്‍ക്ക്
D) ശിശുക്കള്‍ക്ക്
26/50
എന്തില്‍ നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്‌ച കൊണ്ടുവരുന്നതെങ്കില്‍ അത്‌ ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം. ലേവ്യര്‍. 3. ല്‍ പറയുന്നത് ?
A) ആട്ടികൂട്ടത്തില
B) കുഞ്ഞാടില്‍
C) മ്യഗത്തില്‍
D) പക്ഷികളില്‍
27/50
സീനായ് മലമുകളിൽവച്ചു കർത്താവു ഇസ്രായേൽ ജനവുമായി ആരു വഴിയാണ് ഉടമ്പടി ഉറപ്പിച്ചത് ?
A) അബ്രാഹം വഴി
B) പുരോഹിതൻ വഴി
C) ജോ ഷ്യാവഴി
D) മോശ വഴി
28/50
ബലിമൃഗത്തിന്‍െറ മാംസം മൂന്നാം ദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത്‌ എന്തില്‍ ദഹിപ്പിക്കണം ?
A) കനല്‍ക്കട്ടയില്‍
B) അഗ്നിയില
C) ജ്വാലയില്‍
D) കനലില്‍
29/50
എട്ടാംദിവസം അവന്‍ രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്‍െറ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍െറ എവിടെ കൊണ്ടുവന്ന്‌ പുരോഹിതനെ ഏല്‍പിക്കണം ?
A) അങ്കണത്തില്‍
B) ആലയത്തില്‍
C) കവാടത്തില്‍
D) വാതില്‍ക്കല്‍
30/50
അന്ന്‌ ഉപവസിക്കുകയും കര്‍ത്താവിന്‌ എന്ത് അര്‍പ്പിക്കുകയും വേണം. ?
A) ദഹനബലി
B) പുകഴ്ചകള്‍
C) ബലി
D) ധാന്യബലി
31/50
സമാധാനബലിക്കായി കാലിക്കൂട്ടത്തില്‍നിന്നാണു കര്‍ത്താവിനു എന്ത് കൊണ്ടുവരുന്നതെങ്കില്‍, അത്‌ ഊനമറ്റ കാളയോ പശുവോ ആയിരിക്കണം. ലേവ്യര്‍. 3. ല്‍ നിന്ന് കണ്ടെത്തുക ?
A) നേര്‍ച്ച
B) വഴിപാട്
C) കാഴ്ച
D) വിഹിതം
32/50
ആര് പറഞ്ഞതുപോലെ അവര്‍ ചെന്ന്‌ അവരെ കുപ്പായങ്ങളോടുകൂടെ എടുത്തു പാളയത്തിനു പുറത്തുകൊണ്ടുപോയി. ?
A) മോശ
B) സേത്ത്
C) യാക്കോബ്
D) നോഹ
33/50
പുരോഹിതന്‍ ഒരുകൈ മാവും എണ്ണയും കുന്തുരുക്കം മുഴുവനും എടുത്തു സ്‌മരണാംശമായി ബലിപീഠത്തില്‍ എന്ത് ചെയ്യണം ലേവ്യര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?
A) വയ്ക്കണം
B) ദഹിപ്പിക്കണം
C) കൊല്ലണം
D) വധിക്കണം
34/50
പുരോഹിതന്‍ ധാന്യബലിക്കുള്ള നേരിയ ----------------- നിന്ന്‌ ഒരുകൈ മാവും അതിനുള്ള എണ്ണയും കുന്തുരുക്കം മുഴുവനും എടുത്ത്‌ സ്‌മരണാംശമായി ബലിപീഠത്തില്‍വച്ചു കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിക്കണം ലേവ്യര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അരിയില്‍
B) ധാന്യത്തില്‍
C) പൊടിയില്‍
D) മാവില്‍
35/50
അഗ്‌നിയിലുള്ള ബലിയും -------------------- പ്രീതികരമായ സൗരഭ്യവും. ലേവ്യര്‍. 1. ല്‍ പൂരിപ്പിക്കുക ?
A) നീതിമാന്
B) കര്‍ത്താവിനു
C) അത്യുന്നതന്
D) പിതാവിന്
36/50
ദേശത്തിന്‍െറ സാബത്ത്‌ നിങ്ങള്‍ക്കു ഭക്‌ഷണം പ്രദാനംചെയ്യും - നിനക്കും നിന്‍െറ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ --------------------- പരദേശിക്കും. പൂരിപ്പിക്കുക ?
A) വസിക്കുന്ന
B) ജീവിക്കുന്ന
C) പാര്‍ക്കുന്ന
D) കഴിയുന്ന
37/50
ധാന്യബലിവസ്‌തുവില്‍ ശേഷിച്ച ഭാഗം അഹറോനും ആര്‍ക്കുമുള്ളതാണ്‌. കര്‍ത്താവിനുള്ള ദഹനബലികളില്‍ ഏറ്റവും വിശുദ്‌ധമാണിത്‌. ലേവ്യര്‍. 2. ല്‍ പറയുന്നത് ?
A) കുഞ്ഞുങ്ങള്‍ക്കും
B) പുത്രനമാര്‍ക്കും
C) കുട്ടികള്‍ക്കും
D) മക്കള്‍ക്കും
38/50
ആര് അഹറോനോടും അവന്‍െറ പുത്രന്‍മാരായ എലെയാസറിനോടും ഇത്താമറിനോടും പറഞ്ഞു ?
A) മോശ
B) ജോഷ്വാ
C) അഹറോന്‍
D) നോഹ
39/50
നിങ്ങള്‍ ധാന്യം കൊയ്യുമ്പോള്‍ വയലിന്‍െറ അതിര്‍ത്തി തീര്‍ത്ത്‌ എന്ത് ചെയ്യരുത് ലേവ്യര്‍. 19. ല്‍ പറയുന്നത് ?
A) വെട്ടരുത്
B) കൊയ്തെടുക്കരൂത്
C) നിറയ്ക്കരുത്
D) വിതയ്ക്കരുത്
40/50
അവ നിങ്ങള്‍ക്കു നിന്‌ദ്യമായിരിക്കണം. അവയുടെ മാംസം നിങ്ങള്‍ ഭക്‌ഷിക്കരുത്‌. അവയുടെ ------------- നിങ്ങള്‍ക്കു നിന്‌ദ്യമായിരിക്കട്ടെ. പൂരിപ്പിക്കുക ?
A) നെഞ്ച്
B) കുറക്
C) പിണം
D) രക്തം
41/50
എത്ര കാലമാണ് നിലം വിതയ്ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുന്നത് ?
A) ആറു വർഷം
B) നാലു വർഷം
C) അഞ്ചു വർഷം
D) ഏഴു വർഷം
42/50
പിതാവിന്റെ ഭാര്യയുമായി ശയിക്കുന്നവന്‍ പിതാവിന്‍െറ നഗ്‌നത അനാവൃതമാക്കുന്നു. അവരുടെ പാപം അവര്‍ വഹിക്കണം. അവര്‍ മക്കളില്ലാതെ എന്ത് ചെയ്യണം ?
A) ദ്രോഹിക്കണം
B) മരിക്കണം
C) നശിപ്പിക്കണം
D) വധിക്കണം
43/50
ആ വസ്‌തു ദഹിപ്പിച്ചുകളയണം. എന്നാല്‍, കഴുകിയതിനുശേഷം വസ്‌ത്രത്തിന്‍െറ ഊടില്‍നിന്നോ പാവില്‍നിന്നോ തുകല്‍കൊണ്ടുണ്ടാക്കിയ വസ്‌തുവില്‍ നിന്നോ അടയാളം അപ്രത്യക്‌ഷമാകുന്നെങ്കില്‍ വീണ്ടും കഴുകണം; അപ്പോള്‍ അതു ---------------------. പൂരിപ്പിക്കുക ?
A) നീചമാകും
B) അശുദ്ധമാകും
C) മോശമാകും
D) ശുദ്ധമാകും
44/50
എന്തില്‍ ശുദ്‌ധമായ ഉറവവെള്ളമെടുത്ത്‌ പക്‌ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം ലേവ്യര്‍. 14. ല്‍ പറയുന്നത് ?
A) മണ്‍കലത്തില്‍
B) കലത്തില്‍
C) മണ്‍ചട്ടിയില്‍
D) മണ്‍പാത്രത്തില്‍
45/50
പുരോഹിതൻ ധാന്യബലിയിൽ നിന്ന് എന്തെടുത്ത് ബലിപീoത്തിൽ വച്ച് ദഹിപ്പിക്കണം ?
A) രക്തം
B) ചാരം
C) ശേഷിച്ച ഭാഗം
D) സ്മരണഅംശം
46/50
നിങ്ങളുടെ ദേശത്തുകൂടെ എന്ത് കടന്നുപോകയില്ല. എന്നു ലേവ്യര്‍ 26 : 6 ല്‍ പറയുന്നു? ‌
A) വാള
B) തേരു
C) ആരും
D) ശത്രു
47/50
കര്‍ത്താവിനു എന്ത് അര്‍പ്പിക്കാന്‍ കൊള്ളാത്ത അശുദ്‌ധമൃഗത്തെയാണു നേര്‍ന്നിട്ടുള്ളതെങ്കില്‍ അതിനെ പുരോഹിതന്‍െറ അടുക്കല്‍ കൊണ്ടുവരണം. ?
A) ബലി
B) സ്തുതി
C) നീതി
D) കരുണ
48/50
അവയുടെ പിണം വഹിക്കുന്നവന്‍ തന്‍െറ വസ്‌ത്രം കഴുകണം എപ്പോള്‍ വരെ അവന്‍ അശുദ്‌ധനായിരിക്കും. അവനിങ്ങള്‍ക്ക്‌ അശുദ്‌ധമാണ്‌ ?
A) രാവിലെ
B) രാത്രി
C) വൈകുന്നേരം
D) പ്രഭാതം
49/50
ഇസ്രായേല്‍ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്‌ധവസ്‌തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്‍െറ പരിശുദ്‌ധനാമത്തെ അശുദ്‌ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന്‌ അഹറോനോടും സന്തതികളോടും പറയുക. ഞാനാണ്‌ ----------------- ലേവ്യര്‍. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?
A) അത്യുന്നതന്‍
B) നീതിമാന്‍
C) പിതാവ്
D) കര്‍ത്താവ്
50/50
നിന്‍െറ പിതാവിന്‍െറ സഹോദരിയുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌; അവള്‍ നിന്‍െറ ആരുടെ അടുത്ത ചാര്‍ച്ചക്കാരിയാണ്‌ ?
A) പിതാവിന്റെ
B) അയല്‍ക്കാരന്റെ
C) സഹോദരന്റെ
D) ബന്ധുവിന്റെ
Result: