Q ➤ 1. പാപപരിഹാര ദിവസം എന്നാണ്?
Q ➤ 2. പാളയത്തിന് പുറത്ത് 7 ദിവസം അടച്ചിട്ടത് ആരെ?
Q ➤ 3. കഴുത പുറത്തു ആദ്യമായി കയറിയ സ്ത്രീ ആര്?
Q ➤ 4. കെഹാത്തിന്റ പുത്രന്മാരിൽ ഒരു മോന്റെ പേര് അബ്രഹാം യാത്ര ചെയ്ത ഒരു സ്ഥലത്തിന്റ പേര് ആണ്. പേര് എന്താണ്?
Q ➤ 5. ഒരേ പ്രായത്തിൽ മരിച്ച അപ്പനും മകനും ?
Q ➤ 6. യേശു ജനിച്ച ഗോത്രത്തിലെ ഗോത്രത്തലവൻ തന്റെ മകന്റെ ഭാര്യയെ വേശ്യ എന്ന് നിരൂപിച്ചതു ഏതു പട്ടണത്തിൽ വെച്ച്?
Q ➤ 7. മൂവായിരം വര്ഷം മുമ്പ് ഞാൻ മരിച്ചു. എന്റെ ജഡം അടക്കിയില്ല. എന്നെ മൃഗങ്ങൾ തിന്നു കളഞ്ഞതുമില്ല. ഞാൻ ആരാണ് ?
Q ➤ 8. സഹോദരന്റെ കാലു പിടിച്ചവന്റെ അപ്പനെ പിടിച്ചു കെട്ടിയവനെ അനുഗ്രഹിച്ചവൻ ആരാണ്?
Q ➤ 9. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ ഒരു സ്ത്രീയുടെ പേരിലുള്ള ആദ്യ സ്മാരകം ഏതു
Q ➤ 10. യഹോവ തെരഞ്ഞടുക്കുന്ന രാജാവിന് അനവധിയായി ഉണ്ടാകാൻ പാടില്ലാത്ത മൃഗം ഏത്?
Q ➤ 11. പുള്ളിക്കഴുകനെക്കുറിച്ചു വേദ പുസ്തകത്തിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത് ?
Q ➤ 12. ഒരു ദിവസം മാത്രം വിധവ ആയിരുന്നവൾ?
Q ➤ 13. മിസ്രയിമിൽ മണി പന്തൽ ഇട്ട രാജാവ് ആര്?
Q ➤ 14. ഞാൻ ജനിച്ച ദിവസം തന്നെ എന്റെ വല്യപ്പച്ചനും എന്റെ അമ്മയും എന്റെ അപ്പനും ഈ ലോകത്തു നിന്നും മാറ്റപ്പെട്ടു എങ്കിൽ ഞാന്‍ ആരാണ്?
Q ➤ 15. കാളയെ പോലെ പുല്ലു തിന്നുന്ന (മനുഷ്യനല്ല) ജീവി?
Q ➤ 16.ഞാനൊരു രാജ്ഞി ആണ്. പക്ഷെ, ഞാൻ കൊട്ടാരത്തിൽ വസിച്ചിട്ടില്ല. ഞാൻ ഒരു യുദ്ധവും ചെയ്തിട്ടില്ല. എങ്കിലും ഞാൻ രാജ്ഞി എന്നറിയപ്പെടുന്നു . സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെയും കൂട്ടി എന്റെ രൂപത്തിൽ അട ഉണ്ടാക്കാറുണ്ട്. എന്നെപ്പറ്റി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . അങ്നെയെങ്കിൽ ഞാൻ ആരാണ്?
Q ➤ 17. രണ്ടു സഹോദരങ്ങൾ തമ്മിൽ അവരുടെ ജനനത്തിലുള്ള വയസ്സ് വ്യത്യാസം ആയിരുന്നു അവരുടെ മരണ സമയത്തും. അങ്ങനെയെങ്കിൽ അവർ ആരൊക്കെയാണ്, വയസ്സ് എത്ര?
Q ➤ 18. ഒരു ‘വാക്ക്’ തെറ്റിച്ചത് കൊണ്ട് 42,000 ആളുകൾ മരിച്ചു. ആ ‘വാക്കേത്’?
Q ➤ 20. ശൂരന്മാരുടെ പുസ്തകത്തിലെ ഒരു വാചകം ബൈബിളിൽ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ 21. കർത്താവിൻറ സംബോധനകൾ പലതും ചിന്തനീയങ്ങളാണ്, മന്ദബുദ്ധികൾ, അൽപവിശ്വാസികൾ, മൂഢർ ഇങ്ങനെ പലതുമുണ്ട്, ഈ വിധത്തിൽ യേശുവിനാൽ വിളിയ്ക്കപ്പെട്ട ഒരു ബുദ്ധിഹീനന്റെ പേർ പറയുക?
Q ➤ 22. പഴയ നിയമ കഥാപാത്രങ്ങളിൽ മരിച്ചു പോയ 2 പേർ സുവിശേഷങ്ങളിൽ സംസാരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആരെല്ലാമാണവർ?
Q ➤ 23. സ്വന്ത ശിഷ്യന്മാരാൽ അടക്കം ലഭിച്ച പ്രവാചകനാര്?
Q ➤ 24. ഒരു ദേശത്തുള്ളവർ രോഗികളെ കൊണ്ടുവന്ന് ചന്തയിൽ വച്ചു. ദേശമേത്?
Q ➤ 25. ജീവിതവും ശുശ്രൂഷയും നോക്കിയാൽ കപടമില്ലാത്തവനാണെന്ന് തീർത്തുപറയാം. എന്നാൽ മറ്റുള്ളവരുടെ കപടത്താൽ തെറ്റിപ്പോകുവാൻ ഇടവന്നു എന്ന് പൗലോസ് പറഞ്ഞത് ആരെക്കുറിച്ച്?
Q ➤ 26. പള്ളിയോട് തൊട്ട് അടുത്ത് താമസിച്ചിരുന്ന ഒരു ദൈവത്തിന്റെ ഭക്തൻ ആര്?
Q ➤ 27. “ക്രിസ്ത്യാനി’ എന്ന വാക്ക് മൂന്നു പ്രാവശ്യം മാത്രമേ തിരുവെഴുത്തിൽ ഉപയോഗിച്ചിട്ടുള്ളു. അതുപോലെ “പെന്തക്കോസ്ത്” എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്?
Q ➤ 28. പുതിയ നിയമത്തിൽ 40 ദിവസം കാട്ടുമൃഗങ്ങളോട് കൂടെയായിരുന്ന വ്യക്തി?
Q ➤ 30 : Nine (9) ശിഷ്യന്മാർക്ക് സൗഖ്യമാക്കുവാൻ കഴിയാതെ പോയ രോഗം ഏത്? OR – രൂപാന്തരം കഴിഞ്ഞുടനെ കർത്താവ് സൗഖ്യമാക്കിയ രോഗമേത്?
Q ➤ 31 : ഓഗസ്റ്റ് 2018 കേരളത്തിൽ വെള്ളം പൊങ്ങി. അതിനു കാരണം മഴ മൂലം ഡാമുകൾ തുറന്നു വിട്ടു . അങ്ങനെ എങ്കിൽ ഡാമുകൾ ഉണ്ടാകുന്നതിനു മുന്നമേ വിശുദ്ധ വേദ പുസ്തകം ഡാമുകൾ തുറക് പ്പെടും എന്ന് തെളിവ് തരുന്നുണ്ട് എവിടെ ആണ് ആണ് വചനം എഴുത പെട്ടിരിക്കുന്നത് —?
Q ➤ 33 : കരയും കടലും ദൈവം ഉണ്ടാക്കി. എന്നാൽ മനുഷ്യൻ ഉണ്ടാക്കിയ ഒരു കടൽ ഉണ്ട്. കടൽ ഏത്? മനുഷ്യൻ ആര്?
Q ➤ 34 : പഴയ നിയമത്തിൽ പള്ളി എന്ന് ഒരിടത്തെ കാണുന്നുള്ളൂ? എവിടെയാണ് പറഞ്ഞിരിക്കുന്നത്?
Q ➤ 35 : പർവതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യർ എന്ന് നിനക്ക് തോന്നുകയാണ് എന്ന് ആര് ആരോടാണ് പറഞ്ഞതു?
Q ➤ 36 : ആദ്യം അനുജത്തിയായി. പിന്നെ ഭാര്യയായി. ആരാണിത്?
Q ➤ 37 : ശീത മുള്ള ദിവസങ്ങളിൽ മതിലുകളിന്മേൽ പറ്റി കൂടുന്ന ജീവി ഏത്?
Q ➤ 38 : ഞാൻ പൂർണ്ണസുന്ദരി ആകുന്നു എന്ന് പറഞ്ഞത് ആര്?
Q ➤ 39 : സ്വന്തം ഭാര്യയെ പശുക്കിടാവിനോട് ഉപമിച്ച വ്യക്തി?
Q ➤ 41 : വിശുദ്ധ വേദ പുസ്തകത്തിൽ 3 അധ്യായങ്ങളിൽ ഒരാളുടെ പേര് 56 പ്രാവശ്യം ഉണ്ട്. അധ്യായം ഏതൊക്കെ? പേരെന്ത് ?
Q ➤ 42 : കൂടിപിണഞ്ഞിരിക്കുന്ന മുള്ള് ആര് ?
Q ➤ 43 : ഇന്ത്യയുടെ ദേശിയ പുഷ്പ്പ്മാണ് താമര. താമരയെ കുറിച്ച് വേദ പുസ്തകത്തിൽ നിന്ന് കുറഞ്ഞത് 3 പുസ്തകത്തിൽ നിന്ന് 3 വാക്യങ്ങൾ രേഖ പെടുത്തുക?
Q ➤ 44 : അവരുടെ സ്ത്രീകളെപ്പോലെ അവർ കോട്ടകളിൽ ഇരിക്കുന്നു , അവർ ശക്തി മതിയാക്കി ആയിരിക്കുന്നു . ആര്?
Q ➤ 45 : വെയിൽ മൂത്തപ്പോൾ ഒരാൾ ഉച്ച സമയത്ത് കിടക്കുക ആയിരുന്നു. ചിലർ അയാളുടെ വയറ്റിൽ കുത്തി. ആര് ആരെ കുത്തി?
Q ➤ 50 : എലീശാ എന്ന് സ്വന്തം മകന് പേര് നൽകിയ ആദ്യത്തെ വ്യക്തി?