Malayalam Bible Quiz: Ezekiel Chapter 16 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:16 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നിന്‍െറ ------------------- അപ്പോള്‍ നീ ഓര്‍മിക്കും. നിന്‍െറ മൂത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാന്‍ പുത്രിമാരായി നല്‍കും. അവരെ സ്വീകരിക്കുമ്പോള്‍ നീ ലജ്‌ജിക്കും. എസെക്കിയേല്‍. 16. 61 പൂരിപ്പിക്കുക ?

1 point

2➤ സ്വര്‍ണവും വെള്ളിയുംകൊണ്ട്‌ നീ അലംകൃതയായി. നേര്‍ത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്‌ത്രവുമായിരുന്നു നിന്‍െറ വേഷം. നേര്‍ത്ത മാവും തേനും എണ്ണയുമായിരുന്നു നിന്‍െറ ------------------. നീ അതീവസുന്‌ദരിയായി വളര്‍ന്ന്‌ രാജകീയ പ്രൗഢിയാര്‍ജിച്ചു. പൂരിപ്പിക്കുക ?

1 point

3➤ വ്യഭിചാരത്തിന്‍െറ കാര്യത്തില്‍ നീ മറ്റു സ്‌ത്രീകളില്‍നിന്നു വ്യത്യസ്‌തയാണ്‌. ആരും വ്യഭിചാരത്തിനായി നിന്നെ ക്‌ഷണിച്ചില്ല. നീ അങ്ങോട്ടു പ്രതിഫലം നല്‍കുന്നു. നിനക്കു പ്രതിഫലം ലഭിക്കുന്നില്ല. അതാണ്‌ നിനക്കുള്ള വ്യത്യാസം. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ നീ ചെയ്‌ത തിന്‍മയുടെ പകുതിപോലും സമരിയാ ചെയ്‌തില്ല. നീ അവരെക്കാള്‍ കൂടുതല്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു. നീ പ്രവര്‍ത്തിച്ച മ്ലേച്‌ഛതകള്‍ കണക്കിലെടുത്താല്‍ നിന്‍െറ --------------- നീതിയുള്ളവരായി തോന്നും. എസെക്കിയേല്‍. 16. 51 പൂരിപ്പിക്കുക ?

1 point

5➤ ഞാന്‍ നിന്നെ കുളിപ്പിച്ച്‌ രക്‌തം കഴുകിക്കളഞ്ഞ്‌ -------------- പൂശി. എസെക്കിയേല്‍. 16. 9 പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നല്‍കിയ സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളെടുത്ത്‌ മനുഷ്യരൂപങ്ങളുണ്ടാക്കി, അവയുമായി നീ എന്തിലേര്‍പ്പെട്ടു. ?

1 point

7➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ കാമുകന്‍മാരോടൊപ്പം വ്യഭിചാരത്തില്‍ നിര്‍ലജ്‌ജം നിന്‍െറ നഗ്‌നത തുറന്നുകാട്ടി; നീ വിഗ്രഹങ്ങള്‍ നിര്‍മിക്കുകയും നിന്‍െറ ------------------- രക്‌തം അവയ്‌ക്ക്‌ അര്‍പ്പിക്കുകയും ചെയ്‌തു. എസെക്കിയേല്‍. 16. 36 പൂരിപ്പിക്കുക ?

1 point

8➤ നിന്‍െറ സഹോദരിയായ സോദോമിന്‍െറ തെറ്റ്‌ ഇതായിരുന്നു: പ്രൗഢിയും ഭക്‌ഷ്യസമൃദ്‌ധിയും ----------- സ്വസ്‌ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്‌ധനരെയും അഗതികളെയും തുണച്ചില്ല. എസെക്കിയേല്‍. 16. 49 പൂരിപ്പിക്കുക ?

1 point

9➤ നീ ജനിച്ച ദിവസം നിന്‍െറ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്‌ധിവരുത്തിയില്ല. ----------------------‌ ഉപ്പു പുരട്ടുകയോ പിള്ള ക്കച്ചയില്‍ പൊതിയുകയോ ചെയ്‌തിരുന്നില്ല. പൂരിപ്പിക്കുക ?

1 point

10➤ അതുകൊണ്ട്‌ നിനെക്കെതിരേ ഞാന്‍ ------------------ നീട്ടി, നിന്‍െറ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്‍െറ മ്ലേച്ഛസ്വഭാവത്തില്‍ ലജ്‌ജിതരുമായ ഫിലിസ്‌ത്യപുത്രിമാര്‍ക്കു നിന്നെ ഞാന്‍ വിട്ടുകൊടുത്തു. എസെക്കിയേല്‍. 16. 27 പൂരിപ്പിക്കുക ?

1 point

You Got