Malayalam Bible Quiz: Ezekiel Chapter 21 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:21 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ എന്റെ രോഷം ഞാന്‍ നിന്റെ മേല്‍ ചൊരിയും. എന്റെ ക്രോധാഗ്‌നിജ്വാലകള്‍ നിന്റെ മേല്‍ വീശും. നിഷ്‌ഠുരന്‍മാരായ സംഹാരവിദഗ്‌ധരുടെ ---------------- ഞാന്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും. എസെക്കിയേല്‍. 21. 31 പൂരിപ്പിക്കുക ?

1 point

2➤ ഇടത്തോട്ടോ, വലത്തോട്ടോ, നിന്റെ വായ്‌ത്തല എങ്ങോട്ടു തിരിയുന്നുവോ അങ്ങോട്ടു വെട്ടുക. അദ്ധ്യായം, വാക്യം, ഏത് ?

1 point

3➤ മനുഷ്യപുത്രാ, ബാബിലോണ്‍ രാജാവിന്റെ വാള്‍ കടന്നുവരുന്നതിനു രണ്ടു വഴികള്‍ നീ അടയാളപ്പെടുത്തുക. ഒരു ദേശത്തുനിന്നുതന്നെ പുറപ്പെടണം. എങ്ങോട്ടുള്ള വഴി ആരംഭിക്കുന്നിടത്തു ഒരു ചൂണ്ടുപലക നാട്ടുക. എസെക്കിയേല്‍. 21. 19 ല്‍ പറയുന്നത് ?

1 point

4➤ മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്‌. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ ------------------ കരയുക. പൂരിപ്പിക്കുക ?

1 point

5➤ അവരുടെ ധൈര്യം കെടുത്തുന്നതിനും അനേകര്‍ നിപതിക്കുന്നതിനും വേണ്ടി ഓരോ ----------------- ഞാന്‍ സ്‌ഥാപിച്ചിരിക്കുന്ന വാളാണത്‌. ഇടിവാള്‍പോലെ തിളങ്ങുന്നതിന്‌ മിനുക്കിയതും സംഹാരത്തിനായി മൂര്‍ച്ചകൂട്ടിയതും ആണ്‌ അത്‌. എസെക്കിയേല്‍. 21. 15 പൂരിപ്പിക്കുക ?

1 point

6➤ നിങ്ങള്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന ദുഷ്‌ടരായ അധര്‍മികളുടെ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാന ശിക്‌ഷയുടെ സമയം! അത്‌ ഉറയിലിടുക. എസെക്കിയേല്‍. 21. 29 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ നിന്റെ തലപ്പാവും ----------------- എടുത്തുമാറ്റുക. ഇനി പഴയപടി തുടരുകയില്ല. താഴ്‌ന്നവന്‍ ഉയര്‍ത്തപ്പെടും. ഉയര്‍ന്നവന്‍ താഴ്‌ത്തപ്പെടും. എസെക്കിയേല്‍. 21. 26 പൂരിപ്പിക്കുക ?

1 point

8➤ മനുഷ്യപുത്രാ, അവരുടെ മുമ്പില്‍ കഠിനദുഃഖത്തോടെ, എന്ത് പൊട്ടുമാറു നെടുവീര്‍പ്പിടുക. എസെക്കിയേല്‍. 21. 6 ല്‍ പറയുന്നത് ?

1 point

9➤ നീ എന്തിനാണ്‌ നെടുവീര്‍പ്പി ടുന്നതെന്ന്‌ അവര്‍ ചോദിക്കുമ്പോള്‍ പറയുക: ഒരു വാര്‍ത്തനിമിത്തമാണ്‌; അത്‌ ശ്രവിക്കുമ്പോള്‍ എല്ലാ ഹൃദയങ്ങളും ഉരുകും. എല്ലാ കരങ്ങളും ദുര്‍ബലമാകും. എല്ലാ ------------- തളരും. എല്ലാ കാല്‍മുട്ടുകളും വിറയ്‌ക്കും. ഇതാ, അതു വരുന്നു. അതു നിറവേറുകയും ചെയ്യും - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 21. 7 പൂരിപ്പിക്കുക ?

1 point

10➤ അവന്റെ വലംകൈയില്‍ ജറുസലെമിലേക്ക്‌ എന്ന കുറി ലഭിച്ചു. കൂട്ടക്കൊലയ്‌ക്ക്‌ ആജ്‌ഞ നല്‍കാനും പോര്‍വിളി മുഴക്കാനും പ്രവേശനകവാടങ്ങളില്‍യന്ത്രമുട്ടി സ്‌ഥാപിക്കാനും മണ്‍തിട്ടകളുയര്‍ത്താനും പ്രതിരോധ ഗോപുരങ്ങള്‍ നിര്‍മിക്കാനും നിര്‍ദേശം നല്‍കുന്നതായിരുന്നു അത്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

You Got