Malayalam Bible Quiz: Ezekiel Chapter 22 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:22 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ രക്‌തച്ചൊരിച്ചിലിന്‌ ഇടവരുത്തുന്ന ------------------- പറഞ്ഞുനടക്കുന്നവരും പൂജാഗിരികളില്‍വച്ചു ഭുജിക്കുന്നവരും നിന്നിലുണ്ട്‌. നിന്റെ മധ്യേ ഭോഗാസക്‌തി നടമാടുന്നു. പൂരിപ്പിക്കുക ?

1 point

2➤ നീ ചൊരിഞ്ഞരക്‌തത്താല്‍ നീ കുറ്റവാളിയായിത്തീര്‍ന്നിരിക്കുന്നു; നീ നിര്‍മിച്ചവിഗ്രഹങ്ങളാല്‍ നീ അശുദ്‌ധയായിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്‌സിന്റെ അവസാനം, നീ തന്നെ വിളിച്ചു വരുത്തിയിരിക്കുന്നു. ആകയാല്‍ ഞാന്‍ നിന്നെ -------------- നിന്‌ദാവിഷയവും എല്ലാ രാജ്യങ്ങള്‍ക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

3➤ നിന്നെ ജനതകളുടെയും രാജ്യങ്ങളുടെയുമിടയില്‍ ചിതറിച്ചുകൊണ്ടു നിന്റെ എന്ത് ഞാന്‍ തുടച്ചു മാറ്റും. എസെക്കിയേല്‍. 22. 15 ല്‍ പറയുന്നത് ?

1 point

4➤ അവളുടെ പുരോഹിതന്‍മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്‌ധ വസ്‌തുക്കളെ മലിനമാക്കുന്നു. വിശുദ്‌ധവും അശുദ്‌ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ സാബത്തുകള്‍ അവര്‍ -----------------. തന്‍മൂലം അവരുടെയിടയില്‍ ഞാന്‍ അപമാനിതനായിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

5➤ അവളുടെ പ്രവാചകന്‍മാര്‍ കര്‍ത്താവ്‌ സംസാരിക്കാതിരിക്കെ കര്‍ത്താവ്‌ ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട്‌ അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്‌ത്‌ അവരുടെ എന്ത് മൂടിവയ്‌ക്കുന്നു. എസെക്കിയേല്‍. 22 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

6➤ നിന്നില്‍, മാതാപിതാക്കന്‍മാര്‍ നിന്‌ദിക്കപ്പെട്ടു; ആര് കൊള്ളയടിക്കപ്പെട്ടു; അനാഥരും വിധവകളും ദ്രോഹിക്കപ്പെട്ടു. എസെക്കിയേല്‍. 22. 7 ല്‍ പറയുന്നത് ?

1 point

7➤ മനുഷ്യപുത്രാ, ഇസ്രായേല്‍ മുഴുവനും എനിക്കു ലോഹക്കിട്ടമായിത്തീര്‍ന്നിരിക്കുന്നു. അവര്‍ വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കാരീയവും ഉരുക്കിയ ചൂളയിലെ കിട്ടംപോലെ ആയിരിക്കുന്നു. എസെക്കിയേല്‍. 22. 18 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ടു നിങ്ങളെ ഞാന്‍ എന്തിന്റെ മധ്യേ ഒരുമിച്ചുകൂട്ടും. എസെക്കിയേല്‍. 22 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ നീ അവളോടു പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, രക്‌തച്ചൊരിച്ചില്‍ നടത്തി തന്റെ വിധിദിനം ആസന്നമാക്കുകയും വിഗ്രഹങ്ങള്‍ നിര്‍മിച്ചു തന്നത്താന്‍ അശുദ്‌ധയാക്കുകയും ചെയ്യുന്ന നഗരമേ, അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ നിന്നില്‍ രക്‌തം ചന്തുന്നതിനായി കോഴ വാങ്ങുന്നവരുണ്ട്‌. നീ പലിശ വാങ്ങുകയും ലാഭമുണ്ടാക്കുകയും അയല്‍ക്കാരനെ സമ്പത്തുണ്ടാക്കുകയും ചെയ്യുന്നു. എന്നെ നീ വിസ്‌മരിച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 22. 12 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got