Malayalam Bible Quiz: Ezekiel Chapter 3 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:3 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ നിന്‍െറ നാവിനെ ഞാന്‍ അണ്ണാക്കിനോട്‌ ഒട്ടിച്ചുനിര്‍ത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്‍െറ നാവു ബന്‌ധിക്കപ്പെടും. കാരണം, അവര്‍ ആരുടെ ഭവനമാണ്‌. ?

1 point

2➤ എന്നാല്‍ ഇസ്രായേല്‍ഭവനം നിന്‍െറ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്‍െറ ----------------- കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനം മുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്‌. പൂരിപ്പിക്കുക ?

1 point

3➤ നിന്‍െറ എന്ത് അവരുടെ മുഖങ്ങള്‍ക്കെതിരേയും, നിന്‍െറ നെറ്റി അവരുടെ നെറ്റികള്‍ക്കെതിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.

1 point

4➤ അവന്‍ തുടര്‍ന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ചെവിതുറന്നു കേള്‍ക്കുകയും എവിടെ സൂക്‌ഷിക്കുകയും ചെയ്യുക. ?

1 point

5➤ തീര്‍ച്ചയായും നീ മരിക്കും എന്ന്‌ ദുഷ്‌ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്‍െറ ജീവന്‍ രക്‌ഷിക്കാന്‍ വേണ്ടി അവന്‍െറ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആദുഷ്‌ടന്‍ അവന്‍െറ ----------- മരിക്കും; അവന്‍െറ രക്‌തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും. പൂരിപ്പിക്കുക ?

1 point

6➤ എന്നാല്‍, ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്‍െറ ----------------- തുറക്കപ്പെടും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്നു നീ അപ്പോള്‍ അവരോടു പറയണം. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍മനസ്‌സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. അവര്‍ ധിക്കാരികളുടെ ഭവനമാണ്‌. പൂരിപ്പിക്കുക ?

1 point

7➤ തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്‍െറ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തില്‍ പരിഭ്രമിക്കുകയും വേണ്ടാ. അവര്‍ ആരുടെ ഭവനമാണ്‌. ?

1 point

8➤ അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്‌ഷിച്ചു വയറു നിറയ്‌ക്കുക; ഞാന്‍ അതു ഭക്‌ഷിച്ചു. എന്‍െറ --------------- അതു തേന്‍പോലെ മധുരിച്ചു. പൂരിപ്പിക്കുക ?

1 point

9➤ മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്‍െറ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്‍െറ അധരങ്ങളില്‍ നിന്നു എന്ത് കേള്‍ക്കുമ്പോള്‍ നീ എന്‍െറ താക്കീത്‌ അവരെ അറിയിക്കണം. ?

1 point

10➤ ആ ജീവികളുടെ ----------------- പരസ്‌പരം സ്‌പര്‍ശിച്ചുണ്ടായ ശബ്‌ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്‌ദവുമാണ്‌ വലിയ ഭൂകമ്പത്തിന്‍െറ ശബ്‌ദംപോലെ ഞാന്‍ കേട്ടത്‌. പൂരിപ്പിക്കുക ?

1 point

You Got