Malayalam Bible Quiz: Ezekiel Chapter 31 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:31 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക്‌ വലിച്ചെറിയുമ്പോള്‍ അതിന്റെ പതനത്തിന്റെ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്‌ഷങ്ങള്‍ക്ക്‌, ലബനോനിലെ ശ്രേഷ്‌ഠമായ മരങ്ങള്‍ക്ക്‌, സുഭിക്‌ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്‌ഷങ്ങള്‍ക്ക്‌, അധോലോകത്തില്‍ എന്ത് ലഭിക്കും. ?

1 point

2➤ അതിനോടൊപ്പം, അതിന്റെ തണലില്‍ വസിച്ചിരുന്ന ജനതകളും ----------------- വാളിനിരയായവരുടെ അടുത്തേക്കു പോകും. പൂരിപ്പിക്കുക ?

1 point

3➤ ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന്‌ കിടയായിരുന്നില്ല. സരളവൃക്‌ഷങ്ങള്‍ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്‌ഷങ്ങള്‍ അതിന്റെ ശാഖകളോട്‌ തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്‌ഷവും ദൈവത്തിന്റെ തോട്ടത്തില്‍ ഇല്ലായിരുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്‌ദരമാക്കി. ദൈവത്തിന്റെ തോട്ടമായ ഏദനിലുണ്ടായിരുന്ന സകല വൃക്‌ഷങ്ങള്‍ക്കും അതിനോട്‌ എന്ത് തോന്നി. ?

1 point

5➤ ജലത്തിനരികേ നില്‍ക്കുന്ന ഒരു വൃക്‌ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്റെ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്‌ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്‌ഷവും അത്രയ്‌ക്ക്‌ ഉയരത്തില്‍ എത്താതിരിക്കുന്നതിനും വേണ്ടിയാണ്‌ ഇത്‌. എന്തെന്നാല്‍ പാതാളത്തില്‍ പതിക്കുന്ന മര്‍ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിന്‌, മരണത്തിന്‌, അത്‌ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

6➤ ഏദനിലെ ഏതു വൃക്‌ഷത്തോടാണ്‌ മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്‌ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്ക്‌ എറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്‌ഛേദിതരുടെ ഇടയില്‍ നീ കിടക്കും. ഇതാണ്‌ ഫറവോയ്‌ക്കും അവന്റെ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ എന്ത് ചെയ്യുകയും ചെയ്‌തു. ?

1 point

8➤ അതുകൊണ്ട്‌ ജനതകളില്‍ ശക്‌തനായവന്റെ ------------------- ഞാന്‍ അതിനെ ഏല്‍പ്പിക്കും. അതിന്റെ ദുഷ്‌ടതയ്‌ക്കര്‍ഹമായവിധം അവന്‍ അതിനോടു പ്രവര്‍ത്തിക്കും. ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

9➤ മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന്‌ ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ്‌ നീ. അതിന്റെ എന്ത് മേഘങ്ങളെ മുട്ടിനിന്നു. ?

1 point

10➤ മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, എന്തില്‍ നീ ആര്‍ക്കു തുല്യനാണ് ‌?

1 point

You Got