Malayalam Bible Quiz: Ezekiel Chapter 34 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:34 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ അവരെയും എന്റെ മലയ്‌ക്കു ചുറ്റുമുള്ള സ്‌ഥലങ്ങളെയും ഞാന്‍ ----------------------. ഞാന്‍ യഥാസമയം മഴപെയ്യിക്കും. അത്‌ അനുഗ്രഹവര്‍ഷമായിരിക്കും. പൂരിപ്പിക്കുക ?

1 point

2➤ മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്‌ എസെക്കിയേല്‍. 34. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ നഷ്‌ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാന്‍ തിരിയെക്കൊണ്ടുവരും; മുറിവേറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബല ഹീനമായതിനെ ഞാന്‍ ശക്‌തിപ്പെടുത്തും; കൊഴുത്തതിനെയും ശക്‌തിയുള്ളതിനെയും ഞാന്‍ സംരക്‌ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ പോറ്റും. അദ്ധ്യായം, വാക്യം ഏത് ?

1 point

4➤ വയലിലെ വൃക്‌ഷങ്ങള്‍ ഫലം നല്‍കും; ഭൂമി വിളവു തരും; അവര്‍ തങ്ങളുടെ ദേശത്തു സുരക്‌ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം തകര്‍ക്കുകയും അടിമപ്പെടുത്തിയവരുടെ കരങ്ങളില്‍ നിന്ന്‌ അവരെ മോചിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും. അദ്ധ്യായം, വാക്യം, ഏത് ?

1 point

5➤ ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; എവിടുത്തെ മൃഗങ്ങള്‍ക്ക്‌ അവ ഇരയായിത്തീര്‍ന്നു. ?

1 point

6➤ അവരുമായി ഒരു സമാധാന ഉടമ്പടി ഞാന്‍ ഉറപ്പിക്കും. അവര്‍ക്ക്‌ വിജനപ്രദേശങ്ങളില്‍ സുരക്‌ഷിതമായി വസിക്കാനും വനത്തില്‍ കിടന്ന്‌ ഉറങ്ങാനും കഴിയുമാറ്‌ വന്യമൃഗങ്ങളെ ദേശത്തുനിന്ന്‌ ഞാന്‍ എന്ത് ചെയ്യും ?

1 point

7➤ ജനതകളുടെയിടയില്‍ നിന്ന്‌ ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക്‌ അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ എന്ത് ചെയ്യും ?

1 point

8➤ ഞാന്‍ അവയ്‌ക്ക്‌ ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെ, നിയമിക്കും. അവന്‍ അവയെ മേയ്‌ക്കും. അവന്‍ അവയെ --------------------- അവരുടെ ഇടയനായിരിക്കുകയും ചെയ്യും. പൂരിപ്പിക്കുക ?

1 point

9➤ എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ------------------------- ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല. പൂരിപ്പിക്കുക ?

1 point

10➤ ദുര്‍ബലമായതിന്‌ നിങ്ങള്‍ ശക്‌തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്‌തില്ല. മറിച്ച്‌, കഠിനമായും -------------- നിങ്ങള്‍ അവയോടു പെരുമാറി. പൂരിപ്പിക്കുക ?

1 point

You Got