Malayalam Bible Quiz: Ezekiel Chapter 44 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:44 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ വിശുദ്‌ധവും വിശുദ്‌ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ എന്റെ --------------- പഠിപ്പിക്കുകയും എപ്രകാരമാണ്‌ അത്‌ വേര്‍തിരിച്ചറിയേണ്ടതെന്ന്‌ അവര്‍ക്കു കാണിച്ചു കൊടുക്കുകയും വേണം. പൂരിപ്പിക്കുക ?

1 point

2➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കാരുടെയിടയിലുള്ള, ഹൃദയത്തിലും --------------- അപരിച്‌ഛേദിതരായ, അന്യരാരും എന്റെ വിശുദ്‌ധസ്‌ഥലത്തു പ്രവേശിക്കരുത്‌. പൂരിപ്പിക്കുക ?

1 point

3➤ തര്‍ക്കത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്റെ വിധികളനുസരിച്ചായിരിക്കണം അവര്‍ വിധിക്കേണ്ടത്‌. നിശ്‌ചിത തിരുനാളുകളില്‍ അവര്‍ എന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും എന്റെ എന്ത്‌ വിശുദ്‌ധമായി ആചരിക്കുകയും വേണം. ?

1 point

4➤ അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്‌തുകൊണ്ട്‌ ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള അനുഭവിക്കും; ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍. 44. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ മൃതശരീരത്തെ സമീപിച്ച്‌ അവര്‍ --------------------; എന്നാല്‍ പിതാവ്‌, മാതാവ്‌, മകന്‍ , മകള്‍, സഹോദരന്‍, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്‌ധരാകാം. പൂരിപ്പിക്കുക ?

1 point

6➤ അകത്തെ അങ്കണത്തിലെ എവിടെ പ്രവേശിക്കുമ്പോള്‍ അവര്‍ ചണവസ്‌ത്രങ്ങള്‍ ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനകത്തും എനിക്കു ശുശ്രൂഷ ചെയ്യുമ്പോള്‍ രോമംകൊണ്ടുള്ളതൊന്നും അവര്‍ ധരിക്കരുത്‌. ?

1 point

7➤ അകത്തെ ---------------------- പ്രവേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുത്‌. പൂരിപ്പിക്കുക ?

1 point

8➤ ഇസ്രായേല്‍ വഴിപിഴച്ചകാലത്ത്‌ എന്നില്‍നിന്നകന്ന്‌ വിഗ്രഹങ്ങളുടെ പുറകേ പോയ ലേവ്യര്‍ അതിനുള്ള എന്ത് അനുഭവിക്കും. ?

1 point

9➤ അവര്‍ പുറത്തെ ---------------------- ജനങ്ങളുടെ അടുത്തേക്കു പോകുമ്പോള്‍ തങ്ങള്‍ ശുശ്രൂഷയ്‌ക്കുപയോഗിച്ചിരുന്ന വസ്‌ത്രങ്ങള്‍ അഴിച്ച്‌ വിശുദ്‌ധമായ മുറികളില്‍ വയ്‌ക്കണം; തങ്ങളുടെ വസ്‌ത്രത്തില്‍നിന്ന്‌ വിശുദ്‌ധി ജനങ്ങളിലേക്കു പകരാതിരിക്കേണ്ടതിന്‌ അവര്‍ മറ്റു വസ്‌ത്രങ്ങള്‍ ധരിക്കണം. പൂരിപ്പിക്കുക ?

1 point

10➤ അവര്‍ വിധവയെയോ, ഉപേക്‌ഷിക്കപ്പെട്ടവളെയോ വിവാഹം ചെയ്യരുത്‌; ഇസ്രായേല്‍ഭവനത്തിലെ കന്യകയെയോ ------------------- ഭാര്യയായിരുന്ന വിധവയെയോ വിവാഹം ചെയ്യാം. പൂരിപ്പിക്കുക ?

1 point

You Got