Malayalam Bible Quiz: Ezekiel Chapter 7 || മലയാളം ബൈബിൾ ക്വിസ് : യേഹേസ്കേൽ

Bible Quiz Questions and Answers from Ezekiel Chapter:7 in Malayalam

Ezekiel Malayalam Bible Quiz,Ezekiel malayalam bible,Ezekiel bible quiz with answers in malayalam,Ezekiel quiz in malayalam,malayalam bible  quiz,
Bible Quiz Questions from Ezekiel in Malayalam

1➤ എന്ത് ദുഷ്‌ടതയുടെ ദണ്‍ഡായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്‌ധിയും സമ്പത്തും പ്രതാപവും അവസാനിക്കും. സമയമായി. ദിവസം അടുത്തു. എസെക്കിയേല്‍. 7. 11 ല്‍ പറയുന്നത് ?

1 point

2➤ അവര്‍ ചാക്കുടുക്കും. ഭീതി അവരെ ആവരണം ചെയ്യും. അവര്‍ ലജ്‌ജകൊണ്ടു മുഖം കുനിക്കും. ------------ മുണ്‍ഡനം ചെയ്യും. എസെക്കിയേല്‍. 7. 18 പൂരിപ്പിക്കുക ?

1 point

3➤ കഠിനവേദന പിടികൂടുമ്പോള്‍ അവര്‍ ---------------------------- മന്വേഷിക്കും. എന്നാല്‍ അതു ലഭിക്കുകയില്ല. എസെക്കിയേല്‍. 7. 25 പൂരിപ്പിക്കുക ?

1 point

4➤ എല്ലാ --------------------- ദുര്‍ബലമാകും. കാല്‍മുട്ടുകള്‍ വിറയ്‌ക്കും. എസെക്കിയേല്‍. 7. 17 ല്‍ പൂരിപ്പിക്കുക ?

1 point

5➤ ഇതാ, ആദിനം! നാശത്തിന്‍െറ ദിനം ആസന്നമായി. അനീതി പുഷ്‌പിക്കുകയും ------------- തളിര്‍ക്കുകയും ചെയ്‌തിരിക്കുന്നു. എസെക്കിയേല്‍. 7. 10 പൂരിപ്പിക്കുക ?

1 point

6➤ അവര്‍ വെള്ളി തെരുവുകളില്‍ വലിച്ചെറിയും; സ്വര്‍ണം അവര്‍ക്ക്‌ അശുദ്‌ധവസ്‌തുപോലെയാകും. കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവരെ രക്‌ഷിക്കാന്‍ വെള്ളിക്കും സ്വര്‍ണത്തിനും സാധിക്കുകയില്ല. അവയ്‌ക്ക്‌ അവരുടെ വിശപ്പടക്കാനോ വയറുനിറയ്‌ക്കാനോ ആവില്ല. എന്തെന്നാല്‍, അവയാണ്‌ അവര്‍ക്ക്‌ ഇടര്‍ച്ചവരുത്തിയത്‌. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ ഞാന്‍ അവരില്‍ നിന്നു തിരിക്കും. അവര്‍ എന്‍െറ അമൂല്യനിധി അശുദ്‌ധമാക്കും. കൊള്ളക്കാര്‍ പ്രവേശിച്ച്‌ അതിനെ മലിനവും ശൂന്യവുമാക്കും. എസെക്കിയേല്‍. 7. 22 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ അല്‍പസമയത്തിനുള്ളില്‍ എന്‍െറ ക്രോധം നിന്‍െറ മേല്‍ ഞാന്‍ ചൊരിയും. എന്‍െറ -------------- നിന്‍െറ മേല്‍ ഞാന്‍ പ്രയോഗിച്ചു തീര്‍ക്കും. നിന്‍െറ പ്രവൃത്തിക്കള്‍ക്കനുസൃതമായി നിന്നെ ഞാന്‍ വിധിക്കും. നിന്‍െറ എല്ലാ മ്ലേച്ഛതകള്‍ക്കും നിന്നെ ഞാന്‍ ശിക്‌ഷിക്കും. എസെക്കിയേല്‍. 7. 8 പൂരിപ്പിക്കുക ?

1 point

9➤ ആഭരണങ്ങളുടെ ഭംഗിയില്‍ അവര്‍ മദിച്ചു. അതുപയോഗിച്ച്‌ അവര്‍ മ്ലേച്ഛവും നിന്‌ദ്യവുമായ ----------- നിര്‍മിച്ചു. ആകയാല്‍ ഞാന്‍ അവര്‍ക്ക്‌ അത്‌ അശുദ്‌ധവസ്‌തുവാക്കും. എസെക്കിയേല്‍. 7. 20 പൂരിപ്പിക്കുക ?

1 point

10➤ ഇരുവരും ജീവിച്ചിരുന്നാല്‍ത്തന്നെ വില്‍ക്കുന്നവനു വിറ്റതു തിരിച്ചു കിട്ടുകയില്ല, എന്തെന്നാല്‍ ജനം മുഴുവന്‍െറയുംമേല്‍ എന്‍െറ ക്രോധം പതിച്ചിരിക്കുന്നു. അകൃത്യങ്ങളില്‍ തുടരുന്നതുകൊണ്ട്‌ ഒരുവനും എന്ത് നില നിര്‍ത്താനാവില്ല. ?

1 point

You Got