Malayalam Bible Quiz: Isaiah Chapter 50 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:50 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ദൈവമായ കര്‍ത്താവ്‌ എന്‍െറ ---------------- തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്‌തില്ല. ഏശയ്യാ. 50. 5 പൂരിപ്പിക്കുക ?

1 point

2➤ ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നു. ആര്‌ എന്നെ -------------- വിധിക്കും? അവരെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും. ഏശയ്യാ. 50. 9 പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്‌ഷിച്ചപ്പോള്‍ നല്‍കിയ മോചനപത്രം എവിടെ? എന്‍െറ കടക്കാരില്‍ ആര്‍ക്കാണ്‌ നിങ്ങളെ ഞാന്‍ വിററത്‌? നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധം നിമിത്തം നിങ്ങളുടെ മാതാവ്‌ ഉപേക്‌ഷിക്കപ്പെട്ടു. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ പരിക്‌ഷീണന്‌ ആശ്വാസം നല്‍കുന്ന --------------------‌ ദൈവമായ കര്‍ത്താവ്‌ എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന്‌ എന്‍െറ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. ഏശയ്യാ. 50. 4 പൂരിപ്പിക്കുക ?

1 point

5➤ തീ കൊളുത്തുകയും തീക്കൊള്ളികള്‍ മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കൊളുത്തിയ തീയുടെയും, മിന്നിച്ച തീക്കൊള്ളിയുടെയും ------------------------ സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ പീഡനമേറ്റു തളര്‍ന്നു കിടക്കും. ഇതാണു ഞാന്‍ തരുന്ന പ്രതിഫലം. ഏശയ്യാ. 50. 11 പൂരിപ്പിക്കുക ?

1 point

6➤ അടിച്ചവര്‍ക്ക്‌ പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്‌ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ ------------------- തിരിച്ചില്ല. ഏശയ്യാ. 50. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്‍െറ ശിലാതുല്യമാക്കി. എനിക്കു ലജ്‌ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. ഏശയ്യാ. 50. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ഞാന്‍ എന്തിനെ അന്‌ധകാരം ഉടുപ്പിക്കുന്നു. ചാക്കുവസ്‌ത്രംകൊണ്ട്‌ അതിനെ ആവരണംചെയ്യുന്നു. ഏശയ്യാ. 50. 3 ല്‍ പറയുന്നത് ?

1 point

9➤ ഞാന്‍ വന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നത്‌ എന്തുകൊണ്ട്‌? ഞാന്‍ വിളിച്ചപ്പോള്‍ എന്തേആരും വിളി കേട്ടില്ല? രക്‌ഷിക്കാനാവാത്തവിധം എന്‍െറ കരം കുറുകിപ്പോയോ? അഥവാ, മോചിപ്പിക്കാന്‍ എനിക്കു ശക്‌തിയില്ലേ? എന്‍െറ കല്‍പനയാല്‍ ഞാന്‍ കടല്‍ വറ്റിക്കുകയും നദികളെ മരുഭൂമിയാക്കുകയും ചെയ്യുന്നു. ജലം ലഭിക്കാതെ അവയിലെ മത്‌സ്യങ്ങള്‍ ചത്തു ചീയുന്നു. അദ്ധ്യായം, വാക്യം, ഏതു ?

1 point

10➤ എനിക്കു ------------------------- നടത്തിത്തരുന്നവന്‍ എന്‍െറ അടുത്തുണ്ട്‌. ആരുണ്ട്‌ എന്നോടു മത്‌സരിക്കാന്‍? നമുക്ക്‌ നേരിടാം, ആരാണ്‌ എന്‍െറ എതിരാളി? അവന്‍ അടുത്തു വരട്ടെ ഏശയ്യാ. 50. 8 പൂരിപ്പിക്കുക ?

1 point

You Got