Malayalam Bible Quiz: Isaiah Chapter 58 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:58 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്‍െറ കല്‍പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്‍െറ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു --------------- ആരായുന്നു; ദൈവത്തോട്‌ അടുക്കാന്‍ താത്‌പര്യം കാണിക്കുകയും ചെയ്യുന്നു. പൂരിപ്പിക്കുക ?

1 point

2➤ വിശക്കുന്നവര്‍ക്ക്‌ ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്‍െറ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്‍െറ ഇരുണ്ടവേളകള്‍ -------------------- പോലെയാകും. ഏശയ്യാ. 58. 10 പൂരിപ്പിക്കുക ?

1 point

3➤ കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും ക്രൂരമായി മുഷ്‌ടികൊണ്ട്‌ ഇടിക്കുന്നതിനും മാത്രമാണ്‌ നിങ്ങള്‍ ഉപവസിക്കുന്നത്‌. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം എന്ത് ഉപകരിക്കുകയില്ല. ?

1 point

4➤ സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്‍െറ വിശുദ്‌ധ ദിവസത്തില്‍ നിന്‍െറ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്‍െറ വിശുദ്‌ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്‍െറ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്‍െറ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അദ്ധ്യായം, വാക്യം, ഏത് ?

1 point

5➤ അപ്പോള്‍, നിന്‍െറ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്‍െറ നീതി നിന്‍െറ മുന്‍പിലും കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ പിന്‍പിലും നിന്നെ എന്ത് ചെയ്യും ?

1 point

6➤ ഞങ്ങള്‍ എന്തിന്‌ ഉപവസിച്ചു? അങ്ങ്‌ കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ്‌ അതു ശ്രദ്‌ധിക്കുന്നില്ലല്ലോ! എന്നാല്‍, നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്‌. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു. ഏശയ്യാ. 58. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ നിന്‍െറ പുരാതന നഷ്‌ടശിഷ്‌ടങ്ങള്‍ പുനരുദ്‌ധരിക്കപ്പെടും. അനേകം ----------------- അടിസ്‌ഥാനം നീ പണിതുയര്‍ത്തും. പൊളിഞ്ഞമതിലുകള്‍ പുനരുദ്‌ധരിക്കുന്നവനെന്നും ഭവനങ്ങള്‍ക്കു കേടുപോക്കുന്നവനെന്നും നീ വിളിക്കപ്പെടും. ഏശയ്യാ. 58. 12 പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ്‌ നിന്നെ നിരന്തരം മരുഭൂമിയിലും നിനക്കു സമൃദ്‌ധി നല്‍കും; നിന്‍െറ അസ്‌ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ. ഏശയ്യാ. 58. 11 വിട്ടുപ്പോയഭാഗം ചേര്‍ക്കുക ?

1 point

9➤ ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്‌? ഒരു ദിവസത്തേക്ക്‌ ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച്‌ -------------------- വിതറികിടക്കുന്നതും ആണോ അത്‌? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?

1 point

10➤ ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരം ഉയര്‍ത്തുക. എന്‍െറ ജനത്തോട്‌ അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്‍െറ ഭവനത്തോട്‌ അവരുടെ എന്ത് വിളിച്ചുപറയുക. ?

1 point

You Got