Malayalam Bible Quiz: Isaiah Chapter 61 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:61 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്‌ദിക്കും; എന്‍െറ ആത്‌മാവ്‌ എന്‍െറ ദൈവത്തില്‍ ആനന്‌ദംകൊള്ളും; വരന്‍ പുഷ്‌പമാല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന്‌ എന്നെ രക്‌ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്‌തു. അദ്ധ്യായം, വാക്യം, ഏത് ?

1 point

2➤ അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും ----------------- രാജ്യങ്ങള്‍ക്കിടയിലും അറിയപ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീതമായ ജനമെന്ന്‌ അവരെ കാണുന്നവര്‍ ഏറ്റുപറയും. ഏശയ്യാ. 61. 9 പൂരിപ്പിക്കുക ?

1 point

3➤ വിദേശികള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്‌ക്കും; ആര് നിങ്ങളുടെ ഉഴവുകാരും മുന്തിരി വെട്ടിയൊരുക്കുന്നവരും ആകും. ഏശയ്യാ. 61. 5 ല്‍ പറയുന്നത് ?

1 point

4➤ ദൈവമായ കര്‍ത്താവിന്‍െറ ആത്‌മാവ്‌ എന്‍െറ മേല്‍ ഉണ്ട്‌. പീഡിതരെ എന്ത് അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ?

1 point

5➤ ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍െറ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്‍െറ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു എന്ത് നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ?

1 point

6➤ കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയപ്പെടും. ജനതകളുടെ സമ്പത്ത്‌ നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ --------------------ഏശയ്യാ. 61. 6 പൂരിപ്പിക്കുക ?.

1 point

7➤ ലജ്‌ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക്‌ ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത്‌ ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ എന്ത് നിത്യമായിരിക്കും. ഏശയ്യാ. 61. 7 ല്‍ പറയുന്നത് ?

1 point

8➤ കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്‌ടപ്പെടുന്നു. കൊള്ളയും തിന്‍മയും ഞാന്‍ വെറുക്കുന്നു. വിശ്വസ്‌തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു എന്ത് ഉണ്ടാക്കും. ?

1 point

9➤ സീയോനില്‍ വിലപിക്കുന്നവര്‍ കര്‍ത്താവ്‌ നട്ടുപിടിപ്പി ച്ചനീതിയുടെ ഓക്കുമരങ്ങള്‍ എന്ന്‌ വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനുപകരം പുഷ്‌പ മാല്യവും വിലാപത്തിനുപകരം ആനന്‌ദത്തിന്‍െറ തൈലവും തളര്‍ന്ന മനസ്‌സിനുപകരം സ്‌തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ മണ്ണില്‍ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്‌ക്കുന്നതുപോലെയും ജനതകളുടെ മുന്‍പില്‍ നീതിയും സ്‌തുതിയും ഉയര്‍ന്നുവരാന്‍ ആര് ഇടയാക്കും. ഏശയ്യാ. 61. 11 ല്‍ പറയുന്നത് ?

1 point

You Got