Malayalam Bible Quiz: Isaiah Chapter 62 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:62 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവ്‌ പ്രഘോഷിക്കുന്നു: സീയോന്‍ പുത്രിയോടു പറയുക, ഇതാ, നിന്‍െറ രക്‌ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുന്‍പിലും. അദ്ധ്യായം, വാക്യം, ഏത് ?

1 point

2➤ ജറുസലെമിനെ സ്‌ഥാപിക്കുകയും അവളെ എവിടെ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമം നല്‍കുകയുമരുത്‌. ഏശയ്യാ. 62. 7 ല്‍ പറയുന്നത് ?

1 point

3➤ സീയോന്‍െറ ന്യായം പ്രഭാതംപോലെയും ജറുസലെമിന്‍െറ രക്‌ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്‌ശബ്‌ദനോ ആയിരിക്കുകയില്ല. അദ്ധ്യായം, വാക്യം, ഏത് ?

1 point

4➤ കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്ന്‌ ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍ നീക്കി രാജപാത പണിയുവിന്‍. ഒരു അടയാളം ഉയര്‍ത്തുവിന്‍, ആര് അറിയട്ടെ ?

1 point

5➤ ജനതകള്‍ നിന്‍െറ നീതികരണവും രാജാക്കന്‍മാര്‍ നിന്‍െറ ------------------- ദര്‍ശിക്കും. കര്‍ത്താവ്‌ വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും. ഏശയ്യാ. 62. 2 പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവിന്‍െറ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്‍െറ ദൈവത്തിന്‍െറ ------------ ഒരു രാജകീയ മകുടവും. ഏശയ്യാ. 62. 3 പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട-------------------- മെന്ന്‌ അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും. ഏശയ്യാ. 62. 12 ല്‍നിന്ന് പൂരിപ്പിക്കുക ?

1 point

8➤ പരിത്യക്‌തയെന്നു നീയോ, വിജനം എന്നു നിന്‍െറ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്‍െറ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്‍െറ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ്‌ നിന്നില്‍ ------------------ കൊള്ളുന്നു; നിന്‍െറ ദേശം വിവാഹിതയാകും. പൂരിപ്പിക്കുക ?

1 point

9➤ യുവാവ്‌ കന്യകയെ എന്നപോലെ നിന്‍െറ പുനരുദ്‌ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്‍െറ ദൈവം നിന്നില്‍ എന്ത് ചെയ്യും ഏശയ്യാ. 62. 5 ല്‍ പറയുന്നത് ?

1 point

10➤ തന്‍െറ വലത്തുകൈയ്‌, ബലിഷ്‌ഠമായ ഭുജം, ഉയര്‍ത്തി കര്‍ത്താവ്‌ സത്യം ചെയ്‌തിരിക്കുന്നു: ഇനി നിന്‍െറ ധാന്യങ്ങള്‍ നിന്‍െറ ശത്രുക്കള്‍ക്കു ഭക്‌ഷണമായി ഞാന്‍ നല്‍കുകയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ്‌ ആര് കുടിക്കുകയില്ല. ഏശയ്യാ. 62. 8 ല്‍ പറയുന്നത് ?

1 point

You Got