Q ➤ 334. 'അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടക ത്തിനായി ഒരു സ്ഥലം ഒരുക്കി അതിന് ഒരു കൂടാരവും അടിച്ചു' ആര്?
Q ➤ 335. ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്ക് എന്നും ശുശ്രൂഷ ചെയ്യാനും യഹോവ തിരെഞ്ഞെടുത്തതാരെ?
Q ➤ 336. സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിനു താമംകൊണ്ടുള്ള കൈത്താളങ്ങൾ വായിക്കുവാൻ നിയമിക്കപ്പെട്ട സംഗീതക്കാർ ആരെല്ലാം?
Q ➤ 337. ഏത് രാഗത്തിൽ വീണകളെ ധ്വനിപ്പിക്കാനാണ് ദാവീദ് ആൾക്കാരെ തിരഞ്ഞെടുത്തത്?
Q ➤ 338. ഏത് രാഗത്തിൽ കിന്നരം വായിക്കുവാനാണ് ദാവീദ് സംഗീതക്കാരെ നിയമിച്ചത്?
Q ➤ 339. ദൈവത്തിന്റെ പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്ന ലേവ്യരിൽ പ്രധാനിയാര്?
Q ➤ 340. ദൈവത്തിന്റെ പെട്ടകത്തിനു വാതിൽകാവൽക്കാർ ആയിരുന്നവർ ആരെല്ലാം?
Q ➤ 341. ദാവിദ് പണിത കൂടാരത്തിൽ പെട്ടകം പ്രതിഷ്ഠിച്ചപ്പോൾ കാഹളം ഊതിയ പുരോഹിതന്മാർ എത്ര?
Q ➤ 342. യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യരെ ദൈവം സഹായിച്ചതു കൊണ്ട് അവർ എത്ര കാളയെയും
Q ➤ 343. ശണംകൊണ്ടുള്ള എഫോദ് ധരിച്ചതാര്?
Q ➤ 344. ഓബേദ്ഏദോമിന്റെ വീട്ടിൽനിന്നും പെട്ടകം കൊണ്ടുവരുമ്പോൾ വാഹകപ്രമാണി ആരായിരുന്നു?
Q ➤ 345. നൃത്തം ചെയ്യുകയും പാടുകയും ചെയ്ത ഭർത്താവിനെ ഹൃദയത്തിൽ നിന്ദിച്ച് ഭാര്യ ആര്?
Q ➤ 346. ശൗലിന്റെ മകൾ മീഖൾ ദാവീദിനെ നിന്ദിച്ചത് എപ്പോൾ ?