Malayalam Bible Quiz 1 Chronicles Chapter 29

Q ➤ 501, മകൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു' എന്ന് പറഞ്ഞ പിതാവാര്? മകനാര്?


Q ➤ 502. 'മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്ന്' എന്നു പറഞ്ഞ യിസ്രായേൽ രാജാവാര്?


Q ➤ 503, നിന്റെ മകൻ ചെറുപ്പവും ഇളം പ്രായവുമുള്ളവൻ. പ്രവൃത്തി വലിയതും ആകുന്നു. എന്നു പറഞ്ഞവൻ ആര്?


Q ➤ 505 രത്നങ്ങൾ കൈവശമുള്ളവർ അവയെ, ആരു മുഖാന്തരമാണ് യഹോവയുടെ ആലയ ത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തയച്ചത്?


Q ➤ 506. യിസ്രായേൽ ജനം യഹോവയ്ക്കു കൊടുത്തത് എങ്ങനെയായിരുന്നു?


Q ➤ 507. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്; ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു' എന്ന് യഹോവയെ സ്തുതിച്ചു ചൊല്ലിയതാര്?


Q ➤ 508. സകലവും നിങ്കൽനിന്നല്ലോ വരുന്നത് നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു എന്തിനെപ്പറ്റിയാണ് ദാവീദ് ഇവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 509. 'ഞങ്ങൾ നിന്റെ മുമ്പാകെ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ അതിഥികളും പരദേശി കളുമാകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്ക്കാലം ഒരു നിഴൽ പോലെ അത് യാതൊരു സ്ഥിരതയുമില്ല' എന്നു പറഞ്ഞതാര്?


Q ➤ 510. 'നീ ഹൃദയത്തെ ശോധന ചെയ്ത് പരമാർഥതയിൽ പ്രസാദിക്കുന്നു എന്നു ഞാനറിയുന്നു' എന്നു യഹോവയോട് പ്രാർഥിച്ചതാര്?


Q ➤ 511. തന്റെ മകൻ ശലോമോന് എന്തു നൽകണമെന്നാണ് ദാവീദ് യഹോവയോടപക്ഷേത്?


Q ➤ 512. 'ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ ആര് ആരോടു പറഞ്ഞു?


Q ➤ 513. യിസ്രായേൽ മക്കൾ ദാവീദ് പറഞ്ഞതനുസരിച്ച് എന്തിനെയൊക്കെയാണ് യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചത്?


Q ➤ 514. യിസ്രായേലിൽ അവനു മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമ നൽകി യഹോവ അനുഗ്രഹിച്ചതാരെ?


Q ➤ 515. ശലോമോന്റെ കാലത്ത് ആരെയാണ് പുരോഹിതനായി അഭിഷേകം ചെയ്തത്?


Q ➤ 516. ദാവീദ് എത്ര സംവത്സരം യിസ്രായേലിൽ വാണു?


Q ➤ 517. ദാവീദ് യെരുശലേമിൽ എത്ര സംവത്സരം വാണു?


Q ➤ 518. ദാവീദ് ഹെബാനിൽ വാണകാലം?


Q ➤ 519. നന്നായി വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ച യിസ്രായേൽ രാജാവാര്?


Q ➤ 520. ദാവീദിനെപ്പറ്റി എവിടെയെല്ലാം എഴുതിയിരിക്കുന്നു?