Q ➤ തലയിൽ തൈലം ഒഴിച്ചു ചുംബിച്ചു. ആര്? ആരെ?
Q ➤ ശമുവേൽ തലപ്പാത്രം എടുത്ത് അഭിഷേകം ചെയ്തത് ആരെ?
Q ➤ തൈലപാത്രം എടുത്ത് തൈലം തലയിൽ ഒഴിച്ചു, ആരെയാണ് ശമുവേൽ യഹോവ യുടെ അവകാശത്തിന്നു പ്രഭുവായി അഭിഷേകം ചെയ്തത്?
Q ➤ ശൗൽ പോകുമ്പോൾ ആരുടെ കല്ലറക്കടുത്തുവച്ചാണ് രണ്ടാളെ കണ്ടത് ?
Q ➤ 'കാണാതെ പോയ കഴുതകളെ കണ്ടെത്തിയിരിക്കുന്നു' എന്ന് രണ്ടാളുകൾ ശൗലിനോട് പറഞ്ഞതെവിടെവെച്ച്?
Q ➤ എവിടെവെച്ചാണ് മൂന്നു പുരുഷന്മാർ ബഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി ശൗലിനു എതിർപെടും എന്ന് ശമുവേൽ പറഞ്ഞത്?
Q ➤ ബേഥേലിൽ ദൈവത്തിന്റെ അടുക്കൽ പോകുന്നതായി ശൗലിന് എതിർപെട്ട മൂന്നു പുരുഷന്മാർ ചുമന്നുകൊണ്ടുവന്നതെന്ത്?
Q ➤ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള സ്ഥലം?
Q ➤ ഏതെല്ലാം സംഗീത ഉപകരണങ്ങളുമായാണ് ദൈവഗിരിയിലെ പൂജാഗിരിയിൽ നിന്നും പ്രവാചകഗണം വന്നത്?
Q ➤ ഈ അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെ; ദൈവം നിന്നോടു കൂടെയുണ്ട് ആര് ആരോടു പറഞ്ഞു?
Q ➤ ശൗൽ തനിക്കുമുമ്പേ എവിടേക്കു പോകുവാനാണ് ശമുവേൽ ആവശ്യപ്പെട്ടത്?
Q ➤ ശൗൽ എത്ര ദിവസം ഗിൽഗാലിൽ കാത്തിരിക്കുവാനാണ് ശമുവേൽ ആവശ്യപ്പെട്ടത്?
Q ➤ ആര് ശമുവേലിനെ വിട്ടുപിരിഞ്ഞപ്പോഴാണ് ദൈവം അവനു വേറൊരു ഹൃദയം കൊടുത്തത്?
Q ➤ ദൈവത്തിന്റെ ആത്മാവു ശക്തിയോടെ ശൗലിന്റെ മേൽ വന്നതെവിടെ വെച്ച്?
Q ➤ പൂജാഗിരിയിൽനിന്നും ഇറങ്ങിവന്ന പ്രവാചകഗണത്തെ കണ്ടപ്പോൾ പ്രവചിച്ചതാര്?
Q ➤ 1 ശമുവേലിൽ രേഖപ്പെടുത്തിയിരിക്കുന്ന പഴഞ്ചൊല്ല് ഏത്?
Q ➤ ശൗൽ ഇളയപ്പനോട് മറച്ചുവെച്ച കാര്യം എന്ത്?
Q ➤ ചീട്ടുവീണത് ഏതു ഗോത്രത്തിനാണ്?
Q ➤ ബെന്യാമിൻഗോത്രത്തിൽ ഏതു കുടുംബത്തിൽപ്പെട്ടവനാണ് കാശ്?
Q ➤ യിസ്രായേലിലെ ആദ്യത്തെ രാജാവ്?
Q ➤ ബെന്യാമിൻ ഗോത്രത്തെ കുടുംബം കുടുംബമായി ചീട്ടിട്ടപ്പോൾ ഏതു കുടുംബത്തിനാണ് ചീട്ടുവീണത്?
Q ➤ ശൗലിനു രാജാവാകുവാനുള്ള ചീട്ടുവീണപ്പോൾ, അവൻ എവിടെ ഒളിച്ചിരിക്കുകയാ യിരുന്നു?
Q ➤ ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവനായിരുന്നു' ആര്?
Q ➤ രാജധർമം ജനത്തെ പറഞ്ഞുകേൾപ്പിച്ച്, അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചതാര്?
Q ➤ ശൗലും, ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും പോയതെവിടേക്ക്?