Malayalam Bible Quiz 1 Samuel Chapter 19

Q ➤ തന്റെ മകനോടും സകല ഭൂതന്മാരോടും ദാവീദിനെ കൊല്ലണം എന്നു കല്പിച്ചതാര്?


Q ➤ "നീ രാവിലെ സൂക്ഷിച്ചു ഗൂഢമായ ഒരു സ്ഥലത്തു ഒളിച്ചു പാർക്ക്, ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം. ആര് ആരോടു പറഞ്ഞു?


Q ➤ “അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല. അവന്റെ പ്രവൃത്തികൾ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ എന്നു പറഞ്ഞു ദാവിദിനെ ശൗലിന്റെ അടുക്കൽ മടക്കിക്കൊണ്ടുവന്നതാര്?


Q ➤ അപ്പന്റെ ശത്രുവിനെക്കുറിച്ച് ഗുണമായി സംസാരിച്ചവൻ ആര്?


Q ➤ യഹോവയാണ് അവനെ കൊല്ലുകയില്ല. ഇങ്ങനെ സത്യം ചെയ്തതാര്?


Q ➤ യഹോവയാണ് അവനെ കൊല്ലുകയില്ല' എന്ന് ശൗൽ ആരുടെ വാക്കുകേട്ടപ്പോഴാണിങ്ങനെ പറഞ്ഞത്?


Q ➤ 'യഹോവയാണ് അവനെ കൊല്ലുകയില്ല. ആരെ കൊല്ലുകയില്ല എന്നാണ് ശൗൽ സത്യം ചെയ്തത്?


Q ➤ ഒരു ബിംബം എടുത്തു കട്ടിലിൽ കിടത്തി, അതിന്റെ തലക്കൽ കോലാട്ടുരോമം കൊണ്ടുള്ള മുടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചിട്ടു. ദാവീദ് ദീനമായിക്കിടക്കുന്നു എന്നു ശൗലിന്റെ ദൂതന്മാരെ അറിയിച്ചതാര്?


Q ➤ ദാവീദിനെ എങ്ങനെയാണ് മീഖൾ രക്ഷപ്പെടുത്തിയത്?


Q ➤ 'ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചു കൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നു പോകും' ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദിന്റെ ഭാര്യയായിത്തീർന്ന ശൗലിന്റെ മകൾ?


Q ➤ കിളിവാതിലിൽകൂടെ ഇറക്കിവിട്ടു ഭർത്താവിനെ രക്ഷിച്ചവൾ ആര്?


Q ➤ ഭർത്താവിനുപകരം ഒരു ബിംബത്തെ കട്ടിലിൽ കിടത്തിയവൾ ആര്?


Q ➤ ദാവീദ് ശൗലിനെ വിട്ട് ഓടിപ്പോയി ശമുവേലിനോടൊപ്പം പാർത്ത സ്ഥലം?


Q ➤ ദാവീദ് എവിടെയുണ്ടെന്നറിവു കിട്ടിയപ്പോഴാണ് ശൗൽ അവനെ പിടിക്കാൻ തന്റെ ദൂതന്മാരെ അയച്ചത്?


Q ➤ ദാവീദിനെ പിടിക്കാൻ ശൗൽ എത്ര പ്രാവശ്യം ദൂതന്മാരെ രാമയിലെ നയ്യോത്തിലേക്കയച്ചു?


Q ➤ ദാവീദിനെ പിടിപ്പാൻ ശൗൽ അയച്ച ദൂതന്മാർക്കെന്തു സംഭവിച്ചു?


Q ➤ ശമുവേലും ദാവീദും എവിടെയാകുന്നു' എന്ന് ശൗൽ ചോദിച്ചതെവിടെവെച്ച്?


Q ➤ ശമുവേലിന്റെ മുമ്പാകെ പ്രവചിച്ചും കൊണ്ടു രാപകൽ മുഴുവനും നഗ്നനായി കിടന്നവനാര്?


Q ➤ ദൈവത്തിന്റെ ആത്മാവ് ശൗലിന്റെ മേൽ വന്നതെവിടെവച്ച്?


Q ➤ പ്രവചിച്ചുകൊണ്ട് രാപകൽ മുഴുവനും നഗ്നനായി കിടന്നവൻ ആര്?