Q ➤ 318. മോവാബരും അമ്മോന്യരും മെയൂന്യരിൽ ചിലരും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാൻ അണിനിരന്ന സ്ഥലം?
Q ➤ 319. എൻ ഗെദിയുടെ മറുപേർ എന്ത്?
Q ➤ 320 ശത്രുക്കൾ യുദ്ധത്തിനു വന്നപ്പോൾ ഉപവാസം പ്രസിദ്ധമാക്കിയ രാജാവാര്?
Q ➤ 321. യഹോവയെ അന്വേഷിക്കാൻ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്ത യെഹൂദാരാജാവാര്?
Q ➤ 322 യഹോവയുടെ ആലയത്തിന്റെ മുമ്പിലും അവന്റെ സന്നിധിയിലും നിലവിളിക്കുമ്പോൾ എന്തിൽ നിന്നൊക്കെയാണ് രക്ഷ കൈവരുന്നത്?
Q ➤ 323. യിസ്രായേൽ മിസയീംദേശത്തുനിന്നു വരുമ്പോൾ ആരെയൊക്കെ ആക്രമിക്കുവാൻ ദൈവം അനുവാദം കൊടുത്തില്ല?
Q ➤ 324. സഭാമധ്യേവെച്ചു യഹോവയുടെ ആത്മാവിനാൽ നിറയപ്പെട്ട ലേവനാര്? അവനാരുടെ മകനായിരുന്നു?
Q ➤ 325. യെഹസിയേലിന്റെ പിതാവാര്?
Q ➤ 326. മന്വാവിന്റെ മകൻ ?
Q ➤ 327. ബെനായാവിന്റെ മകൻ ?
Q ➤ 328. അരാം സൈന്യത്തെ യെഹോശാഫാത്തും കൂട്ടരും ഏതു മരുഭൂമിക്കെതിരെയുള്ള തോട്ടിന്റെ അറ്റത്തുവെച്ചു കാണും എന്നാണ് യഹസിയേൽ പറഞ്ഞത്?
Q ➤ 329. ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കാവശ്യമില്ല. ആരു പറഞ്ഞു?
Q ➤ 330. യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിക്കാൻ സഭാമ എഴുന്നേറ്റതാര്?
Q ➤ 331. 'നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചുനിൽക്കും' ആര് ആരോടു പറഞ്ഞു?
Q ➤ 332. വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നു എന്തു ചൊല്ലുവാനാണ് യഹോശാഫാത്ത് രാജാവ് സംഗീതക്കാരെ നിയമിച്ചത്?
Q ➤ 333. യെഹോശാഫത്തും പടജ്ജനവും ഒരുമിച്ചുകൂടി യഹോവയ്ക്കു സ്തോത്രം ചെയ്ത സ്ഥലമേത്?
Q ➤ 334. യെഹോശാഫാത്ത് യെഹൂദായിൽ വാണുതുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു? എത്ര സംവത്സരം അവൻ യെരുശലേമിൽ വാണു?
Q ➤ 335. യെഹോശാഫാത്തിന്റെ അമ്മയുടെ പേര്?
Q ➤ 336. അബൂബാ ആരുടെ മകളാണ്?
Q ➤ 337. യെഹോശാഫാത്തിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽ രാജാക്കന്മാരുടെ പുസ്തകത്തിൽ എവിടെയാണ് ചേർത്തിരിക്കുന്നത്?
Q ➤ 338. യിസ്രായേൽ രാജാവായ അഹസ്യാവോട് സഖ്യതചെയ്ത യെഹൂദാരാജാവാര്?
Q ➤ 339, യെഹോശാഫാത്ത് സഖ്യത കൂടിയ മഹാദുഷ്പ്രവർത്തിക്കാരൻ ആര്?
Q ➤ 340, യെഹോശാഫാത്ത് തർശ്ശീശിലേക്ക് ഓടിപ്പോകുവാൻ കപ്പലുണ്ടാക്കിയതെവിടെ വെച്ച്?
Q ➤ 341. 'കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി. ആരുടെ? എന്തു കൊണ്ട്?
Q ➤ 342. യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചതാര്?
Q ➤ 343, എലിയേസെറിന്റെ പിതാവ്?