Q ➤ 403. ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സായിരുന്നു?
Q ➤ 404 ആഹാസ് എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 405, യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കിയവൻ ആര്?
Q ➤ 406. ജാതികളുടെ മേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ച യെഹൂദാ രാജാവാര്?
Q ➤ 407. അവൻ പൂജാഗിരികളിലും ഓരോ പച്ച വൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു ആര്?
Q ➤ 408. ആഹാസിനെ തോൽപിച്ച്, അവനോടൊപ്പം നിന്ന് അനേകരെ അരാം രാജാവ് കൊണ്ടു പോയതെവിടേക്ക്?
Q ➤ 409 യഹുദായിൽ ഒരു ലക്ഷത്തിരുപതിനായിരം പേരെ ഒരേദിവസം സംഹരിച്ച മലായിവിന്റെ മകനാര്?
Q ➤ 410. പെക്കഹിന്റെ പിതാവിന്റെ പേരെന്ത്?
Q ➤ 411. ഒരു ലക്ഷത്തിഇരുപതിനായിരം പേരെ ഒരേദിവസം സംഹരിച്ചവൻ?
Q ➤ 412. മയയാവെ കൊന്നവൻ?
Q ➤ 413. രാജധാനിവിചാരകനായ അസീക്കാമിനെ വധിച്ചവൻ?
Q ➤ 414. ആഹാസിന്റെ രണ്ടാമനായിരുന്ന എല്ക്കാനയെ കൊന്നവൻ?
Q ➤ 415. ശമര്യയിലേക്കു വന്ന സൈന്യത്തെ ആഹാസിന്റെ കാലത്ത് എതിരേറ്റു വന്ന പ്രവാചകൻ?
Q ➤ 416. യിസ്രായേല്യർ യഹൂദരെ ആകാശപര്യന്തം കോപത്തോടെ സംഹരിച്ചു എന്ന് പറഞ്ഞതാര്?
Q ➤ 417. ആഹാസ് രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന യഹോവയുടെ പ്രവാചകനാര്?
Q ➤ 418. യിസ്രായേല്യർ യെഹൂദരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു എന്നു പറഞ്ഞ പ്രവാചകൻ ആര്?
Q ➤ 419, 'നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയുടെ അകൃത്യങ്ങൾ ഇല്ലയോ ആര് ആരോടു പറഞ്ഞു?
Q ➤ 420, പേർചൊല്ലി വിളിക്കപ്പെട്ട ആളുകൾ ബദ്ധന്മാരെ കഴുതപ്പുറത്തു കയറ്റി എവിടെ കൊണ്ടുചെന്നാക്കി?
Q ➤ 421. ഈന്തപ്പട്ടണം എന്നറിയപ്പെടുന്ന ദേശം ഏത്?
Q ➤ 422. ഫെലിസ്ത്യർ ആക്രമിച്ചു കീഴ്പ്പെടുത്തിയ യെഹൂദാപട്ടണങ്ങളേവ?
Q ➤ 423. യെഹൂദായിൽ നിർമര്വാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്ത രാജാവാര്?
Q ➤ 424. ആഹാസിനെ ഞെരുക്കിയ അശ്ശൂർ രാജാവ്?
Q ➤ 425. തന്റെ കഷ്ടകാലത്തും കൂടെ യഹോവയോടു അധികം ദ്രോഹം ചെയ്തവൻ ആര്?
Q ➤ 426. ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ച യിസ്രായേൽ രാജാവാര്?
Q ➤ 426. ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടച്ചു, യഹോവയുടെ ആലയത്തിലെ വാതിലുകളടച്ചു, യെരുശലേമിന്റെ ഓരോ മുലയിലും ബലിപീഠങ്ങൾ ഉണ്ടാക്കിയ രാജാവാര്?
Q ➤ 427. ആഹാസിനെ അടക്കം ചെയ്തതെവിടെ?
Q ➤ 428, ആഹാസിനു പകരം രാജാവായ അവന്റെ മകനാര്?