Q ➤ 89. താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു' എന്നു പറഞ്ഞ താര്?
Q ➤ 90. തിരുവായ്കൊണ്ട് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചതാര്? ആരോട്?
Q ➤ 91. തന്റെ നാമം ഇരിക്കേണ്ടതിന് ദൈവം തെരെഞ്ഞെടുത്ത സ്ഥലം?
Q ➤ 92. തന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദൈവം തിരഞ്ഞെടുത്തതാരെ?
Q ➤ 93. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് ആർക്കാണ് താല്പര്യം ഉണ്ടായിരുന്നത്?
Q ➤ 94. 'ഇങ്ങനെ താൽപ്പര്യം ഉണ്ടായതു നല്ലത്; എങ്കിലും ആലയം പണിയേണ്ടത് നീയല്ല. ആര് ആരോടു പറഞ്ഞു?
Q ➤ 95. പ്രാകാരത്തിന്റെ നടുവിൽ ശലോമോൻ കയറിനിന്ന താപീഠത്തിന്റെ അളവുകളെത്ര?
Q ➤ 96. എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ' എന്നു പറഞ്ഞതാര്?
Q ➤ 97. 'അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം' ആരെക്കുറിച്ചാണ് ശലോമോൻ ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ 98. 'പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ' എന്നു പറഞ്ഞിരിക്കുന്ന വേദഭാഗമേത്?
Q ➤ 99. 'ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർഥനയ്ക്ക് നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കണമേ' ആര് ആരോടു പറഞ്ഞു, ഏതു സ്ഥലം?
Q ➤ 100. 'നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ' എന്ന് യഹോവയായ ദൈവത്തോടു പ്രാർഥിച്ചതാര്?