Q ➤ 101. പ്രാർത്ഥിച്ച് ആകാശത്തുനിന്നും തീ ഇറക്കിയ രാജാവാര്?
Q ➤ 102.എന്തുകൊണ്ടാണ് പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടക്കാൻ കഴിയാത്തത്?
Q ➤ 103.എന്തു കണ്ടപ്പോഴാണ് യിസ്രായേൽ മക്കൾ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചത്?
Q ➤ 104. യിസ്രായേൽമക്കൾ എന്തുചൊല്ലിയാണ് യഹോവയെ സ്തുതിച്ചത്?
Q ➤ 105. ദൈവാലയ പ്രതിഷ്ഠാസമയത്ത്, ശലോമോൻ എത്ര കാളകളെയും ആടിനെയുമാണ് യാഗം കഴിച്ചത്?
Q ➤ 106. യിസ്രായേൽ ഒക്കെയും നിൽക്കേ, ആരാണ് അവരുടെ മുമ്പിൽ കാഹളം ഊതിയത്?
Q ➤ 107. ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീം തോടുവരെയുള്ള എല്ലാ യിസായേലും എത്ര ദിവസം യാഗപീഠ പ്രതിഷ്ഠ കൊണ്ടാടി?
Q ➤ 108. എത്രാം ദിവസമാണ് വിശുദ്ധസഭായോഗം കൂടിയത്?
Q ➤ 109. എത്രാം തീയതിയാണ് ശലോമോൻ യിസ്രായേൽ ജനത്തെ ദൈവാലയ പ്രതിഷ്ഠയ്ക്കു ശേഷം അവരവരുടെ കൂടാരങ്ങളിലേക്ക് പറഞ്ഞയച്ചത്?
Q ➤ 110. യഹോവയുടെ നാമം വിളിക്കപ്പെട്ടിരിക്കുന്ന ജനത്തിനു പാപക്ഷമയും ദേശത്തിനു സൗഖ്യവും വരുന്നതെപ്പോൾ?
Q ➤ 111. 'എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും' ആര് ആരോട് പറഞ്ഞു?
Q ➤ 112. യഹോവയോടു പ്രാർഥിച്ച്, ആകാശത്തു നിന്നു തീ ഇറക്കി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ച രാജാവാര്?