Malayalam Bible Quiz 2 Chronicles Chapter 9

Q ➤ 124. ശലോമോന്റെ കീർത്തികേട്ടിട്ടു, കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന് യെരുശലേമിൽ എത്തിയതാര്?


Q ➤ 125. ശലോമോനോടു തന്റെ മനോരഥം ഒക്കെയും പ്രസ്താവിച്ചവൾ ആര്?


Q ➤ 126. അവളുടെ സകല ചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. ആരുടെ?


Q ➤ 127 ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല. ഞാൻ കേട്ട് കേൾവിയേക്കാൾ നീ അതിശ്രേഷ്ഠനാകുന്നു ആര് ആരോടു പറഞ്ഞു?


Q ➤ 128. 'നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ ആര് ആരോടു പറഞ്ഞു?


Q ➤ 129. എത്ര താലന്തു പൊന്നാണ് ശബാരാജ്ഞി ശലോമോനു നൽകിയത്?


Q ➤ 130. ഏതുപോലെയുള്ള സുഗന്ധവർഗമാണ് പിന്നെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 131. ചന്ദനമരംകൊണ്ടു സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കിയവൻ ആര്?


Q ➤ 132. ശലോമോൻ രാജാവ് യഹോവയുടെ രാജധാനിക്കും ആലയത്തിനും അഴികളും സംഗീതക്കാർക്ക് കിന്നരവും വീണകളും ഉണ്ടാക്കിയത് ഏതു മരത്തിന്റെ തടി ഉപയോഗിച്ചാണ്?


Q ➤ 133. ശലോമോന്റെ പൊന്നിന്റെ വാർഷിക വരുമാനം എത്ര?


Q ➤ 134. ഏതു രാജാക്കന്മാരാണ് ശലോമോനു പൊന്നും വെള്ളിയും കൊണ്ടുവന്നത്?


Q ➤ 135. ശലോമോൻ രാജാവ് എത്ര ശേക്കെൽ പൊൻപലകകൊണ്ടാണ് 200 വൻപരിച ഉണ്ടാക്കിയത്?


Q ➤ 136. ശലോമോൻ നിർമ്മിച്ച ചെറുപരിചകൾ എത്ര?


Q ➤ 137. ശലോമോൻ എത്ര ശേക്കെൽ പൊൻപലകകൊണ്ടാണ് 300 ചെറുപരിച ഉണ്ടാക്കിയത്?


Q ➤ 138. ഏതു വനഗൃഹത്തിൽ വെച്ചാണ് ശലോമോൻ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞത്?


Q ➤ 139. ശലോമോന്റെ സിംഹാസനത്തോടു ചേർത്തുറപ്പിച്ച ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി എത്ര സിംഹങ്ങൾ നിന്നിരുന്നു?


Q ➤ 141. വെള്ളിക്കു വിലയില്ലാതിരുന്നത് ആരുടെ കാലത്ത് ?


Q ➤ 142. മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ ശലോമോൻ രാജാവിന് കൊണ്ടുവന്നതെ ന്തെല്ലാം?


Q ➤ 143. ഭൂമിയിലെ സകല രാജാക്കന്മാരിലും വെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനാ യിരുന്നവനാര്?


Q ➤ 144. ദൈവം ആരുടെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാനാണ് ഭൂമിയിലെ സകല രാജാക്കന്മാരും വന്നത്?


Q ➤ 145. കുതിരകൾക്കും രഥങ്ങൾക്കുംവേണ്ടി ശലോമോന് എത്ര ലായം ഉണ്ടായിരുന്നു?


Q ➤ 146. ശലോമോന്റെ കുതിരച്ചേവകർ എത്ര?


Q ➤ 147. വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വിതിയിലെ കാട്ടത്തിമരം പോലെയും ആക്കിയതാര്? എവിടെ?


Q ➤ 148. ശലോമോൻ യെരുശലേമിൽ എല്ലാ യിസ്രായേലിനും എത്ര സംവത്സരം വാണു?


Q ➤ 149, ശലോമോനെ അടക്കം ചെയ്തതെവിടെ?


Q ➤ 150, ശലോമോനു പകരം രാജാവായ അവന്റെ മകനാര്?


Q ➤ 151. ഏതു രാജാവിന്റെയാണ് സകലപാനപാത്രങ്ങളും പൊന്നുകൊണ്ടുണ്ടാക്കിയിരുന്നത്?