Q ➤ പുറപ്പാടുപുസ്തകത്തിന്റെ എഴുത്തുകാരൻ? Ans ➤ മോശെ
Q ➤ പുറപ്പാടുപുസ്തകം എഴുതിയ കാലം? Ans ➤ ഏകദേശം 1450-1405
Q ➤ ആർക്കുവേണ്ടിയാണ് പുറപ്പാടുപുസ്തകം എഴുതിയത്? Ans ➤ യിസ്രായേൽ ജനത്തിന്
Q ➤ എവിടെ വച്ചാണ് പുറപ്പാടുപുസ്തകം എഴുതിയത്? Ans ➤ സീനായ് മരുഭൂമിയിൽ
Q ➤ പുറപ്പാട് പുസ്തകത്തിന്റെ താക്കോൽ വാക്യങ്ങൾ ?Ans ➤ പുറ. 6:63, 19:56
Q ➤ താക്കോൽ അദ്ധ്യായം ഏതൊക്കെ? Ans ➤ 12-14 വരെ
Q ➤ താക്കോൽ വാക്ക് എന്താണ്? Ans ➤ വീണ്ടെടുപ്പ്
Q ➤ പ്രധാന ചരിത്രപുരുഷന്മാർ? Ans ➤ മോശെ, അഹരോൻ, ഫറവോൻ, യോശുവ ബെസലേൽ
Q ➤ ഏഫോദിന്റെ ചുമൽക്കണ്ടത്തിന്മേൽ ഉണ്ടായിരുന്നതെന്ത്? Ans ➤ ഓർമ്മക്കല്ലുകൾ (39:7)
Q ➤ പുരോഹിതവസ്ത്രങ്ങളിൽ സമചതുരാകൃതിയിലുള്ളതെന്ത്? Ans ➤ പതക്കം (39:8,9)
Q ➤ താമത്തൊട്ടി എങ്ങനെ ഉണ്ടാക്കിയിരുന്നു? Ans ➤ സമാഗമനകൂടാരത്തിന്റെ വാതുക്കൽ സേവ് ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ ഉപയോഗിച്ച് (38:8)