Q ➤ ശക്തിയുള്ള കൈ കണ്ടിട്ട് ഫറവോൻ ചെയ്യുന്നത് എന്തെല്ലാം? Ans ➤ വിട്ടയക്കും ഓടിക്കളയും(6:1)
Q ➤ അബ്രാഹാമിനും യിസ്ഹാക്കിനോടും യാക്കോബിനോടും ദൈവം വെളിപ്പെടുത്താത്ത നാമം? Ans ➤ യഹോവ (6:3)
Q ➤ ദൈവം മോശയ്ക്കു തന്നെത്താൻ വെളിപ്പെടുത്തിയ നാമം? Ans ➤ യഹോവ (6:3)
Q ➤ ദൈവം പിതാക്കന്മാരോട് ചെയ്ത നിയമം എന്തായിരുന്നു? Ans ➤ അവർ പരദേശികൾ ആയി പാർത്ത കനാൻദേശം അവർക്ക് കൊടുക്കും (6:4)
Q ➤ ആരുടെ ഞരക്കം കേട്ടാണ് ദൈവം തന്റെ നിയമത്തെ ഓർത്തത്? Ans ➤ യിസ്രായേൽ മക്കളുടെ (6:5)
Q ➤ ദൈവം എങ്ങനെ യിസ്രായേൽ മക്കളെ വീണ്ടെടുക്കുന്നത്? Ans ➤ നീട്ടിയ ഭുജംകൊണ്ടും മഹാ ശിക്ഷാവിധികൾകൊണ്ടും (6:6)
Q ➤ യിസ്രായേലും ദൈവവും തമ്മിലുള്ള ബന്ധമെന്ത്? Ans ➤ യിസ്രായേൽ ജനവും യഹോവ, ദൈവവും (6:7)
Q ➤ യിസ്രായേൽ ജനം മോശയുടെ വാക്കുകൾ കേൾക്കാഞ്ഞത് എന്തുകൊണ്ട്? Ans ➤ മനോവ്യസനം കൊണ്ടും കഠിനമായ അടിമവേലകൊണ്ടും (6:9)
Q ➤ മോശെയുടെ ഏഴാമത്തെ പരാതി എന്തായിരുന്നു? Ans ➤ യിസ്രായേൽ ജനം എന്റെ വാക്കു കേട്ടില്ല, പിന്നെ ഫറവോൻ എങ്ങനെ കേൾക്കും. ഞാൻ വാഗഭവമില്ലാത്തവൻ (6:12)
Q ➤ രൂബേന്റെ കുലങ്ങൾ ഏത്? Ans ➤ ഹനോക്, ഫല്ല, ഹൈസാൻ, കർമ്മി (6:14)
Q ➤ ശിമെയോന്റെ പുത്രന്മാർ ആര്? Ans ➤ യെമുവേൽ, യാമിൻ, ഓഹദു, യാഖീൻ, സോഹാർ, ശൌൽ (6:15)
Q ➤ ശിമയോന്റെ മകനായ ശൌലിന്റെ അമ്മ ഏതു ജാതിയിൽ പെട്ടവൾ ആയിരുന്നു? Ans ➤ കനാന (6:15)
Q ➤ ലേവിയുടെ പുത്രന്മാർ? Ans ➤ ഗേർശോൻ, കുഹാത്ത്, മെരാരി (6:16)
Q ➤ ലേവിയുടെ ആയുഷ്ക്കാലം എത്ര? Ans ➤ നൂറ്റിമുപ്പത്തേഴ് സംവത്സരം (6:16)
Q ➤ ഗേർശോന്റെ പുത്രന്മാർ ആര്? Ans ➤ ലിബിയും ശിമെയിയും (6:17)
Q ➤ കഹാത്തിന്റെ പുത്രന്മാർ ആര്? Ans ➤ അമാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ (6:18)
Q ➤ കഹാത്തിന്റെ ആയുഷ്കാലം എത്ര? Ans ➤ 133 വർഷം (6:18)
Q ➤ മെരാരിയുടെ പുത്രന്മാർ ആര്? Ans ➤ മഹ്ളി, മുശി (6:19)
Q ➤ അമാമിന്റെ ഭാര്യയുടെ പേര്? Ans ➤ യോഖേബദ് (6:20)
Q ➤ അമാമും യോഖബെം വിവാഹബന്ധം കൂടാതെയുള്ള ബന്ധം ഏത്? Ans ➤ പിതാവിന്റെ സഹോദരി (6:20)
Q ➤ അമാമിന്റെ ആയുഷ്ക്കാലം എത്ര? Ans ➤ നൂറ്റിമുപ്പത്തേഴ് സംവത്സരം (6:20)
Q ➤ യിസ്ഹാരിന്റെ പുത്രന്മാർ? Ans ➤ കോരഹ് ഫെഗ് സിക്രി (6:21)
Q ➤ ഉസ്സീയേലിന്റെ പുത്രന്മാർ? Ans ➤ മീശായേൽ, എൽസാഫാൻ, സിത്രി. (6:22)
Q ➤ അഹരോന്റെ പുത്രന്മാരുടെ പേരുകൾ? Ans ➤ നാദാബ് അബിഹു എലെയാസാർ, ഈഥാമാർ(6:23)
Q ➤ അഹരോന്റെ ഭാര്യയുടെ പേരെന്ത്? Ans ➤ എലിശേബ (6:23)
Q ➤ അഹരോന്റെ പുത്രന്മാർ? Ans ➤ നാദാബ്, അബിഹു, എലെയാസർ, ഈഥാമാർ (6:23)
Q ➤ കോരഹിന്റെ പുത്രന്മാർ? Ans ➤ അസ്സർ, എൽക്കാനാ അബിയാസാഫ് (6:24)
Q ➤ എലെയാസാറിന്റെ അമ്മായിഅപ്പന്റെ പേര്? Ans ➤ പുതിയേൽ (6:25)
Q ➤ എലെയാസാറിന്റെ മകന്റെ പേര്? Ans ➤ ഫീനെഹാസ് (6:25)